Monday, October 01, 2007

പ്രാര്‍ത്ഥന.

ഞാനെപ്പോഴും
ജനത്തിനായി പ്രാര്‍ത്ഥിച്ചു.

പ്രപഞ്ചത്തെക്കാത്തിരിക്കുന്ന
നാശത്തിന്റെ നാളുകളെ
പ്രഭാഷകന്‍ വിശദീകരിക്കവേ.
ജനത്തിനായ്‌ പ്രാര്‍ത്ഥിച്ചു.


ഭൂമിയിലേക്ക്‌
യാത്ര തുടരുന്ന
നക്ഷത്രപ്പൊട്ടിന്റെ
വേഗവും വ്യാപ്തിയും
വായിക്കവേ
ജനത്തിനായ്‌ പ്രാര്‍ത്ഥിച്ചു.


കരയെ
കാര്‍ന്ന് തിന്നാന്‍
തിരമാലകള്‍
മാമലകളാകവേ
ജനത്തിനായ്‌ പ്രാര്‍ത്ഥിച്ചു.

ഈ വന്‍കരയില്‍
കലാപത്തിന്റെ
വിത്തുകളുമായി
വന്‍ശക്തികളെത്തവേ
ജനത്തിനായ്‌ പ്രാര്‍ത്ഥിച്ചു.


ജന്മദേശത്തിന്റെ
അതിരുകളില്‍
ശത്രു ബോംബുകള്‍
ശക്തികാണിക്കവേ
ജനത്തിനായ്‌ പ്രാര്‍ത്ഥിച്ചു.


അതിര്‌ പങ്കിടുന്ന
സംസ്ഥാനവും.
അയല്‍ ജില്ലയും
തൊട്ടടുത്ത ഗ്രാമവും..
ശത്രുക്കളാകവേ...
ജനത്തിനായ്‌ പ്രാര്‍ത്ഥിച്ചു.


അവസാനം
എന്റെ ഗ്രാമം
വിശ്വാസങ്ങള്‍ക്കായി
പരസ്പരം ആയുധമെടുത്തപ്പോഴും.
ജനത്തിനായ്‌ പ്രാര്‍ത്ഥിച്ചു.

ഞാന്‍ നിര്‍മ്മിച്ച
അതിരുകളുടെ വലയം
ചെറുതാക്കുന്ന മിത്രവും
വലുതാക്കുന്ന ശത്രുവും
എന്നിലേക്ക്‌ ചുരുങ്ങവേ..


എന്റെ കഴുത്തിനും
കരവാളിനുമിടയില്‍
ആയുസ്സിന്റെ
ദൈര്‍ഘ്യം വന്ന നിമിഷം...
ഞാന്‍
എനിക്കായ്‌ പ്രാര്‍ത്ഥിച്ചു.


പ്രാര്‍ത്ഥനകളുടെ
വലയങ്ങളിലൂടെ
സഞ്ചരിച്ച്‌
മനസ്സെന്നെ ബോധ്യപ്പെടുത്തി...
ഞാന്‍ പ്രാര്‍ത്ഥിച്ച ജനം
ഞാനായിരുന്നെന്ന്.


അവിടെ വെച്ച്‌ ഞാനെന്നെ
സ്വാര്‍ത്ഥനെന്ന് വിളിച്ചു.

34 comments:

Rasheed Chalil said...

പ്രാര്‍ത്ഥന... ഒരു പോസ്റ്റ്.

കുറുമാന്‍ said...

സ്വാര്‍ത്ഥാ...........ഞാന്‍ എനിക്കായി പ്രാര്‍ത്ഥിക്കട്ടെ :)

Appu Adyakshari said...

നല്ല പ്രാര്‍ത്ഥന തന്നെ ഇത്തിരീ.

simy nazareth said...

ഇത്തിരീ, നന്നായിട്ടുണ്ട്. എന്നാലും കവിത ഇത്തിരിക്കൂടി കുറുകാനുണ്ട് എന്നൊരു തോന്നല്‍.

സ്നേഹത്തോടെ,
സിമി.

മുസ്തഫ|musthapha said...

“ജനത്തിനായ്‌ പ്രാര്‍ത്ഥിച്ചു“

എല്ലാറ്റിനും ഒടുവിലായി ഇത് പ്രയോഗിച്ചിരുന്നെങ്കില്‍ ഒന്ന് കൂടെ കുറുക്കം കിട്ടുമായിരുന്നു എന്ന് തോന്നുന്നു...

നല്ലത് ചിന്തിപ്പിക്കുന്നതും ചെയ്യിപ്പിക്കുന്നതും സ്വാര്‍ത്ഥത തന്നെ... നന്നായിട്ടുണ്ട് ആശയം...!

കുഞ്ഞന്‍ said...

പ്രാര്‍ത്ഥന ആരോടാണെങ്കിലും,ആര്‍ക്കുവേണ്ടിയാണെങ്കിലും അതിനു ഫലമുണ്ടായാല്‍..

എന്നെ ഇത്തിരി നേരം കാത്തുകൊള്ളണമേ..

സുല്‍ |Sul said...

അണ്ടിയോടടുക്കുമ്പോഴെ മാങ്ങയുടെ പുളിയറിയു.

ഇത്തിരി, നല്ല കവിത. ജനത്തിനു നന്മയുണ്ടാവാന്‍ പ്രാര്‍ത്ഥിച്ചത് താനും ജനത്തില്‍ പെടുന്നു എന്നുള്ളതുകൊണ്ടു തന്നെ. നല്ല തിരിച്ചറിവ്.

-സുല്‍

Thampuran said...
This comment has been removed by the author.
വേണു venu said...

ഞാന്‍‍ ഞാന്‍‍ മാത്രം.:)

ചെറുശ്ശോല said...

ആശയം നന്നായിരിക്കുന്നു

Shaf said...

പ്രാര്‍ത്ഥനകള്‍ സീകരിക്കട്ടെ,

താരാപഥം said...

കവിതയെക്കുറിച്ച്‌ അഭിപ്രായം പറയാനുള്ള പരിചയം ഇല്ല മാഷെ. പക്ഷെ ഒന്നു മാത്രമെ പ്രാര്‍ത്ഥിക്കാറുള്ളൂ. "ലോകാ സമസ്താ സുഖിനോ ഭവന്ദു"

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി..

മെലോഡിയസ് said...

നന്നായിട്ടുണ്ട് ഇത്തിരി..

മയൂര said...

നല്ല ആശയം...:)

സു | Su said...

നമ്മള്‍ ശരിക്കും പ്രാര്‍ത്ഥിക്കുന്നത്, നമുക്കായി മാത്രമല്ലേ എന്നെനിക്ക് തോന്നാറുണ്ട്. :)

നന്നായിട്ടുണ്ട് വരികള്‍.

സാല്‍ജോҐsaljo said...

സ്വന്തം ദുഃഖങ്ങള്‍ മറന്ന് മറ്റുള്ളവനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ തക്ക ഒരു മനസ് എല്ലാവരും ഒരുക്കേണ്ടിയിരിക്കുന്നു.

കവിത നന്നായി.

:: niKk | നിക്ക് :: said...

ലോകാ സമസ്താ സുഖിനോ ഭവന്തു

:: niKk | നിക്ക് :: said...

Dear Saljo You said it man !

ശ്രീ said...

ഇത്തിരി മാഷേ...

പ്രാര്‍‌ത്ഥന നന്നായിരിക്കുന്നു.
:)

മഴത്തുള്ളി said...

ഇത്തിരീ,

കവിതയിലൂടെ പ്രാര്‍ത്ഥിച്ചതിഷ്ടമായി. :)

ഇനിയും കവിതകളെഴുതൂ, ആശംസകള്‍.

Ziya said...

കവിത മനോഹരമായിരിക്കുന്നു...ആശയം വളരേ നല്ലത്...വരികള്‍ അതിലേറെ നല്ലത്...:)

ഓടോ. അഗ്രജന്‍ ഈ പറഞ്ഞത് മനസ്സിലായില്ല...
““ജനത്തിനായ്‌ പ്രാര്‍ത്ഥിച്ചു“
എല്ലാറ്റിനും ഒടുവിലായി ഇത് പ്രയോഗിച്ചിരുന്നെങ്കില്‍ ഒന്ന് കൂടെ കുറുക്കം കിട്ടുമായിരുന്നു എന്ന് തോന്നുന്നു...“

വേഴാമ്പല്‍ said...

ഇത്തിരി മാഷെ, കവിത നന്നായി.

asdfasdf asfdasdf said...

പ്രാര്‍ത്ഥന നന്നായിട്ടുണ്ട്.. സ്വാര്‍ത്ഥാ..

ചീര I Cheera said...

സത്യത്തില്‍ ഈപ്പോള്‍ എന്തു പ്രാര്‍ത്ഥിയ്ക്കണം എന്നെനിയ്ക്കറിയില്ല, ചിലപ്പോള്‍.. എന്തുകൊണ്ടോ..
വരികള്‍ ഇഷ്ടമായി ഇത്തിരീ...

സഹയാത്രികന്‍ said...

ഇഷ്ടമായി...

എല്ലാര്‍ക്കും നന്മവരട്ടേന്നു പ്രാര്‍ത്ഥിക്കാം...
:)

ഹരിശ്രീ said...

നല്ല പ്രാര്‍ത്ഥന

മഴതുള്ളികിലുക്കം said...

ഇത്തിരി..വെട്ടം

പ്രാര്‍ത്ഥനകളിലെ ഉള്ളറകളിലേക്കുള്ള
യാത്ര അവസാനികുന്ന നേരം....അറിയാതെ
ഞാന്‍ നിനച്ചു...ആര്‍ക്ക്‌ വേണ്ടിയാണ്‌ ഞാന്‍ പ്രാര്‍ത്ഥിച്ചത്‌
ഇന്നും പ്രാര്‍ത്ഥിക്കുന്നു..അറിയില്ല
ആര്‍ക്ക്‌ വേണ്ടിയെന്ന്‌..

കവിത മനോഹരം..അഭിനന്ദനങ്ങള്‍

നന്‍മകല്‍ നേരുന്നു

Rasheed Chalil said...

പ്രാര്‍ത്ഥന വയിച്ച് അഭിപ്രായം അറിയിച്ച

കുറുമന്‍.
അപ്പു.
സിമി.
അഗ്രജന്‍.
കുഞ്ഞന്‍.
സുല്‍.
വേണു.
ചെറുശ്ശോല.
ശഫീര്‍.
തരാപഥം.
ദ്രൌപതി.
മെലോഡിയസ്.
മയൂര.
സു.
സാല്‍ജോ.
നിക്ക്.
ശ്രീ.
മഴത്തുള്ളി.
സിയ.
വേഴാമ്പല്‍.
കുട്ടമ്മേനോന്‍.
പി ആര്‍.
സഹയാത്രികന്‍.
ഹരിശ്രീ.
മഴത്തുള്ളിക്കിലുക്കം...

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

ഇട്ടിമാളു അഗ്നിമിത്ര said...

പ്രാര്‍ത്ഥിക്കാത്തവര്‍ സ്വാര്‍ത്ഥരാവില്ലല്ലെ...

K M F said...

നല്ല കവിത

Rasheed Chalil said...

ഇട്ടിമാളു, കെ എം എഫ്.. നന്ദി.

Mahesh Cheruthana/മഹി said...

എല്ലാവരും ചെയ്യുന്നു ഇത്തിരീ അതു പറയുന്നു!കവിത മനോഹരം!

യുക്തിവാദി said...
This comment has been removed by the author.