Monday, May 21, 2007

അപരാധി.

ഇരുണ്ട ഇടവഴിയിലെ ഞെരക്കമാണ്‌ എന്നെ അവിടെയെത്തിച്ചത്. പുതുമണ്ണിന്റെ ഗന്ധമുള്ള നനഞ്ഞ ചരല്‍ ഞെരിച്ച്‌ പിടയുന്ന അയാളില്‍ നിന്ന്, ആരോ തറച്ച ആയുധം വലിച്ചൂരവേ കയ്യില്‍ പടര്‍ന്ന നനവിന്‌ പച്ചച്ചോരയുടെ മണവും നിറവുമായിരുന്നു.

അടുത്തെത്തിയ വെളിച്ചത്തിന്‌ പിന്നിലെ നാട്ടുകാരാണാ‍ദ്യം എന്നെ കൊലയാളി എന്ന് വിളിച്ചത്‌. പിന്നീട്‌ എന്റെ മുന്നിലെത്തിയ ക്യാമറകള്‍ അന്യജീവനെ ആശയം പുനര്‍ജീവിപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവര്‍ഗ്ഗീയ വാദിയെന്ന് വിളിച്ചു. സുഹൃത്തുക്കള്‍ക്ക്‌ 'അപരിചിതനും' കുടുബത്തിന്‌ 'അസുരവിത്തു' മായപ്പോള്‍ പോലീസിന്‌ രാജ്യദ്രോഹികളുടെ അഡ്രസ്‌ അന്വേഷിക്കാന്‍ മാര്‍ഗ്ഗമായി.

കോടതി വരാന്തയില്‍ വെച്ച്‌ പരേതന്റെ കുടുംബം 'എന്തിനായിരുന്നു' എന്ന് നിറഞ്ഞ കണ്ണുകളില്‍ അന്വേഷിച്ചു. നാട്ടുകാരും സുഹൃത്തുകളും 'വേണ്ടായിരുന്നു' എന്ന് സഹതപിച്ചു. 'പുകഞ്ഞ കൊള്ളി പുറത്ത്‌' എന്ന് കുടുംബം ആക്രോശിച്ചു.

അത്യുച്ചത്തില്‍ തുടങ്ങി അടഞ്ഞശബ്ദമായി, മുറുമുറുക്കലായി, ദീര്‍ഘനിശ്വാസങ്ങളായി രൂപാന്തരപ്പെട്ടു എന്റെ നിഷേധം. 'നിരപരാധി കുരിശേറ്റപ്പെടും മുമ്പ്‌ അപരാധി പ്രത്യക്ഷപ്പെട്ട ഇതിഹാസങ്ങള്‍ മനസ്സിലുരുവിട്ടപ്പോഴാണ്‌ 'അത്‌ മനുഷ്യരുടെ ലോകത്തായിരുന്നു' എന്ന് മനസ്സ്‌ പരിഹസിച്ചത്‌."

51 comments:

ഇത്തിരിവെട്ടം|Ithiri said...

അങ്ങനെ അമ്പതാം പോസ്റ്റും ആയി... ഒരു കുഞ്ഞ് പോസ്റ്റ്.

Sul | സുല്‍ said...

അമ്പതാം പോസ്റ്റിനു പറ്റിയ പോസ്റ്റ്.
സംഗതി കൊള്ളാം :)
തേങ്ങയിവിടെ
“ഠേ.........”
-സുല്‍

സു | Su said...

മൂന്നാമത്ത പാരയില്‍ എന്തോ വിട്ടുപോയിട്ടുണ്ടോ?


അമ്പതാം പോസ്റ്റാശംസകള്‍. :)

പൊതുവാള് said...

ഇത്തിരീ,
അമ്പതാം പോസ്റ്റിനാശംസകള്‍......

സുല്ലേ,
ഏറനാടന്‍ കൊണ്ടുവന്ന മാങ്ങയൊക്കെ മറ്റാര്‍ക്കും കൊടുക്കാതെ പോസ്റ്റിലെറിയാന്‍ വേണമെന്നു പറഞ്ഞ് വാരിക്കൊണ്ടുപോയതൊക്കെ തീര്‍ന്നോടേ
വീണ്ടും തേങ്ങയേറ്?:)

kumar © said...

ആശംസകള്‍. ഈ പോസ്റ്റിനും അമ്പതിനും.

ചുള്ളിക്കാലെ ബാബു said...

അമ്പതാം പോസ്റ്റിനാശംസകള്‍!!!

കുട്ടിച്ചാത്തന്‍ said...

അമ്പതാം പോസ്റ്റിനാശംസകള്‍. :)
ചാത്തനേറ്:

തറച്ച് കിടക്കുന്ന കത്തിയോടെ എടുത്ത് ആശൂത്രീല്‍ കൊണ്ടുപോകാനുള്ളിടത്ത്.. വല്ല കാര്യോണ്ടായിരുന്നോ...

വല്യമ്മായി said...

അമ്പതാം പോസ്റ്റിനാശംസകള്‍

Sona said...
This comment has been removed by the author.
കരീം മാഷ്‌ said...

അമ്പതാം പോസ്റ്റിനാശംസകള്‍

Sona said...

50പിറന്നാള്‍ ആശംസകള്‍..(പോസ്റ്റിന്)ഇനിയും പോരട്ടെ ഒത്തിരി നല്ല സൃഷ്ടികള്‍....

അലിഫ് /alif said...

അമ്പതാം പോസ്റ്റിനു ആശംസകള്‍..

പുള്ളി said...

ഇത്തിരീ, ഹാഫ് സെഞ്ച്വറി ആശംസകള്‍!

ഓ.ടൊ. തിരക്കുള്ള കെ. എസ് ആര്‍. ടി. സി ബസ്സില്‍ ടിക്കറ്റ് പരിശോധിക്കാന്‍ വന്ന ചെക്കറുടെ മുന്‍പില്‍, പരിചയക്കാരുടേയും മറ്റുയാത്രക്കരുടേയും മുന്‍പില്‍ അപരാധിയായി ഞാനും ഇതുപോലെ ദീര്‍ഘനിശ്വാസം വിട്ടിട്ടുണ്ട്...
എടുത്തടിക്കറ്റ് കാണാതെ പോയതുകൊണ്ട്...കണ്ടോ നിങ്ങളും എന്നെ സംശയിക്കുന്നു.

ഏറനാടന്‍ said...

അന്‍പതാം പിറന്നാള്‍ ഉണ്ണുണ്ണ ഇത്തിരിമാഷിന്റെ ബ്ലോഗിന്‍ പോസ്‌റ്റില്‌ എന്റെ വക ഒരു തോരണം കെട്ടിക്കോട്ടേ. ഒരു വിജയക്കൊടിയും കൂടെ.. കൊടുകൈ, മഹാനായിട്ടുള്ള എഴുത്തുകാര്‍ പോലും ചെയ്യാത്ത കൃതികളുടെ എണ്ണം താങ്കള്‍ മറികടന്നിരിക്കുന്നു!

ബീരാന്‍ കുട്ടി said...

അമ്പതാം പോസ്റ്റിനു പറ്റിയ പോസ്റ്റ്.
സംഗതി കൊള്ളാം :)
തേങ്ങയിവിടെ
അമ്പതിന്‌ തേങ്ങ പോര,
ഇനി തേങ്ങയടിക്കില്ലാന്ന് മാങ്ങയില്‍ തൊട്ട്‌ സൂല്‍ സത്യം ചെയ്തിരുന്നു എന്നാണെന്റെ ഓര്‍മ്മ.

വെക്കെട വെടി, കദീന വെടി.

ബീരന്റെ വക ഒരു ചെറിയ വെടി.

ഇടിവാള്‍ said...

50 ഇല്‍ ഇപ്പോ എന്താ ഇങ്ങനൊരു ചിന്ത ?

kaithamullu : കൈതമുള്ള് said...

അന്‍പതാമത്തെ പോസ്റ്റിന്റെ അപരാധിക്കഭിനദനങ്ങള്‍!

വിനയന്‍ said...

'വേണ്ടായിരുന്നു'

:)

തമനു said...

അമ്പതാം പോസ്റ്റിന് ആശംസകള്‍...

ഓടോ: ഏറനാടന്‍ ഇപ്പോ എവിടെ ചാന്‍സ് കിട്ടിയാലും എന്നെ കൊള്ളിച്ചാണല്ലൊ പറച്ചില്‍.

മഹാനായിട്ടുള്ള എഴുത്തുകാര്‍ പോലും ചെയ്യാത്ത കൃതികളുടെ എണ്ണം താങ്കള്‍ മറികടന്നിരിക്കുന്നു!

ഇത്‌ എന്നെ ഉദ്ദേശിച്ചാണ്, എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്.

വക്കാരിമഷ്‌ടാ said...

ഇത്തിരിക്കൊത്തിരിയാശംസകള്‍, അമ്പതിനും ഈ പോസ്റ്റിനും. ആകപ്പാടെ ഫിലോ സോഫാ കം ബെഡ്ഡിലാണല്ലോ ഈയിടെയായി :)

ലാപുട said...

അമ്പതാം പോസ്റ്റിന് അഭിനന്ദനങ്ങള്‍..ആശംസകള്‍...:)

SAJAN | സാജന്‍ said...

അമ്പതാം പോസ്റ്റിനാശംസകള്‍.. ഇത്തിരി:)

പടിപ്പുര said...

ഇത്തിരീ, സുവര്‍ണ്ണ ജൂബിലി ആശംസകള്‍.

ആഷ | Asha said...

അമ്പതാം പോസ്റ്റ് പൂര്‍ത്തിയാക്കിയ ഈ വേളയില്‍ ആശംസകള്‍!

സംശയം കൊണ്ട് എന്തെല്ലാം കുഴപ്പങ്ങള്‍

സതീശ് മാക്കോത്ത് | sathees makkoth said...

ആശംസകള്‍!
ഇനിയുമൊത്തിരിയൊത്തിരി എഴുതൂ ഇത്തിരി.

Manu said...

കമ്പ്യൂട്ടര്‍ അടിച്ചുപോകുന്നെങ്കില്‍ പൊക്കോട്ടേ എന്ന് റിസ്കെടുത്താ ഇങ്ങോട്ട് കേറുന്നെ..

(ചുമ്മാ... എന്നാലും എന്തിനേ ഈ അലവലാതി സ്ക്രിപ്റ്റൊക്കെ ഇട്ടു വച്ചേക്കുന്നെ? IE എപ്പം ക്രാഷായീന്ന് ചോദിച്ചാല്‍ മതി)

ആശംസകള്‍ മാഷേ... അമ്പതൊക്കെ എന്തോന്ന്.. ഒരു ആയിരമായിക്കോട്ടെ...

മിനിക്കഥയാണേലും ആളു മിടുക്കന്‍ തന്നെ....ഇഷ്ടപ്പെട്ടു.

കുറുമാന്‍ said...

അമ്പതാം പോസ്റ്റിനു ആശംസകള്‍ ഇത്തിരീ. ഇനിയും ഇതുപോലെ വിത്യസ്ഥതയുള്ള പോസ്റ്റുകള്‍ എഴുതൂ

തറവാടി said...

അമ്പതാം പോസ്റ്റിനാശംസകള്‍

വിഷ്ണു പ്രസാദ് said...

ആശംസകള്‍...
ശൈലിയിലും ഇതിവൃത്തസ്വീകരണത്തിലും പുതുമ കണ്ടെത്താന്‍ ശ്രമിക്കണം.

അപ്പു said...

ഇത്തിരി..... ഒത്തിരി ആശംസകള്‍..
ഇനീ. ഇനീ..എഴുതുക.

വേണു venu said...

നിരപരാധി അപരാധിയാകുന്നതു് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം തന്നെ.
ഇത്തിരീ,
അമ്പതാം പോസ്റ്റിനാശംസകള്‍..:)

ഇടങ്ങള്‍|idangal said...

ആശംസകള്‍.

അപ്പൂസ് said...

നന്നായി എഴുതിയിരിക്കുന്നു.
അമ്പത് ഇനി നൂറാവട്ടെ, നൂറു കണക്കിനാവട്ടെ, എന്നാശംസിക്കുന്നു.

സൂര്യോദയം said...

ഇത്തിരീ... അമ്പതാം പോസ്റ്റ്‌ കലക്കി... ആശംസകള്‍...

മഴത്തുള്ളി said...

ഇത്തിരീ,

ഇതുപോലുള്ള അബദ്ധങ്ങളില്‍ ചെന്നു ചാടുമെന്നോര്‍ത്തായിരിക്കാം പലരും ഒരപകടം കണ്മുന്നില്‍ കണ്ടാലും അടുക്കാന്‍ മടിക്കുന്നത്.

അമ്പതാം പോസ്റ്റിന് മുപ്പത്തഞ്ചാം ആശംസ :)

sandoz said...

കഥയില്‍ വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ട്‌ വരാന്‍ ശ്രമിക്കുന്ന......
പ്രവാസികളുടെ കരയുന്ന കഥകള്‍ മാത്രം പറയുന്ന.....
[ഇനി ഈ മാസം വല്ല കരയുന്ന പ്രവാസിയെ ഇറക്കിയാല്‍ കല്ലെടുത്തെറിയും ഞാന്‍...
അടുത്ത മാസം ഒരെണ്ണം ഇറക്കിക്കോ]

ഈ ടെമ്പ്ലേറ്റ്‌ സ്വീകരിച്ച്‌ എന്നെ കഷ്ടത്തിലാക്കിയ....[എങ്ങനെ തുറന്നാലും ഹാങ്ങ്‌ ആകും]

അമ്പതാം പിറന്നാള്‍ പോസ്റ്റ്‌ ആഘോഷിക്കുന്ന....
ഇത്തിരി വലിയ വെട്ടത്തിന്‌.....
എല്ലാ ആശംസകളും....
അഭിനന്ദനങ്ങളും.....
സ്നേഹവും.....

[പോസ്റ്റിനെക്കുറിച്ച്‌;പഴേ സുകുമാരന്‍-സോമന്‍ സിനിമകള്‍ കാണറുണ്ടല്ലേ]

അരീക്കോടന്‍ said...

സുവര്‍ണ്ണ ജൂബിലി ആശംസകള്‍.

സാല്‍ജോ ജോസഫ് said...

ഇത്തിരിയേറെ വെളിച്ചം ഉണ്ടാവട്ടെ..

ഹൃദയത്തില്‍ നിന്നും...

ആശംസകള്‍..!

അഗ്രജന്‍ said...

50 ല് 50 ആ മോഹിച്ചത്...

ഇത്തിരീ...യൊത്തിരിയൊത്തിരി ഇനിയും എഴുതൂ...

അന്‍പതാം പോസ്റ്റിനാശംസകള്‍ :)

മിന്നാമിനുങ്ങ്‌ said...

ഞാനും ഇവിടെ ഒരു അമ്പതാം കമന്റിടാന്‍ കാത്തിരിക്കുകയായിരുന്നു.തല്‍ക്കാലം നാല്‍പ്പതിലൊതുക്കട്ടെ.

അമ്പതാം പോസ്റ്റിന് ഹൃദയം നിറഞ്ഞ ആശംസകള്‍.
ഇനിയുമേറെക്കാലം ബൂലോഗത്ത് ഒത്തിരിവട്ടം സോറി,വെട്ടം വിതറാന്‍ കഴിയട്ടെ.

ഓ.ടോ‌)സത്യത്തില്‍ അമ്പതായിട്ടുണ്ടൊ..?
അതോ,ഇതിനി കഴിഞ്ഞ ദിവസം ബ്രസീലിയന്‍ ഫുഡ്ബോള്‍ താരം റൊമാരിയൊ ആയിരം ഗോള്‍
തികച്ചതുപോലെയാണോ..?
തംസയം കൊണ്ട് ചോയിച്ചതാ ട്ടൊ.
ഞാനെപ്പഴേ ഓടി,ഇമാറത്തും അതിര്‍ത്തി കടന്ന്..

ഇളംതെന്നല്‍.... said...

അമ്പതാം പോസ്റ്റിനാശംസകള്‍...........

പ്രിന്‍സി said...

ആശംസകളോടെ,
പ്രിന്‍സി

കലേഷിന്റെ said...

ആ‍ശംസകള്‍!
അന്‍പതാം പോസ്റ്റിനും ജന്മദിനത്തിനും!

ഇത്തിരിവെട്ടം|Ithiri said...

അമ്പതാം പോസ്റ്റിന് ആശംസകള്‍ അറിയിച്ച
സുല്‍.
സു.
പൊതുവാള്‍.
കുമാര്‍.
ചുള്ളിക്കാലെ ബാബു.
കുട്ടിച്ചാത്തന്‍.
വല്ല്യമ്മായി.
കരീം മാഷ്.
സോന.
അലിഫ്.
പുള്ളി.
ഏറനാടന്‍.
ബീരാന്‍ കുട്ടി.
ഇടിവാള്‍.
കൈതമുള്ള്.
വിനയന്‍.
തമനു.
വക്കാരിമഷ്ടാ.
ലാപുട.
സാജന്‍.
പടിപ്പുര.
ആഷ.
സതീശ് മാക്കോത്ത്.
മനു.
കുറുമാന്‍.
തറവാടി.
വിഷ്ണുപ്രസാദ്.
അപ്പു.
വേണു.
ഇടങ്ങള്‍.
അപ്പൂസ്.
സൂര്യോദയം.
മഴത്തുള്ളി.
സാന്‍ഡോസ്.
അരീക്കോടന്‍.
സാല്‍ജോ ജോസഫ്.
അഗ്രജന്‍.
മിന്നാമിനുങ്ങ്.
ഇളംതെന്നല്‍.
പ്രിന്‍സി.
കലേഷ് ഭായ്...

എല്ലാവര്‍ക്കും ഒത്തിരി നന്ദി. മറ്റു വായനക്കാര്‍ക്കും നന്ദി.

അപ്പു said...

പ്രിയപ്പെട്ട ഇത്തിരീ... പിറന്നാളാശംസകള്‍!!
ഇനിയും അനേക പിറന്നാളുകള്‍ ഈ ബൂലോകത്തും ലോകത്തിലും ഇത്തിരിക്കുണ്ടാവട്ടെ എന്നാശംസിക്കുന്നു.

സ്നേഹപൂര്‍വ്വം
അപ്പു.

നിറം said...

ഇത്തിരിയേ ജന്മദിനാശംസകള്‍... ഇനിയും ഒത്തിരി പിറന്നാളുകള്‍ ആഘോഷിക്കാനാവട്ടേ എന്ന് ആശംസിക്കുന്നു.

നിറം said...

ഇത്തിരിയേ ജന്മദിനാശംസകള്‍... ഇനിയും ഒത്തിരി പിറന്നാളുകള്‍ ആഘോഷിക്കാനാവട്ടേ എന്ന് ആശംസിക്കുന്നു.

മുല്ലപ്പൂ || Mullappoo said...

കാച്ചിക്കുറുക്കിയ അന്‍പതാമനെ ഇന്നേ കണ്ടുള്ളൂ.
തികഞ്ഞ ഒരു കുഞ്ഞല്‍ പോസ്റ്റ്.

ആ‍ശംസകള്‍ അന്‍പതാം പോസ്റ്റിനും, വയസ്സിനും ;)(പിറന്നാളല്ലേ ഇന്നു ?)

qw_er_ty

ഇത്തിരിവെട്ടം|Ithiri said...

അപ്പൂ
നിറം
മുല്ലപ്പൂ ... ഒത്തിരി നന്ദി.

Sul | സുല്‍ said...

അമ്പതാം പോസ്റ്റിന് അമ്പതാം തേങ്ങ :)
“ഠേ...........”

നന്നായി വരും. (ആര്?)
-സുല്‍

SAJAN | സാജന്‍ said...

അമ്പതാം പോസ്റ്റിനാശംസകള്‍!!
നൂറാശംസകള്‍!!!