Monday, July 09, 2007

ജീവിതത്തിന്റെ അടയാളം.

പരസ്പര സഹകരണത്തില്‍ സംവിധാനിക്കപ്പെട്ട ഈ പ്രപഞ്ചത്തിലെ ഒരു നക്ഷത്രമായ എന്റെ നിലനില്‍പ്പും ആകര്‍ഷണങ്ങളുടെ സൌഹൃദത്തിലായിരുന്നു.

ഞാന്‍ പ്രപഞ്ചത്തിന്റെ താളവുമായി താദാത്മ്യപ്പെട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌, സ്വയം ജ്വലിച്ച എന്നില്‍ നിന്ന് പ്രസരിച്ച പ്രകാശ കിരണങ്ങള്‍ മനുഷ്യരെ തേടിയെത്തിയത്‌. ഒരിക്കലും രാത്രി എന്തെന്നറിയാത്ത എന്നെ അവര്‍ രാത്രിയുടെ സൌന്ദര്യമാക്കി. മിഥ്യയായ ആകാശച്ചെരുവില്‍ കണ്ണുചിമ്മുന്ന എന്നെ വര്‍ണ്ണിക്കാനായി അവര്‍ മത്സരിച്ചു.

കാലപ്രവാഹത്തെ ഞാന്‍ ആകര്‍ഷണമെന്ന സൌഹൃദത്താല്‍ അതിജീവിക്കാന്‍ ശ്രമിച്ചു. പക്ഷേ എവിടെവെച്ചോ നഷ്ടമായ എന്റെ ശക്തി ചലനത്തിനും ജ്വലനത്തിനും തളം നഷ്ടപ്പെടുത്തുന്നു. എനിക്കും ചരിത്രമാവാന്‍ സമയമായി.

എങ്കിലും എന്നില്‍ നിന്ന് യാത്രയാരംഭിച്ച പ്രകാശവീചികളിലൂടെ, ഇനിയും ഒത്തിരി കാലം ജീവജാലങ്ങള്‍ക്ക്‌ എന്നെ തിരിച്ചറിയാനാവും. മുകളിലെ അനന്തയില്‍ നിന്ന് അവരെ തേടിയെത്തുന്ന പ്രകാശ വീചികളെ അവര്‍ക്കായി ബാക്കി വെക്കുന്നു... എന്റെ ജീവന്റെ അടയാളമായി.

25 comments:

ഇത്തിരിവെട്ടം said...

ഒരു കൊച്ചു പോസ്റ്റ്.

അരീക്കോടന്‍ said...

അയ്യോ...അമ്മേ.....എന്റെ തലയില്‍ തേങ്ങാ അടിച്ചേ....ഞാന്‍ ആരാ..?

കുട്ടമ്മേനൊന്‍| KM said...

എനിക്കും ചരിത്രമാവാന്‍ സമയമായി.. എന്താ ബ്ലോഗിങ് നിര്‍ത്താന്‍ വല്ല പരിപാടിയും ഉണ്ടോ.. :)

ikkaas|ഇക്കാസ് said...

പകരാനിനിയുമൊത്തിരി
വെട്ടം ബാക്കി കിടക്കവേ
പൊലിയും താരമായ് സ്വയം
തോന്നുവതെന്തേ മനുഷ്യാ?

ശ്രീ said...

ചരിത്രമാകാന്‍‌ സമയമായോ???

അഗ്രജന്‍ said...

കുട്ടമ്മേനോന്‍ പറഞ്ഞപോലെയാണെങ്കില്‍ ചുമ്മാ കൊതിപ്പിക്കല്ലേ :)

ഞാനും വരും തലമുറയ്ക്കായ് ബാക്കിവെയ്ക്കാനായി മാറ്റി വെച്ചിരിക്കുന്നു കാലങ്ങളോളം പ്രഭചൊരിയുന്ന എന്‍റെ ബ്ലോഗും അതിലെ പ്രകാശകിരണങ്ങളായ എന്‍റെ പോസ്റ്റുകളും :)

അനക്ക് വേറെ പണ്യൊന്നുല്ലേ ഇറ്റ്നെ ഇബനെ :)

വല്യമ്മായി said...

"ആകര്‍ഷണങ്ങളുടെ സൌഹൃദത്തിലായിരുന്നു" അതോ സൗഹൃദങ്ങളുടെ ആകര്‍ഷണത്തിലോ? എന്തായാലും ചിന്ത നന്നായി.

Sul | സുല്‍ said...

ഇത്തിരീ
എനിക്കിഷ്ടായി ഈ ചിന്ത.
എനിക്കു കൂട്ടിവെക്കാനറിയാതെ പോയ
ചിന്തകളുടെ ശകലങ്ങളെ
ഒരു മുത്തുമാലയായ് കോര്‍ത്തു കിട്ടിയപോലെ.
നന്ദി.
-സുല്‍

അഞ്ചല്‍കാരന്‍ said...

വിട പറയുമുമ്പേ?

kaithamullu : കൈതമുള്ള് said...

“......പക്ഷേ എവിടെവെച്ചോ നഷ്ടമായ എന്റെ ശക്തി ചലനത്തിനും ജ്വലനത്തിനും തളം നഷ്ടപ്പെടുത്തുന്നു...“

-ഇത്തിരീ, ഇതാരാ പറഞ്ഞെ? (അഡ്രസ്സായാലും മതി, ടെല നമ്പര്‍ വെണ്ടാ)

അപ്പു said...

ഇത്തിരിക്ക് അങ്ങനെയിരിക്കുമ്പോഴുള്ളതാണിങ്ങനെയൊരു വട്ട്.

ഇക്കാസ് എഴുതിയത്ന്റെ താഴെ ഒരു ഒപ്പ്.

അഗ്രജാ....ഈ പൂതി വെറുതെയാ. ഗൂഗിള്‍ ഗ്രൂപ്പ് ബ്ലോഗര്‍ സര്‍വീസ് നിര്‍ത്താന്‍ പോവുകയാ... പിന്നെ ഈ കൂട്ടിവച്ചതെല്ലാം എവിടെപ്പോകും?????

സു | Su said...

നല്ല അടയാളം അവശേഷിപ്പിച്ച് കടന്നുപോകാന്‍ കഴിയുന്ന നക്ഷത്രങ്ങള്‍ ഭാഗ്യം ചെയ്തവര്‍.

കരീം മാഷ്‌ said...

ഈ പോസ്റ്റുമായുള്ള കൊളുത്തുകള്‍ ?

നല്ല അടയാള നക്ഷത്രങ്ങള്‍ ഭാഗ്യം ചെയ്തവര്‍.

(:D)

വേണു venu said...

ആവര്‍ത്തനമല്ലേ ചരിത്രവും.:)

സിമി said...

നല്ല ചിന്ത

മുസാഫിര്‍ said...

ഇത്തിരി,
നല്ല എഴുത്ത്.പിന്നെ ലേശം റ്റെക്നീകല്‍ ആയി പറഞ്ഞാല്‍ നക്ക്ഷത്രങ്ങള്‍ മരിച്ചാല്‍ ബ്ലാക്ക് ഹോള്‍സ് ആവുകയല്ലെ പതിവു..ചുറ്റുമുള്ള എല്ലാത്തിനേയും തന്നിലേക്കു ആ‍കര്‍ഷിക്കുന്ന കുള്ളന്മാര്‍ ?

ലാപുട said...

"ഒരിക്കലും രാത്രി എന്തെന്നറിയാത്ത എന്നെ അവര്‍ രാത്രിയുടെ സൌന്ദര്യമാക്കി." സുന്ദരമായ ഒരു തലകീഴ് നോട്ടം. നന്നായി എഴുതിയിരിക്കുന്നു.

Sona said...

എനിക്കും ചരിത്രമാവാന്‍ സമയമായി.
എന്തായിത്?എനിക്കൊന്നും മനസ്സിലാവുന്നില്ല.

കൃഷ്‌ | krish said...

എന്തായിത്..ഇത്തിരി വെട്ടം കാണിക്കൂ..
ന്നാലല്ലേ മനസ്സിലാകൂ.

SAJAN | സാജന്‍ said...

ഇതേത് നച്ചത്രം?
ഇത്രപെട്ടെന്ന് ചരിത്രമാവാന്‍ പോണത്?
ഒന്നിനു പകരം വേറൊന്നുമാവില്ല അതുകൊണ്‍ട് ആ നക്ഷത്രം അങ്ങനെ തന്നെ നില്‍ക്കട്ടെ, അങ്ങനെയങ്ങ് ചരിത്രമാവണ്ട:)

സാല്‍ജോҐsaljo said...

:)

Anonymous said...

വട്ടാണല്ലേ...

ഇടിവാള്‍ said...

I think KutanMenon Got the right message ;)

പൊതുവാള് said...

ഇത്തിരീ:)
ആദ്യമേ വായിച്ചിരുന്നു വീണ്ടും വന്നു നോക്കിയപ്പോള്‍ ഞാന്‍ ഞാന്‍ വായിച്ചതു പോലല്ല മറ്റുള്ളവര്‍ മനസ്സിലാക്കിയതെന്നു തോന്നിയതിനാല്‍ എനിക്ക് തോന്നിയതിവിടെ കുറിക്കണമെന്ന് തോന്നി.

ശതാബ്ദങ്ങളും സഹസ്രാബ്ദങ്ങളും മുന്‍പ് ഭൂമിയില്‍ ഉദിച്ചസ്തമിച്ച ചില നക്ഷത്രങ്ങള്‍ ഇവിടെ ചിന്തകളായും ,വിശ്വാസപ്രമാണങ്ങളായും ബാക്കിവെച്ചു പോയ നന്മയുടെ പ്രകാശത്തെക്കുറിച്ചാണ് ഇത്തിരി ഇവിടെ വിവക്ഷിക്കുന്നത് എന്നാണ് എനിക്കിത് വായിക്കുമ്പോള്‍ തോന്നിയത്.

ആ വെള്ളി വെളിച്ചവും ഇരുള്‍ വിഴുങ്ങുന്നുവോ എന്ന വ്യഥയും ഇതിനു പിന്നില്‍ നമുക്ക് കാണാം.

നന്നായിരിക്കുന്നു ഈ ചിന്ത.

ഇത്തിരിവെട്ടം said...

വായിച്ച് അഭിപ്രായം അറിയിച്ച..

അരീക്കോടന്‍.
കുട്ടമ്മേനോന്‍.
ഇക്കാസ്.
ശ്രീ.
അഗ്രജന്‍.
വല്ല്യമ്മായി.
സുല്‍
അഞ്ചല്‍ക്കാരന്‍.
കൈതമുള്ള്.
അപ്പു.
സു.
കരീം മാഷ്.
വേണു.
സിമി.
മുസാഫിര്‍.
ലാപുട.
സോന
ക്രിഷ്.
സാജന്‍.
സല്‍ജോ.
അനോണി.
ഇടിവാള്‍.
പൊതുവാള്‍.

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിച്ചതാണ് സു വും പൊതുവാളും ലാപുടയും പറഞ്ഞിരിക്കുന്നു.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഒത്തിരി നന്ദി.