Tuesday, June 01, 2010

യാത്രാമൊഴി


പറഞ്ഞ് തീര്‍ന്നപ്പോള്‍

സമയം ബാക്കി.

പറയാനുള്ളതിന്

സമയം കഷ്ടി.



ക്ലോക്ക് നോക്കി

ഇറങ്ങുമ്പോള്‍

ബാക്കി വെച്ചതിന്

ഒരു ഇമയനക്കം

ധാരാളാമായിരുന്നു.

12 comments:

Rasheed Chalil said...

വെറുതെ തോന്നുന്ന വട്ടുകളിലൊന്ന്... :)

കാട്ടിപ്പരുത്തി said...

അല്ലെങ്കിലെവിടെയാണു സമയം

sHihab mOgraL said...

ചിലപ്പോഴൊക്കെ ഒരിമയനക്കത്തിന്റെ നേരം പോലും പരിഭവിക്കപ്പെടുന്നു...

പട്ടേപ്പാടം റാംജി said...

വെറുതെ തോന്നിയ വട്ടല്ല...
അലസത പിടികൂടിയ മനുഷ്യന്റെ അറിവുകളിലെക്ക്....
വളരെ ഇഷ്ടായി.

Unknown said...

gud one :)
ഓ.ടോ.തലക്കെട്ട് “സൈറ്റടി” എന്നാക്കാമാരുന്നു :P

ജൂപപ്പാ said...

കവിതയോ അതോ മി.കഥയോ? :)

kichu / കിച്ചു said...

ഹൊ.. പേടിപ്പിച്ചു കളഞ്ഞല്ലോ.. യാത്രാമൊഴി എന്നൊക്കെ പറഞ്ഞ്.. :)))

എന്തായാലും ക്ലോക്ക് നോക്കിയാണല്ലോ ഇറങ്ങിയത്.. അത് നന്നായി :) ദേ, കണ്ണിറുക്കുന്നതൊക്കെ സൂക്ഷിച്ച് വേണംട്ടാ.. പറഞ്ഞില്ലാന്ന് വേണ്ട..:)

ഇത്തിരി പറഞ്ഞ് വെച്ച ഈ ഇത്തിക്കാര്യം കൊള്ളാം...

ചന്ദ്രകാന്തം said...

ഒരേ തരം‌ഗദൈര്‍‌ഘ്യത്തിലുള്ള ഒരൊറ്റ ഇമയനക്കം. മതി.

Kalavallabhan said...

"പറഞ്ഞ് തീര്‍ന്നപ്പോള്‍
സമയം ബാക്കി."
പറയാനുള്ളത് കഷ്ടിയാണു.
അല്ലെ?

Unknown said...

അതാ പറഞ്ഞെ എല്ലാത്തിനും ഒരു സമയം വേണമെന്ന്

ആര്‍ബി said...

പറഞ്ഞ് തീര്‍ന്നപ്പോള്‍
സമയം ബാക്കി.
പറയാനുള്ളതിന്
സമയം കഷ്ടി.




parama sathyam....
varikal nannnaayi

സുല്‍ |Sul said...

പറച്ചിലിനും ഇമയനക്കത്തിനും ഇടയിലൊന്നുമില്ലേ?