Wednesday, November 22, 2006

ഒത്തിരി വിശദീകരിക്കാതെ കാര്യം പറയാം...

ഒത്തിരി വിശദീകരിക്കാതെ കാര്യം പറയാം... ഞാനൊന്ന് നാട്ടില്‍ പോവാന്‍ തീരുമാനിച്ചു. നളെ ദുബൈയില്‍ നിന്ന് വണ്ടി വിടണം. ഒരു മാസത്തെ പരോള്‍ കഴിഞ്ഞ്‌ ഈവര്‍ഷവും (2006) ബലിപെരുന്നാളും കഴിഞ്ഞപാട്‌ അടുത്ത ജനുവരിയുടെ ആദ്യം വീണ്ടും അങ്കത്തിനായി ഗോദയിലേക്ക്‌. ഇന്‍ഷാഅല്ല.


ഒരുമാസത്തെ ലീവും രണ്ടുമാസത്തെ ഷെഡ്യൂളുമായാണ്‌ പോവുന്നത്‌. അതിനാല്‍ കഴിവിന്റെ പരമാവധി ഈ കൂട്ടായ്മയില്‍ ഇടയ്ക്‌ മുഖം കാണിക്കാന്‍ ശ്രമിക്കാം.

അപ്പോള്‍ വീണ്ടും സന്ധിക്കും വരേയ്ക്കും അല്‍വിദ.

57 comments:

ഇത്തിരിവെട്ടം|Ithiri said...

ഒത്തിരി വിശദീകരിക്കാതെ കാര്യം പറയാം...ഞാനൊന്ന് നാട്ടില്‍ പോവാന്‍ തീരുമാനിച്ചു.

അഗ്രജന്‍ said...

-
-
-
-
-
-
-
-
-

എന്‍റെ മൌനങ്ങള്‍ വാചാലകുന്നത് നീയറിയുന്നില്ലേ :)

ഒരു മാസം നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ബ്ലോഗ് ബ്ലോഗ് എന്ന് കേള്‍ക്കാനേ നേരം കാണൂ അല്ലേ!

വന്നിട്ട് കാണാം - ഇന്‍ഷാ അള്ളാ.

Anonymous said...

നല്ലൊരു അവധിക്കാലം ആശംസിക്കുന്നു. :)

Sul | സുല്‍ said...

ഇത്തിരീ പോയി വാ മഹനേ.

-സുല്‍
‘അവധിക്കാലം പറന്ന് പറന്ന് പോയതറിഞ്ഞില്ലാ...’

കുട്ടന്മേനൊന്‍::KM said...

ഇത്തിരിക്ക് യാത്രാ മംഗളങ്ങള്‍. കുട്ടന്‍ നായരോട് എന്റ അന്വേഷണമറിയിക്കാന്‍ മറക്കരുത്. :)

ഏറനാടന്‍ said...

അയ്യോ വെട്ടമേ പോകല്ലേ..
അയ്യോ ഇത്തിരിയേ പോകല്ലേ..
അയ്യയ്യോ റഷീദുക്കാ പോകല്ലേ...

വേണു venu said...

ഇത്തിരിക്ക് യാത്രാ മംഗളങ്ങള്‍.

സു | Su said...

നല്ലൊരു അവധിക്കാലം ആശംസിക്കുന്നു. :)

മിന്നാമിനുങ്ങ്‌ said...

ഇത്തിരീ,പോയി വരൂ
ഒരു മാസക്കാലം കൊണ്ട് ഒരു വര്‍ഷത്തേക്ക് ബ്ലോഗിലിടാനുള്ള വിഭവങ്ങളുമായി തിരിച്ചു വരൂ.
മാറാക്കരയിലെ പോക്കരോടും മറ്റു”ഇര”കളോടും
ബൂലോഗക്കോളനിയിലെ അന്വേഷണമറിയിക്കുക.
നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.

ഓ.ടോ.)നമുക്ക് നട്ടില്‍ വെച്ചു കാണാന്നെ.ഇന്‍ഷാ അല്ലാഹ്.

ദേവന്‍ said...

ഇത്തിരിഭായ്‌
നാട്ടില്‍ പോയി തകര്‍ത്ത്‌ തിമിര്‍ത്ത്‌ തിരിച്ചു വരൂ. എന്നിട്ട്‌ നാട്ടിലെ വിശേഷമൊക്കെ എഴുതൂ..

സേഫ്റ്റി വാണിംഗ്‌: പോക്കര്‍ വീക്കാതെ പ്രത്യേകം സൂക്ഷിക്കുക.

പടിപ്പുര said...

ഇത്തിരീ, പോയിവരിക.
(ഒരോ ദിവസവും ഒരോ അനുഭവങ്ങളാക്കുക)

ACHU-HICHU-MICHU said...

ഇത്തിരി നേരം കൊണ്ട്‌ ഒത്തിരി ചെയ്യാനുള്ളതല്ലെ!!... ഒത്തിരി വട്ടം കറങ്ങേണ്ടി വരും, കാരണം നാട്ടിലെ റോഡുകള്‍ 'മുല്ലപ്പെരിയാര്‍' ആയിരിക്കുകയാണ്‍..

എങ്കിലും, തണുത്തിരുണ്ട മഞ്ഞുമാസത്തിലേയ്ക്‌ ഇത്തിരി വെട്ടത്തിന്‍ 'സ്വാഗതം'

കുറുമാന്‍ said...

യാത്രാ മംഗളങ്ങള്‍, മനോരമകള്‍, മനോ രാജ്യങ്ങള്‍, മാമാങ്കങ്ങള്‍,

പോക്കറെ കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തി, അടിപൊളി പാചക കുറിപ്പുകളുമായി വരൂ

പാര്‍വതി said...

ഒരുവട്ടം നാട്ടില്‍ പ്പൊയി വന്നാല്‍ ഒരു ഭാണ്ടം നിറയെ കഥകള്‍ കാണുമെന്നറിയാം, പോയി വരൂ..പുതിയ കഥകള്‍ക്കായി കാത്തിരിക്കുന്നു.

-പാര്‍വതി.

RP said...

വേഗം വരണട്ടോ..ഞങ്ങള്‍ക്കധിക നേരം ഇരുട്ടത്തിരിക്കാന്‍ വയ്യ.

ആശംസകള്‍.

ഇളംതെന്നല്‍.... said...

യാത്രാ മംഗളങ്ങള്‍

Sona said...

have a nice vaccation.

വിശാല മനസ്കന്‍ said...

വേണ്ടായിരുന്നൂ! ഒഴിവാക്കായിരുന്നു!എന്നാലും പോയി വരൂ സഹോദരാ.

‘ശങ്കു പുഷ്പന്‍, കണ്ണെഴുതുമ്പോള്‍
ഇത്തിരീ നിന്നെ ഓര്‍മ്മ വരും
ജീമെയിലും ഓര്‍ക്കുട്ടും കാലത്ത് തുറക്കുമ്പോള്‍
ഇത്തിരീ നിന്നെ ഓര്‍മ്മ വരും‘

പ്രിന്‍സി said...

കൈകുമ്പിളില്‍ ഒതുങ്ങാത്ത ഇത്തിരിവെട്ടത്തിന് എല്ലാ ആശംസകളും.....

ഇത്തിരിവെട്ടം|Ithiri said...

അങ്ങനെ കഴിഞ്ഞ വെള്ളിയാഴ്ച യു യെ ഇ സമയം പുലര്‍ച്ചേ ഒന്നേ പത്തിന് ഷാര്‍ജയില്‍ നിന്ന് പുറപെട്ട ഇന്ത്യന്‍ എയര്‍ലെന്‍സ് വിമാനം രാവിലെ ഇന്ത്യന്‍ സമയം കാലത്ത് ആറിന് നെടുമ്പാശ്ശേരി വിമാനത്തവളത്തിന്റെ നടുമ്പുറത്ത് ഇറക്കി. മുബൈയില്‍ തട്ടാനുള്ള കുറച്ചു പാവങ്ങളെകൂടി സ്റ്റോക്കില്‍ ആഡ് ചെയ്ത് അരമണിക്കൂറിന് ശേഷം വീണ്ടും ഉയര്‍ന്നു. പിന്നീട് ഇന്ത്യന്‍ സമയം ഏഴേ നാല്‍പ്പത്തഞ്ചിന് കോഴിക്കോട് എയര്‍പ്പോര്‍ട്ടില്‍ ഷാര്‍ജയില്‍ നിന്നുള്ള ബാക്കി സ്റ്റോക്ക് ഡൌണ്‍ലോഡ് ചെയ്ത് പുള്ളി മുംബെയിലേക്ക് തിരിച്ച് പറന്നു.

കോഴിക്കോട് എയര്‍പോര്‍ട്ടിലെ സാറ് ആര്‍സി ബുക്കുമായി (പാസ്സ്പോര്‍ട്ട് ) ക്യൂനിന്നു. ഇരുപത് മിനുട്ട് കൊണ്ട് കോഴിക്കോട് വിമാനത്താവളം എന്ന് ബട്ടത്തില്‍ എഴുതിയ ഉഷാഉതുപ്പിന്റെ പൊട്ട്പോലുള്ള സ്റ്റാമ്പ് പതിഞ്ഞു. പിന്നെ ഭാണ്ഡങ്ങള്‍ക്കായുള്ള ക്യൂ... അവിടെ ഒരു മുപ്പത് മിനുട്ട്. അവസാനം കൂടുതല്‍ ഒന്നും ഇല്ലല്ലോ എന്ന പാവം കസ്റ്റംസ് (കുറച്ച് കാലമായി ഏമാന്മാരെല്ലാരും പാവങ്ങളാ) സാറുമാ‍രുടെ പുഞ്ചിരിയും ഏറ്റുവാങ്ങി പുറത്തേക്ക്. അപ്പോള്‍ കിട്ടിയ ആദ്യവിവരം ഇന്ന് ഹര്‍ത്താല്‍... ഹാവൂ ഉറപ്പയി നാട്ടില്‍ തന്നെ...

പിന്നെ സ്നേഹപൂര്‍വ്വം യാത്രമംഗളം നേര്‍ന്ന എല്ലാവര്‍ക്കും നന്ദി.എല്ലാവര്‍ക്കും നന്ദി കെട്ടോ

മിന്നാമിനുങ്ങ്‌ said...

ഹാവൂ..സമാധാനമായി
ഇത്തിരി തടികേടാകാതെ നാട്ടിലെത്തിയല്ലൊ.
ഇനിയിപ്പൊ,ഒന്നു പുറത്തിറങ്ങി നോക്കിക്കെ,
ആ പോക്കരും കുട്ടന്‍ നായരുമെങ്ങാനും മാരകായുധങ്ങളുമായി വീടിനുചുറ്റും കറങ്ങി നടക്കുന്നുണ്ടൊന്നറിയാല്ലൊ.
ഒന്നൊന്നര കൊല്ലക്കാലം അവരെ വെച്ചാ‍ണല്ലൊ
ഉപജീവനം നടത്തിയിരുന്നത്.

ഓ.ടോ)ഇത്തിരി നാട്ടിലെത്തിയപ്പോള്‍ വരവേറ്റത് ഹര്‍ത്താല്‍.ഇത്തിരി ദുബായ് വിട്ടപ്പോള്‍ അകാശം പോലും മധുചുരത്തി.ഇതില്‍ നിന്ന് നാമെന്തു മനസ്സിലാക്കണം...?

വക്കാരിമഷ്‌ടാ said...

ലപ്പോളിത്തിരിയേ നാട്ടിലെത്തിയല്ലേ. ഇനി അടിച്ച് പൊളിക്ക്.

യാത്രാമംഗളങ്ങളില്‍ ദുബായി-നാട് യാത്രയ്ക്ക് തരാന്‍ പറ്റിയില്ല. ഇനി നാട്ടിലെ യാത്രകള്‍ക്ക് എല്ലാവിധ മംഗളങ്ങളും.

shefi said...

പോയി വരൂ നാട്ടിലെ ഒത്തിരി വിശേഷങ്ങളുമായി

അഗ്രജന്‍ said...

റഷീദിന്‍റെ (ഇത്തിരിവെട്ടം) ഉപ്പാക്ക് തീരെ സുഖമില്ല, വളരെ സീരിയസ് ആണ്. തിരുവനന്തപുരം ആര്‍ സി സി ലേക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നാണറിഞ്ഞത് :(

അദ്ദേഹത്തിന്‍റെ രോഗശാന്തിക്കായി നമുക്ക് സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കാം.

വക്കാരിമഷ്‌ടാ said...

അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. റഷീദിനും വേണ്ടത്ര മനഃധൈര്യം കിട്ടട്ടെ ഈ അവസരത്തില്‍. എല്ലാം ശുഭമാകുമെന്ന പ്രതീക്ഷയോടെ.

ikkaas|ഇക്കാസ് said...

ഇത്തിരിവെട്ടവുമായി ഫോണില്‍ സംസാരിച്ചിരുന്നു. തിരുവനന്തപുരം ആര്‍സിസിയില്‍ നാളെ പോകുമെന്ന് പറഞ്ഞു. സര്‍വ്വേശ്വരന്‍ അദ്ദേഹത്തിന്റെ ഉപ്പയ്ക്ക് രോഗശാന്തി നല്‍കുമാറാകട്ടെ.

സു | Su said...

അദ്ദേഹത്തിന് സുഖമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

സുഗതരാജ് പലേരി said...
This comment has been removed by a blog administrator.
സുഗതരാജ് പലേരി said...

സര്‍വ്വേശ്വരന്‍ ഇത്തിരിയുടെ ഉപ്പയ്ക്ക് എത്രയും പെട്ടന്ന് രോഗശാന്തി നല്‍കുമാറാകട്ടെ.

ഇത്തിരിക്ക് ഒത്തിരി നല്ല അവധിക്കാലം ആശംസിക്കുന്നു.

ചില നേരത്ത്.. said...

രോഗശാന്തിക്കായ് പ്രാര്‍ത്ഥിക്കുന്നു

വിശാല മനസ്കന്‍ said...

അദ്ദേഹം പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുവാനായി പ്രാര്‍ത്ഥിക്കുന്നു.

Inji Pennu said...

ഓഹ്, എന്താ പറ്റിയേ? :(

ദിവ (diva) said...

റഷീദ്‌, അദ്ദേഹത്തിനു എത്രയും വേഗം സുഖമാവട്ടെയെന്നു പ്രാര്‍ത്തിക്കുന്നു.

qw_er_ty

മിന്നാമിനുങ്ങ്‌ said...

അദ്ധേഹത്തിന്റെ രോഗശാന്തിക്കായി പ്രാര്‍ഥിക്കുന്നു.
qw_er_ty

മഴത്തുള്ളി said...

ഇത്തിരിവെട്ടവുമായി ഞാന്‍ ഇപ്പോള്‍ ഫോണില്‍ സംസാരിച്ചിരുന്നു. തിരുവനന്തപുരം ആര്‍. ‍സി. സി. യില്‍ നാളെ വൈകുന്നേരം പോകുമെന്ന് പറഞ്ഞു. പാവം വളരെ വിഷമത്തിലാണ്. 2 ദിവസം മുന്‍പാണ് ഉപ്പായുടെ അസുഖവിവരം അറിഞ്ഞത്.

ഈശ്വരന്‍ ഇത്തിരിവെട്ടത്തിന്റെ ഉപ്പയ്ക്ക് രോഗശാന്തി നല്‍കുവാനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ഇടിവാള്‍ said...

അയ്യോ, സങ്കടായല്ലോ.. ഇപ്പഴാ അറിഞ്ഞത്..

പെട്ടെന്നു തന്നെ അസുഖമെല്ലാം മാറാണ്‍ നമുക്കു പ്രാര്‍ത്ഥിക്കാം ;(

അതുല്യ said...

ദൈവം വേദനിപ്പിയ്കാതെ ഇരിയ്കട്ടെ... ഇത്തിരിയേയും ബാപ്പയേയും.

പാര്‍വതി said...

ഈശ്വരന്‍ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

-പാര്‍വതി.

കുട്ടന്മേനൊന്‍::KM said...

ഈശ്വരന്‍ ഇത്തിരിവെട്ടത്തിന്റെ ഉപ്പയ്ക്ക് ആയുരാരോഗ്യം നല്‍കാനായി പ്രാര്‍ത്ഥിക്കാം.

ഏറനാടന്‍ said...

എനിക്കൊന്നും പറയാന്‍ കഴിയുന്നില്ല. പടച്ചവന്‍ എത്രയും വേഗം അവരുടെ അസുഖം സുഖപ്പെടുത്തിക്കൊടുക്കട്ടെ, ആമീന്‍...

mumsy said...

'ബൂലോഗ'ത്തില്‍  ഒരു തുടക്കകാരനാണ്`.
എന്തൊക്കെയോ 'പൊട്ടത്തരങ്ങള്‍ ' എഴുതുന്നു എന്നു മാത്രം .
ഞാന്‍ അബ്രയെ കുറിച്ചെഴുതിയതിനു നല്‍കിയ നല്ല വാക്കുകള്‍ക്ക്
നന്ദി.
എന്റെ സ്വകാര്യ ബ്ലോഗ് സന്ദര്‍ശിക്കുമല്ലോ?
http://www.oritam.blogspot.com/
പടച്ചവന്‍ താങ്കളുടെ പിതാവിന്റെ അസുഖം പെട്ടെന്നു ഭേദമാക്കി തരട്ടെ
പ്രര്‍ഥനകളൊടെ...
മുജീബ്

അഗ്രജന്‍ said...

ഇത്തിരിവെട്ടവുമായി സംസാരിച്ചിരുന്നു :(

ഇത്തിരിയുടെ ഉപ്പാടെ അവസ്ഥ അത്യന്തം ഗുരുതരമായി തന്നെ തുടരുന്നു. ഇപ്പോള്‍ തിരുവനന്തപുരം RCC യില്‍ ആണുള്ളത്.

AB +ve രക്തം ആവശ്യമുണ്ട്.
റഷീദിന്‍റെ (ഇത്തിരി) നമ്പ്ര്: +919895850340

സര്‍വ്വശക്തന് അസാദ്ധ്യമായതൊന്നുമില്ല. അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് തന്നെ ഉറച്ച് വിശ്വസിക്കാം. നമുക്ക് പ്രാര്‍ത്ഥിക്കാം അദ്ദേഹത്തിന്‍റെ രോഗ ശാന്തിക്കായി.

ബിന്ദു said...

പ്രാര്‍ത്ഥിക്കുന്നു.:(

പച്ചാളം : pachalam said...

AB+ ve രക്തം തല്‍ക്കാലം ആവശ്യമില്ല. ആരോ ഡൊണേറ്റ് ചെയ്തിട്ടുണ്ട്.

-ഇത്തിരിവെട്ടത്തിനു വേണ്ടി പച്ചാളം-

Peelikkutty!!!!! said...

ഇത്തിരിയുടെ ഉപ്പയ്ക്ക് വേഗം സുഖാവട്ടെ.

പച്ചാളം : pachalam said...

സന്തോഷത്തിന്‍റെ ഇത്തിരിവെട്ടം!

ഇത്തിരിയുടെ ഉപ്പായ്ക്ക് നല്ല ഭേദമുണ്ട്, ഇന്നു ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇനി അടുത്തമാസം തുടര്‍ചികിത്സയ്ക്ക് പോയാല്‍ മതിയത്രെ....

വക്കാരിമഷ്‌ടാ said...

വളരെ നല്ല വാര്‍ത്ത. ഇത്തിരിയ്ക്കും കുടുംബത്തിനും ആശ്വാസമാവട്ടെ. ബാപ്പ എത്രയും പെട്ടെന്ന് പൂര്‍ണ്ണ സുഖം പ്രാപിക്കട്ടെ.

Sona said...

ഇപ്പോഴാ അറിഞത്..ഉപ്പ എത്രയും പെട്ടെന്ന് പരിപൂര്‍ണ്ണ സുഖം പ്രാപിക്കാന്‍ സര്‍വ്വേശ്വരനൊട് പ്രാര്‍ത്ഥിക്കാംട്ടൊ.

ദേവന്‍ said...

ഈ വിവരം ഞാന്‍ ഇപ്പോഴാ കാണുന്നത്‌. ഇത്തിരിയുടെ ഉപ്പ സുഖം പ്രാപിച്ചു വരുന്നെന്നറിഞ്ഞ്‌ ആശ്വസിക്കുന്നു. വേഗം പരിപൂര്‍ണ്ണ സുഖമാവട്ടെ.

ഇടങ്ങള്‍|idangal said...

ഇപ്പഴാണ് അറിഞ്ഞത്,

എന്തായാലും അറിഞ്ഞത് നല്ല വാര്‍ത്തയായി,

പെട്ടെന്ന് സുഖമാവട്ടെ എന്നാശിക്കുന്നു.

വിചാരം said...

റഷീദേ.. നീ എവിടെ .. ഉപ്പാക്ക് ഇപ്പോള്‍ എങ്ങനെയുണ്ട് ?

കരീം മാഷ്‌ said...

ഉപ്പാന്റെ ചികിത്സയിലായതിനാലാവും ബ്ലോഗില്‍ വരാത്തത്.
അസുഖം ഭേദമുണ്ടെന്നു പച്ചാളം ഓര്‍ക്കൂട്ടില്‍ കണ്ടപ്പോള്‍ പറഞ്ഞിരുന്നു.
പ്രാത്ഥിക്കുന്നു.സുഖമാവാന്‍.

ഇത്തിരിവെട്ടം|Ithiri said...

അങ്ങനെ ഒരു വെക്കേഷനും കൂടി കഴിഞ്ഞു. തിരിച്ചിറങ്ങും മുമ്പ് പതിവിലധികം മുറുകിയ എല്ലിച്ച കൈകളും നെഞ്ചില്‍ പകര്‍ന്ന എല്ലുകളുടെ ചൂടും മനസ്സില്‍ വല്ലാത്ത വിങ്ങലായി ഇപ്പോഴും നിലനില്‍ക്കുന്നു...

ബൂലോഗകുടുംബത്തിലെ അംഗങ്ങളുടെ അന്വേഷണങ്ങള്‍ പലപ്പോഴും വല്ലാത്ത ശക്തിയായിരുന്നു. അതിന്റെ മൂല്ല്യം 'നന്ദി' എന്ന രണ്ടക്ഷരത്തിലൊതുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഇനിയും എപ്പോഴും ഉണ്ടാകണം എന്ന അപേക്ഷയോടെ...

Sul | സുല്‍ said...

ഇത്തിരീ,

വെല്‍കം ബാക്.

ബാപ്പക്ക് എത്രയും വേഗം സുഖമാവട്ടെയെന്ന് പടച്ചവനോടു പ്രാര്‍ത്ഥിക്കുന്നു.

-സുല്‍

സുഗതരാജ് പലേരി said...

സുഖമായി തിരിച്ചെത്തി എന്നറിഞ്ഞതില്‍ സന്തോഷം. ഉപ്പയുടെ അസുഖം കുറഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു, പരിപൂര്‍ണ്ണസുഖമാവട്ടെ എന്ന് സര്‍വ്വശക്തനായ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

താങ്കള്‍ക്കും കുടുംബത്തിനും ഈ പുതുവര്‍ഷത്തില്‍ എല്ലാവിധ നന്മകളും നേരുന്നു.

സു | Su said...

ഇത്തിരീ :) സ്വാഗതം.

ഉപ്പയുടെ അസുഖം അല്‍പ്പമെങ്കിലും ഭേദമായെന്ന് കരുതുന്നു.

പുതുവര്‍ഷം, സമാധാനവും സന്തോഷവും തരട്ടെ എന്നാശംസിക്കുന്നു.

qw_er_ty

ഏറനാടന്‍ said...

പുതുവര്‍ഷത്തില്‍ നല്ലതു മാത്രം സംഭവിക്കുവാനും നേടുവാനും വിഷമതകള്‍ ഇല്ലാത്ത ദിനങ്ങളും നേര്‍ന്നുകൊള്ളുന്നു.

പടച്ചവന്‍ താങ്കളുടെ ഉപ്പയുടെ അസുഖം സുഖപ്പെടുത്തുമാറാകട്ടെ, ആമീന്‍...