Monday, May 14, 2007

ഗ്രീറ്റിംഗ്‌സ്

തന്നെ ശ്രദ്ധിക്കുന്ന അവളുടെ കണ്ണുകളെ വായിച്ചെടുക്കാന്‍ ശ്രമിച്ചാണ്‌ അയാള്‍ ഫ്രണട്‌ഷിപ്പിന്റെ സ്വാതന്ത്ര്യത്തോടെ പരിചയപ്പെട്ടത്‌. അവയില്‍ കാമത്തിന്റെ ചൂട്‌ അനുഭവിച്ചതോടെ ഫ്രണ്ട്‌ഷിപ്പ്‌ പ്രണയമെന്ന പദത്തിനകത്തേക്ക്‌ പടര്‍ത്തി.

മൃദുല വിരലുകളില്‍ വീണമീട്ടവേ അവള്‍ക്ക്‌ പുരുഷ വംശത്തോട്‌ അടങ്ങാത്ത അവജ്ഞയാണെന്ന് പറഞ്ഞു. "ഞാനും" എന്നയാള്‍ കാമുകനായപ്പോള്‍ വശ്യമായ പുഞ്ചിരിയായി ആശ്വസിപ്പിച്ചു.

പഞ്ചനക്ഷത്ര ഹോട്ടലിലെ ഏസിയുടെ തണുപ്പില്‍ വിയര്‍ത്തെണീറ്റപ്പോഴും അവളുടെ ചുണ്ടില്‍ അതേ പുഞ്ചിരിയുണ്ടായിരുന്നു.

അവസാനം തോളില്‍ തട്ടി യാത്ര പറയവേ അയാള്‍ പ്രതീക്ഷിക്കേണ്ട നിഗൂഢമായ സമ്മാനത്തെക്കുറിച്ചും അടക്കിപ്പറഞ്ഞു.

* * *

ഇളം റോസ്‌ നിറത്തില്‍, അര്‍ദ്ധഹൃദയങ്ങള്‍ ചേര്‍ത്ത്‌ വെച്ച ഗ്രീറ്റിംഗ്‌ കാര്‍ഡ്‌, അയാളുടെ മേല്‍വിലാസമെഴുതിയ കവറിലിടവേ... അതിനകത്ത്‌ കറുപ്പുമഷിയില്‍ അമര്‍ത്തിയെഴുതിയ ആശംസാ വാചകങ്ങള്‍ അവള്‍ ഒന്ന് കൂടി ഉരുവിട്ടു... പഴയ പുഞ്ചിരിയോടെ.

"ഡിയര്‍... വെല്‍‌ക്കം ടു ഏയ്‌ഡ്‌സ്‌ ക്ലബ്ബ്."

കടപ്പാട് : മുമ്പെങ്ങോ വായിച്ച എതോ മാഗസിനോട്.

17 comments:

ഇത്തിരിവെട്ടം|Ithiri said...

ഒരു കൊച്ചു കുഞ്ഞ് പോസ്റ്റ്...

(തല്ലാനുദ്ദേശിക്കുന്നവര്‍ ക്യൂ പാലിക്കണേ...)

Sul | സുല്‍ said...

ഇത്തിരിക്കൊരു തേങ്ങയിരിക്കട്ടെ!
“ഠേ........”
ഏതായാലും ആ ഗ്രീറ്റിങ്സ് എനിക്കുവേണ്ട.
:)
-സുല്‍

അപ്പു said...

എന്റമ്മേ..... പൈങ്കിളിയില്‍തുടങ്ങി, എട്ടുനിലയില്‍ പൊട്ടിയ ഒരു വലിയ അമിട്ടിന്റെ പ്രതീതി ജനിപ്പിച്ച പോസ്റ്റ്.

ഇത്തിരി വാചകങ്ങളില്‍ ഒത്തിരി പറയുന്ന ഇത്തിരി ശൈലി വീണ്ടും. അഭിനന്ദനങ്ങള്‍!!

SAJAN | സാജന്‍ said...

ഒരു നോവലിനുള്ള വക ഒരു കുഞ്ഞു കഥയില്‍ ഒതുക്കിയല്ലഓ.. നന്നായി:)
അങ്ങനെ ചെയ്യുന്ന ആളുകള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്!

ikkaas|ഇക്കാസ് said...

കലക്കി.
ഇത്തരം കഥകള്‍ കേട്ടിട്ടുണ്ട്, പക്ഷെ ബ്ലോഗില്‍ ആദ്യം.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ചാത്തനായിട്ടൊന്നും പറയുന്നില്ലാ... കുറുമാന്‍ ചേട്ടന്റെ പോസ്റ്റില്‍ കൂവിയ ഒരുത്തനുണ്ടല്ലോ അവനെ ഒന്നു തപ്പട്ടെ..

ഓടോ:
ഫോര്‍വേഡ്സ് ഇമ്മാതിരി കണ്ടിട്ടുണ്ട്...

കുട്ടന്മേനൊന്‍::KM said...

ഇത്തിരീ, കഥ നന്നായി.
(ഓടോ : രണ്ടുകൊല്ലം മുമ്പത്തെ ഏതോ വാര്‍ഷികപ്പതിപ്പില്‍ ഇതിനു കമണ്ടിടാന്‍ പറ്റാത്തതിന്റെ വിഷമം മാറിക്കിട്ടി.. ഞാനിവിടെ ഇല്ല..മാഞ്ഞുപോയി..:)

പ്രിന്‍സി said...

ഒരു ചെറിയ സംശയം ആരു ആര്‍ക്കാ സമ്മാനം കൊടുത്തേ?.....
നേരെ തിരിച്ചല്ലേ.... നായകന് ഇത് ആദ്യമാവന്‍ വഴി ഇല്ലല്ലോ.... അല്ലേ...

കരീം മാഷ്‌ said...

ചീത്ത കഥ, ഒരു മോറല്‍ വിലയും ഇല്ല. എനിക്കിഷ്ടപ്പെട്ടില്ല. ഇനി നാട്ടുകാര് ക്ക് എങ്ങനെയാണാവോ?

ഒരു ചിരിയും, എ.സി.യുടെ തണുപ്പിലെ വിയര്‍പ്പും,കാര്‍ഡിലെ ക്ലബും തേങ്ങാക്കുല മാങ്ങാച്ചുണ :)

മഴത്തുള്ളി said...

ഇത്തിരീ,

എനിക്കിങ്ങനെയൊരു ഫ്രണ്ട്ഷിപ്പും വേണ്ട, ഗ്രീറ്റിംഗ് കാര്‍ഡും വേണ്ട.

ഇക്കണക്കിന് ക്ലബ്ബിലെ അംഗങ്ങള്‍ ഇപ്പോള്‍ ധാരാളമായിക്കാണുമല്ലോ :)

കൊള്ളാം ഈ ഇത്തിരിപ്പോസ്റ്റ്.

വായനക്കാരന്‍ said...

ഇത് ഇത്തിരിയുടെ മറ്റ് പോസ്റ്റുകളുടെ നിലവാരം ഇല്ല. എങ്കിലും നന്നായി

അരീക്കോടന്‍ said...

great greetings

പരസ്പരം said...
This comment has been removed by the author.
Dinkan-ഡിങ്കന്‍ said...

ഇതെന്താ കഥ? ഇതെന്താ സംഭവം? ആക്ച്വലി എന്താ നടന്നത്?

ഇത്തിരീ :)

പൊതുവാള് said...

ഇത്തിരീ:)

ഞാന്‍ ക്യൂവിന്റെ ഏറ്റവും പുറകിലായിപ്പോയല്ലോ.ഞാനങ്ങെത്തുമ്പോഴേക്കും ഇത്തിരി പൊടിയെങ്കിലും അവിടെയുണ്ടാവ്വോ?:)

കരീം മാഷേ, പരസ്പരം ,എല്ലാരും പറഞ്ഞ് പറഞ്ഞ് മൊത്തം ഇമ്മോറലാക്കല്ലേ:)

ഇത്തിരിയുടെ മറ്റു കഥകളെപ്പോലെ ഇതിലും ഒരു സന്ദേശമുണ്ട്.
ഒരു ചുവപ്പ് സിഗ്നല്‍, ബീ കെയര്‍ഫുള്‍.ഡോണ്ട് അപ്രോച്ച് ഇമ്മോറല്‍ ട്രാഫിക്.

സു | Su said...

സന്ദേശകഥയാണോ?

qw_er_ty

Sumesh Chandran said...

യെസ്‌.. ഇതു ഞാന്‍ വായിച്ചിട്ടുണ്ട്‌... പത്തിരുപതുവര്‍ഷം മുന്‍പ്‌... മംഗളം വാരികയില്‍ റോയി എന്നൊരാളുടെ റെഗുലര്‍ കോളത്തില്‍... അതൊരു ഫോരീനര്‍ ലേഡിയായിരുന്നു... വീണ്ടും വായിയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.... കാരണം ഇക്കാലത്തും സ്ഥിതി നന്നല്ല...
btw, how do u manage that blog links? is that automatic?? damnit... സമ്മതിച്ചുതന്നിരിയ്ക്കുന്നു മാഷേ...