

വെളിച്ചം ദുഃഖമാണുണ്ണീ...
തമസ്സുതന്നെയാണ് സുഖപ്രദം..
വെളിച്ചത്തില്‍ അന്ധനാവാനാവില്ല...
ആന്ധലബ്ദിക്കന്ധകാരം തന്നെ.. അഭികാമ്യം
വാല്‍കഷ്ണം:ഫുഡ്ബോള്‍ മാമാങ്കത്തിനെ കലാശകൊട്ടിനായി കാത്തിരിക്കുന്ന നമ്മുടെ മനസ്സിനെ പോറലേല്‍പ്പിക്കാന്‍ ഇതിനായങ്കില്‍....................... ക്ഷമിക്കണം...
ഇത് കാണാതിരിക്കാനാവുന്നില്ല...
നമുക്ക് മറക്കാതിരിക്കാനായങ്കില്‍...
4 comments:
...
ഇരുട്ടില്‍ നീ, എങ്ങനെ ഈ മുഖങ്ങള്‍ കാണും...
കണ്ടില്ലെന്നു നടിച്ചാല്‍, ഉള്ളതു ഇല്ലാതാവുമോ...
അതുമില്ല!
...
തമസ്സ് ഒരിക്കലും സുഖപ്രദമല്ല റഷീദ്...
അന്ധകാരത്തിലെ ആനന്ദലബ്ധി ഉദയസൂര്യന്റെ കിരണങ്ങളില്‍ പൊലിയുക തന്നെ ചെയ്യും...
നമുക്കു ഇതു മറക്കാതിരിക്കാം...
...
കളങ്കമില്ലാത്ത കാഴ്ചയാണ് ആധുനികന്റെ ഏറ്റവും വലിയശാപം എന്നു പറഞ്ഞതാര്...
അനേകമായിരം ഉദയസൂര്യന്മാര്‍ നമുക്കുണ്ട്. എന്നിട്ടും നമുക്കിടയില്‍ തമസ്സ് തളം കെട്ടികിടക്കുന്നു.അരുണകിരണങ്ങള്‍ സ്വീകരികാനോവുന്ന മനസ്സ് നമുക്ക് കൈമോശം വന്നതാണോ... അതോ മനപൂര്‍വ്വം നാം കണ്ണടക്കുന്നുതാണോ... കാരണം
പണം ഇല്ലാത്തവന്‍ അക്ഷരാര്‍ത്ഥത്തില്‍ പിണമാവുന്ന,സ്നേഹത്തിനുപോലും പണത്തിന്റെ മണമുള്ള നമുക്കിടയില്‍ സൂര്യന്‍ നട്ടുച്ചയില്‍ നില്‍ക്കുമ്പോഴും കണ്ണടച്ച് നടു പാതിരയായി സങ്കല്‍പ്പിച്ചു ജീവിക്കുകയല്ലേ.... നാം..
ഇനി ഒരു സൂര്യോദയമാണോ സത്യത്തില്‍ നമുക്കാവശ്യം, അതോ തനിക്കുചുറ്റും ഒന്നു കണ്ണുപായിക്കാനുളള മഹാമനസ്കതയാണോ നമുക്ക് വേണ്ടത്..
ആര്‍ക്കറിയാം......
ഇതെന്റെ ആകുലതകളാണ്,ചെറുപ്പത്തിലേ മനസ്സിനെ ജരാനരകള്‍ കാര്‍ന്നു തിന്നുന്നതിനാലാവാം.....
വാല്‍കഷ്ണം : സങ്കടമാണെന്റെ കൂട്ടുകാരന്‍ (നബി തിരുമേനി)
സുഹ്രുത്തെ,
നേരത്തെ എഴുതണമെന്നു കരുതിയതാനു.വിട്ടുപോയി.
പടങള്‍ നേരെ ഹൃദയത്തിലേക്കു ആണു ചെന്നു കൊള്ളുന്നതു.
വൈകിയാണു സുഹ്രുത്തേ പോസ്റ്റ് കണ്ടത്.എന്തു പറയണമെന്നറിയില്ല.എന്തു പറഞ്ഞാലും അധികമാവില്ലായെന്നറിയാം.അഭിനന്ദനം സുഹ്രുത്തേ,മനസ്സിനെ നൊമ്പരപ്പെടുത്തിയ ഇത്തരമൊരു പോസ്റ്റിട്ടതിനു
Post a Comment