Tuesday, September 19, 2006

വാചാലമായ മൌനം.

ഒന്നും മിണ്ടത്തെ പരസ്പരം നോക്കിയിരിക്കുന്നവരെ ശ്രദ്ധിച്ചിരുന്ന ആയാള്‍ വാക്കിലോളിപ്പിച്ച പരിഹാസത്തോടെ പറഞ്ഞു. നോക്കു രാജീ അരമണിക്കൂറായി അവര്‍ മൌനമായിരിക്കുന്നു. വലിച്ചുകുടിക്കുന്ന സ്ട്രോ ചുണ്ടില്‍ നിന്ന് മാറ്റി അവള്‍ പിന്തിരിഞ്ഞു നോക്കി. തിരിഞ്ഞിരുന്നുന്ന് പറഞ്ഞു...

അനന്തേട്ടാ... മൌനത്തിന്‌ മൌനത്തോട്‌ സംവദിക്കാനാവും. അതിന്‌ വാക്കുകളേക്കാള്‍ ശക്തിയുണ്ട്‌. മൌനത്തിന്റെ പുറന്തോടിനകത്ത്‌ ഒതുങ്ങിയ വാക്കുകള്‍ കാണാന്‍ ആ പുറന്തോട്‌ ഭേദിക്കാവുന്ന കണ്ണും മനസ്സും വേണമെന്ന് മാത്രം. ഒരു പക്ഷേ അതായിരിക്കാം വാചാലമായ മൌനം.

റെസ്റ്റോറന്റില്‍ നിന്ന് ഇറങ്ങുമ്പോഴും അയാള്‍ ആര്‍ത്തു ചിരിച്ചു കൊണ്ടിരുന്നു. ഈ ഫിലോസഫിക്കാരിയെ പ്രണയിച്ച തന്റെ ദുര്‍ഗ്ഗതിയോര്‍ത്ത്‌.'സമയം കഴിഞ്ഞു' എന്ന് പോലീസുകാരന്റെ വാചകങ്ങളാണ്‌ അയാളെ ഉണര്‍ത്തിയത്‌. പരസ്പരം വേര്‍തിരിച്ച ഇരുമ്പുകമ്പികളില്‍ മുറുകിയ അവളുടെ കൈകളില്‍ അമര്‍ത്തിപ്പിടിച്ച്‌ അവളുടെ കണ്ണും മനസ്സും വായിക്കുകയായിരുന്നു ഇതുവരെ. അവള്‍ കൈകള്‍ എടുത്തപ്പോള്‍ ശൂന്യതയുടെ തണുപ്പുമായി നില്‍ക്കുന്ന അയാളെ ഒന്ന് കൂടി നോക്കി അവള്‍ തിരിച്ച്‌ നടന്നു. അവളെ നോക്കിനില്‍ക്കേ പോലീസുകാന്‍ ചോദിച്ചു.

എന്തേ... ആവളോട്‌ ഒന്ന് പറയാതിരുന്നത്‌, ഇത്രസമയം കിട്ടീട്ടും


അയാള്‍ വാചാലനായി.

മൌനത്തിന്‌ മൌനത്തോട്‌ സംവദിക്കാനാവും. അതിന്‌ വാക്കുകളേക്കാള്‍ ശക്തിയുണ്ട്‌. മൌനത്തിന്റെ പുറന്തോടിനകത്ത്‌ ഒതുങ്ങിയ വാക്കുകള്‍ കാണാന്‍ ആ പുറന്തോട്‌ ഭേദിക്കാവുന്ന കണ്ണും മനസ്സും വേണമെന്ന് മാത്രം...

അന്തിച്ച്‌ നില്‍ക്കുന്ന അയാളെ ഒന്ന് കൂടി നോക്കാന്‍ താല്‍പര്യമില്ലാതെ അയാള്‍ തന്റെ സെല്ലിലേക്ക്‌ തിരിഞ്ഞ്‌ നടന്നു.

54 comments:

Rasheed Chalil said...

ഒരു പുതിയ പോസ്റ്റ്. ഒരു നുറുങ്ങ്.

സു | Su said...

പാവം.
പക്ഷെ അയാളെന്തിന് ജയിലില്‍ പോയി?

വാചാലമായ മൌനം നന്നായി.

sreeni sreedharan said...

ഒരു കഥയ്ക്ക് പല ഭാവങ്ങള്‍, കൊള്ളാട്ടോ.
(ആ കൈ തലേന്ന് ഒന്നെടുത്ത് മാറ്റോ? പ്ലീസ്)

മുസ്തഫ|musthapha said...

ഈ പോസ്റ്റിനെ കുറിച്ച് ഞാനൊന്നും പറയുന്നില്ല.
എന്‍റെ മൌനം വാചാലമാകുന്നത് താങ്കളറിയുന്നുണ്ടല്ലോ... അല്ലേ :)

ശിശു said...

അതെ സുഹൃത്തെ, മൌനത്തിനു ആയിരം അര്‍ത്ഥങ്ങളുണ്ട്‌,വാക്കുകളുടെ ധാരാളിത്തത്താല്‍ പലപ്പോഴും നാമതു അറിയുന്നില്ലെന്നു മാത്രം.
നന്നായി.

തറവാടി said...

മൌനത്തിന്റെ കഴിവിനെ ക്കുറിച്ചുള്ള കഥ എനിക്കിഷ്ടമായു..

വല്യമ്മായി said...

നന്നായിരിക്കുന്നു.

Sreejith K. said...

കണ്ടറിയാത്തവന്‍ കൊണ്ടറിയും, അല്ലേ ഇത്തിരീ

Unknown said...

ഇത്തിരിവെട്ടം,
നന്നായിരിക്കുന്നു.

ഒരാഴ്ച വാ തോരാതെ സംസാരിച്ചിട്ടും പിരിയുമ്പോഴുണ്ടായ അഞ്ച് മിനിട്ട് നേരത്തെ മൌനമായിരുന്നു അര്‍ത്ഥവത്തായ കാര്യങ്ങള്‍ പറഞ്ഞത് എന്ന് തോന്നിയിട്ടുണ്ട്.

(ഓടോ:ജ്യൂസ് കുടിച്ച് പണം കൊടുക്കാത്തതിന് ജയില്‍ ശിക്ഷ കുറച്ച് കൂടുതലല്ലേ?) :-)

Anonymous said...

അനുഭവം ഗുരു.

Anonymous said...

വാചാലമായ മൌനം ഒത്തിരി ഇഷ്ടായി.

കൈത്തിരി said...

വാചാലം എന്‍ മൌനവും നിന്‍ മൌനവും എന്നൊരു പാട്ട് കേട്ടിട്ടുണ്ട്... നന്നായിരിക്കുന്നു, അയാള്‍ക്കെന്തു പറ്റി!

മനോജ് കുമാർ വട്ടക്കാട്ട് said...

ജയിലിന്‌ മുന്നിലെ പെട്ടിക്കടയില്‍നിന്നും വാങ്ങിയ 'ചിക്കിലി' ഐറ്റംസ്‌ നെഞ്ചോട്‌ ചേര്‍ത്ത്‌ പിടിച്ച്‌ സന്ദര്‍ശകര്‍ക്കുള്ള സമയമാകുന്നതും കാത്ത്‌ ജയിലിന്റെ നടയില്‍ കണ്ണും നിറച്ചിരിക്കുന്ന വൃദ്ധയായ ഒരു സാധു സ്ത്രീ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു-
"അവനെ കാണുമ്പോള്‍ ഒന്നും പറയാനാവില്ല. വെറുതെ കുറച്ചുനേരം നോക്കിനിന്നിങ്ങ്‌പോരും..."

അരവിന്ദ് :: aravind said...

നന്നായിട്ടുണ്ട് ഇത്തിരീ..
വളരെ ഇഷ്ടായി.
മൌനം വാചാലമാകുന്നതെപ്പോഴാണ്?
ബന്ധങ്ങള്‍ ദൃഢമാകുമ്പോള്‍..അതല്ലേ ഉദ്ദേശിച്ചത്?
വളരെ ശരിയാണ്.

(ഞാന്‍ ശ്രീമതിയോട് മിണ്ടീട്ട് ദിവസം രണ്ടായി.)

വാളൂരാന്‍ said...

ഇത്തിരിയുള്ള ഈ പോസ്റ്റ്‌ വളരെ വാചാലമാണേ....
മൗനത്തിന്റെ സുഗന്ധം കുറഞ്ഞ വാക്കുകളില്‍...

കണ്ണൂരാന്‍ - KANNURAN said...

മൌനം വാചാലം തന്നെ... പക്ഷെ കഥാകാരന്റെ ചില മൌനങ്ങള്‍ കൂടി വാചാലമായെങ്കില്‍ കൂടുതല്‍ നന്നായേനെ...

thoufi | തൗഫി said...

ഇത്തിരിവെട്ടം,
നന്നായിരിക്കുന്നു.
മൗനത്തിലൊളിപ്പിച്ച വാചാലതക്ക്‌
ഒട്ടേറെ അര്‍ത്ഥതലങ്ങളുണ്ടെന്നു
ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.
ഈ വാചകം മനസ്സില്‍ കൊളുത്തി നില്‍ക്കുന്നു:

"അവള്‍ കൈകള്‍ എടുത്തപ്പോള്‍ ശൂന്യതയുടെ തണുപ്പുമായി നില്‍ക്കുന്ന അയാളെ ഒന്ന് കൂടി നോക്കി അവള്‍ തിരിച്ച്‌ നടന്നു"

മനോഹരം,ഈ രചനാ പാടവം
അഭിനന്ദനങ്ങള്‍

kusruthikkutukka said...

:|
'_'
|:

ഡാലി said...

രണ്ടും രണ്ട് സംഭവങ്ങളാണോ?

മൌനം വാചാലം തന്നെ ഇവിടെ.

പക്ഷേ അരവിന്ദാ, പിണങ്ങിയിരിക്കുമ്പോഴുള്ളാ മൌനം വീര്‍പ്പുമുട്ടലാണ് (എനിക്ക്‌).

ചന്തു said...

എന്റെ മൌനം വാചാലമാകുന്നത് ഞാനറിയുന്നു.
നല്ല പോസ്റ്റ് ഇത്തിരീ.

കുഞ്ഞാപ്പു said...

ഇരിക്കുന്ന ആ ഇര്രിപ്പില്‍ തന്നെ ഉണ്ടു ഒരു സാഹിത്യ കാരന്റെ എല്ലാ ഭാവവും. ഈ ഒരു പോസ്റ്റും കൂടെ കണ്ടപ്പോള്‍ ഞാന്‍ അതു ഉറപ്പിച്ചു.

എങ്ങിനെ സാധിക്കുന്നു ഇതിന്..

വളരെ നന്നായിരിക്കുന്നു എന്നു ഇതു എഴുതുമ്പോള്‍ എന്റെ മൌനം സമ്മതിക്കുന്നു.

കുഞ്ഞിരാമന്‍ said...

നന്നയിരിക്കുന്നു ,എന്നലും എന്തിനണു തലയില്‍ കയ്യും കൊടുത്തിരിക്കുന്നതു...ഒന്നു തഴ്ത്തികൂടെ,

Anonymous said...

ഇത്തിരിയേ കൊള്ളാം.

വാക്കുകള്‍ക്ക് സാദ്ധ്യതയില്ലാത്തിടത്തും വിജയിക്കുന്നതാണ് മൌനത്തിന്റെ വാക്കുകള്‍. ഒരു വാചാലമായ കഥ തന്നെ. കഥ അസ്സലായി.

സൂര്യോദയം said...

മൗനത്തിലൂടെ ഒരുപാട്‌ കാര്യങ്ങള്‍ സംവദിക്കാനാവുമെന്നത്‌ സത്യം... രണ്ട്‌ വ്യത്യസ്ത രംഗങ്ങളിലൂടെ വളരെ നന്നായി അത്‌ വിവരിച്ചിരിക്കുന്നു.

ഏറനാടന്‍ said...

"വാചാലം എന്‍മൗനവും നിന്‍മൗനവും..
തേനൂറും സ്വപ്‌നങ്ങളും വര്‍ണ്ണങ്ങളും.."
മൗനത്തിന്‌ ആയിരമായിരം നാവുകളുണ്ടായിരുന്നെങ്കില്‍...
പക്ഷെ ഇത്തിരിവെട്ടമേ താങ്കള്‍ അതിനുത്തരം കണ്ടെത്തിയിരിക്കുന്നു!

ലിഡിയ said...

“പിണങ്ങിയിരിക്കുമ്പോഴുള്ളാ മൌനം വീര്‍പ്പുമുട്ടലാണ് (എനിക്ക്‌).“

:-( ഡാലീ എനിക്കും..

എനിക്ക് വാതൊരാതെ സംസാരിക്കനാ ഇഷ്ടം,അത് കേട്ട് നെറ്റി ചുളിക്കുന്നവരെ കണ്ട് സങ്കടം വരുമ്പോഴാണ് ഞാന്‍ മൌനത്തിലൊളിക്കുക.എന്റെ മൌനം എന്റെ മുഖം മൂടിയാണ്..മനസ്സിന്റെ മുഖം മൂടി.


(“ഞാന്‍ ശ്രീമതിയോട് മിണ്ടീട്ട് ദിവസം രണ്ടായി.“ അരവിന്ദ് പെട്ടന്ന് പോയി ഒരു ഐസ്ക്രീമോ പിസ്സയോ വാങ്ങികൊടുത്ത് സോള്‍വ് ആക്ക്.പിണങ്ങിയിരിക്കുന്നത് ആയുസ്സ് കുറയ്ക്കുമെന്നറിയില്ലേ??)

-പാര്‍വതി.

Anonymous said...

ഇത്തിരിയേ നന്നായിരിക്കുന്നു. മൌനത്തിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു. ദിവസങ്ങളോളം സംസാരിച്ചതിനെല്ലാം പകരമായി അവസാനത്തെ അഞ്ച് മിനുട്ട് ധാരളമായി തോന്നാറുണ്ട്.

Kumar Neelakantan © (Kumar NM) said...

ഇത്തിരിയേ, ഈ മൌനം ഇത്തിരിയല്ല ഒത്തിരി വാചാലം.

കരിന്തിരി said...

nannaayittundu maashe. parayaanullathellaam mattullavar paranju kazhinju .athukondu "bhesh" aayi ennu maathram ippol parayunnu

ഇടിവാള്‍ said...

ഇത്തിരിയേ...

ഒരു വാക്കില്‍, ഒരു നോക്കില്‍... എല്ലാമൊതുക്കി...
വിട പറയൂ ഇനി, വിടപറയൂ..

ഇത്തിരിയോട്‌ ബ്ലോഗില്‍ നിന്നും വിട പറയാനല്ല കേട്ടോ..
ഈ പോസ്റ്റു വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്നൊരു സിനിമാ ഗാനം !

പോസ്റ്റു നന്നായിയെന്നു പ്രത്യേകിച്ച്‌ പറയേണ്ട കാര്യമില്ലല്ലോ !

ആശംസകള്‍ !

Sudhir KK said...

മിനിക്കഥ നന്നായിട്ടുണ്ട്. ആദ്യത്തെ ഭാഗവും രണ്ടാം ഭാഗവും തമ്മില്‍ ഒരല്‍പ്പം കൂടി ബന്ധിപ്പിച്ചെങ്കില്‍ കൂടുതല്‍ നന്നായേനെ എന്നു തോന്നി.

വേണു venu said...

മൌനം സംഗീതമായൊഴുകുന്ന വല്‍മീകങ്ങളില്‍ കഥ കവിതയാകുന്നതു്,സുഹ്രുത്തേ ഞാന്‍ ഭാവഗായകനായോ.
ഇത്തിരി ഒത്തിരി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.
വേണു.

അനംഗാരി said...

മൊനം മരണമാകുന്നു.
മൌനത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍
പറയാതെ പോയ പ്രണയങ്ങള്‍ എത്ര...?
കേള്‍ക്കാതെ പോയ വാക്കുകള്‍ എത്ര...?
അറിയാതെ പോയ നൊമ്പരങ്ങള്‍ എത്ര...?

റീനി said...

ഇത്തിരിവെട്ടം, വായിച്ച്‌ കഴിഞ്ഞ്‌ ഞാനും മൗനമായിരുന്നു. മൗനം വാചാലമായ നിമിഷങ്ങള്‍ ഞാനോര്‍ത്തുപോയി..

ഇത്തിരി, കഴിഞ്ഞജന്മ്മത്ത്‌ വല്ല പറവയോ, മിന്നാമിനുങ്ങോ വല്ലതുമായിരുന്നോ? ഭയങ്കര സ്പീഡില്‍ ബൂലോഗത്താകെ പറന്നു നടന്ന്‌......

നിറം said...

ഇത്തിരിവെട്ടം നന്നായിരിക്കുന്നു. വാചാലമായ മൌനം അവസാനിപ്പിച്ച് ഇനിയും വചാലനാവൂ.

കരീം മാഷ്‌ said...

വായിച്ചപ്പോള്‍ ആദ്യമോര്‍ത്തത്‌ ഓ.വീ. വിജയന്‍റെ കടല്‍ത്തീരത്ത്
കൊള്ളാം. നന്നായിരിക്കുന്നു.

Anonymous said...

ഇത്തിരീ ഇത് കൊള്ളാം... മൌനത്തിന്റെ ഭാഷ. സൂപ്പര്‍

Unknown said...

ഇത്തിരീ,
നന്നായിരിക്കുന്നു, മനൊഹരമായിരിക്കുന്നു ഈ രചനാ ശൈലി,
സന്ദര്‍ഭങ്ങളുടെ പെട്ടെന്നുള്ള മാറ്റം സമര്‍ഥമായി ഉപയൊഗിച്ചിരിക്കുന്നു, വായനക്കാരനെ പിടിച്ചിരുത്തുന്നു അത്, അബരപ്പിക്കുന്നു അത്,
നന്ദി.

-അബ്ദു-

Anonymous said...

ഇന്നെന്താ ഇത്തിരീ ഒരു മൌനം. വാചാലമായ മൌനമാണോ.? പിന്നെ കഥ കൊള്ളാം.

അനോണിയെ വിലക്കാത്ത ഇത്തിരിയാണു താരം

ഞാന്‍ 40 അടിച്ചു.

Visala Manaskan said...

‘മൌനത്തിന്‌ മൌനത്തോട്‌ സംവദിക്കാനാവും. അതിന്‌ വാക്കുകളേക്കാള്‍ ശക്തിയുണ്ട്‌. മൌനത്തിന്റെ പുറന്തോടിനകത്ത്‌ ഒതുങ്ങിയ വാക്കുകള്‍ കാണാന്‍ ആ പുറന്തോട്‌ ഭേദിക്കാവുന്ന കണ്ണും മനസ്സും വേണമെന്ന് മാത്രം...‘

എന്തൊരു എഴുത്താണിഷ്ടാ.. ഹോ! സൂപ്പര്‍ ആയിട്ടുണ്ട്.

പുംഗവന്‍ said...

ഇത്തിരിയുടെ ഇത്തിരിയുള്ള പോസ്റ്റ്
ഒത്തിരി കാര്യങ്ങള്‍ പറയുന്നു
ചിലപ്പോള്‍ വാക്കുകളേക്കാള്‍ ശക്തി മൌനത്തിനാകും....

ടി.പി.വിനോദ് said...

നന്നായിരിക്കുന്നു ഇത്തിരീ...അഭിനന്ദനങ്ങള്‍

NASI said...

മൌനത്തിന്‌ മൌനത്തോട്‌ സംവദിക്കാനാവും. അതിന്‌ വാക്കുകളേക്കാള്‍ ശക്തിയുണ്ട്‌. മൌനത്തിന്റെ പുറന്തോടിനകത്ത്‌ ഒതുങ്ങിയ വാക്കുകള്‍ കാണാന്‍ ആ പുറന്തോട്‌ ഭേദിക്കാവുന്ന കണ്ണും മനസ്സും വേണമെന്ന് മാത്രം

പരസ്പരം വേര്‍തിരിച്ച ഇരുമ്പുകമ്പികളില്‍ മുറുകിയ അവളുടെ കൈകളില്‍ അമര്‍ത്തിപ്പിടിച്ച്‌ അവളുടെ കണ്ണും മനസ്സും വായിക്കുകയായിരുന്നു ഇതുവരെ. അവള്‍ കൈകള്‍ എടുത്തപ്പോള്‍ ശൂന്യതയുടെ തണുപ്പുമായി നില്‍ക്കുന്ന

മനോഹരമായ വരികള്‍.

ഇത്തിരിവെട്ടം നന്നായിരിക്കുന്നു. വാചാലമായ മൌനവും

ശെഫി said...

വാചാലമായൊരു മൌനം സ്വീകരിക്കാന്‍ തൊന്നുന്നില്ല. ഉറക്കെ തന്നെ പറയുന്ന്നു നല്ല പോസ്റ്റ്‌.

പ്രിയപ്പെട്ട എന്റെ ജില്ല്സക്കാരാ മലപ്പുറം ബ്ലൊഗര്‍മാരുടെ ഒരു കൂട്ടയ്ം നമുക്ക്‌ വേണം

Rasheed Chalil said...

സു... നന്ദി, ആവോ എനിക്കറിയില്ല.

പച്ചാളമേ... നന്ദി, തലയില്‍ നിന്ന് കൈയെടുക്കാന്‍ സമയമായില്ല.

അഗ്രജന്‍ : നന്ദി, താങ്കളുടെ മൌനം ഞാനറിയുന്നു.

ശിശൂ : നന്ദി, സത്യം, നാം അറിയുന്നില്ല. അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല.

തറവാടി മാഷേ നന്ദി.

വല്ല്യമ്മായി ഒത്തിരി നന്ദീ... പിന്നെ ഓഫര് ‍ചെയ്ത പെട്ടിഓട്ടോയുടെ കാര്യം മറക്കണ്ട.

ശ്രീജിത്ത്‌ നന്ദി, ഞാന്‍ രണ്ടു പാരഗ്രാഫില്‍ പറഞ്ഞത്‌ ഒറ്റ വാചകത്തില്‍ ഒതുക്കിയതില്‍ ബഹുത്ത്‌ ഖുഷി.

ദില്‍ബന്‍ നന്ദി, തീര്‍ച്ചയായും. അത്‌ കൂടുതല്‍ തന്നെ.

അനോണികുട്ടാ... അനുഭവം തന്നെ ഏറ്റവും വലിയ ഗുരു.

മഞ്ചാടി നന്ദി.

കൈത്തിരീ നന്ദി., അയാള്‍ക്ക്‌ എന്തുപറ്റാന്‍...

പടിപ്പുര നന്ദി, അതുതന്നെയാണ്‌ ഞാന്‍ പറയാന്‍ ശ്രമിച്ചതും.

അരവിന്ദ്‌ നന്ദി, ഞാന്‍ ഉദ്ദേശിച്ചത്‌ അത്‌ തന്നെ... പിന്നെ ദുര്‍വ്യാഖ്യാനം അതിന്‌ ഞാന്‍ ആളല്ല.

മുരളി നന്ദി കെട്ടോ.

കണ്ണൂരാന്‍ നന്ദി. വാചാലമാക്കാന്‍ ശ്രമിക്കാം.

മിന്നാമിനുങ്ങേ നന്ദി.

കുസൃതിയേ നന്ദി, ഈ കുട്ടിയുടെ ഒരു കാര്യം.

ഡാലീ രണ്ടും ഒരേ കഥാപാത്രങ്ങളുടെ രണ്ടുമുഖങ്ങള്‍. അറിയത്ത ഒന്നിനെ വിമര്‍ശിക്കുകയും അറിഞ്ഞാല്‍ അത്‌ ശരി എന്ന് സ്ഥാപിക്കാനുള്ള മനുഷ്യന്റെ വെമ്പല്‍ മാത്രമേ ഉദ്ദേശിച്ചുള്ളൂ... നന്ദി കെട്ടോ..
പിന്നെ പിണങ്ങുമ്പോള്‍ എല്ലാവരും വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്നു.


ചന്തൂ ഒത്തിരി നന്ദി.

കുഞ്ഞാപ്പൂ നന്ദി, ഇന്റെ കുഞ്ഞാപൂ ഞാന്‍ ഒരു പാവം... കൊല്ലാകൊല ചെയ്യല്ലേ.

കുഞ്ഞിരാമന്‍ നന്ദി. കൈ താഴ്‌ത്താന്‍ ശ്രമിച്ച്‌ കൊണ്ടിരിക്കുന്നു.

അനോണീ നന്ദി.

സൂര്യോദയമേ നന്ദി.

ഏറനാടന്‍ മാഷേ മൌനത്ത്‌ അസംഖ്യം നാവുകളുണ്ട്‌. കേള്‍ക്കാനുള്ള കാത്‌ ആണ്‌ പ്രശ്നം.


പാര്‍വ്വതീ നന്ദി, ഒത്തിരി ദിവസം വാതോരാതെ സംസാരിച്ചാലും അതിലേറെ സാന്ത്വനമായിരിക്കും ഒരു നിമിഷം തോളില്‍ കൈവെച്ച മൌന സാന്ത്വനം. മൌനത്തിന്റെ വീര്‍പ്പ്‌ മുട്ടല്‍ അല്ല ഞാന്‍ പറയാന്‍ ശ്രമിച്ചത്‌. പിന്നെ വാചാലതക്കിടയിലും ഒറ്റപെടലിന്റെ വീര്‍പ്പുമുട്ടല്‍ നാം അനുഭവിക്കാറില്ലേ... വാചാലം സൌന്ദര്യമാണ്‌... മൌനം സാന്ത്വനവും.


നിയാസേ നന്ദി. തീര്‍ച്ചയായും എനിക്കും തോന്നാറുണ്ട്‌.

കുമാര്‍ജീ ഒത്തിരി നന്ദി.

കരിന്തിരീ നന്ദി കെട്ടോ.

ഇടിവാള്‍ജീ നന്ദി.

കൂമന്‍സ്‌ ഒത്തിരി നന്ദി. ഇനിയേതായാലും ഇങ്ങിനെ പോവട്ടേ അല്ലേ.

വേണൂ. നന്ദി.. ഒത്തിരി നന്ദി.

അനംഗാരി മഷേ നന്ദി കെട്ടോ...

റീനീ നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി കെട്ടോ

നിറമേ നന്ദി.

കരീം മാഷേ നന്ദി. ഞാനത് വായിച്ചിട്ടില്ല. ഇനി നോക്കണം.

അനോണികുട്ടാ നന്ദി.

ഇടങ്ങളേ നന്ദി

അനോണീ നന്ദി, വെറും മൌനമാ... വചാലമല്ലാത്ത മൌനം.

വിശാല്‍ജീ നന്ദി.

പുഗവാ നന്ദി.

ലാപുടാ നന്ദി

നസി : നന്ദി

ഷെഫി : നന്ദി

വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും എല്ലാവര്‍ക്കും ഒത്തിരി നന്ദി.

Anonymous said...

ഇത്തിരിവെട്ടം നന്നായിരിക്കുന്നു. ചിന്തക്ക് വക നല്‍കുന്ന എഴുത്ത്.

നിറം said...

ഇത്തിരീ പുതിയ പോസ്റ്റ് ഡലീറ്റ് ചെയ്തോ... ?

P Das said...

ഇത്തിരീ , മൌനം ഒരു വലിയ പ്രതിഭാസമല്ലേ..ബോധോദയം ഉണ്ടായവരെല്ലാം മൌനികളായിരുന്നില്ലേ(?)?

മുല്ലപ്പൂ said...

ഇത്തിരീ,
ഇത്തിരി വാക്കുകളില്‍ മനോഹരമക്കിയിരിക്കുന്നു.
മൌനത്തിലൂടെ സംവദിക്കനാവിന്നത് ആവും ഏറ്റം വലിയ അനുഗ്രഹം.

നല്ല പോസ്റ്റ്.

മുല്ലപ്പൂ said...

അറയാതീവഴി വന്നൂ ഞാന്‍,
ഒരു അന്‍പതടിച്ചു, പോകുന്നൂ ഞാന്‍ :)

Anonymous said...

ഞാന്‍ ഒരു പ്രവാസി. യാദൃച്ചികമായി ഇവിടെ എത്തിപ്പെട്ടതാണ്.

ഇത്തിരിവെട്ടമേ മനോഹരം. ഞാന്‍ ശരിക്കും കണ്ടിട്ടുണ്ട് ഇങ്ങിനെ യാ‍ത്ര അയക്കുന്നവരേ. ഒരു നിമിഷത്തെ മൌനം കൊണ്ട് ഒരു പാട് പറഞ്ഞുതീര്‍ക്കുന്നവരെ. എനിക്ക് ഒരു പാട് ഇഷ്ടമായി.

ബാക്കികൂടി വായിക്കാം.

സലാം - KSA

പാട്ടുകാരന്‍ said...

thanks
its u people,who really inspire
newcomers. thanks a lot

Peelikkutty!!!!! said...

ഇത്തിരി വാക്കുകള്‍കൊണ്ട് മൌനത്തെക്കുറിച്ച് ഒത്തിരി പറഞ്ഞിരിക്കുന്നു.നന്നായി.

Rasheed Chalil said...

ശബീര്‍ ഒത്തിരി നന്ദി

നിറമേ നന്ദി, പുതിയ പോസ്റ്റ്‌, അത്‌ മിനുക്കുപണികഴിഞ്ഞ്‌ തിരിച്ചിറക്കാം.

ചക്കരേ. നന്ദി, തീര്‍ച്ചയായും.

മുല്ലപ്പൂ നന്ദി, അറിയാതെ വന്ന് അന്‍പതടിച്ചതിന്‌ പ്രത്യേക നന്ദി.

സലാം നന്ദികെട്ടോ

വി.പി.എന്‍ : നന്ദി.

പീലിക്കുട്ടീ ഒത്തിരി നന്ദി.