Saturday, July 08, 2006

ഭാവശുദ്ധി...


ഉഷസ്സിന്‍ വിശുദ്ധിയായ്‌..
നഭസ്സിന്‍ നൈര്‍മല്ല്യമായ്‌...
പ്രകൃതിതന്‍ കളഭകൂട്ടില്‍ വിരിഞ്ഞ-
നിന്‍ ഭാവശുദ്ധി..
ഓര്‍മ്മയുടെ നീരൊഴുക്കായ്‌...
നഷ്ടസ്വപ്നങ്ങളുടെ ചൂടുളള ഓര്‍മ്മകളായ്‌...
എന്‍ ഹൃദയാന്തരാളങ്ങളില്‍...
നീറലായ്‌ പടരുന്നു..
എങ്കിലുമാനൊമ്പരം ഒരുപാടാഗ്രഹിക്കുന്നു ഞാന്‍...
കാരണം.......... അതാണെന്‍ ജീവനം..

1 comment:

Unknown said...

നല്ല എഴുത്ത്. സുസ്വാഗതം സുഹൃത്തെ. സ്വാഗതം ചെയ്യാന്‍ വൈകി.
കൂടുതല്‍ പ്രതീക്ഷിക്കുന്നു.