Thursday, October 26, 2006

ഉള്ളിന്റെ ഉരുക്കം...

ഒരാളുയരത്തില്‍ വെള്ളനിറത്തിലുള്ള ടൈല്‍സ്‌ പതിച്ച്‌ മങ്ങിയ വെളിച്ചവും മരണത്തിന്റെ തണുപ്പുമായി നിണ്ട്‌ കിടക്കുന്ന വരാന്തയിലെ, ആരൊക്കെയോ ഉപേക്ഷിച്ച ഓര്‍മ്മ പോലെ തനിച്ചുകിടന്ന മരബഞ്ചിന്റെ ചൂടില്‍, കത്തുന്ന മനസ്സുമായി ഞാന്‍ ചടഞ്ഞിരുന്നു. തൊട്ടടുത്ത്‌ അടഞ്ഞ്‌ കിടക്കുന്ന വാതിലിനപ്പുറത്ത്‌ നിന്ന് പതുക്കെ ഉയര്‍ന്ന് അന്തരീക്ഷത്തില്‍ ലയിക്കുന്ന ശ്വാസോച്ഛാസത്തിന്റെ ആരോഹണവരോഹണങ്ങള്‍ കാതിന്റെ കര്‍മ്മശേഷിയെ പരീക്ഷിക്കാതെ മനസ്സിലേക്ക്‌ ഓടി കയറുന്നു. അതിന്റെ താള വൈവിധ്യം സിരകളിലൂടെ ശരീരമാസകലം വ്യാപിച്ച്‌, ഒരോ രോമകൂപങ്ങളിലും ഉത്തേജനത്തിന്റെ വിത്തുപാകി, ഹൃദയത്തിന്റെ താളക്രമങ്ങളില്‍ ഒരു ചെറുമര്‍മ്മരമായി തൊട്ട്‌ തലോടി എന്നില്‍ തന്നെ എരിഞ്ഞടങ്ങുന്നു. അതാണ്‌ സത്യം, 'പ്രാണനാല്‍ അവള്‍ തീര്‍ത്ത പ്രണയത്തിന്റെ സുഖമുള്ള ചൂടില്‍ നിന്ന് ഒരിക്കലും മോചിതനാവാന്‍ നിനക്കാവില്ല. മനസ്സ്‌ മന്ത്രിച്ചു.'


'അത്‌ വെറും തോന്നലാണ്‌. അവള്‍ നിനക്ക്‌ ആരുമായിരുന്നില്ല. ജീവിതത്തിന്റെ വഴിത്താരയിലെവിടെയോ വെച്ച്‌ കൈപിടിച്ച ഒരു കൂട്ടുകാരി മാത്രം. അവളുടെ സ്‌നേഹം നിനക്ക്‌ വേണ്ടിയല്ല. മറിച്ച്‌ എല്ലാ സ്ത്രീകളും സ്നേഹിക്കാന്‍ ആഗ്രഹിക്കുന്നവരാണ്‌. പുരുഷന്‍ സ്നേഹിക്കപെടാനും. പരസ്പര സ്നേഹത്തില്‍ നിങ്ങള്‍ രണ്ടാളും സ്വാര്‍ത്ഥരായിരുന്നു. രണ്ടാളും അവരവരുടെ സന്തോഷത്തിന്‌ മാത്രമാണ്‌ സ്നേഹിച്ചത്‌. അതിലൂടെ ലഭിക്കുന്ന ഇണയുടെ സ്നേഹത്തിനായുള്ള അടങ്ങാത്ത ആര്‍ത്തി കാരണം.' ബുദ്ധി പറഞ്ഞ്‌ നിര്‍ത്തി.


അതെങ്ങനെ ശരിയാവും... അവള്‍ നിന്റേതായിരുന്നു. അവളുടെ ഓരോ ശ്വാസവും നിന്റേതായിരുന്നു. നിന്റെ വാക്കുക്കള്‍ക്കായി, നിന്റെ തലോടലിനായി, നിന്റെ നേര്‍ത്തൊരു പുഞ്ചിരിക്കായി അവള്‍ കാത്തിരുന്നു. നിന്റെ ശരീരത്തെ, മനസ്സിനെ, വികാരങ്ങളെ, വിചാരങ്ങളെ അവള്‍ തൊട്ടറിഞ്ഞു. എല്ലാം പകര്‍ന്നും നുകര്‍ന്നും ഇന്നലെ വരെ നിന്നോടൊപ്പം ജീവിച്ച, ഇപ്പോള്‍ എല്ലാം നഷ്ടപെട്ട അവളെ നിനക്കെങ്ങനെ തള്ളികളയാനാവും'


ബുദ്ധിയെന്ന കണക്ക്‌ കൂട്ടുന്ന ഇന്ദ്രജാലക്കാരന്‍ ചാടിയെണീറ്റു. അഭിപ്രായ വ്യത്യസം വാഗ്വാദത്തിലേക്ക്‌ പോവുന്നു. അവള്‍ എങ്ങനെ നിന്റേത്‌ മാത്രമാവും. അവളുടെ മാതാപിതാക്കളില്ലേ... മറ്റു ബന്ധുക്കളില്ലേ... അവള്‍ നിനക്കായി ഒന്നും ത്യജിച്ചിട്ടില്ല.അവളുടെ ത്യാഗങ്ങളഖിലം സമൂഹത്തിന്റെ സദാചാര സര്‍ട്ടിഫിക്കറ്റിനായിരുന്നു. അതിനായി അവള്‍ നല്ലൊരു കുടുംബിനിയായി. ഭാര്യയായി. ബന്ധങ്ങള്‍ ബന്ധനങ്ങളാക്കി... വാക്കിലും നോക്കിലും മാന്യതയുടെ മുഖമൂടി കാത്ത്‌ സൂക്ഷിച്ചു. പക്ഷേ എല്ലാം അവള്‍ക്കായി... അവള്‍ക്കായി മാത്രം.


ചുമലില്‍ പതിഞ്ഞ നേരിയചൂടിനോടൊപ്പം കാതിലെത്തിയ പതുങ്ങിയ സ്വരമാണ്‌ ബാഹ്യലോകത്ത്‌ എത്തിച്ചത്‌. ശരതാണ്‌. "അവര്‍ക്ക്‌ ഒന്ന് കാണണമെത്രെ" എന്റെ കണ്ണില്‍ നിറഞ്ഞ 'ആരെന്ന' ചോദ്യം അവന്‍ വായിച്ചെടുത്തിരിക്കണം . 'ഡോക്ടര്‍ക്ക്‌ എന്തോ സംസാരിക്കാനുണ്ടെത്രെ'... ഉയര്‍ന്ന് വന്ന നെടുവീര്‍പ്പ്‌ ഉള്ളിലൊതുക്കി പതുക്കെ കൂടെ നടന്നു.


നിരത്തിയിട്ട കസേരയിലിരുന്ന ശേഷമാണ്‌ തന്റെ മുമ്പിലിരിക്കുന്നവരെ ശ്രദ്ധിച്ചത്‌. 'ഡോ: ജോണ്‍ എബ്രഹാം. ചീഫ്‌ ഫിസിഷ്യന്‍' എന്ന് വലിയ അക്ഷരത്തില്‍ എഴുതിയ നെയിംബോര്‍ഡി പിറകിലിരിക്കുന്ന ഇത്തിരി കഷണ്ടികയറിയ മധ്യവയസ്കന്‍, പുഞ്ചിരിയുടെ അകമ്പടിയുണ്ടായിട്ടും മയംവരാത്ത ശബ്ദത്തില്‍ പരിചയപ്പെട്ടു. "ഞാന്‍ ജോണ്‍ എബ്രഹാം." . ഇടത്‌ ഭാഗത്തേക്ക്‌ ചൂണ്ടി "ഇത്‌ രേഖാ മേനോന്‍... ഇവിടെ ഗൈനക്കോളജി ഡിപാര്‍ട്ട്‌മെന്റില്‍ വര്‍ക്ക്‌ ചെയ്യുന്നു. ഇവാരാണ്‌ രാജേശ്വരിയെ നോക്കുന്നത്‌." യാന്ത്രികമായി കസേര വലത്തോട്ട്‌ തിരിഞ്ഞു. "ഇത്‌ തന്‍വീര്‍ അഹ്‌മദ്‌... ഞങ്ങളുടെ സീനിയര്‍ സൈക്യാട്രിസ്റ്റ്‌."


പിന്നീട്‌ എന്റ നേരെ തിരിഞ്ഞ്‌ "ഇത്‌ വേണുഗോപാല്‍... രാജേശ്വരിയുടെ ഭര്‍ത്താവ്‌." അലോസരമുണ്ടാക്കുന്ന അയാളുടെ പരുക്കന്‍ സ്വരത്തിനോടൊപ്പം അവരുടെ കണ്ണുകളും എന്നില്‍ ചൂഴ്‌ന്നിറങ്ങി.

"മിസ്റ്റര്‍ വേണുഗോപാല്‍ രേഖയ്കും തന്‍വീറിനും താങ്കളോട്‌ എന്തല്ലാമോ ചോദിക്കാനുണ്ട്‌. ബുദ്ധിമുട്ടാവില്ലല്ലോ ?"

അതിനൊരു മറുപടി പ്രതീക്ഷിക്കത്തതിനാല്‍ ഞാന്‍ എന്നിലേക്ക്‌ ഉള്‍വലിഞ്ഞു. ഇത്തിരി നീണ്ട നിശ്ശബ്ദതയിലെവിടെയോ വച്ച്‌ എന്നില്‍ ലയിച്ച എന്നെ ഒരു മുരടനക്കമാണ്‌ ഉണര്‍ത്തിയത്‌.

തല ഉയര്‍ത്തിയപ്പോള്‍ ഡോക്ടര്‍ തന്‍വീര്‍. കൊച്ചുകുഞ്ഞുങ്ങളുടെ നിഷ്കളങ്കത മുഖത്ത്‌ കൊത്തിവെച്ച ഒരു ചെറുപ്പക്കാരന്‍...

"മിസ്റ്റര്‍ വേണു ഇപ്പോള്‍ എന്ത്‌ ചെയ്യുന്നു."

ആ ശബ്ദത്തിനോട്‌ തന്നെ വല്ലാത്തൊരു അടുപ്പം തോന്നി. അതെ... തെറ്റ്‌ ചെയ്താല്‍ ശിക്ഷിച്ച ശേഷം തന്നോട്‌ ചേര്‍ത്ത്‌ നിര്‍ത്തി "നീ നന്നാവാനല്ലടാ... വേണുകുട്ടാ..." എന്ന് പറയാറുണ്ടായിരുന്ന നാലാം ക്ലാസ്സിലെ കുറുപ്പുമാഷുടെ അതേ സ്വരം. ആ 'മിസ്റ്റര്‍' ഒഴിവാക്കി അവസാനം 'കുട്ടാ' എന്ന് ചേര്‍ത്ത്‌ വിളിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോയി.


"ഞാന്‍ അബൂദാബിയില്‍. ഒരു ഓയില്‍ കമ്പനിയില്‍ എഞ്ചിനീയറായി ജോലി നോക്കുന്നു."

"എത്രകാലമായി"

"പത്ത്‌ വര്‍ഷം"

"വേണു... രാജേശ്വരിയെ എങ്ങനെ, എവിടെവെച്ചാണ്‌ ആദ്യം കണ്ടത്‌."

"ഞങ്ങളുടേത്‌ അറേഞ്ച്ഡ്‌ മാരേജ്‌ ആയിരുന്നു. കല്ല്യാണത്തിന്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌"

" എത്ര വര്‍ഷമായി കല്ല്യാണം കഴിഞ്ഞിട്ട്‌"

" ഏഴ്‌ വര്‍ഷം"

വീണ്ടും നീണ്ട നിശ്ശബ്ദത... പിന്നീട്‌ ഡോക്ടറുടെ ശബ്ദം ഇത്തിരികൂടി താഴ്‌ന്നു. "വിരോധമില്ലെങ്കില്‍ താങ്കളുടെ കുടുംബജീവിതത്തെ കുറിച്ച്‌ ഒന്ന് വിശദീകരിക്കാമോ ?"


എനിക്ക്‌ ആലോചിക്കേണ്ടതുണ്ടായിരുന്നു. മനസ്സിന്റെ കെട്ടഴിക്കണം. ജീവിതത്തിലെ ഓരോ സുന്ദര നിമിഷങ്ങളും വാരി വിതറണം.

"ഏഴ്‌ വര്‍ഷം മുമ്പ്‌ എന്റെ ജീവിതത്തിലേക്ക്‌ കടന്ന് വരുമ്പോള്‍ അവള്‍ എന്റ്‌ ആരുമായിരുന്നില്ല സാര്‍. എന്നാല്‍ ഇപ്പോള്‍ എന്റെ എല്ലാം അവളാണ്‌" വാക്കുകള്‍ക്ക്‌ ജീവനായി... ഞാനറിയാതെ വാചകങ്ങള്‍ പ്രവഹിച്ചു... ഇടയ്ക്‌ എപ്പോഴോ തൊണ്ടയിടറി. വാക്കുകള്‍ പതറി... കണ്ണുകളിലെ ചൂടുള്ള ദുഃഖം കവിഞ്ഞപ്പോള്‍ പൊട്ടിയൊഴുകി. എത്ര ശ്രമിച്ചിട്ടും അടക്കാനാവാതെയെത്തിയ ഒരു തേങ്ങല്‍ ഒരു തേങ്ങിക്കരച്ചിലിന്‌ വഴിമാറി... മനസ്സ്‌ ഉരുകിയൊലിച്ചു...


അത്‌ മറ്റൊരു ലോകമായിരുന്നു. ആരാരുമില്ലാത്ത ലോകം... തിമര്‍ത്ത്‌ പെയ്യുന്ന മഴപോലെ മനസ്സിലെ കാറ്‌ പെയ്തൊഴിഞ്ഞു... കണ്ണുതുറന്നപ്പോള്‍ ഡോക്ടര്‍ തന്‍വീര്‍ എന്റെ തൊട്ടടുത്ത്‌ ഉണ്ടായിരുന്നു. എന്റെ തലയിലോടുന്ന നനുത്ത കൈപ്പടങ്ങളുമായി...

"പറയൂ..." നനുത്ത ശബ്ദം.

ഇനിയും എന്ത്‌ പറയണം എന്ന് എനിക്കറിയില്ലായിരുന്നു. രാജേശ്വരി എന്ന പേരില്‍ അടങ്ങിയ എന്റെ ജീവനായിരുന്നു അവള്‍... അവളെ കുറിച്ചോര്‍ത്തപ്പോള്‍ അറിയാതെ ശരത്തും അവന്റെ ടെലിപ്പതി ക്ലാസുമാണ്‌ ആദ്യം മനസ്സില്‍ ഓടിയെത്തിയത്‌. രണ്ടുമാസം മുമ്പൊരിക്കലാണ്‌ ടെലിപ്പതി എന്ന സൈക്കിക്ക്‌ ശാഖയെ കുറിച്ച്‌ എന്നോട്‌ സംസാരിച്ചത്‌. അടുത്ത സുഹൃത്തിനെ കുറിച്ച്‌ സംസാരിക്കവേ യാദൃച്ഛികമായി കടന്ന് വന്നതായിരുന്നു ആ വിഷയം.


"വേണുവേട്ടാ... നിങ്ങള്‍ ടെലിപ്പതിയെ കുറിച്ചു കേട്ടിട്ടുണ്ടോ..? എന്നായിരുന്നു അവന്റെ പ്രഥമ ചോദ്യം.

"പല സ്ഥലങ്ങളിലും വായിച്ചിട്ടുണ്ട്‌. എന്നാല്‍ വ്യക്തമായി പറയാന്‍ അറിയില്ല."

"വേണുവേട്ടാ... ഞാന്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌"

"എന്നാല്‍ പറ"

ശരത്‌ വിശദീകരിക്കാന്‍ തുടങ്ങി.

"ടെലിപ്പതി എന്നാല്‍ രണ്ട്‌ വ്യക്തികളുടെ മനസ്സുകള്‍ തമ്മില്‍ കമ്യൂണിക്കേറ്റ്‌ ചെയ്യാനുള്ള ഒരു സംവിധാനമാണ്‌."

"ഉം"

" അതിന്‌ ഏറ്റവും കൂടുതല്‍ വേണ്ടത്‌ ഏറ്റവും വലിയ ഏകാഗ്രത... വേണുവേട്ടന്‌ മനസ്സില്‍ ഒന്നുമില്ലാതെ ശുദ്ധ ശൂന്യമാക്കി വെക്കാനാവുമോ ?. ഒന്നുമില്ലാത്ത ക്ലീന്‍ സ്ലേറ്റുപോലെ. അപ്പോള്‍ ചുറ്റുവട്ടത്ത്‌ കാണുന്നതൊന്നും മനസ്സിനേയും ബുദ്ധിയേയും ചിന്തയേയും ബാധിക്കാത്ത ഒരവസ്ഥ. ആ അവസ്ഥയിലെത്തിയാല്‍ അവരുടെ മനസ്സിന്‌ മുമ്പില്‍ സ്ഥലം, ദൂരം, കാലം ഇവയെല്ലാം വഴിമാറാം. അത്‌ നമുക്ക്‌ തന്നെ നമ്മുടെ അകത്ത്‌ ഡവലപ്പ്‌ ചെയ്തെടുക്കാന്‍ കഴിയും. അതിന്‌ ഒരുപാട്‌ കടമ്പകളുണ്ട്‌. ചിലപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട തപസ്യതന്നെ വേണ്ടി വരും. ഇനി ഉദാഹരണമായി അങ്ങനെ രണ്ടാളുകള്‍ ഈ കടമ്പകളെല്ലാം കടന്നാല്‍ പിന്നെ പരസ്പരം ആശയവിനിമയത്തിന്‌ ഭാഷയോ ദൂരമോ പ്രശ്നമാവില്ല. രണ്ടാള്‍ക്കും ഒരേ സമയം ഒരേപോലെ ചിന്തിക്കാനാവും."

മെഴുകുതിരി നാളത്തിന്റെ അറ്റത്ത്‌ ശ്രദ്ധയൂന്നി തുടങ്ങുന്ന ട്രെയിനിംഗ്‌ മെത്തേഡും അതിനായി അനുഷ്ഠിക്കേണ്ട കഠിനമായ പ്രാക്ടീസും വിശദീകരിക്കുകയും ചെയ്തു.


"ഇക്കാര്യത്തിന്‌ മാത്രമാണെങ്കില്‍ ഇത്ര ബുദ്ധിമുട്ടുന്നത്‌ മണ്ടത്തരമാണ്‌.. ടെലിപ്പതിയെക്കുറിച്ച്‌ ഒന്നും അറിയാതെ എനിക്ക്‌ പോലും അതിനാവുന്നുണ്ടല്ലോ..." എന്നായിരുന്നു എന്റെ മറുപടി.

"അതെങ്ങനെ " അവനും വല്ലാത്ത അത്ഭുതമായെന്ന് തോന്നുന്നു.

ചിരിച്ച്‌ കൊണ്ട്‌ തന്നെ ഞാന്‍ പറഞ്ഞു.

"വെരി സിംബിള്‍ നല്ല സ്നേഹമുള്ള ഒരു കുട്ടിയെ കല്ല്യാണം കഴിച്ചാല്‍ മതി...“
“ശരതേ... സ്നേഹത്തിനും അതിന്റെ ഭാഷക്കും വല്ലാത്ത വശ്യതയുണ്ട്‌. അതിന് ചിലപ്പോഴെല്ലാം നീ പറഞ്ഞപോലെ സ്ഥല കാലങ്ങളെ കൈപിടിയിലൊതുക്കാനാവും. ഇനി സംശയമുണ്ടെങ്കില്‍ ഞാന്‍ തെളിയിക്കാം. അരമണിക്കൂറിനകം രാജി ഇങ്ങോട്ട്‌ വിളിക്കും, നോക്കിക്കോ... ?"

ഏതാനും നിമിഷങ്ങള്‍ക്കകം എന്റെ മോബെയിലില്‍ എത്തിയ രാജിയുടെ ശബ്ദം അവന്‌ മഹാത്ഭുതമായിരുന്നു.

"വേണൂ പറയൂ..." നനുത്ത ശബ്ദം നിര്‍ബന്ധിക്കുന്നു.

"അവളെന്റെ ആര്‌ എന്ന് ചോദിച്ചാല്‍ മറുപടി എനിക്കറിയില്ല സാര്‍... എന്റെ ആരൊക്കെയോ ആയിരുന്നു.

"ഇപ്പോഴോ..."

ആ ചോദ്യം എന്റെ മനസ്സിനോടായിരുന്നു...

"വേണൂ... താങ്കളുടെ മനസ്സ്‌ എനിക്ക്‌ വായിക്കാനാവും... തീരുമാനവും. പക്ഷേ ഞങ്ങള്‍ക്ക്‌ പറയാനുള്ളത്‌ മുഴുവന്‍ നിങ്ങള്‍ കേള്‍ക്കണം."

അതേ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളായി ഞാന്‍ കേള്‍വിക്കാരനായിരുന്നു. തീര്‍ക്കാത്ത പ്രൊജക്ടിന്റെ ഭാരവും പേറി വണ്ടിയോടിമ്പോള്‍ മൊബയ്‌ലില്‍ മുഴങ്ങിയ ശരതിന്റെ ശബ്ദത്തിന്‌ ആദ്യമായി ഞാന്‍ കേള്‍വിക്കാരന്‍ മാത്രമായി. ചെവിയിലൂടെ ശരീരത്തില്‍ കടന്ന ചുട്ടുപൊള്ളുന്ന യഥാര്‍ത്ഥ്യങ്ങള്‍ ഓരോ കോശങ്ങളിലും നുരഞ്ഞ്‌ പൊന്തുന്ന ചൂട്‌ സമ്മാനിച്ചിരുന്നു... പിന്നെ ആ മരവിപ്പോടെയാണ്‌ നാട്ടിലെത്തിയത്‌. വിമാനത്താവളത്തില്‍ സ്വീകരിക്കാനായെത്തിയ ശരത്‌ കഥകളുടെ ചുരുളഴിച്ചപ്പോഴും ഞാന്‍ വെറും ശ്രോതാവായിരുന്നു. എന്റെ പ്രിയപെട്ട രാജിയില്‍ പത്തോളം കാപാലികര്‍ കാമമായി ഇരച്ച്‌ കയറിയ വാര്‍ത്ത കേട്ടപ്പോള്‍ ഒറ്റവാചകമേ നാവില്‍ വിരിഞ്ഞൊള്ളൂ... "എന്തിനായിരുന്നു ശരത്‌." ഒന്നും പറയാതെ വിദൂരതയിലേക്ക്‌ നോക്കി വാഹനമോടിക്കുന്ന ശരതില്‍ നിന്ന് അപ്പോള്‍‍ മറുപടി ഒന്നും പ്രതീക്ഷിച്ചിരുന്നില്ല.

"വേണുവേട്ടാ... നമ്മുടെ നാട്‌... ഉറ്റവരെ പോലും നമുക്ക്‌ സംരക്ഷിക്കാനാവുന്നില്ല... ഇവിടെ സിനിമയിലും സീരിയലിലും വാചക കസര്‍ത്തുകളിലും മാത്രമേ സ്ത്രീ ആദരിക്കപ്പെടൂ... സ്ത്രീ വര്‍ഗ്ഗത്തെ മുഴുവന്‍ കാമകണ്ണ്‍ കൊണ്ട്‌ മാത്രം കാണുന്ന ഒരു സമൂഹമാണ്‌ ഇവിടെ‍. നാം ഇരയാവുമ്പോള്‍ മാത്രം നാമിത്‌ ഓര്‍ക്കുന്നു. പെണ്ണിന്റെ മേനി ആര്‍ത്തിയോടെ മാത്രം കാണുന്ന യുവാക്കളുടെ കണ്ണുകളില്‍ ഒരു തരം വേട്ടക്കാരന്റെ ഭാവമാണ് വേണുവേട്ടാ... ഇവിടെ എന്ത്‌ പുരോഗതി ഉണ്ടായിട്ടേന്ത്‌." ആരോടൊക്കെയോ ഉള്ള ഒടുങ്ങാത്ത ദേഷ്യം ശരത്തിന്റെ വാക്കുകളില്‍ നിറഞ്ഞിരുന്നു.


ശരത്തിന്റെ വാക്കുകള്‍ കാറമുള്ള്‌ പോലെ തറക്കുമ്പോള്‍ അടങ്ങാത്ത അമര്‍ഷമായിരുന്നു മനസ്സ്‌ നിറയെ. ആരോടൊക്കെയോ തീര്‍ത്താല്‍ തീരാത്ത അമര്‍ഷം. പിന്നെയെപ്പോഴോ അത്‌ വേദനയും സങ്കടവുമായി രൂപാന്തരപെട്ടു.

ഇവിടെയും ഞാനൊരു ശ്രോതാവായി...

ഡോക്ടര്‍ തന്‍വീര്‍ അഹ്‌മദിന്റെ പതിഞ്ഞ ശബ്ദത്തിന്‌ പകരം ഇപ്പോള്‍ ഉയര്‍ന്ന് കേട്ടത്‌ ജോണ്‍ എബ്രഹാമിന്റെ പരുക്കന്‍ സ്വരമായിരുന്നു.

"മിസ്റ്റര്‍ വേണു... രാജിയുടെ കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക്‌ അറിയാമല്ലോ... നിങ്ങളറിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട്‌. അവരെ നശിപ്പിച്ചവരില്‍ ഒരാള്‍ മാരകമായ മാറാരോഗിയാണ്‌. ഒരു പക്ഷേ രാജിയിലും അത്‌ കണ്ടേക്കാം..."

കണ്ണില്‍ കയറിവരുന്ന ഇരുട്ടിനിടയില്‍ ഡോക്ടര്‍ തന്‍വീര്‍ അഹ്‌മദിന്റെ മുഖം സൌമ്യമുഖം കാണുന്നു. അദ്ദേഹത്തിന്റെ കൈകള്‍ വീണ്ടും എന്റെ തലയോട്ടിയിലൂടെ ഒരു തണുപ്പായി നീങ്ങുന്നു. ദൂരെയെവിടെയോ നിന്ന് കേള്‍ക്കുന്ന ശബ്ദമായി അദ്ദേഹത്തിന്റെ വാക്കുകള്‍ ഉള്ളില്‍ നിറയുന്നു.

"വേണൂ... രാജേശ്വരി ഇക്കാര്യം അറിഞ്ഞിട്ടുണ്ട്‌. ഇനി അവര്‍ക്ക് നിങ്ങളോടൊപ്പം കഴിയാനാവില്ല എന്നാണ്‌ പറയുന്നത്‌. ഒരു പക്ഷേ അസുഖം താങ്കളെ കൂടി വേട്ടയാടും എന്ന് കരുതിയാവണം... താങ്കള്‍ എന്ത്‌ പറയുന്നു."

തുടന്ന് വന്ന ഡോക്ടര്‍ തന്‍വീറിന്റെ ശബ്ദത്തിന്‌ അതുവരെയില്ലാത്ത മുഴക്കം. "താങ്കളുടെ അകത്ത്‌ ഇപ്പോള്‍ നടക്കുന്ന ഏറ്റുമുട്ടല്‍ എനിക്ക്‌ ഊഹിക്കാനാവും. മനസ്സും ബുദ്ധിയും തമ്മില്‍... താങ്കള്‍ തന്നെ തീരുമാനിക്കണം ആരെ അനുസരിക്കണമെന്ന്.


ഏതോ ശക്തിയില്‍ ഞാനെഴുന്നേറ്റു. പുറത്തിറങ്ങുമ്പോള്‍ ശരത്‌ പിന്നാലെയുണ്ട്‌. ഇരുണ്ട വാരാന്തയിലൂടെ എന്റെ ശ്വസം തേടി ഞാനലഞ്ഞു. അടഞ്ഞിരിക്കുന്ന ചില്ലിട്ടവാതിലിന്‌ മുമ്പില്‍ ഞാനൊരു കൊടുങ്കാറ്റായി.
പച്ച വിരിയിട്ട കിടക്കയില്‍ നരച്ച മച്ചില്‍ നോക്കി നിസംഗയായികിടക്കുന്ന, ആരാലും കളങ്കപെടുത്താനാത്ത എന്റെ ആത്മാവിനെ നെഞ്ചോട്‌ ചേര്‍ത്തു... സജലങ്ങളായ കണ്ണുകളും അടഞ്ഞ ശബ്ദവുമായി അവള്‍ പ്രതിഷേധിച്ച്‌ കൊണ്ടിരുന്നു. പിന്നെയെപ്പോഴോ പൂച്ചകുട്ടിയേ പോലെ മാറില്‍ പതുങ്ങി...

72 comments:

ഇത്തിരിവെട്ടം|Ithiri said...

ഇവിടെ ഒരു പുതിയ പോസ്റ്റ് ഇടുന്നു. വായിക്കുമല്ലോ

ഇടങ്ങള്‍|idangal said...

തേങ്ങ ഞാന്‍ ഉടക്കുന്നു,

ബാക്കി വായിച്ചിട്ട് പറയാം,

-അബ്ദു-

വല്യമ്മായി said...

അതെ,ഉപാധികളില്ലാത്ത സ്നേഹത്തില്‍ ഹൃദയം ജയിക്കുന്നു പലപ്പോഴും.നല്ല കഥ.പക്വമായ എഴുത്തും.

Sul | സുല്‍ said...

എന്റെ ആത്മാവിനെ നെഞ്ചോട്‌ ചേര്‍ത്തു...

നന്നായി എഴുതി ഇത്തിരീ. ഹൃദയസ്പര്‍ശി ആയ കഥ.

അഗ്രജന്‍ said...

'പ്രാണനാല്‍ അവള്‍ തീര്‍ത്ത പ്രണയത്തിന്റെ സുഖമുള്ള ചൂടില്‍ നിന്ന് ഒരിക്കലും മോചിതനാവാന്‍ നിനക്കാവില്ല. മനസ്സ്‌ മന്ത്രിച്ചു.'

ഇത്തിരിവട്ടം... താങ്കളുടെ മുന്‍കാല പോസ്റ്റുകളില്‍ നിന്നും തികച്ചും വിത്യസ്ഥമായ ഒന്ന്. താങ്ങളിലെ സര്‍ഗ്ഗവാസനയിലേക്ക് വെളിച്ചം വീശുന്നു ഈ പോസ്റ്റ്.

ബുദ്ധിയും മനസ്സും തമ്മിലുള്ള അന്തരം വരച്ചു കാട്ടിയ പോസ്റ്റ്.

താങ്കളിലൊരു ഫിലോസഫര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് വിളിച്ചു പറയുന്ന എഴുത്ത്.

മനോഹരമായ വരികളും പ്രയോഗങ്ങളും... ഇത് തുടരുക... എല്ലാ വിധ ഭാവുകങ്ങളും.

മഴത്തുള്ളി said...

ഇത്തിരിവെട്ടം,

ഞാ‍നും ഒരു തേങ്ങ ഉടക്കുന്നു.

പിന്നെ അഭിപ്രായം പറയാം.

സുല്‍ത്താന്‍ said...

തൊട്ടടുത്ത്‌ അടഞ്ഞ്‌ കിടക്കുന്ന വാതിലിനപ്പുറത്ത്‌ നിന്ന് പതുക്കെ ഉയര്‍ന്ന് അന്തരീക്ഷത്തില്‍ ലയിക്കുന്ന ശ്വാസോച്ഛാസത്തിന്റെ ആരോഹണവരോഹണങ്ങള്‍ കാതിന്റെ കര്‍മ്മശേഷിയെ പരീക്ഷിക്കാതെ മനസ്സിലേക്ക്‌ ഓടി കയറുന്നു. അതിന്റെ താള വൈവിധ്യം സിരകളിലൂടെ ശരീരമാസകലം വ്യാപിച്ച്‌, ഒരോ രോമകൂപങ്ങളിലും ഉത്തേജനത്തിന്റെ വിത്തുപാകി, ഹൃദയത്തിന്റെ താളക്രമങ്ങളില്‍ ഒരു ചെറുമര്‍മ്മരമായി തൊട്ട്‌ തലോടി എന്നില്‍ തന്നെ എരിഞ്ഞടങ്ങുന്നു. അതാണ്‌ സത്യം, 'പ്രാണനാല്‍ അവള്‍ തീര്‍ത്ത പ്രണയത്തിന്റെ സുഖമുള്ള ചൂടില്‍ നിന്ന് ഒരിക്കലും മോചിതനാവാന്‍ നിനക്കാവില്ല. മനസ്സ്‌ മന്ത്രിച്ചു.'

എന്നാലും ഇത്തിരീ ഇതിന് എന്ത് കമന്റ് എഴുതും എന്നറിയില്ല. നീ വല്ലാത്തൊരു സംഭവമാണല്ലോ പഹയാ. ഞാന്‍ വായിച്ച ഏറ്റവും നല്ല കഥകളില്‍ ഒന്ന്. ഇങ്ങനെ എഴുതാന്‍ കഴിയുന്ന താങ്കള്‍ ഇവിടെ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് എന്റെ അഭിപ്രായം. പോക്കര്‍ക്ക് വേണ്ടി സമയം കളയാതിരിക്കൂ.

ഒരുപാട് ഇഷ്ടമായി കെട്ടോ.

-സുല്‍ത്താന്‍

ഏറനാടന്‍ said...

ഞാന്‍ തേങ്ങയല്ല ഉടക്കുന്നത്‌! വായിച്ചുകൊണ്ടിരിക്കെ എന്റെ മനസ്സ്‌ എപ്പോളോ ഉടഞ്ഞുപോയി.
കണ്ണുകള്‍ നിറഞ്ഞുപോയി.
ഇങ്ങനെ ശരിക്കും നമുക്ക്‌ അല്ലെങ്കില്‍ നമ്മളറിയുന്ന ആര്‍ക്കെങ്കിലും സംഭവിച്ചുപോയാല്‍? പടച്ചതമ്പുരാനേ കാത്തുരക്ഷിക്കണേ..

ചില നേരത്ത്.. said...

പലരും എഴുതാന്‍ മടിക്കുന്ന, എഴുതി പരാജയപ്പെടുന്ന കാര്യമാണ് അതിക്രമത്തിലെ ഇരകളുടെ പുനരധിവാസം.
പക്വമായ ഭാഷയുടെ ഭംഗി ആസ്വദിക്കാനാവുന്നു ഈ കഥയില്‍.

പാര്‍വതി said...

വായിച്ച് നിര്‍ത്തുമ്പോള്‍ കണ്ണീരിന്റെ നീറ്റല്‍ അറിഞ്ഞു ഞാന്‍, ഇത്തിരി നിങ്ങള്‍ ഒത്തിരി വലിയ ഒരു പ്രസ്ഥാനമാണ്.

-പാര്‍വതി.

മുരളി വാളൂര്‍ said...

മനോഹരം ഇത്തിരീ, എനിക്കറിയാം നിനക്കവളെ വിട്ടു പോകാന്‍ കഴിയില്ല. വളരെ നന്നായിരിക്കുന്നു.....

മിന്നാമിനുങ്ങ്‌ said...

ഇത്തിരീ,ഇത്തരമൊരു സൃഷ്ടിക്ക്‌ ജന്മം നല്‍കാനെടുത്ത സാഹസവും ക്ഷമയും...അതിനാണെന്റെ മാര്‍ക്ക്‌.
പേറ്റുനോവിന്റെ വ്യഥയനുഭവിക്കുന്ന താങ്കള്‍ക്ക്‌ അഭിമാനിക്കാം.ആയിരം വട്ടം.

മനസ്സും ബുദ്ധിയും തമ്മില്‍
സ്നേഹത്തിനു മുമ്പില്‍ കൊടുങ്കാറ്റുതിര്‍ക്കുമ്പോള്‍ ആരാലും കളങ്കപ്പെടുത്താന്‍ കഴിയാത്ത ഒരാത്മാവിലേക്ക്‌ തിരിച്ചെത്താന്‍ അയാള്‍ക്ക്‌ പ്രേരണയായത്‌ ഏതോ ഒരദൃശ്യ ശക്തിയായിരിക്കണം..അല്ലേ.?

എഴുതി പതംവന്ന ഒരെഴുത്തുകാരന്റെ നിലയിലേക്ക്‌ ഇത്തിരി നടന്നു കയറുകയാണു ഈ പോസ്റ്റിലൂടെ.

ഒരപേക്ഷയുണ്ട്‌.
ഇനിയുള്ള പോസ്റ്റുകളും ഇതുപോലെ
അല്‍പം സമയമെടുത്ത്‌,സാവകാശം,
ഇത്തിരി സാഹസപ്പെട്ടാണെങ്കിലും തയ്യാറാക്കണം.എന്നാല്‍,
ബൂലോഗത്തിനു അതൊരു മുതല്‍ക്കൂട്ടാക്കാം.

ദില്‍ബാസുരന്‍ said...

ഇത്തിരിവെട്ടം ചേട്ടാ,
കണ്ണ് നിറഞ്ഞു എന്ന അവസ്ഥയ്ക്കരികിലെത്തി അവനമായപ്പോഴേയ്ക്കും. മനോഹരം. താങ്കളുടെ ഇത് വരെയുള്ള സൃഷ്ടികളില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇത്.

ഓടോ: ഇപ്പോള്‍ എന്ത് തോന്നുന്നു. ഞാന്‍ പറഞ്ഞതില്‍ കാര്യമില്ലേ? :-)

കുറുമാന്‍ said...

ഇരുണ്ട വാരാന്തയിലൂടെ എന്റെ ശ്വസം തേടി ഞാനലഞ്ഞു. അടഞ്ഞിരിക്കുന്ന ചില്ലിട്ടവാതിലിന്‌ മുമ്പില്‍ ഞാനൊരു കൊടുങ്കാറ്റായി.
പച്ച വിരിയിട്ട കിടക്കയില്‍ നരച്ച മച്ചില്‍ നോക്കി നിസംഗയായികിടക്കുന്ന, ആരാലും കളങ്കപെടുത്താനാത്ത എന്റെ ആത്മാവിനെ നെഞ്ചോട്‌ ചേര്‍ത്തു... സജലങ്ങളായ കണ്ണുകളും അടഞ്ഞ ശബ്ദവുമായി അവള്‍ പ്രതിഷേധിച്ച്‌ കൊണ്ടിരുന്നു. പിന്നെയെപ്പോഴോ പൂച്ചകുട്ടിയേ പോലെ മാറില്‍ പതുങ്ങി...

ഇത്തിരീ, നല്ല ഒഴുക്കുള്ള എഴുത്ത്‌. കഥ എനിക്കിഷ്ടമായി

Siju | സിജു said...

നന്നായിരിക്കുന്നു.
പ്രമേയവും എഴുത്തും

നിയാസ് - കുവൈറ്റ് said...

പച്ച വിരിയിട്ട കിടക്കയില്‍ നരച്ച മച്ചില്‍ നോക്കി നിസംഗയായികിടക്കുന്ന, ആരാലും കളങ്കപെടുത്താനാത്ത എന്റെ ആത്മാവിനെ നെഞ്ചോട്‌ ചേര്‍ത്തു... സജലങ്ങളായ കണ്ണുകളും അടഞ്ഞ ശബ്ദവുമായി അവള്‍ പ്രതിഷേധിച്ച്‌ കൊണ്ടിരുന്നു. പിന്നെയെപ്പോഴോ പൂച്ചകുട്ടിയേ പോലെ മാറില്‍ പതുങ്ങി...

ഇത്തിരിവെട്ടമേ മനോഹരം. മിന്നാമിനുങ്ങിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. കുറച്ച് വൈകിയാലും ഇത്തരം പോസ്റ്റുകള്‍ക്കായി സമയം കണ്ടെത്തണം. മനോഹരമായ ഭഷയും ശൈലിയും. ഒത്തിരി ഇഷ്ടമായി. ഇനിയും ഇത്തരം കഥകള്‍ പ്രതീക്ഷിക്കുന്നു.

മഴത്തുള്ളി said...

ഇത്തിരിവെട്ടം,

രാവിലെ ഒരു തേങ്ങ ഉടച്ചിട്ട് പോയത് അല്പം തിരക്കായിട്ടായിരുന്നു. അപ്പോഴേ വിചരിച്ചതാണ് വൈകുന്നേരം ഓഫീസില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പ് വായിക്കണമെന്ന്. കാരണം അപ്പോള്‍ ഒന്നോടിച്ച് വായിച്ചപ്പോള്‍ തന്നെ മനസ്സിലായി ഇത് നല്ലൊരു സൃഷ്ടിയാണെന്ന്.

എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു. അതിമനോഹരമായി വാക്കുകള്‍ കോര്‍ത്തിണക്കിയിരിക്കുന്നു. ആശംസകള്‍......

ഡാലി said...

ഇത്തിരി: കുറച്ച് സമയമെടുത്ത് എഴുതുമ്പോള്‍ എഴുത്ത് എത്ര മെച്ചപ്പെടുന്നതിനൊരു നല്ല ഉദാഹരണമായി ഈ പോസ്റ്റ്.

തിരഞ്ഞെടുത്ത ആശയവും വളരെ നല്ലത്.

പലപ്പോഴും നഷ്ടങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ബുദ്ധിയും മനസ്സുമായി ഉണ്ടാവുന്ന അഭിമുഖ സംഭാഷണങ്ങളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു കഥയുടെ ആദ്യത്തില്‍. യഥാര്‍ത്ഥ ജീവിതത്തില്‍ ബുദ്ധിയായിരിക്കും സാധാരണ വിജയം കൈവരിക്കുകയെന്നലും ഇവിടെ മനസ്സ് ജയിച്ചത് കഥ ശുഭപര്യവസായി ആക്കി.

“പരസ്പര സ്നേഹത്തില്‍ നിങ്ങള്‍ രണ്ടാളും സ്വാര്‍ത്ഥരായിരുന്നു. രണ്ടാളും അവരവരുടെ സന്തോഷത്തിന്‌ മാത്രമാണ്‌ സ്നേഹിച്ചത്‌.“

ഈയൊരു വിഷയം ചിന്തിക്കപ്പെടെണ്ടതു തന്നെ. തന്നെക്കാളും ഉപരിയായി നമുക്ക് മറ്റൊരാളെ സ്നേഹിക്കാന്‍ കഴിയൊ? തന്നോളമേ പറ്റൂ ഒരു മനുഷ്യന് എന്നാണ് എനിക്കു തോന്നിയിരിക്കുന്നത്. നിന്നെ പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കാന്‍ ബൈബിള്‍ പറയുന്നതും അതുകൊണ്ടാവണം.

വേണു venu said...

ആരാലും കളങ്കപെടുത്താനാത്ത എന്റെ ആത്മാവിനെ നെഞ്ചോട്‌ ചേര്‍ത്തു... സജലങ്ങളായ കണ്ണുകളും അടഞ്ഞ ശബ്ദവുമായി.
മാഷേ,
സജലങ്ങളായ കണ്ണുകളൊടെ ആശിക്കുന്നു.
ഇതൊരു കഥമാത്രമായിരിക്കട്ടേ.
ഒതുക്കി പറഞ്ഞിരിക്കുന്നു വലിയ ഒരു കഥ.
നന്നായിരിക്കുന്നു.

മിന്നാമിനുങ്ങ്‌ said...

ഇത്തിരിയുടെ കഥ മനസ്സില്‍ ഒരു നൊമ്പരമായി കിടക്കുന്നതു കൊണ്ടാകണം വീണ്ടുമൊരാവര്‍ത്തി വായിച്ചു.ഓരോ വായനയിലും ഒത്തിരി ചോദ്യങ്ങള്‍ മനസ്സില്‍ തുളച്ചു കയറുന്നു.

നമ്മുടെ നാട്ടിലെ സദാചാര-സാമൂഹിക പ്രശ്നങ്ങളുടെ അന്തരാര്‍ത്ഥങ്ങളിലേക്ക്‌ ഈ കഥ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നില്ലേ..?സിനിമയിലും സീരിയലിലും വാചകക്കസര്‍ത്തുകളിലും മാത്രം ആദരിക്കപ്പെടുന്ന സ്ത്രീ,സമൂഹത്തിനു മുന്നില്‍ അപമാനിക്കപ്പെടുന്നത്‌ ഏത്‌ നീതിശാസ്ത്രത്തിന്റെ ഭാഗമായാണു?സ്ത്രീയെ ആദരിക്കാന്‍ പഠിപ്പിക്കുകയും അവള്‍ക്കെന്നും മുന്തിയ പരിഗണന നല്‍കുകയും ചെയ്തുവന്നിരുന്ന ഒരവസ്ഥയില്‍ നിന്ന് ഇന്നത്തെ ദുഷിച്ചുനാറിയ സാമൂഹിക ചുറ്റുപാടുകളിലേക്ക്‌ അവള്‍ എടുത്തെറിയപ്പെട്ടത്‌ എന്നു മുതല്‍ക്കാണു?

നമ്മുടെ നാട്‌ മൂല്യച്യുതിയുടെയും അപഥസഞ്ചാരത്തിന്റെയും നീരാളിപ്പിടുത്തത്തിലേക്ക്‌ വഴുതിവീണതിനു നാം നമ്മളെയടക്കം ആരെയൊക്കെ പ്രതിക്കൂട്ടില്‍ നിര്‍ത്തണം.?പെരുകിവരുന്ന പെണ്‍ വാണിഭ-സ്ത്രീപീഡന കഥകളും വാര്‍ത്തകളും നമ്മില്‍ ഇന്നൊരു ഞെട്ടലോ ആശങ്കയോ ഉണര്‍ത്താത്തതെന്തേ?

പെണ്ണിന്റെ മേനി ആര്‍ത്തിയോടെ മാത്രം കാണുന്നത്‌ യുവാക്കള്‍ മാത്രമാണെന്ന് ഇത്തിരിക്ക്‌ അഭിപ്രായമുണ്ടൊ?അങ്ങിനെയെങ്കില്‍,സാക്ഷര-സുന്ദര കേരളത്തിന്റെ ഓരോ മുക്കുമൂലകളില്‍ നിന്ന് ഉയര്‍ന്നു വരുന്ന ഓരോ പുതിയ പെണ്‍ വാണിഭ-സ്ത്രീ പീഡന വാര്‍ത്തകളിലും ഒന്നോ രണ്ടൊ സ്ത്രീകളെങ്കിലും പ്രതിചേര്‍ക്കപ്പെടുന്നതെന്തേ?ലക്ഷ്യം കാമമായാലും പണമായാലും ആര്‍ത്തി ആര്‍ത്തി തന്നെയല്ലെ?

ശരീരം മൊത്തം മറയുന്ന വിധത്തില്‍ ഫുള്‍സ്ലീവ്‌ ഷര്‍ട്ടും പാന്റ്സും ധരിച്ച്‌ നടക്കുന്നതാണു പുരുഷനു ഫാഷനെങ്കില്‍ പരമാവധി തുറന്നു കാണിക്കുന്നതാണു സ്ത്രീക്ക്‌ ഫാഷനെന്ന് അവളെ തെറ്റിദ്ധരിപ്പിച്ചത്‌ ആരാണു?പുരുഷ വര്‍ഗ്ഗത്തിനു ആസ്വദിക്കാന്‍ വേണ്ടിമാത്രം പുരുഷകേന്ദ്രീകൃതമായ ഒരു ഏകധ്രുവ സംസ്കാരം വളര്‍ത്തിയെടുക്കുന്നതില്‍ അറിഞ്ഞോ അറിയാതെയൊ തലവെച്ചുകൊടുക്കാന്‍ അവള്‍ നിര്‍ബന്ധിതമായതെന്തിനു?

ഇത്തരം ചോദ്യങ്ങള്‍ക്ക്‌ നേരെ കണ്ണടച്ചു കൊണ്ട്‌ നമുക്കു നമ്മുടെ നാടിനെ"സാംസ്കാരിക കേരള"മെന്ന് പറഞ്ഞ്‌ ഇനിയും മേനി നടിക്കേണ്ടതുണ്ടോ?

ഇത്തിരീ,കഥയെ മറ്റൊരു ദിശയിലേക്ക്‌ വഴിതിരിച്ചു വിട്ടതില്‍ ക്ഷമിക്കണം.വായിച്ചപ്പോള്‍ മനസ്സിലനുഭവപ്പെട്ട വീര്‍പ്പുമുട്ടലുകളെ അടക്കിപ്പിടിക്കാന്‍ വയ്യാത്തതു കൊണ്ടാണു.

അരവിശിവ. said...

ഇത്തിരിയുടെ മറ്റു കഥകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തം...കഥ പറയാനുപയോഗിച്ച ശൈലി ഇഷ്ടമായി...

മുല്ലപ്പൂ || Mullappoo said...

ഇത്തിരീ ,
ഒത്തിരി ഒത്തിരി നല്ല കഥ.
സ്നേഹത്തില്‍ നിന്നും അമര്‍ഷത്തിലേക്കും,സ്വാന്തനത്തിലേക്കും നീളുന്ന വളരെ നല്ല കഥ.
രചനകളില്‍ എറ്റവും ഇഷ്ടപ്പെട്ടത്

ikkaas|ഇക്കാസ് said...

ഇത്തിരീ, അല്‍പ്പമൊന്നു ചിന്തിപ്പിക്കുന്ന കഥ...
“എല്ലാം പകര്‍ന്നും നുകര്‍ന്നും ഇന്നലെ വരെ നിന്നോടൊപ്പം ജീവിച്ച, ഇപ്പോള്‍ എല്ലാം നഷ്ടപെട്ട അവളെ നിനക്കെങ്ങനെ തള്ളികളയാനാവും?“
നട്ടെല്ലുണ്ടെന്ന ബലത്തില്‍ അര്‍മ്മാദിക്കുന്ന ഓരോ ആണിനോടും ചോദിക്കേണ്ട ചോദ്യം.

ലാപുട said...

നന്നായിരിക്കുന്നു ഇത്തിരിവെട്ടം..
ഗാഢതയുള്ള ഒരു ഇതിവൃത്തത്തെ പക്വമായി ആവിഷ്കരിച്ചിരിക്കുന്നു നിങ്ങള്‍...
അഭിനന്ദനങ്ങള്‍...

ഇടങ്ങള്‍|idangal said...

എഴുതുംതൊറും ഇത്തിരിയുടെ എഴുത്തിന് ഇരുത്തം വരുന്നു,
തിരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍, ഉപയൊഗിക്കുന്ന ഭാഷയില്‍, ഹൃദയസ്പര്‍ശിയായ പ്രയൊഗങ്ങളില്‍ ഒക്കെ അതെനിക്ക് കാണാനവുന്നു,

സമൂഹം മൊത്തമായി തൊറ്റിടത്ത് ഒരു വൃക്തി ജയിക്കുന്നു, അയാളുടെ സ്നേഹം ജയിക്കുന്നു,

തുടരുക

-അബ്ദു-

പൊന്നമ്പലം said...
This comment has been removed by a blog administrator.
പൊന്നമ്പലം said...

ഒരു വ്യക്തിയുടെ മനസ്സില്‍ സ്ഥാനം നേടുന്നതിനേക്കാള്‍ വലുതാണ് വിചാരത്തില്‍ സ്ഥാനം നേടുന്നത്... ഹൃദയം, മനസ്സ്... ഇത് വികാരത്തിന്റെ ഉറവിടം... എന്നാല്‍ തലച്ചോറ്, വിചാരത്തിന്റെ ഉറവിടമാണ്... അത് കൊണ്ടാവാം ദൈവം തലച്ചോറിനെ ഹൃദയത്തിനു മുകളില്‍ വച്ചത് (സിമ്പോളിക്ക് ആയി) പലപ്പോഴും പലരും നമ്മുടെ വികാരങ്ങളില്‍ മാത്രമേ ഒതുങ്ങാറുള്ളൂ... കാമം, ക്രോധം, നീരസം, സ്നേഹം, പ്രേമം, സൌഹൃദം എന്നിങ്ങനെ... ചിലര്‍... ചിലര്‍ മാത്രം നമ്മുടെ വിചാരത്തില്‍ കടന്ന് കൂടുന്നു... അവരെ നമുക്ക്, ജീവനുള്ള കാലം മറക്കാനൊ, ജീവനില്ലാത്തപ്പോള്‍ കൈവിടാനോ കഴിയില്ലാ... അങ്ങിനെയും ബന്ധങ്ങള്‍ വേണം... ഒരു ജന്മത്തിന്റെ പുണ്യത്തിന്... വേണുവിന് രാജിയും അത് പോലെ തന്നെ... എനിക്ക്...? നിങ്ങള്‍ക്ക്...?

തറവാടി said...

മനസ്സും ബുദ്ധിയും തമ്മിലുള്ള വടം‍വലി വളരെ നന്നായിട്ടവതരിപ്പിച്ചു.

സു | Su said...

അവള്‍ക്കൊരു ലോട്ടറി അടിച്ചിരുന്നെങ്കില്‍ രണ്ടാമതൊന്ന് ചിന്തിക്കുമോ? അപ്പോ രോഗം ഉണ്ടായാലും ഒന്നും ചിന്തിക്കരുത്. എവിടേയും സ്നേഹം ജയിക്കണം. ഉപാധികളില്ലാത്ത, അതിര്‍വരമ്പില്ലാത്ത നിഷ്കളങ്കമായ സ്നേഹം.

നല്ല കഥ.

പച്ചാളം : pachalam said...

പുലീ! :)
ഞാന്‍ പറഞ്ഞതു പോലെ തന്നെ കമന്‍റുകള്‍ വന്നതു കണില്ലേ??


(മിന്നാനിനുങ്ങേ, എന്‍ററിവില്‍ ഈ പൊസ്റ്റ് എഴുതാന്‍ അധികം സമയമൊന്നും എടുത്തിട്ടില്ല, ആശാന്‍)
ബൂലോകരെ നമ്മളിനി എന്തൊക്കെ കാണാനിരിക്കുന്നൂ...അല്ലേ ഇത്തിരീ :)

Adithyan said...

ഇത്തിരീ,
നല്ല ഭാഷ. നല്ലപോലെ പറഞ്ഞിരിക്കുന്നു.

കര്‍ണ്ണന്‍ said...

താങ്കള്‍ ഇത്തരി വെട്ടമല്ല, ഒത്തിരിവെട്ടമാണ്, ഒരു സൂര്യന്‍. നല്ല ഭാഷയില്‍ നല്ല ഒഴുക്കില്‍, നന്നായി അവതരിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ ഇനിയും എഴുതൂ വായിക്കാന്‍ ഞാന്‍ കാത്തിരിക്കും. നിങ്ങള്‍ എഴുതിയ ആ ടെലിപതി ഞാന്‍ ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞവനാണ്, നിങ്ങള്‍ പറഞ്ഞ സനേഹമുള്ള പെണ്‍കുട്ടിയിലൂടെ തന്നെ. സനേഹം അതൊരു തീവ്രമായ അനുഭവം തന്നെയല്ലേ???

കിച്ചു said...

എന്റെ ഇത്തിരി ചേട്ടാ ഇന്നലെ മുതല്‍ കമ്മന്റിടാന്‍ ഞാന്‍ ശ്രമിക്കുകയാണ്. സൂപ്പര്‍ സ് റ്റോറി മറ്റു വാക്കുകള്‍ ഇല്ല.:):)

ആനക്കൂടന്‍ said...

വളരെ നല്ല അവതരണം. ഒട്ടു ബോറടിപ്പിക്കാതെ വളരെ ഒതുക്കത്തില്‍ പറയാനുള്ളതിനെ പറഞ്ഞു വയ്ക്കുന്നു താങ്കള്‍. അഭിനന്ദനങ്ങള്‍.

ഇത്തിരിവെട്ടം|Ithiri said...

ഇടങ്ങളേ നന്ദി.

വല്ല്യമ്മായി നന്ദി. തീര്‍ച്ചയായും.

സുല്‍ : നന്ദികെട്ടോ.

അഗ്രജാ നന്ദി. നല്ലവാക്കുകള്‍ക്ക്‌ നന്ദി.

മഴത്തുള്ളി നന്ദി. തേങ്ങ സ്വീകരിച്ചു.

സുല്‍ത്താന്‍ നന്ദി. ഹ ഹ ഹ... ശ്രമിക്കാം. ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

ഏറനാടന്‍ നന്ദി. ഞാനും പ്രാര്‍ത്ഥിക്കുന്നു താങ്കളോടൊപ്പം.


ഇബ്രൂ നന്ദി. ഇതെഴുതാന്‍ ആദ്യം ഒന്ന് മടിച്ചിരുന്നു.

പാര്‍വതീ നന്ദി കെട്ടോ. ഓരോന്ന് പറഞ്ഞ്‌ വെറുതെ കൊതിപ്പിക്കാതെ. അങ്ങനെ ആവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അല്ലേ...

മുരളി നന്ദി കെട്ടോ.

മിന്നാമിനുങ്ങേ നന്ദി. നല്ല വാക്കുകള്‍ക്ക്‌ ഒത്തിരി നന്ദി. തീര്‍ച്ചയായും ശ്രമിക്കാം.

ദില്‍ബൂ നന്ദി. ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. ദില്‍ബൂ പറഞ്ഞതാണ്‌ ശരി.

കുറുമന്‍ജീ നന്ദി കെട്ടോ.

സിജൂ നന്ദി.

നിയാസെ നന്ദി. ഞാന്‍ ശ്രമിക്കാം സുഹൃത്തേ.

മഴത്തുള്ളീ നന്ദി.

ഡാലീ നന്ദി. നല്ലവാക്കുകള്‍ക്ക്‌ നന്ദി. ഇന്നിന്റെ ഏറ്റവും വലിയൊരു പ്രശനവും ഇതാല്ലേ ഡാലി. മനസ്സ്‌ ജയിക്കേണ്ടിടത്ത്‌ ബുദ്ധിജയിക്കുന്നു. ബുദ്ധിജയിക്കേണ്ടിടത്ത്‌ മനസ്സും.

തന്നേക്കാളും ഉപരിയായി മറ്റൊരാളെ സ്നേഹിക്കാനാവുമോ... ? ആവണം എന്നാണ്‌ എന്റെ അഭിപ്രായം. കുറഞ്ഞത്‌ തന്നെപോലെ എങ്കിലും. അതാണെന്ന് തോന്നുന്നു സമകാലിക സമൂഹത്തിന്റെ ഒത്തിരി പ്രശ്നങ്ങള്‍ക്കുള്ള സ്ഥായിയായ പരിഹാരം. വ്യക്തികള്‍ തമ്മിലുള്ള അടുപ്പവും സ്നേഹവും മനസ്സുകള്‍ തമ്മിലാവട്ടേ... അങ്ങനെ ഒരൊറ്റ മനസ്സെന്ന പ്ലാറ്റ്‌ഫോമിലിരുന്ന് ഒരുപോലെ ചിന്തിക്കാനാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു.


മിന്നാമിനുങ്ങിന്റെ അഭിപ്രായത്തോട്‌ ഞാനും യോജിക്കുന്നു. സ്ത്രീ വെറും വില്‍പന ചരക്ക്‌ മാത്രമായ ഒരു ഉപഭോഗ സംസ്കൃതിയുടെ ഭാഗമാണ്‌ ഇതെല്ലാം. ആധുനികന്‍ സ്ത്രീക്ക്‌ നല്‍കിയ ഏറ്റവും വലിയ സ്ഥാനം പരസ്യപലകയില്‍ തിളങ്ങുന്ന അര്‍ദ്ധനഗ്ന ശരീരമാണ്‌. അതിനൊരായിരം ന്യായീകരങ്ങളും കാണും. അതിന്റെ ഭാഗം തന്നെയാണ്‌ താങ്കള്‍ സൂചിപ്പിച്ച പുരഷ്യന്‌ ശരീരം മുഴുവന്‍ മൂടുന്ന ഡ്രസ്സും സ്ത്രീക്ക്‌ പരമാവധി നഗ്നത വെളിവാക്കുന്ന വസ്ത്ര സംസ്കാരം. മാന്യമായ വസ്ത്രത്തെ (എന്റെ കാഴ്ചപ്പാടില്‍ നഗ്നത മറയുന്ന വസ്ത്രമാണ്‌ ആണായാലും പെണ്ണായാലും മാന്യമായ വസ്ത്രം.) പിന്തിരിപ്പന്‍ ചിന്താഗതിയുടെ ഭാഗമാക്കിയതും ഇതേ സംസ്കാരം.

ഇതിന്റെയെല്ലാം ഭാഗമാണ്‌ ബസ്സില്‍ പോലും യാത്രചെയ്യാന്‍ കഴിയാത്ത വല്ലാത്ത നാണംകെട്ട ഒരു കാലത്തിലേക്ക്‌ നമ്മുടെ നാട്‌ എത്തികൊണ്ടിരിക്കുന്നത്‌. വേഷഭൂഷാതികളോ വിദ്യാഭ്യാസത്തിന്റെ ഏറ്റക്കുറച്ചിലുകളോ അല്ല സംസ്കാരത്തിന്റെ മാനദണ്ഡം. അത്‌ മനുഷ്യനേപോലെ ജീവിക്കലാണ്‌.

ഈ കഥയെ ഇത്തരം ഒരു വീക്ഷണകോണില്‍ നിന്ന് കണ്ട താങ്കള്‍ക്ക്‌ എന്റെ പ്രത്യേക നന്ദി.

അരവിശിവ നന്ദി കെട്ടോ.

മുല്ലാപ്പൂ നന്ദി. അമര്‍ഷവും സാന്ത്വനവും സ്നേഹത്തിന്റെ രണ്ട്‌ മുഖങ്ങള്‍ തന്നെയല്ലേ.


ഇക്കാസ്‌ നന്ദി.

ലാപുട നന്ദികെട്ടോ.

ഇടങ്ങളേ നന്ദി. വായിച്ചതിലും നല്ലവാക്കുകള്‍ക്കും. ലോകം മൊത്തം തോറ്റയിടങ്ങളില്‍ സ്നേഹം ജയിച്ചത്‌ ചരിത്രമല്ലേ...

പൊന്നമ്പലം നന്ദി. തീര്‍ച്ചയായും. വികരങ്ങളില്‍ മാത്രം തളച്ചിടാതെ വിചാരങ്ങളിലേക്ക്‌ കൂടി വ്യാപിച്ച ബന്ധങ്ങള്‍ ഇന്ന് അസ്തമിച്ച്‌ കൊണ്ടിരിക്കുന്നു എന്നതല്ലേ സത്യം.

തറവാടി നന്ദി.

സുചേച്ചി നന്ദി. ഉപാധികളേയും അതിര്‍വരമ്പുകളേയും അതിജയിക്കാന്‍ യഥാര്‍ത്ഥ സ്നേഹത്തിന്‌ മാത്രമേ കഴിയൂ. കൊടുത്താല്‍ മാത്രം കിട്ടുന്ന മഹാത്ഭുതം അതല്ലേ സ്നേഹം.

പച്ചാളമേ നന്ദി, ഒത്തിരി പുതിയ അറിവ്‌ പകര്‍ന്നതിന്‌ സ്പെഷ്യല്‍ താങ്ക്സ്‌. ആര്‍ക്കറിയാം എന്തെല്ലാം കാണനിരിക്കുന്നുവെന്ന്. ക്യാമറ പച്ചളത്തിന്റെ കയ്യിലെല്ലേ...

അദീ നന്ദി കെട്ടോ.

കര്‍ണ്ണന്‍ നന്ദി. സ്നേഹമുള്ള മനസ്സുകള്‍ക്ക്‌ അത്‌ എപ്പോഴും സാധ്യമാണ്‌.

കിച്ചു ഒത്തിരി നന്ദി.

എല്ലാവര്‍ക്കും ഒരായിരം നന്ദി.

സലാം - ksa said...

അവള്‍ നിന്റേതായിരുന്നു. അവളുടെ ഓരോ ശ്വാസവും നിന്റേതായിരുന്നു. നിന്റെ വാക്കുക്കള്‍ക്കായി, നിന്റെ തലോടലിനായി, നിന്റെ നേര്‍ത്തൊരു പുഞ്ചിരിക്കായി അവള്‍ കാത്തിരുന്നു. നിന്റെ ശരീരത്തെ, മനസ്സിനെ, വികാരങ്ങളെ, വിചാരങ്ങളെ അവള്‍ തൊട്ടറിഞ്ഞു. എല്ലാം പകര്‍ന്നും നുകര്‍ന്നും ഇന്നലെ വരെ നിന്നോടൊപ്പം ജീവിച്ച, ഇപ്പോള്‍ എല്ലാം നഷ്ടപെട്ട അവളെ നിനക്കെങ്ങനെ തള്ളികളയാനാവും'.

ഇത്തിരി വല്ലാത്ത ചൂടണല്ലോ നിന്റെ വാക്കുകള്‍ക്ക്. ഒരുപാട് വിഷയങ്ങള്‍ മനോഹരമായി പറഞ്ഞിരിക്കുന്നല്ലോ. ഈ എഴുത്ത് തുടരുക. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവനുണ്ട്. വാക്കുകളിലൂടെ ഭാഷയുടെ സൌന്ദര്യത്തിലൂടെ ശൈലീ വിശേഷത്തിലൂടെ ലഭിച്ച ജീവന്‍. മനോഹരമായിരിക്കുന്ന് ഇത്തിരീ. ഇത് തുടരുക. ആശംസകള്‍.

കുട്ടന്മേനൊന്‍::KM said...

ഇത്തിരി വായിക്കാന്‍ വൈകിപ്പോയി.. മനോഹരമായ അവതരണം.

:: niKk | നിക്ക് :: said...

സംഭവം കൊള്ളാം.

റിയാലിറ്റിയുടെ ഒരു ടച്ച് മാഷിന്റെ കഥകളിലെല്ലാം ചില സ്ഥലങ്ങളിലെല്ലാം അനുഭവപ്പെടുന്നുണ്ടല്ലോ. പിന്നെ, ഒരു ‘യവളും’ ണ്ടാവാറുണ്ട്.

ന്തൂട്രാ ഗെഡ്യേ, ആരാ കക്ഷി? ;)

അനോണി. said...

ഞാന്‍ പോക്കരുടെ കഥകളില്‍ കമന്റിട്ടിരുന്നു. ഇത്തിരി ഈ സ്റ്റൈല്‍ നിര്‍ത്തി നല്ല കഥകളില്‍ ശ്രദ്ധിക്കണമെന്ന്. ഇവിടെ വന്നപ്പോള്‍ എനിക്ക് സന്തോഷവും തോന്നി. നിങ്ങളുടെ കഴിവ് ഇത്തരം രചനകള്‍ക്കായി മാറ്റിവെക്കൂ. ഇവിടെ ഒരുപാട് പേര്‍ ആ അഭിപ്രായം പറഞ്ഞിരിക്കുന്നു.

നല്ല കഥ. നല്ല പ്രമേയം. നല്ല ഭാഷ. ഇഷ്ടമായി.

-അനോണി

കരീം മാഷ്‌ said...

ഒരൊ കഥകളും വ്യത്യസ്ഥമാക്കാന്‍ ശ്രദ്ധിക്കുന്ന താങ്കളുടെ സാഹിത്യത്തോടുള്ള സത്യസന്ധതക്കു മുന്‍പില്‍ വിനീതമായ ഇത്തിരി ആശംസകള്‍

കലേഷ്‌ കുമാര്‍ said...

തീഷ്ണം!
കഥ പറഞ്ഞുപോയിരിക്കുന്ന ശൈലിയും നന്നായിട്ടുണ്ട്!

ലത്തീഫ് - ഏപി said...

ഞാന്‍ ഇപ്പോഴാണ് ഈ കഥ വായിച്ചത്. സത്യമായും ഒരുപാട്‍ ഇഷ്ടപെട്ടുപോയി.

പടിപ്പുര said...

ഇത്തിരീ, അതാണ്‌ സ്നേഹം.
(എന്നാലും ഇത്തിരി കടന്നകൈ ആയിപ്പോയി)

ഇടിവാള്‍ said...

ചുള്ളന്‍, അലക്കീട്ടാ ;)

വേണു venu said...

At 3:35 PM, October 26, 2006, വേണു venu ഇങ്ങിനെ അഭിപ്രായപ്പെട്ടു.
ആരാലും കളങ്കപെടുത്താനാത്ത എന്റെ ആത്മാവിനെ നെഞ്ചോട്‌ ചേര്‍ത്തു... സജലങ്ങളായ കണ്ണുകളും അടഞ്ഞ ശബ്ദവുമായി.
മാഷേ,
സജലങ്ങളായ കണ്ണുകളൊടെ ആശിക്കുന്നു.
ഇതൊരു കഥമാത്രമായിരിക്കട്ടേ.
ഒതുക്കി പറഞ്ഞിരിക്കുന്നു വലിയ ഒരു കഥ.
നന്നായിരിക്കുന്നു.
-----------------------------------
മാഷേ,നന്ദി വാചകങ്ങള്‍ കണ്‍ വെട്ടത്തു വന്നപ്പോള്‍ വീണ്ടും എന്‍ കണ്ണുകള്‍ സജലങ്ങളായി.ഹഹഹഹാ...

മാഷേ ഒരു ചെറിയ നന്ദി എനിക്കുമാത്രം തന്നില്ല.സാരമില്ല ആ ആയിരം പേരില്‍ എന്‍റെ പേരു കാണും.
മാഷേ തമാശയാ.വെറുതേ.

ഇത്തിരിവെട്ടം|Ithiri said...

വേണൂ അറിയാതെ മിസ്സ് ആയതാ... സത്യം. ഒരു നന്ദിയല്ല ഒരായിരം നന്ദി... അറിയാതെ പറ്റിയ അബദ്ധമാണേ... എല്ലവര്‍ക്കും കൂടി നന്ദിയുമായി വീണ്ടും വരാം.

ഓടോ : ഇനി ആ സജലമിഴികള്‍ തുടക്കൂ പ്ലീസ്

Ambi said...

എനിയ്ക്ക് പറയാനുള്ളതു തന്നെ എല്ലാവരുന്ം പറാഞ്ഞിരിയ്ക്കുന്നു ഇനി ഞാനെന്തിന് എന്നു വിചാരിച്ചാണ് ഇതുവരെ ഒന്നും കമന്റാഞ്ഞത്..പക്ഷേ പിന്മൊഴിയുടെ പിറാകീ ഇവിടെയെത്തി ഒന്നൂടെ വായിച്ചപ്പോല്‍ എനിയ്ക്ക് കമന്റാതെ വയ്യ..

ഇത്തിരി വെട്ടമേ...ഒത്തിരി,ഒത്തിരി നന്ദി

Ambi said...

ഈ ഇടവേളകളില്‍ ഓടിയെത്തി തിരക്കിട്ട് റ്റൈപ് ചെയ്യുമ്പോള്‍ ഒത്തിരി തെറ്റുകല്‍..അക്ഷരപിശാശ്..
മുന്‍ കമന്റില്‍
എല്ലാവരുന്ം=എല്ലാവരും
പിറാകീ =പിറകേന്ന്
എന്നു വായിയ്ക്കാനപേക്ഷ.:)

shefi said...

അസ്സലായി ഇത്തിരീ..........
ഉള്ളിന്റെ ഉരുക്കം എന്റെ ഉള്ളം അറിയുന്നു

പച്ചാളം : pachalam said...

ഇന്നാ പിടിച്ചോ...ഠും
തേങ്ങാ അന്‍പത് എന്‍റെ വഹ; അമ്മ ചമ്മന്തി അരക്കാന്‍ വച്ചിരുന്നതാ, സാരമില്ല :)

ഇത്തിരിവെട്ടം|Ithiri said...

സലാം നന്ദി കെട്ടോ വായിച്ചതിനും നല്ല വാക്കുകള്‍ക്കും.

കുട്ടമ്മേനോനെ നന്ദി.

നിക്കേ നന്ദി. യവളും യവനും ചേര്‍ന്നത്‌ തന്നെയല്ലേ നിക്കേജീവിതത്തിന്റെ നല്ലൊരു ഭഗവും. അത്‌ എനിക്കറിയില്ലടെയ്‌...

അനോണി നന്ദി കെട്ടോ.

കരീംമാഷേ നന്ദി. എങ്ങനെയുണ്ട്‌ വെക്കേഷന്‍.

കലേഷ്ഭായ്‌ നന്ദികെട്ടോ.

ലത്തീഫ്‌ നന്ദി.

പടിപ്പുര നന്ദി. എന്തു പറ്റി.

ഇടിവാള്‍ജീ നന്ദികെട്ടോ.

വേണുമാഷേ നന്ദികെട്ടോ... അബദ്ധത്തില്‍ വിട്ട്‌ പോയതാ.

അംബി നന്ദി കെട്ടോ.

ഷെഫീ നന്ദി കെട്ടോ.

പച്ചാളമേ വീണ്ടും വന്നതിന്‌ പ്രത്യേക നന്ദി.


എല്ലാവര്‍ക്കും ഒത്തിരി നന്ദി.

പരസ്പരം said...

ഇത്തിരിവെട്ടം ബൂലോഗത്തില്‍ വന്നത് മുതല്‍ താങ്കളുടെ ബ്ലോഗുകള്‍ ഇടയ്ക്കൊക്കെ വായിക്കാറുണ്ട്. എഴുത്തില്‍ വളരെയൊന്നും പ്രത്യേകതയില്ലാതിരുന്നതിനാല്‍ പലപ്പോഴും കമന്റിടാന്‍ തോന്നിയിരുന്നില്ല. പിന്നീടൊരിക്കല്‍ ഇത്തിരിവെട്ടം ബ്ലോഗിന്റെ പേജ് വര്‍ണ്ണാഭയമാക്കിയപ്പോള്‍ ഇത്തിരിവെട്ടം ക്രിയേറ്റീവാണെന്ന് വെളിപ്പെട്ടു. ഒരുപക്ഷേ ബൂലോഗത്തില്‍ ബ്ലോഗിന്റെ തലക്കെട്ടിന് പ്രാധാന്യം നല്‍കി സ്രിഷ്ടിച്ചിരിക്കുന്ന ഒരു പേജ് താങ്കളുടേത് മാത്രമാവാം. ഇപ്പോളിതാ ഈ നല്ല കഥയിലൂടെ താങ്കളുടെ സര്‍ഗ്ഗാത്മകതയും തെളിയിച്ചിരിക്കുന്നു. ബൂലോഗ വായനയിലൂടെ വന്ന മാറ്റങ്ങളാണിതെല്ലാം എന്ന് കരുതുന്നു. ഈ കഥ ഒരുപാട് ഗംഭീരം എന്നൊന്നും ഞാന്‍ പറഞ്ഞ് പുകഴ്ത്തുന്നില്ല. എങ്കിലും ഒരു സാരാംശം വളരെ ഭംഗിയായി വായനക്കാരന്റെ മനസ്സിലേക്കെത്തിച്ചിരിക്കുന്നു. സ്വന്തം ഭാര്യ ബലാത്സംഗം ചെയ്യപ്പെടുന്ന വ്യക്തിയുടെ അവസ്ഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു. കഥയുടെ ഏറ്റവും മികവാര്‍ന്ന ഭാഗം അവസാന വരികളില്‍ തന്നെ. പിന്നെ ഈ ടെലിപ്പതിയെന്നത് മറ്റാര്‍ക്കും മനസ്സിലാക്കാന്‍ കഴിയാതെ രണ്ടാത്മാക്കളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരവസ്ഥയാണ്. താന്‍ കാണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി, ആഗ്രഹിക്കുന്ന സമയത്ത്, പ്രതീക്ഷിക്കുന്നയിടത്ത് എത്തിപെടുക...ആ നേരം കാണപ്പെടുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയും അതേ ആഗ്രഹത്തോടെ അവിടെയെത്തുക! മൊബൈല്‍ ഫോണുകളെല്ലാം സുപരിചിതമായ ഈ കാലഘട്ടത്തില്‍ ഒരുപക്ഷേ ഇത്തരം ടെലിപ്പതികള്‍ അന്യമാകുന്നുണ്ടാവാം. തുടര്‍ന്നും സമയമെടുത്തെഴുതുക ഇത്തിരിവെട്ടമേ..ഇത്തരം നല്ല കഥകള്‍ക്കായ് എത്രവേണമെങ്കിലും കാത്തിരിക്കാം.

നിറം said...

ഇത്തിരീ ഇത് കാണാനിത്തിരി വൈകി. വായിച്ചപ്പോള്‍ വല്ലാത്ത സന്തോഷവും തോന്നി. കഥാപാത്രങ്ങള്‍ക്കൊപ്പം വായനക്കാരനെ സഞ്ചരിപ്പിക്കുന്ന ഈ ശൈലി ഒത്തിരി ഇഷ്ടമായി. കഥാപാത്രത്തിന്റെ മനസ്സ് എനിക്കും അനുഭിക്കാനാവുന്നു. അഭിനന്ദനങ്ങള്‍ കൂട്ടുക്കാരാ.

മുസാഫിര്‍ said...

മനസ്സില്‍ തട്ടിയ കഥ.ടെലിപതിയെക്കുറിച്ചുള്ള പരാമര്‍ശം വളരെ ഇഷ്ടപ്പെട്ടു.ജീവിതത്തില്‍ ചിലപ്പോഴെങ്കിലും ആഗ്രഹിച്ചുണ്ടു ഇഷ്ടമുള്ള ഒരു വ്യക്തി അടുത്ത് നില്ക്കുമ്പോള്‍ അവരെ നമ്മുടെ മനസ്സിലുള്ളത് പറയാതെ അറിയിക്കാന്‍ കഴിഞെങ്കിലോ എന്നത് .

അനംഗാരി said...

ഇത്തിരി, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ബൂലോഗത്ത് വരുന്നത്. അല്‍പ്പം തിരക്കിലായിപ്പോയി
ഈ കഥ ഇപ്പോഴാണ് വായിച്ചത്.
കഥയും, തെരഞ്ഞെടുത്ത് വിഷയവും മനോഹരം.
ഓരോ പ്രാവശ്യവും കഥയെഴുതിയും, തിരുത്തിയും, വീണ്ടും എഴുതിയും കഴിയുമ്പോള്‍, ഒരു നല്ല കഥ ഉണ്ടാകുന്നു എന്നതിന് തെളിവാണ് ഈ കഥ. ബൂലോഗത്ത് പലരും ചെയ്യാത്തത് അതാണ്. നേരിട്ട് എഴുതുന്നവരാണ് കൂടുതല്‍ പേരും.
ഇത്തിരിയുടെ ശൈലിയില്‍ ഒരു പാട് മാറ്റങ്ങള്‍ ഉണ്ടായി എന്ന് ഈ കഥ പറയുന്നു.ഇതു പോലുള്ള നല്ല കഥകള്‍ ഇനിയും ഉണ്ടാകണം. എങ്കിലും, ഒന്ന് പറയട്ടെ. കഥയുടെ മധ്യഭാഗം ( രാജിക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ച് പറയുന്ന ഭാഗം മുതല്‍) കുറച്ച് കൂടി നന്നാക്കാമായിരുന്നു.( ഒരു വരിയില്‍ നിന്ന് ദുരന്തങ്ങളുടെ ആഴത്തിലേക്കും അതുവഴി രാജിയുടെ വിഹ്വലതകളിലേക്കും കഥ പോയിരുന്നെങ്കില്‍).
എന്നാലും ഈ കഥ ഞാന്‍ എന്നും ഓര്‍മ്മിച്ച് വെക്കും.ഇത്തിരിയുടെ എഴുതിയ കഥകളില്‍ ഏറ്റവും മികച്ചത്. അഭിനന്ദനങ്ങളും, ആശംസകളും.

NASI said...

ഇത്തിരിവെട്ടമേ ലിങ്ക് ഇന്നലെയാണ് കിട്ടിയത്. താങ്കളുടെ കഥപറയുന്ന ശൈലി ഒത്തിരി ഇഷ്ടമായി. കഥാപാത്രത്തോടൊപ്പം സഞ്ചരിപ്പിക്കുന്ന രീതിയിലുള്ള കഥപറയല്‍. എല്ലാം കേട്ട് മിണ്ടാതിരുന്നാല്‍ മാത്രം മതിയെന്ന അനുഭവം. താങ്കളുടെ കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഇത് തന്നെ. പിന്നെ ആദ്യ പാരകളിലേ വാക്കുകളുടെ മാജിക്ക് നല്ലൊരു അനുഭവവും ആയിരുന്നു.

ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു. അതിനായി ആശംസിക്കുന്നു.

Anonymous said...

ഇത് അസ്സലായിരിക്കുന്നു

ആരിഫ മലപ്പുറം said...

ഇത്തിരിവെട്ടമേ ഇത് ഒത്തിരി ഇഷ്ടമായി. നല്ല കഥ നല്ല ഭാഷ നല്ല ശൈലി. ഇനിയും പ്രതീക്ഷിക്കുന്നു.

ittimalu said...

മുകളില്‍ ഒരാള്‍ പറഞ്ഞിരിക്കുന്നു.. ഇതൊരു കഥ മാത്രമാവട്ടെ എന്നു.. അവളുടെ വേദനകള്‍ കഥമാത്രമാവട്ടെ.. പക്ഷെ... ടെലിപ്പതിയില്‍ മനസ്സറിഞ്ഞ്...ആ സ്നേഹം .. അതൊരു കഥയില്‍ തീരാതിരിക്കട്ടെ.... അവളോട് എനിക്കൊരിത്തിരി അസൂയ തോന്നുന്നു.. കാരണം .. ആ അറിയില്ല...

ഇത്തിരിവെട്ടം|Ithiri said...

പരസ്പരമേ ഒത്തിരിനന്ദി. വായിച്ചതിനും പുതിയ അറിവുകള്‍ക്കും ഒത്തിരിനന്ദി കെട്ടോ.

നിറമേ നന്ദി. താങ്കള്‍ മുമ്പെങ്ങോതുടങ്ങിയ ബ്ലോഗ്‌ ഇപ്പോഴും അപ്പടിയിരിക്കുന്നു. സജീവമാകുമല്ലോ.

അനംഗരിമാഷേ നല്ലവാക്കുകള്‍ക്ക്‌ ഒത്തിരിനന്ദി.

നസി നന്ദി.

അനോണിയേ നന്ദി കെട്ടോ.

ആരിഫ നന്ദി.

ഇട്ടിമാളു നന്ദി. സ്നേഹം തന്നെയാണ്‌ ഒത്തിരി പ്രശ്നങ്ങള്‍ക്കുള്ള ശരിയായ പരിഹാരം

വയിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും ഒരായിരം നന്ദി.

ഉത്സവം : Ulsavam said...

ഷഷ്ടിപൂര്‍ത്തിയായപ്പോഴാ ഒരു കമന്റ് ഇടാന്‍ പറ്റിയത്. ഇത്തിരിയേ അസ്സല്ലായി..ടച്ചിങ്..റിയലി...

വായനക്കാരന്‍ said...

ഇത്തിരിവെട്ടമേ ഞാന്‍ ഒരു വായനക്കാരന്‍. എനിക്ക് വല്ലാതെ ഇഷ്ടപെട്ടു ഈ കഥ. ഒരുപാടാളുകള്‍ വേട്ടയാടിയ ഭാര്യയെ, ഒരു പക്ഷേ മാറാരോഗം പോലും പ്രതീക്ഷിക്കുന്ന അവസ്ഥയില്‍. എങ്കിലും അവള്‍ പകര്‍ന്നേകിയ സ്നേഹം കൊണ്ട് മാത്രം മനസ്സിലേറ്റാന്‍ കഴിയുന്ന മനസ്സിന്റെ വലുപ്പവും അയാളുടെ ആകുലതകളും ഭംഗിയായി വരച്ചിട്ട കഥ.

മനോഹരമായിരിക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം പുതുമയുള്ള വിഷയങ്ങള്‍.

സ്നേഹപൂര്‍വ്വം.
ഒരു വായനക്കാരന്‍

പട്ടേരി l Patteri said...

:(
അവസാന പേജ് ഇന്നാ വായിച്ചത്
എഴുത്തിലെ വ്യത്യസ്ഥത ഇഷ്ടപ്പെട്ടു... നന്നാവുന്നുണ്ടു...
(ചീത്ത പറഞ്ഞാല്‍ നന്നാവുന്ന ആള്‍ക്കാരും ഉണ്ടല്ലേ :)
പുലി...പുപ്പുലി...അതിനു ശേഷം എന്താ പറയുക

ഇത്തിരിവെട്ടം|Ithiri said...

ഉത്സവമേ നന്ദി.

വായനക്കാരാ‍ നന്ദി കെട്ടോ...

പട്ടേരിമാഷേ നന്ദി. ഏതോ ഒരു സിനിമയില്‍ സലീംകുമാര്‍ കൊച്ചിന്‍‌ഹനീഫയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. “ഇടയ്ക് ഒന്ന് പേടിപ്പിച്ചാല്‍ മതി ഞാന്‍ നന്നായികൊള്ളും”. അത് ഇവിടെയും കൊട്ടുന്നു.

ഹംസ said...

നല്ല കഥ. ഇനിയും എഴുതൂ. കൂടുതല്‍ പ്രതീക്ഷിക്കുന്നു.

തോമസ് said...

വല്ലാത്ത നൊമ്പരമാണല്ലോ സഹോദരാ താങ്കളുടെ വരികള്‍ക്ക്. വായനയിലൂടെ മനസ്സിനോട് സംസാരിക്കാനുള്ള പ്രത്യേക കഴിവ് ഈ കഥയിലുടനീളം കാണുന്നു. ശരിക്കും കണ്ണുനനഞ്ഞു.

ഇത്തിരിവെട്ടം|Ithiri said...

ഹംസ, തോമസ്. നന്ദി കെട്ടോ.

അഡ്വ.സക്കീന said...

ബുദ്ധി പറഞ്ഞു നിര്‍ത്തിയതു സത്യം. പക്ഷേ തിരിച്ചല്ലേ, എല്ലാ സ്ത്രീകളും സ്നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. അതോ പരസ്പരമോ?

ത്യാഗത്തിനും സദാചാരത്തിനുമപ്പുറം സ്ത്രീയില്ലേ. അവളെന്ന മനുഷ്യജീവിയെ ആരും കാണാത്തതെന്തേ?

ബന്ധങ്ങള്‍ ബന്ധനങ്ങളാക്കുന്നത് അവളാണോ? സമൂഹമല്ലേ? ആരാണീ സമൂഹം? എന്തായാലും നപുംസകങ്ങളല്ലല്ലോ?

വായിക്കുന്തോറും എവിടെയോ എന്റെ മനസ്സു നോവുകയല്ല, മുറിയുകയാണിത്തിരീ, കാരണമെന്തായാലും ഇട്ടിട്ടുപോകാത്ത ഭര്‍ ത്താവിനെയോര്‍ത്ത്, സൈക്യാട്രി ഡോക്ടര്‍ , എന്തോ വല്ലാത്ത സാമ്യം, പ്രേമത്തിന്റേതോ ആക്രമണത്തിന്റേതോ അല്ലെങ്കിലും.

വേണുഗോപാലിന്റേതു പോലെ കദീറിന്റെ കണ്ണില്‍ നിന്നു ആശുപത്രിയിലേക്കുള്ള വഴിയില്‍ വെച്ച് അണപൊട്ടിയൊഴുകിയ കണ്ണുനീരുണ്ടാക്കുന്ന മൂടല്‍ മൂലം എനിക്കൊന്നും കാണാനാവുന്നില്ല.

ടെലിപ്പതിയെക്കുറിച്ചും യെല്ലൊ ഫ്രെയിമിനെകുറിച്ചും ആത്മാവിനെകുറിച്ചും കമ്മ്യൂണിക്കേഷനെക്കുറിച്ചും എഴുതാനാണ് വന്നത്. മനസ് ശാന്തമാകട്ടേ, പിന്നീടെഴുതാം.

എന്തായാലും ഇത്തിരീ, ഞാനൊത്തിരി കരഞ്ഞു, നിന്റെ കഥ വായിച്ച്.

ഇത്തിരിവെട്ടം|Ithiri said...

സക്കിന നന്ദി കെട്ടോ. ബുദ്ധിയുടെ കണക്കുകൂട്ടല്‍ എപ്പോഴും സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും. മനസ്സും ഒരു പരിധിവരെ അങ്ങനെ തന്നെ. ആവശ്യമുള്ള സമയം ഇവരില്‍ ആരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം എന്ന് തീരുമാനിക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യവും ഉണ്ട്. ചുരുക്കത്തില്‍ ബുദ്ധിയുടെ വാചകങ്ങളിലെല്ലാം പ്രശനങ്ങളില്‍ നിന്ന് കൈകഴുകാന്‍ തയ്യാറാവുന്ന ബുദ്ധിയെന്ന തന്ത്രക്കാരനെ കാണാനാവും. മനസ്സിന്റെ വാക്കുകളില്‍ വികാരവിചാരങ്ങളുടെ മറ്റൊരു ലോകത്തിരുന്ന് ചിന്തിക്കാനാവും. താങ്കളുടെ ചോദ്യങ്ങളെല്ലാം ബുദ്ധിയോടാണ്. അല്ലെങ്കില്‍ ബുദ്ധിയെ വളര്‍ത്തിയ സാഹാചര്യത്തോടും സമൂഹത്തോടുമാണ്. വേണുവിന്റെ ബുദ്ധിയും ഒരു ശരാശരി സമൂഹത്തിന്റെ പരിഛേദം മാത്രം.

ഇപ്പോള്‍ നോവുന്ന ഒരു മാനസ്സണെങ്കിലും അതിന് ഒരു അന്ത്യമുണ്ടാവും. അവിടെ സന്തോഷത്തിന്റെ ഒരു ഒരു വസന്തം കാത്തിരിപ്പുണ്ടാവും. അതിനായി ആത്ഥമാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

Reshma said...

ആര്‍ക്കൈവ്സില്‍ ഒളിച്ചിരിക്കുന്നതിന് മുന്‍പ് ഈ കഥയെനിക്ക് വായിക്കാനായതില്‍ സന്തോഷമുണ്ട്. എഴുത്ത് വളരെ ഇഷ്ടമായി.

ഇത്തിരിവെട്ടം|Ithiri said...

രേഷ്മ നന്ദി.

ദൃശ്യന്‍ said...

ഇത്തിരീ... വരാനൊത്തിരി വൈകി എന്നറിയാം.
(mobchannelന്‍‌റ്റെ മത്സരത്തിന്‍ കടപ്പാട്, സമ്മാനം ലഭിച്ചതിന്‍ തനിയ്ക്ക് അഭിനന്ദനങ്ങള്‍!!!).

വളരെ വളരെ ഹൃദ്യമായ കഥ, അവതരണം, ചിന്തകള്‍.
“ആരാലും കളങ്കപെടുത്താനാത്ത എന്റെ ആത്മാവിനെ നെഞ്ചോട്‌ ചേര്‍ത്തു“ എന്ന വാചകം ഹൃദയത്തെ സ്പര്‍ശിച്ചു.

ബ്ലോഗുലകത്തിലില്ലാത്ത എന്‌റ്റെ സുഹൃത്തുക്കള്‍ക്കും ഞാന്‍ ഈ കഥ വായിക്കാന്‍ കൊടുത്തിട്ടുണ്ട്.

തുടര്‍ന്നെഴുതുക, ഒരുപാട്.

സസ്നേഹം
ദൃശ്യന്‍