Sunday, March 02, 2008

വേഴാമ്പല്‍...

അനന്തകോടി അറിവുകള്‍ പൂഴ്ത്തിവെക്കേണ്ട തലച്ചോറിന്റെ, സംരക്ഷണത്തിനുള്ള കഠിന ഭിത്തിയിലെ ശൂന്യ വൃത്തങ്ങള്‍ എന്റെ മൃദുലത സ്വീകരിക്കാന്‍ മാത്രമായിരുന്നു. കണ്‍കുഴികളില്‍ അനങ്ങിയൊതുങ്ങുന്ന എന്നിലേക്ക് വിശേഷങ്ങളുടെ ആഗമനത്തിനായി ഇമകള്‍ വഴിയൊരുക്കി‍. മുകളില്‍ രോമരാജി കൊണ്ടൊരു മതില്‍കെട്ട്. കണ്‍പോളകളുടെ വാതില്‍ പടിയില്‍ ബലമുള്ള വളഞ്ഞ രോമങ്ങളുടെ സംരക്ഷണ ഭിത്തി...

രക്തം വഹിക്കുന്ന വേരുകള്‍ അമര്‍ത്തി ഒതുക്കിയ ധവള പ്രതലത്തില്‍, ഉയര്‍ന്നിരിക്കുന്ന കറുപ്പ് വൃത്തത്തിന്റെ സുതാര്യതയിലൂടെ എന്റെ ഉള്ളം തേടിയെത്തുന്ന നിഴലുകള്‍. അവയിലെ വര്‍ണ്ണവൈജാത്യം എന്റെ വാഹകന്റെ ബോധത്തില്‍ രൂപങ്ങള്‍ തീര്‍ത്തു. ബോധമണ്ഡലത്തില്‍ അമര്‍ന്നു കിടന്ന അറിവുകളുടെ പിന്‍ബലത്തില്‍ എന്നെയും കടന്ന് അകത്തെത്തിയ രൂപങ്ങള്‍ വികാരങ്ങളുടെ വിവിധ ഭാവങ്ങള്‍ക്ക് ഹേതുവായി.

ബോധമണ്ഡലത്തെ വര്‍ണ്ണാഭമാക്കുന്നതിനപ്പുറം ഞാന്‍ ഉടമസ്ഥന്റെ സൌന്ദര്യത്തിന്റെ കൂടി ഭാഗമായിരുന്നു. അത് കൊണ്ട് തന്നെ തൂവെള്ള പ്രതലത്തില്‍ രക്തനാരുകള്‍ തെളിഞ്ഞാല്‍, നിറത്തിനോ ചലനത്തിനോ വ്യത്യാസം വന്നാല്‍ എന്നെ നേത്രചികിത്സകന്റെ സന്ദര്‍ശന മുറിയിലെത്തിക്കുന്നു. സൌന്ദര്യത്തിന്റെ നൂതന വ്യാഖ്യാനങ്ങള്‍ കര്‍വര്‍ണ്ണ വൃത്തത്തിന് വിവിധ നിറങ്ങള്‍ വഹിക്കുന്ന സ്ഫടികങ്ങളുടെ കൂട്ട് നല്‍കി. അതിര്‍ത്തി കാക്കുന്ന വര്‍ണ്ണ രാജികളും കണ്‍തടങ്ങളും ചായങ്ങള്‍ വഹിച്ചു. അങ്ങനെയങ്ങനെ ‘കണ്ണെന്ന നിധി‘ യായ ഞാന്‍ പഞ്ചേന്ദ്രിയങ്ങളില്‍ പ്രധാനിയായി.

ചലന സ്വാതന്ത്ര്യത്തിന് പരിധിയുള്ള നനവ് വറ്റാത്ത എന്റെ ചലനങ്ങള്‍ ഉടമയുടെ നാവും മനസ്സുമായി. നാണവും പ്രണയവും നിസ്സാഹയതയും സ്നേഹവും പ്രാര്‍ത്ഥനയും ആരാധനയും തുടങ്ങി കാരുണ്യം ദേഷ്യം നിസംഗത നിസ്സഹായത സ്നേഹം ഇഷ്ടം ശൃഗാരം... ഒട്ടുമിക്ക വികാരങ്ങളെല്ലാം ഞാന്‍ വഴി സഹജീവികളിലേക്ക് പകര്‍ന്നു.

എങ്കിലും സുതാര്യമായ സുഷിരം തേടിയെത്തുന്ന നിഴലുകളിലെ രൌദ്രഭാവങ്ങള്‍ എന്നെ അസ്വസ്ഥമാക്കുന്നു. അന്വേഷിച്ചെത്തുന്ന പ്രകാശത്തിന് മുമ്പില്‍ ‘തിമിരം’ തീര്‍ത്ത് ‘കാഴ്ചവട്ട’ ത്തിനകത്തെ നല്ല നിഴലുകള്‍ക്കായി ഞാന്‍ തപസ്സിരിക്കുന്നു... ഇന്നും...

25 comments:

Rasheed Chalil said...

ഒരു കുഞ്ഞു പോസ്റ്റ്...

തല്ലാനാഗ്രഹിക്കുന്നവര്‍‍ ക്യൂപാലിക്കുക.

പ്രിയ said...

:) എന്തൊരു മനോഹരമായ കാഴ്ചപ്പാട്. കണ്ണിനെ ഇത്രക്കും ചിന്തിച്ചു വിലയേറിയതാക്കി മാറ്റി,
കണ്ണോളം വിലപ്പെട്ടത്.

കൈ കൊടുക്കുന്നവര്ക്ക് വേറെ ക്യു ആണോ ഇത്തിരി :)

Sharu (Ansha Muneer) said...

ആഹ...അപ്പോള്‍ കണ്ണെന്ന് പറയുന്നതിന് ഇങ്ങനെ ഒക്കെ ഒരു വ്യാഖ്യാനം ഉണ്ടല്ലേ? നന്നായി...കൈ കൊടുക്കുന്നവരുടെ ക്യൂവില്‍ ഞാനും നില്‍ക്കാം :)

മഴത്തുള്ളി said...

"നാണവും പ്രണയവും നിസ്സാഹയതയും സ്നേഹവും പ്രാര്‍ത്ഥനയും ആരാധനയും തുടങ്ങി കാരുണ്യം ദേഷ്യം നിസംഗത നിസ്സഹായത സ്നേഹം ഇഷ്ടം ശൃഗാരം... ഒട്ടുമിക്ക വികാരങ്ങളെല്ലാം ഞാന്‍ വഴി സഹജീവികളിലേക്ക് പകര്‍ന്നു."

കൊള്ളാം. പല പാട്ടുകളുമില്ലേ കണ്ണിനെ പറ്റി, “കണ്ണിണകള്‍ കടുകു വറക്കുന്നു എന്നോ”, “കവിതയെഴുതും മിഴികളേ” എന്നൊക്കെ ;) അതുപോലെ എന്തുകാര്യങ്ങള്‍ക്കും പ്രാധാന്യം കൂടുതലുള്ള കണ്ണിനെ കുറിച്ചെഴുതിയത് വളരെ നന്നായിരിക്കുന്നു.

സമൂഹത്തിന്റെ പ്രശ്നങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കണ്ണുകള്‍. നന്നായി മാഷേ.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ചിന്തിച്ചാല്‍ ഒരന്തവും ഇല്ല ഇല്ലെങ്കില്‍ ഒരു കുന്തവുമില്ല അല്ലെ. കൊടുകൈ മാഷെ...

Rajeeve Chelanat said...

താങ്കളുടെ ഭാഷയുടെ പതിവു ലാളിത്യത്തില്‍നിന്നുള്ള ക്ഷമിക്കാനാവാത്ത വ്യതിചലനം. അടിമുടി കൃത്രിമത്വം അനുഭവപ്പെട്ടു.

വേണു venu said...

കണ്ണില്ലെങ്കിലറിയാം കണ്ണിന്‍റെ വില.
കൊള്ളാം ഇത്തിരി.:)

സുല്‍ |Sul said...
This comment has been removed by the author.
സുല്‍ |Sul said...

കൊള്ളാം ഇത്തിരീ. രാജീവ് പറഞ്ഞതിലും കാര്യമുണ്ട്.

“അനന്തകോടി അറിവുകള്‍ പൂഴ്ത്തിവെക്കേണ്ട തലച്ചോറിന്റെ, സംരക്ഷണത്തിനുള്ള കഠിന ഭിത്തിയിലെ ശൂന്യ വൃത്തങ്ങള്‍ എന്റെ മൃദുലത സ്വീകരിക്കാന്‍ മാത്രമായിരുന്നു. അനക്കമെന്തെന്നറിയാതെ എപ്പോഴും ജാഗരൂഗനായിരിക്കുന്ന എന്നിലേക്ക് വിശേഷങ്ങളുടെ ആഗമനത്തിനായി വായുവിന്റെ ചലനം വഴിയൊരുക്കി‍. മുകളില്‍ മാംസളമായ മൃദുമേനി. പുറത്തേക്കു തുറക്കുന്ന ധ്വാരത്തില്‍ ധ്വാര പാലകരായി ബലമുള്ള വളഞ്ഞ രോമങ്ങളുടെ സംരക്ഷണം. “ ഇതു മൂക്ക്. കൊള്ളാമൊ?

-സുല്‍

മുസ്തഫ|musthapha said...

ഞാന്‍ പറയാനുദ്ദേശിച്ചത് രാജീവ് ചേലനാട്ട് വളരെ ഭംഗിയായി പറഞ്ഞു...

കൃത്രിമത്വം ശരിക്കും മുഴച്ചു നില്‍ക്കുന്നു...

അതുല്യ said...

ഗുളികയില്‍ നിക്കുന്ന ലക്ഷണോന്നുമില്ല. ഷോക്കടിപ്പേക്കേണ്ടി വരോന്ന് തന്നെ തോന്നുണു. (ഈയ്യിടെയ്ക്ക് വല്ല കവിതേം വായിച്ചോ പാടിയോ കേട്ട് കാണും ഈ ചെക്കന്‍, അന്നെ രാത്രി തൊടങീതാവുമ്മ്.ഫാമിലി നാട്ടിലാ, ,അതേ ഒരു സമാധാനമെന്ന് എനിക്ക് പറയാനുള്ളു)

മഹനേ തിരിച്ച് വരൂ. പഴയിത്തിരിയാണേലുമതെനെക്കുമതി.

മുസ്തഫ|musthapha said...

അതോ എന്നെ പോലെ ബുജിയാവാനുള്ള ശ്രമമാണോ :)

തമനു said...

"നാണവും പ്രണയവും നിസ്സാഹയതയും സ്നേഹവും പ്രാര്‍ത്ഥനയും ആരാധനയും തുടങ്ങി കാരുണ്യം ദേഷ്യം നിസംഗത നിസ്സഹായത സ്നേഹം ഇഷ്ടം ശൃഗാരം... ഒട്ടുമിക്ക വികാരങ്ങളെല്ലാം ഞാന്‍ വഴി സഹജീവികളിലേക്ക് പകര്‍ന്നു."

ഇതില്‍ ആദ്യം പറഞ്ഞിരിക്കുന്ന സാധനം ഇപ്പോഴും ഇത്തിരിയെങ്കിലും ഉണ്ടോ ...?

ഞാന്‍ ഓടി...

തമനു said...

ഇസ്മായീലി ഇടാന്‍ മറന്നു പോയി കേട്ടോ ഇത്തിരീ..

:)
:)
:)
:)
:)

അഭിലാഷങ്ങള്‍ said...

എച്ച്യൂസ്മി...

എന്നെ പോലുള്ള ബുജികള്‍ക്ക് വേണ്ടി ഇത്തിരി ഒത്തിരി കഷ്ടപ്പെട്ട് പോസ്റ്റ് എഴുതി എന്ന് കരുതി ബുജികളല്ലാത്തവര്‍ ഇത്തിരിയെയെന്തിനാ ഒത്തിരി ചീത്ത പറയുന്നേ?

അല്ല, ഇവിടെ എന്താ പ്രശ്നം?

യിവിടെ ‘കണ്ണ് ‘ എന്നത് ഒരു പ്രതീകം മാത്രം. സമൂഹത്തിന്റെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ സമൂഹം ഏര്‍പ്പെടുത്തിയ ചില കണ്ണുകളുണ്ട്... മതങ്ങളും പ്രത്യേയ ശാസ്ത്രങ്ങളും അടക്കം..പക്ഷേ മനുഷ്യന്റെ സ്വാഭവ വൈജാത്യത്തിന് മുമ്പില്‍ അതിന് വരെ കണ്ണടക്കേണ്ടി വരുന്നു...അതാണിവിടെ പ്രമേയം എന്ന് തോന്നുന്നു.

ഒറ്റവായനയില്‍ (എന്നെപ്പോലത്തെ ഭയങ്കര ബുജികള്‍ക്ക് ഒഴികെ) ആളുകള്‍ക്ക് സംഗതി മനസ്സിലാവില്ല.. സാരമില്ല.. ഒന്നൂടെ വായിച്ചാല്‍ മനസ്സിലാവും. (ഇനി അതൊന്നുമല്ല ഉദ്ദേശിച്ചത് എന്നും പറഞ്ഞ് ഇത്തിരി ഒത്തിരി പ്രശ്നമുണ്ടാക്കാന്‍ വരാ‍തിരുന്നാല്‍ മതി...)

എന്തായാലും ഇത്തിരികൂടി കടുപ്പം കുറച്ച് ഒരു മീഡിയം ബുജി ലെവലില്‍ എഴുതിയാ മതിയായിരുന്നു. ഞാന്‍ മാത്രമല്ലല്ലോ വായനക്കാരന്‍? മറ്റുള്ളവര്‍ക്കും മനസ്സിലാവണ്ടേ? യേത്? :-)

ഓഫ്: അഗ്രൂ, ബുജി കിരീടം ആരുടെയും കുത്തകയല്ല..ആളുകളെ ഇങ്ങനെയൊക്കെ വിമര്‍ശിച്ചാല്‍, ഞാനും ബുജിയാവാന്‍ മടിക്കില്ല.. ജാഗ്രതൈ!!

:-)

ഹരിത് said...

വായിച്ചൂ.അഭിലാഷങ്ങളെപ്പോലെ ഞാനും ബുജിയായതുകൊണ്ട് എല്ലാം ഉടനെ മനസ്സിലായി. ഐറിസ്, റെറ്റിന ഓപ്റ്റിക് നെര്‍വ് എന്നൊക്കെ പറയാത്തതെന്തേ?

ശ്രീ said...

“ബോധമണ്ഡലത്തില്‍ അമര്‍ന്നു കിടന്ന അറിവുകളുടെ പിന്‍ബലത്തില്‍ എന്നെയും കടന്ന് അകത്തെത്തിയ രൂപങ്ങള്‍ വികാരങ്ങളുടെ വിവിധ ഭാവങ്ങള്‍ക്ക് ഹേതുവായി.”

നന്നായിരിയ്ക്കുന്നു, ഇത്തിരീ മാഷേ. നന്നായി എഴുതിയിരിയ്ക്കുന്നു.
:)

G.MANU said...

പുതിയ സ്റ്റൈല്‍ ആണല്ലോ മാഷേ..ചിന്തയുടെ നുറുങ്ങുകള്‍..
ഒരു പോസ്റ്റ് മോഡേണ്‍ ലുക്കുണ് ട്ടോ

തോന്ന്യാസി said...

ഒന്നുമനസ്സിലായി, മാഷ് ഇത്തിരിയല്ല ..ഒത്തിരിയാണെന്ന്....

Unknown said...

എന്തായാലും ഒരേ ശൈലി വിട്ട് മറ്റു ശൈലികളിലെഴുതാനും ഇത്തിരിക്ക് കഴിയുമെന്ന് മനസ്സിലായല്ലോ?

ദിലീപ് വിശ്വനാഥ് said...

ഇതെന്താ മാഷേ ഇത്? ബ്ലോഗ് വാടകയ്ക്ക് കൊടുത്തോ?

ഇട്ടിമാളു അഗ്നിമിത്ര said...

കാലം കുറെ കൂടിയാ ബ്ലൊഗ് വായിക്കാനിറങ്ങിയെ..

ഇവിടെ വന്നപ്പൊ ഒരു സംശയം .. ബ്ലൊഗ് മാറിപ്പോയോ..

പോസ്റ്റ് ഇഷ്ടായി.. പക്ഷെ .. ഒരു ഇത്തിരി ടച്ച് ഇല്ല...:(

Anonymous said...

Nice blog, especially refreshing to see content that appeals to the Malayalam audience. I would like to introduce you to a quick and easy method of typing Malayalam on the Web.
You can try it live on our website, in Malayalam!

http://www.lipikaar.com

Download Lipikaar FREE for using it with your Blog.

No learning required. Start typing complicated words a just a few seconds.

> No keyboard stickers, no pop-up windows.
> No clumsy key strokes, no struggling with English spellings.

Supports 14 other languages!

Sunith Somasekharan said...

oru nizhal ethaathirikkilla ...

Minnu said...

valare nannayirikkunnu