Wednesday, July 26, 2006

ഇവളാണെന്റെ എല്ലാം..

തിരിഞ്ഞു നടക്കുമ്പോഴും
പള്ളിക്കാട്ടിലെ മരവിച്ചമൌനത്തോട്‌
ഞാന്‍ മന്ത്രിക്കുന്നുണ്ടായിരുന്നു.

ഇവളാണെന്റെ എല്ലാം
എന്റെ പ്രാണന്‍.

എനിക്ക്‌..,
സ്നേഹമായി, സാന്ത്വനമായി
കാരുണ്യമായി, അത്താണിയായി
പ്രാണനായി, പ്രണയമായി

എന്റെ ചലനങ്ങളില്‍, വാക്കുകളില്‍
നിശ്വാസങ്ങളില്‍, തേട്ടങ്ങളില്‍
തേങ്ങലുകളില്‍, സിരകളില്‍
രോമകൂപങ്ങളില്‍.

എന്നില്‍ നിറഞ്ഞ്‌, എന്നെയറിഞ്ഞ്‌
എന്റെതുമാത്രമായിരുന്ന
എന്റെ പ്രാണന്‍.

മൈ ലാഞ്ചി മണക്കുന്ന ഒരു പെരുന്നാള്‍ രാവില്‍
കര്‍പ്പൂരംപൂശിയ, നന്നുത്ത,വെളുത്ത
പുതുവസ്ത്രങ്ങളുമായി
പള്ളിക്കാട്ടിലെ കുറ്റിക്കാടുകള്‍ക്കിടയില്‍
‍അവളെ ഞാനൊളിപ്പിച്ചു


പിന്നീട്
‌ഉയര്‍ന്നുവന്ന മണ്‍പുറ്റിലേക്ക്‌
നോക്കി
ദേഹിയില്ലാ ദേഹമായി
ഞാന്‍ തിരിഞ്ഞുനടന്നു
ചെമ്മണ്ണുപറ്റിയ കൈകളുമായി..

23 comments:

സു | Su said...

വരികള്‍ നന്നായി.

myexperimentsandme said...

നന്നായിരിക്കുന്നു.

ഇടിവാള്‍ said...

അനശ്വരമായിട്ടെന്തുണ്ടീ ലോകത്തില്‍ റഷീദേ !!!

നന്നായിരിക്കുന്നു കേട്ടോ ! ഓരോ വാക്കും ഓരോ വരിയാക്കിയതെന്തേ ?

K.V Manikantan said...

തിരിഞ്ഞു നടക്കുമ്പോഴും
പള്ളിക്കാട്ടിലെ
മരവിച്ചമൌനത്തോട്‌
ഞാന്‍ മന്ത്രിക്കുന്നുണ്ടായിരുന്നു..

ഇവളാണെന്റെ എല്ലാം..
എന്റെ പ്രാണന്‍..

ഈ മികച്ച ആറു വരികള്‍ കൊണ്ടുതന്നെ എല്ലാം പറഞ്ഞു കഴിഞ്ഞില്ലേ ഇത്തിരിവെട്ടമേ?

ബാക്കിവരികള്‍ ഇവ വിശദീകരിക്കുന്നു എന്നല്ലേയുള്ളൂൊ....

Unknown said...

വാക്കുകള്‍ വരികളായപോലെ എനിക്കും തോന്നി..

ചെറിയമാറ്റം വരുത്തിയിട്ടുണ്ട്..

ഇടിവാള്‍ജീ.. സൂചിപ്പിച്ചതില്‍ നന്ദി ഒരായിരം..

എല്ലാബ്ലോഗരോടും: എഴുതുന്ന കാര്യത്തില്‍ ഞാന്‍ ഇപ്പോഴും പിച്ചവെച്ച് തുടങ്ങുന്നേയുള്ളൂ.. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിലപ്പെട്ടതാണ്.. വായിച്ച് അറിയിക്കുമല്ലോ..

ഇടിവാള്‍ said...

ആ കുത്ത് കുത്തുകല്‍ ( ..... ) അതു കുറച്ചു, കോമകള്‍ ( , ) ഇടുന്നതല്ലേ ഒരു ഭംഗി ??

(ഹേയ്.. ഞാനെന്താ ഇവിടെ ഡയറക്റ്ററു കളിക്കുവാണോ.. ഇല്ലില്ല.. ഞാനോടി..)

അരവിന്ദ് :: aravind said...

കവിത നന്നായിട്ടുണ്ട്.

ബിന്ദു said...

ചോദിക്കാനുണ്ടോ.. നന്നായിട്ടുണ്ട്‌. :)

Adithyan said...

നന്നായിരിയ്ക്കുന്നു!

Visala Manaskan said...

നൈസ്

വല്യമ്മായി said...

ഇന്നലെ ഗൂഗിള്‍ എര്‍ത്തില്‍ ഉമ്മാടെ ഖബറിടം അടയാളപ്പെടുത്തിയപ്പോള്‍ ഇതായിരുന്നോ വാപ്പാടെ മനസ്സില്‍.........

നന്നായിരിക്കുന്നു സുഹൃത്തേ

Unknown said...

തിരിഞ്ഞു നടക്കുമ്പോഴും
പള്ളിക്കാട്ടിലെ മരവിച്ചമൌനത്തോട്‌
ഞാന്‍ മന്ത്രിക്കുന്നുണ്ടായിരുന്നു.

ഇവളാണെന്റെ എല്ലാം.
എന്റെ പ്രാണന്‍..

നിറം said...

നന്നായിരിക്കുന്നു.
എല്ലാം പ്രണയം നശ്വരമാ‍ണോ ?

ലിഡിയ said...

പ്രണയം പലപ്പൊഴും നശ്വരമാവറുണ്ട്.പക്ഷെ അതുപെക്ഷിച്ചു പൊകുന്ന വെദന,ശൂന്യത അതു മരണം വരെ തുണ വരും.

“മറക്കുവാന്‍ പറയാന്‍ എന്തെളുപ്പം,
മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം”

സത്യം...

-പാര്‍വതി.

NASI said...

പ്രണയം നശ്വരമായാലും അനശ്വരമാ‍യാലും വേര്‍പാട് ദുഃഖം തന്നെ
വരികള്‍ നന്നായിട്ടുണ്ട്.

മുസാഫിര്‍ said...

നല്ല വരികള്‍,വെറും കവിതയാണല്ലൊ അല്ലെ ?

Unknown said...

സു നന്ദി
വക്കാരിമാഷേ നന്ദി
ഇടിവാള്‍ജി അബദ്ധങ്ങള്‍ ചൂണ്ടികാണിച്ചതിന് പ്രത്യേകനന്ദി
സങ്കുചിതന്‍ ചേട്ടാ.. നന്ദി..
അരവിന്ദ് നന്ദി
ബിന്ദു നന്ദി
ആദിത്യന്‍ നന്ദി
വിശാലമനസ്കന്‍ നന്ദി
വല്ല്യമ്മായി : അങ്ങനെ ആയിരിക്കും അല്ലേ., ഞാനും അങ്ങനെ കരുതുന്നു, നന്ദി
നിറത്തിനും നന്ദി
പാര്‍വ്വതി : നന്ദി,വിരഹത്തിന്റെ പ്രതിവിധി മറവിതന്നെയല്ലേ.മറവിയില്ലാത്ത ഒരുലോകത്തെ സ്വപ്നംകാണാന്‍പോലും കഴിയുന്നില്ല.
നസി: നന്ദി, വേര്‍പാടിന്റെ ദുഃഖം തന്നെയാണ് ഞാന്‍ വരക്കാന്‍ ശ്രമിച്ചത് ആ ശ്രമം വിജയിച്ചോ എന്നറിയില്ല.
മുസാഫിര്‍ നന്ദി, ഗദ്യമാണോ പദ്യമാണൊ എന്നു തീരുമാനിക്കാനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം വായനക്കാര്‍ക്കു നല്‍കുന്നു.

മുസാഫിര്‍ said...

ക്ഷമിക്കുക,ജീവിതമല്ലല്ലോ എന്നാണ് ഉദ്ദേശിച്ചത് .

Unknown said...

ജീവിതമല്ല...
മകനും ഭാര്യയും നാട്ടില്‍ സുഖമായി കഴിയുന്നു.

Anonymous said...

നന്നായിരിക്കുന്നു.
കൂടുതല്‍ പ്രതീക്ഷിക്കുന്നു

Unknown said...

ചുള്ളന്‍.. നന്നായ്ണ്ട് ട്ടാ..

muje said...

പൊള്ളുന്ന.........പൊള്ളിക്കുന്ന വരികള്‍ ,
അതി മനോഹരം...

Unknown said...

beautiful lines...