Tuesday, September 21, 2010

തണല്‍ മരങ്ങള്‍.

'കഭി കഭി മെരേ ദില്മെ ഖയാല് ആത്താഹെ...
കെ ജയ്സെ തുഝ് കൊ ബനായാ ഗയാഹെ മേരേലിയേ...'

സാഹിര് ലുധിയാനവിയുടെ മനോഹര വരികളില് മുകേശിന്റെ മധുരസ്വരം ജീവനേകുമ്പോള് സൃഷ്ടിക്കപ്പെടുന്ന സംഗീതത്തിന്റെ വര്ണ്ണപ്രപഞ്ചത്തില് ലയിക്കാനാവാതെ മുകുന്ദേട്ടന്റെ ടൂറിസ്റ്റ് കാറില് പുറത്തേക്ക് നോക്കിയിരിന്നു.


അവധി ദിനങ്ങളിലെ സംഗീത സായഹ്നങ്ങളില് മുഴങ്ങിയിരുന്ന ഗിരിയുടെ ആഴമുള്ള ആലാപനം ഓര്മ്മയെ കുത്തിനോവിക്കുന്നു. മറക്കാനാവാത്ത ആ സുഹൃത്തിന്റെ ഈ ഇഷ്ടഗാനത്തിന്റെ വരികള് നിറഞ്ഞ കണ്ണുകളുമായി വേച്ചുവേച്ച് നീങ്ങുന്ന രേഷ്മയേയും മനസ്സിലെത്തിച്ചു.


ജോലിയ്ക്കിടെ എന്തോ ആവശ്യത്തിനായി റിസപ്ഷനില് എത്തിയപ്പോഴാണ് മുറി ഇംഗ്ലീഷില് ജോലി വേക്കന്സി അന്വേഷിക്കുന്ന അവനെ ആദ്യം കണ്ടത്. ചോദ്യഭാവത്തില് നോക്കിയ എന്നോട് 'സാര് ഒരു ജോലി അന്വേഷിച്ച് ഇറങ്ങിയതാണ്. ജോലി എന്തായാലും വേണ്ടില്ല. ചെയ്യാന് ഞാന് തയ്യാറാണ്. അത്രയും അലഞ്ഞു സാര്. എന്തെങ്കിലും ചെയ്യാന് കഴിയുമെങ്കില് വലിയ സഹായമാവുമായിരുന്നു." എന്ന് പറയുമ്പോള് ശരീരത്തിനിങ്ങാത്ത ഉറച്ച ശബ്ദമാണ് ഞാന് ശ്രദ്ധിച്ചത്.


ബയോഡാറ്റയും വാങ്ങി തിരിഞ്ഞ് നടക്കുമ്പോള് അവന് വേണ്ടി ഒന്ന് കാര്യമായി ശ്രമിക്കണം എന്ന് മനസ്സ് പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം വെല്ഡിംഗ് സെക്ഷനില് ഹെല്പ്പറായി ജോലിയ്ക്ക് കയറി.

പിന്നീടൊരിക്കല് ജോലിതീര്ത്ത് പുറത്തിറങ്ങുമ്പോള് അവന് കാത്ത് നിന്നിരുന്നു. അടുത്ത് വന്ന് ജോലിയില് സ്ഥിരപ്പെടുത്തിയ വാര്ത്ത പറയുമ്പോള് രണ്ട് കണ്ണുകളും നിറഞ്ഞിരുന്നു.


അവനെക്കുറിച്ച് എല്ലാവര്ക്കും നല്ല അഭിപ്രായമായിരുന്നു. നന്നായി അധ്വാനിക്കുന്നവനായത് കൊണ്ട് നല്ല ശമ്പളവും ലഭിച്ച് തുടങ്ങി. മായ പ്രസവിച്ചപ്പോള് എന്നെ അഭിന്ദിക്കാനെത്തിയ അവനെ വൈകീട്ട് റൂമിലേക്ക് ക്ഷണിച്ചു... അത് ഒരു സൌഹൃദത്തിന്റെ തുടക്കമായിരുന്നു. വളരെ പെട്ടന്ന് അവന് മനസ്സ് തുറന്ന് സംസാരിക്കാന് തുടങ്ങി. അവന് എല്ലാം പറയാനുള്ള ഒരു ജ്യേഷ്ടനായി ഞാന്. എനിക്കാണെങ്കില് ഇടയ്കിടെ ശാസിക്കാനും സ്നേഹിക്കാനും ഒരു നല്ല അനിയനും. മൂന്ന് വര്ഷത്തിന് ശേഷം വെക്കേഷനായി.


പുറപ്പെടും മുമ്പൊരിക്കല് പറഞ്ഞു ."നകുലേട്ടാ... ഇനി രേഷ്മയെ വീട്ടിലേക്ക് കൊണ്ട് വരണം. പാവം ഒരു പാട് കാത്തിരുന്നതല്ലേ"


"അപ്പോ നീയോ ഗിരീ... കാത്തിരിപ്പ് അവള്ക്കേ ഉള്ളൂ... ?" എന്ന് ചോദിച്ചപ്പോള് പതിവ് കുസൃതിച്ചിരിയായിരുന്നു മറുപടി.


അവന് പറഞ്ഞിരുന്നു രേഷ്മയെന്ന കളിക്കൂട്ടുകാരിയെ കുറിച്ച്. രണ്ട് വീട്ടുകാരും മുമ്പേ ഉറപ്പിച്ച വിവാഹത്തെക്കുറിച്ച്. ആഴ്ചയില് ഒരിക്കലെങ്കിലും എത്തുന്ന രേഷ്മയുടെ നീണ്ട കത്തുകള്ക്കായി അവന് കാത്തിരിക്കുമായിരുന്നു. ഒരേ മനസ്സുമായി അവര് രണ്ടിടത്ത് ജീവിച്ചു.


നാട്ടിലെത്തിയ ശേഷം വിളിച്ചപ്പോള് സംസാരത്തില് ഒരു സന്തോഷമില്ലായ്മ കണ്ടപ്പോള് വെറുതെ അന്വേഷിച്ചു "എന്താഡോ പ്രശ്നം" എന്ന്. അപ്പോഴാണ് ഇത്തിരി സമ്പത്ത് വന്നതോടെ വീട്ടുകാരുടെ മനസ്സ് മാറിയെന്നും രേഷ്മയുമായൊരു വിവാഹം അവര്ക്ക് ഇഷ്ടമില്ലന്നും അവന് പറഞ്ഞത്.


"നോക്കട്ടെ... ഏതായാലും അവളെ ഒഴിവാക്കാന് ഞാന് തീരുമാനിച്ചിട്ടില്ല. ചിലപ്പോള് വീട്ടുകാരെ ഞാന് ധിക്കരിക്കേണ്ടി വരും" എന്ന് കൂട്ടിച്ചേര്ക്കുകയും ചെയ്തു.


വിവാഹ ദിവസം വിളിച്ചു... ആശംസകള് അറിയിച്ചു... കൂട്ടത്തില് ഒരു പതിനഞ്ച് ദിവസം കൂടി അവധി നീട്ടിയ വിവരവും അറിയിച്ചു.


തിരിച്ച് വന്ന ശേഷം അവന് ഒരു കുഞ്ഞ് ജനിക്കാന് പോവുന്നതിന്റെ സന്തോഷം പങ്കുവെച്ചത് ഒരു വീക്കെന്റില് ആയിരുന്നു. പിന്നിടെപ്പോഴും അവന്റെ വാചകങ്ങളില് ജനിക്കാന് പോവുന്ന കുഞ്ഞുജീവന്റെ സ്വപ്നങ്ങള് ഉണ്ടായിരുന്നു.


ആ വര്ഷം വെക്കേഷന് നാട്ടിലെത്തി. ഒരു ദിവസം അവന് വിളിച്ചു. "എവിടെ നിന്നാ ..." എന്ന് ചോദ്യത്തിന്

"ഞാന് നാട്ടില് നിന്നാ..."


"നാട്ടില് നിന്നോ... ? നീ എപ്പോഴെത്തി... എന്താ പ്രശ്നം."


"ഞാന് പറഞ്ഞിരുന്നില്ലേ ആ നടുവേദനയെക്കുറിച്ച്.. പിന്നേം തുടങ്ങി. വല്ലാതെ കൂടിയപ്പോള് നാട്ടില് ആരെയെങ്കിലും കാണിക്കുന്നതാണ് നല്ലതെന്ന് തോന്നി. പിന്നെ രേഷ്മയുടെ ഡലിവറി ഡേറ്റും ആയിരിക്കുന്നു. എമര്ജന്സീ ലീവ് എടുത്ത് പോന്നു. പിന്നെ അറിയാല്ലോ ആ മിസ്രി ഡോക്ടേഴ്സിന്റെ കയ്യില് കിട്ടിയാല് എന്റെ കാര്യം"


"എന്നിട്ട് ഇവിടെ ആരെയെങ്കിലും കാണിച്ചോ... ?"


"ഞാന് ഒരു ആയുര്വേദ ക്ലിനിക്കില് പോയിരുന്നു.. അവരുടെ തിരുമ്മല് കൂടി കഴിഞ്ഞതോടെ വേദന സഹിക്കാന് പറ്റുന്നില്ല... ഇന്ന് ഡോക്ടറുടെ അടുത്തേക്ക് ഇറങ്ങിയതാ..."


പിന്നെ അവന് അന്ന് രാത്രിതന്നെ വിളിച്ചു. "എന്തായി... ഹോസ്പിറ്റലില് പോയോ" ഞാന് അന്വേഷിച്ചു.


"പോയിരുന്നു... നാളെ ചെല്ലാന് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോള് ഞാന് അതിനല്ല വിളിച്ചത്... രേഷ്മക്ക് ഒരു വല്ലായ്മ... ഇന്ന് ഇവിടെ ഹോസ്പിറ്റലില് അഡ്മിറ്റ് ചെയ്തു. ഞാന് ഹോസ്പിറ്റലില് നിന്നാ വിളിക്കുന്നത്. എനിക്ക് നാളെ ചെക്കപ്പിനായി വേറെ ഹോസ്പിറ്റലില് പോവുകയും വേണം... ആകെ കൂടി ഒരു സുഖം തോന്നുന്നില്ല നകുലേട്ടാ.."


"നീ അത് കാര്യമാക്കണ്ട... ഞാന് അങ്ങോട്ട് വരണോ"

"ഹേയ് വേണ്ട... ഇവിടെ അമ്മയും അമ്മായിയും ഉണ്ട്..."


"എങ്കീ സുഖമായി ഉറങ്ങാന് നോക്ക്... എല്ലാം ശരിയവുന്നേ... പിന്നെ ടെന്ഷന് എല്ലാ ഭര്ത്താക്കന്മാര്ക്കും ഉള്ളതാണടോ..."


"അതല്ല ഏട്ടാ... നാളെ എനിക്ക് ഇവിടെ നില്ക്കാന് പറ്റില്ല. അപ്പോയ്മന്റ് നാളെയാ... അമ്മാവന് ഉണ്ടാവും, എന്നാലും..."


"നീ ആദ്യം ഹോസ്പിറ്റലില് പോയി നിന്റെ ഡോക്ടറേ കാണൂ... രേഷ്മയുടെ അടുത്ത് അവരൊക്കെയില്ലേ... വേഗം ചികിത്സ നടക്കട്ടേ... കിട്ടിയ ലീവൊക്കെ പെട്ടന്ന് തീരും..."


"അവളും ഇത് തന്നെയാ പറയുന്നത്..." എന്നും പറഞ്ഞ് ഫോണ് അവസാനിപ്പിച്ചു.


പിറ്റേന്ന് സാധരണയില്ലാത്ത ഉച്ചമയക്കത്തില് മായയാണ് ഉണര്ത്തിയത്. "ഏട്ടാ... ഒരു ഫോണ്, എന്താ അത്യാവശ്യമാണത്രെ..."


എണീറ്റ് ഫോണെടുത്തു. അപ്പുറത്ത് പതിഞ്ഞ ശബ്ദം.


"നകുലേട്ടാ ഷിബുവാ..." ദുബൈയില് തന്നെ ജോലി നോക്കുന്ന മറ്റൊരു സുഹൃത്ത്.


"എവിടെ ഷിബു... കാണാറില്ലല്ലോ... നാട്ടില് വന്നിട്ട് ആകെ നീ വിളിച്ചത് രണ്ട് തവണ..." ഞാന് വിശേഷങ്ങളിലേക്ക് കടന്നു.


മറുപടി അവന് മൂളുകളിലൊതുക്കി. ഇടയ്കെപ്പോഴോ അസഹ്യതയോടെ അവന് പറഞ്ഞു "ഞാന് വിളിച്ചത്"


"എന്തേ..." മനസ്സില് എന്തോ ഒരു അപായ സൂചന പോലെ.

"പിന്നെ നമ്മുടെ ഗിരീഷിനെന്തോ..."

"ആ പഴയ ബാക്ക് പെയിന് ഉണ്ട് അവന്. ഇന്നലെ എനിക്ക് വിളിച്ചിരുന്നു. ഇന്ന് ചെക്കപ്പിന് പോവുന്നു എന്ന് പറഞ്ഞിരുന്നു."

"അതല്ല നകുലാ..." അപ്പുറത്ത ശബ്ദം ഇടറിയപോലെ.

"പിന്നെ"

"അവന് ഹോസ്പിറ്റലില് കുഴഞ്ഞ് വീണെന്ന് കേട്ടു"

ഉള്ളം കാലില് നിന്ന് ഒരു കുളിര് ശരീരത്തിലൂടെ പാഞ്ഞു.

"നകുലാ... " ഫോണില് ഷിബുവിന്റെ ശബ്ദം മുഴങ്ങുന്നുണ്ട്.

"ഞാന് അങ്ങോട്ട് വരാം... ഞാന് ഇവിടെ അടുത്ത് തന്നെയുണ്ട്."

മറുപടി പറയാതെ ഫോണ് വെച്ചു.


നകുലന്റെ കൂടെ ഹോസ്പിറ്റലില് ഐ.സി.യു വിന്റെ മുന്നിലെത്തുമ്പോള് അവിടെ ഒരു കൊച്ചു ജനക്കൂട്ടം തന്നെയുണ്ടായിരുന്നു... അകത്ത് കയറിയവര് പതുക്കേ പുറത്തേക്ക് തന്നെ വരുന്നു.

പതുക്കേ അകത്ത് കടന്നു. കഴുത്ത് വരെ മൂടിയ വെളുത്ത തുണിക്കടിയില് പാതി തുറന്ന കണ്ണുമായി കിടക്കുന്നത് ഇന്നലെ സംസാരിച്ച സുഹൃത്താണെന്ന് വിശ്വസിക്കാനായില്ല.

പതുക്കേ ചുവര് ചാരിനിന്നപ്പോള് ഷിബു താങ്ങായി. കരയാന് പോലുമാവാതെ പതുക്കേ പുറത്തിറങ്ങി. ആകെ കൂടി ഒരു ശൂന്യത.... ശരീരത്തിനും മനസ്സിനേയും ബാധിച്ച നിശ്ശബ്ദതയുമായിരിക്കുമ്പോള് ഷിബു സംസാരിക്കാന് തുടങ്ങി.

" ഇവിടെ നിന്ന് ചെക്കപ്പ് കഴിഞ്ഞ് മടങ്ങും വഴി മുറ്റത്ത് കുഴഞ്ഞുവീഴുകയായിരുന്നത്രെ..."

"രേഷ്മ..."

"പ്രസവിച്ചിരിക്കുന്നു... അങ്ങോട്ട് പോവുകയായിരുന്നത്രെ. ആണ്കുഞ്ഞാണ്, സുഖമായിരിക്കുന്നു."

ആള്ക്കൂട്ടത്ത അമ്പരപ്പോടെ നോക്കി വീട്ടിലേക്ക് കയറുന്ന രേഷ്മയുടെ ചിത്രവും അകത്ത് മറഞ്ഞ ശേഷമുയര്ന്ന പൊട്ടിക്കരച്ചിലും ഇന്നും മറക്കാനായിട്ടില്ല...


മരണവീട്ടില് തിരിച്ച് പോരുമ്പോള് നിശ്ശബ്ദമായി വണ്ടിയോടിക്കുന്ന മുകുന്ദേട്ടന് വേവലാതിപ്പെട്ടു.

"അങ്ങനെ ഒരു കുടുംബവും കൂടി ഞെട്ടറ്റു..., ആ പെണ്കുട്ടിക്കാണ് ഏറ്റവും വലിയ നഷ്ടം."

ഗിരിയുടെ വേര്പാട് ഏല്പ്പിച്ച മുറിവായിരിക്കാം എന്നെ ഉറക്കേ ചിന്തിച്ചത്.

"നഷ്ടം തന്നെ. എങ്കിലും അവന് അത്യാവശ്യത്തിന് സമ്പാദിച്ചിട്ടുണ്ടല്ലോ. പിന്നെ ഇത് വരേ അവന് നോക്കിയ കുടുംബം അവരെ തള്ളിക്കളയുമോ ?. ആ കുട്ടിക്കാണെങ്കില് അധികം പ്രായം ഒന്നും ഇല്ലല്ലോ... ഒരു വിവാഹം കൂടി കഴിക്കണം. മുകുന്ദേട്ടാ എന്റെ മനസ്സിനെ അലട്ടുന്നത് ഒത്തിരി മോഹങ്ങളില് ജീവിച്ച ഗിരിയാണ്. സംസാരിച്ച് കൊണ്ടിരിക്കേ ബലമായി വിധി തട്ടിയെടുത്തപോലെ..."

മറുപടി മുകുന്ദേട്ടന്റെ ചുണ്ടിലെ പരിഹാസവും ദുഃഖവും ഊറിക്കൂടിയ പുഞ്ചിരിയായിരുന്നു.

"നകുലാ... നിനക്ക് എന്തറിയാം. മരണപ്പെട്ടവര് മറ്റൊരു ലോകത്തെത്തി എന്ന് നാം വിശ്വസിക്കുന്നു. സുഖമായാലും ദുഃഖമായാലും നമ്മെ അലട്ടാത്ത ഒരു ലോകം. എന്നാല് അവര് ബാക്കി വെച്ച് പോവുന്ന കടങ്ങളും കടമകളും..."

"നീ വിശ്വസിക്കുമോ എന്നറിയില്ല ... ഞാന് ഉറപ്പിച്ച് പറയുന്നു ആ പെണ്കുട്ടി അവളുടെ വീട്ടിലേക്ക് പോവേണ്ടി വരും. വരും കാലങ്ങളില് മാതാപിതാക്കളുടേയോ സഹോദരന്മാരുടേയോ സംരക്ഷണത്തില് ജീവിക്കേണ്ടിയും വരും."

"ഒരു പുനര്വിവാഹം" ഞാന് ഇടയ്ക്ക് കേറി.

"സാധ്യത വളരേ കുറവ്. കാരണം പലതാണ്. ഒന്ന് സമൂഹം അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് തന്നെ. അവളുടെ കൂടെ ആ കുഞ്ഞ് വളരും. വളര്ന്ന് കഴിയുമ്പോള് ആവശ്യക്കാരുണ്ടാവും. അവന്റെ വളര്ച്ചയ്ക് വേണ്ട പണം ലഭിച്ചാലും അതിന് വേണ്ടി ആ പെണ്കുട്ടിയുടെ ജീവിതം ഹോമിക്കണ്ടി വരും."

"ഗിരീഷിന്റെ കുടുബം കുഞ്ഞിനെ സ്വന്തം ചോരയായി എണ്ണുമെങ്കിലും അവന് ജന്മം നല്കിയ ആ സ്ത്രീയെ അങ്ങനെ കാണില്ല. മകന്റെ മകനോടെ അവര്ക്ക് ബാധ്യത കാണൂ... മകന്റെ ഭാര്യയോട് ആ ബാധ്യത കാണിച്ച് കൊള്ളണമെന്നില്ല."

"പിന്നെ ഈ കുഞ്ഞ് വളര്ന്ന് വലുതാവുന്നത് വരേ അവളുടെ ജീവിതം ആ കുഞ്ഞിന് വേണ്ടി മേറ്റീവെക്കുന്നു.


ഞാന് മൌനിയയിരുന്നു...

"പിന്നെ പഴയ കൂട്ടുകുടുംബ വ്യവസ്ഥയില് ഇത്തരം കുഞ്ഞുങ്ങള് മുത്തശ്ശിയുടേയോ മുത്തശ്ശന്റെയോ തണല് പറ്റി വളരുമായിരുന്നു. അന്ന് അത് കുടുംബത്തിന്റെ കൂട്ടായ ഉത്തരവാദിത്തമായിരുന്നു. ചെറിയ ചെറിയ കുടുബങ്ങളായി വിഭജിക്കപ്പെട്ടതോടെ ആര്ക്കും ആരുടേയും ഉത്തരവാദിത്തം ഏറ്റെടുക്കാന് താല്പര്യമില്ലാതായി..."


മാസങ്ങള്ക്ക് ശേഷം അവന്റെ മരണത്തിന്റെ ഉത്തരവാദിത്വം രേശ്മയുടെ ജാതക ദോഷം വരെ എത്തിയതും അവള് സഹോദരന്റെ വീട്ടിലേക്ക് താമസം മാറ്റിയതും മായ പറഞ്ഞപ്പോള് മനസ്സില് ഓടിയെത്തിയത് മുകുന്ദേട്ടന്റെ ആ പ്രവചനമായിരുന്നു. അതിന് ശേഷം മായയെ കൊണ്ട് ഇടയ്ക്ക് വിളിപ്പിക്കുമായിരുന്നു... കൊച്ചു കൊച്ചു സഹായങ്ങളും ചെയ്തു.


"നകുലാ..." മുകുന്ദേട്ടനാണ്...

ഒരു കൊച്ചു വീടിന് മുമ്പില് കാറ് നിന്നു.

"ഇതാണ് വീട്... മായ മോള് കഴിഞ്ഞ പ്രാവശ്യം വന്നപ്പോള് ഈ വണ്ടിയിലായിരുന്നു വന്നത്.:

മുറ്റത്ത് ഒരു മൂന്ന് വയസ്സുകാരന് ഓടിക്കളിക്കുന്നു... കയ്യില് ഒരു കൊച്ചു പാവയുണ്ട്... മുകുന്ദേട്ടന് പറഞ്ഞു "ഗിരീഷിന്റെ മകന്" പതുക്കേ തലയിലൂടെ കൈകള് പാഞ്ഞപ്പോള് അവന് ഒതുങ്ങിന്നിന്നു. കൈയില് ചോക്ലേറ്റ് പാക്കറ്റ് ഏല്പ്പിക്കുമ്പോള് അന്വേഷിച്ചു "അമ്മയെവിടെ"

ചോക്ലേറ്റ് പാക്കറ്റും പിടിച്ച് "അമ്മേ.... ഇതാ ഒരു അങ്കിള്..." എന്ന് അകത്തേക്ക് വിളിച്ച് പറയുന്ന കുഞ്ഞുമുഖത്ത് ഞാന് ഗിരിയുടെ പുഞ്ചിരി തിരഞ്ഞു.

39 comments:

ഇത്തിരിവെട്ടം said...

തണല്‍ മരങ്ങള്‍... ഒരു കഥ. ഒരു പുതിയ പോസ്റ്റ്.

അപ്പു said...

റഷീദ്‌ മാഷേ, ഈ കഥ പറയുമ്പോള്‍, മൂന്നാലധ്യായങ്ങളുള്ള ഒരു നീണ്ടകഥയായിരുന്നു എന്റെ മനസ്സില്‍. പക്ഷേ അത്‌ താങ്കളെപ്പോലെ പ്രഗത്ഭനായ ഒരു കഥാകാരന്‍ എത്ര സുന്ദരമായി കാച്ചിക്കുറുക്കി എഴുതിയിരിക്കുന്നു !!! ഭാവങ്ങള്‍ ഒട്ടും ചോര്‍ന്നു പോകാതെ തന്നെ. അപാരം ഈ പ്രതിഭ! അഭിനന്ദനങ്ങള്‍!!

സാല്‍ജോҐsaljo said...

....എന്താണെഴുതുക?


മൌനം ചിലപ്പോള്‍ വാചാലമല്ലേ?

ശില്‍പി said...

നന്നായിരികുന്നു, മനസ്സില്‍ തട്ടുന്ന എഴുത്ത്

സുനീഷ് തോമസ് / SUNISH THOMAS said...

"ഗിരീഷിന്റെ കുടുബം കുഞ്ഞിനെ സ്വന്തം ചോരയായി എണ്ണുമെങ്കിലും അവന്‌ ജന്മം നല്‍കിയ ആ സ്ത്രീയെ അങ്ങനെ കാണില്ല. മകന്റെ മകനോടെ അവര്‍ക്ക്‌ ബാധ്യത കാണൂ... മകന്റെ ഭാര്യയോട്‌ ആ ബാധ്യത കാണിച്ച്‌ കൊള്ളണമെന്നില്ല."

u said it...
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അവസാനം എന്തൊക്കെയോ കൂടുതല്‍ പറയാനുണ്ടാവും എന്ന് തോന്നി.പക്ഷേ ഒന്നും പ്രത്യേകിച്ച് പറഞ്ഞില്ല. അവസാനത്തിനു തൊട്ട് മുന്‍പ് വരെ മികച്ച് നില്‍ക്കുന്നു.

സംഭവകഥയാണോ?

Sul | സുല്‍ said...

ഇത്തിരിയുടെ ഒരു കഥാപാത്രം കൂടി ഇവിടെ മരിക്കുന്നു. കൊല്ല് കൊല്ല് കൊല്ല് .

ഇത്തിരി, നല്ല ഒരു കഥ അതു നന്നായി പറയുകയും കൂടി ചെയ്തിരിക്കുന്നു താങ്കള്‍.
ആശംസകള്‍!!!
-സുല്‍

മഴത്തുള്ളി said...

ഇത്തിരീ,

മനസ്സില്‍ത്തട്ടിയ കഥ.

സൌഹൃദബന്ധങ്ങള്‍ക്കൊപ്പം തന്നെ വേദനയുടെയും കഥ പറയുന്ന ഇത്തിരിയുടെ മറ്റൊരു രചന.

നന്നായിരിക്കുന്നു. ആശംസകള്‍.

ഇടിവാള്‍ said...

നൈസ് വണ്‍ ഇത്തിരീ.. ടച്ചിങ്ങ്

സു | Su said...

കഥ നന്നായിട്ടുണ്ട്. :)

പൊതുവാള് said...

ഇത്തിരീ,
വായിച്ചു തീരുമ്പോള്‍ കണ്ണുകള്‍ സജലങ്ങളായി,ഹൃദയത്തില്‍ വല്ലാത്തൊരു സമ്മര്‍ദ്ദമനുഭവപ്പെട്ടു.

എല്ലായ്പ്പോഴുമെന്ന പോലെ ഇത്തവണയും ആധുനിക സമൂഹത്തിലെ സ്വപ്നക്കൊട്ടാരം പണിയുന്ന സാധാരണക്കാരയ പ്രവാസികളുടെ മനസ്സിലെ വിങ്ങലുകള്‍ വരച്ചുകാട്ടാന്‍ താങ്കള്‍ക്കു കഴിഞ്ഞു.
അഭിനന്ദനങ്ങള്‍.......

SAJAN | സാജന്‍ said...

ഇത്തിരി, നന്നായി എഴുതിയിരിക്കുന്നു.. ഹൃദയസ്പര്‍ശി ആയിരിക്കുന്നു ഈ എഴുത്ത്:)

ഏ.ആര്‍. നജീം said...

മനോഹരമായി, മനസില്‍ തട്ടുന്ന രീതിയില്‍ എഴുതിയിരിക്കുന്നു....അഭിനന്ദനങ്ങള്‍..!

അനാഗതശ്മശ്രു said...

ഇത്തിരി, നന്നായി

അനാഗതശ്മശ്രു said...

ഇത്തിരി, നന്നായി

ഇട്ടിമാളു said...

മരിച്ചവര്‍ ഭാഗ്യവാന്‍‌മാര്‍.. ജീവിച്ചിരിക്കുന്നവരല്ലെ അനിഭവിക്കേണ്ടത്.. കാച്ചികുറുക്കി എഴുതിയിരിക്കുന്നു..

കുട്ടന്മേനൊന്‍ | KM said...

ടച്ചിങ്ങായിരിക്കുന്നൂ. ഒരു വലിയ കഥയുടെ ഫ്രെയിമുണ്ടായിരുന്നു. എങ്കിലും സുന്ദരമായി അത് ഒതുക്കിയെഴുതിയിരിക്കുന്നു.

ദില്‍ബാസുരന്‍ said...

ഒതുക്കിയെഴുതിയത് ഭംഗിയായിരിക്കുന്നു. ഇതേ തീം ഇതിന് മുമ്പും എഴുതിയിട്ടില്ലേ?

salim | സാലിം said...

ഇത്തിരീ... വളരെ നല്ല കഥ, ശരിക്കും ഉള്ളില്‍തട്ടി.

സിവി said...

ഇത്രയും വലിയൊരു ക്യാന്‍വാസ് ഒതുക്കിപ്പറയുന്നതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു. നല്ല കഥ.

അഗ്രജന്‍ said...

അതെ, വലിയൊരു കഥ... അതിന്‍റെ അന്തസത്ത ഒട്ടും ചോരാതെ ഉള്ളില്‍ തട്ടും വിധം കുറുക്കി വെച്ചിരിക്കുന്നു... അഭിനന്ദനങ്ങള്‍ ഇത്തിരി.

തണല്‍ മരങ്ങള്‍... ചുറ്റിലും കണ്ട് കൊണ്ടിരിക്കുന്ന കഥാപാത്രങ്ങള്‍...

അരീക്കോടന്‍ said...

നന്നായിരിക്കുന്നു. ആശംസകള്‍.

പടിപ്പുര said...

ഇത്തിരീ, നല്ല കഥ.

P.R said...

വളരെ ഇഷ്ടമായി ഈ കഥയും, എഴുതിയതും...

വേണു venu said...

ഇത്തിരീ,
കഥയിഷ്ടമായി.:)

കുറുമാന്‍ said...

വായിച്ചപ്പോള്‍ മനസ്സിനൊരു വിഷമം. നന്നായി എഴുതിയിരിക്കുന്നു.

ഏറനാടന്‍ said...

ഇത്തിരിമാഷേ, ദുരന്തകഥയുടെ ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കുന്നതും അത്തരം കഥാകാരന്‍ മാത്രമായി അറിയപ്പെടുന്ന എഴുത്തുകാരന്‍ മാത്രമാവരുത്‌. ഇതേ തൂലികയിലൂടെ വ്യത്യസ്തമായ പ്രമേയങ്ങള്‍ (ലളിതസുന്ദരമായ രസകരജീവിതമുഹൂര്‍ത്തങ്ങള്‍) പ്രതീക്ഷിച്ചോട്ടെ,.

ഇത്തിരിവെട്ടം said...

പ്രിയ ഏറനാടന്‍ വിമര്‍ശനത്തിന് നന്ദി.

പക്ഷേ യാദാര്‍ത്ഥ്യ ബോധത്തോടെ എഴുതാന്‍ ശ്രമിക്കുമ്പോള്‍ എന്റെ ചുറ്റുവട്ടവുമണ് ഞാന്‍ വിഷയമാക്കാ‍റുള്ളത്. അവിടെ കാണുന്ന ജീവിതങ്ങള്‍. ഈ കഥയിലും ഒട്ടും അതിശയോക്തി കലരാത്ത ഒരു ജീവിതമുണ്ട്. പിന്നെ അതില്‍ ഹാസ്യം ചേര്‍ക്കാന്‍ ഞാന്‍ അശക്തനാണ്.

നാടോടിക്കഥകള്‍ എന്ന ബ്ലോഗും എഴുതുന്നത് ഞാന്‍ തന്നെയല്ലേ... ഒരു ടൈപ്പാവാന്‍ മനസ്സാ വാചാ ഇത് വരേ ഉദ്ദേശിച്ചിട്ടില്ല.

താങ്കളുടെ അഭിപ്രായത്തിന് പ്രത്യേക നന്ദി.

അപ്പു said...

പ്രിയ ഏറനാടാ... ഇത്തിരി ഒരു ദു:ഖ കഥാകൃത്തായി മാറുന്നു എന്ന് എനിക്കു തോന്നിയിട്ടില്ല. അദ്ദേഹം പറഞ്ഞതുപോലെ, ചുറ്റുവട്ടത്ത് നാം കാണുന്ന വിഷയങ്ങളാണ് അദ്ദേഹത്തിന്റെ മിക്ക കഥകളുടെയും വിഷയം. ഈ കഥയിലെ സംഭവങ്ങളും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല, തികച്ചും യാഥാര്‍ഥ്യങ്ങള്‍തന്നെ. പിന്നെ ദുഃഖകരമായ സംഭവങ്ങള്‍ നമ്മുടെ മനസ്സില്‍ ഏറെക്കാലം തങ്ങിനില്‍ക്കും, മനസ്സാക്ഷിയുള്ളവര്‍ക്ക് അത് ഒരു നൊമ്പരമായി അവശേഷിക്കും. അത്തരം അവസ്ഥകളില്‍ കഥാകാരന് സമൂഹത്തോടു പറയാനുള്ള കാര്യങ്ങള്‍ കഥയിലൂടെ പറയാനും സാധിക്കും. എനിക്ക് മനസ്സിലായിടത്തോളം റഷീദ് അതാണ് ചെയ്യുന്നത്.

kaithamullu : കൈതമുള്ള് said...

ഇത്തിരീ,
ഇന്നാണ് വായിക്കാന്‍ പറ്റിയത്.
നന്നായിരിക്കുന്നു എന്നു പറഞ്ഞാല്‍ മാത്രം പോരാ വളരെ ഇഷ്ടായി എന്നു തന്നെ പറയണം.
keep it up!

മുസിരിസ് / അജിത്ത് said...

ശരിക്കും ഫീല്‍ ചെയ്തു...
അങ്ങനെ തന്നെയാവും എഴുതിയപ്പോഴും കഥാകൃത്തിന്
അനുഭവപ്പെട്ടത് അല്ലേ?

ശ്രീ said...

ഇത്തിരിചേട്ടാ....
ശരിക്കും വായിച്ചു കഴിഞ്ഞപ്പോള്‍‌ ഒരു നൊമ്പരം....

നന്നായി എഴുതിയിരിക്കുന്നു

മയൂര said...

വളരെ ഇഷ്ടമായി എഴുത്തും ...കഥയും....

ഇത്തിരിവെട്ടം said...

തണല്‍ മരങ്ങള്‍ വായിച്ച എല്ലാവര്‍ക്കും നന്ദി. അഭിപ്രായം അറിയിച്ച...

അപ്പു.
സാല്‍ജോ.
ശില്‍പ്പി.
സുനീഷ്.
കുട്ടിച്ചാത്തന്‍.
സുല്‍.
മഴത്തുള്ളീ.
ഇടിവാള്‍.
സു.
പൊതുവാള്‍.
സാജന്‍.
നജീം.
അനാഗതശ്മശ്രു.
ഇട്ടിമാളു.
കുട്ടമ്മേനോന്‍.
ദില്‍ബാസുരന്‍.
സാലിം.
സിവി.
അഗ്രജന്‍.
അരീക്കോടന്‍.
പടിപ്പുര.
p.r
വേണു.
കുറുമാന്‍.
ഏറനാടന്‍.
കൈതമുള്ള്.
മുസ്‌രിസ്.
ശ്രീ.
മയൂര.

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

George M. Yohannan said...

ഞാനെന്താ ഇപ്പൊള്‍ പറയുക.... കണ്ണു നിറഞ്ഞു പോയി. നന്ദിയുണ്ട് ഒരുപാട്.... ഒരുപാട് നന്ദിയുണ്ട്

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മംകൂടി എനിക്കിനിയൊരു ജന്മം കൂടീ...


ഷിബു മുതുവാംങ്കോട്ട്

ചെറുവാടി said...

നന്നായിട്ടുണ്ട്.
നൊമ്പരപ്പെടുത്തുന്ന പ്രമേയം.

Kalavallabhan said...

നല്ല കഥ
നല്ല അവതരണം
വായനക്കാരെ വേദനിപ്പിക്കുന്ന കഥ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മനസ്സിലൊരു നൊമ്പരം തിങ്ങി നിറയുന്നു...

ബെഞ്ചാലി said...

കഥ നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍..!