Sunday, October 08, 2006

ഒരു നുണക്കഥ...

പലരും പറഞ്ഞ പലപ്പോഴും കേട്ട ഒരു നുണകഥ.

നല്ല സുഹൃത്തുക്കളായിരുന്നു മമ്മതും പോക്കരും . മഴയുള്ള ദിവസങ്ങളില്‍ പാടത്തും തോട്ടിലും രാത്രിമുഴുവന്‍ കറങ്ങി നടന്ന് മീന്‍ പിടിക്കലായിരുന്നു മുഖ്യവിനോദം. കിട്ടിയ മിനിനേ കുറിച്ച്‌ പൊടിപ്പും തൊങ്ങലും വെച്ച്‌ പിറ്റേന്ന് ചേട്ട്യാരുടെ പീടികയില്‍ കഥാകഥനവും ഉണ്ടാവും.

അങ്ങനെ ഒരിക്കല്‍ രാത്രി മുഴുവന്‍ നടന്നിട്ടും ഒരു പരല്‍മീന്‍ പോലും കിട്ടാതെ മടങ്ങുമ്പോള്‍ മമ്മത്‌ പോക്കരോട്‌ പറഞ്ഞു

ഡാ... നമുക്ക്‌ നാളെ പകല്‍ ഒന്ന് ശ്രമിക്കാം. ഞാനൊറ്റക്ക്‌ ഒന്ന് പോയി നോക്കട്ടേ... നീയും ഒന്ന് ശ്രമിച്ച്‌ നോക്ക്‌.

എന്നാല്‍ അങ്ങനെ ആയിക്കോട്ടേ... വൈകുന്നേരം കാണാം

അന്ന് വൈകുന്നേരം വരേ ഇരുന്നിട്ടും അവരുടെ ചൂണ്ടയേ മീന്‍ ഫാമിലിയില്‍ പെട്ട ഒരുത്തനോ ഒരുത്തിയോ തിരിഞ്ഞ്‌ നോക്കിയില്ല. രണ്ടാളും നിരാശരായി മടങ്ങി.


വൈകുന്നേരം കണ്ടുമുട്ടിയപ്പോള്‍ രണ്ടാളും സത്യം മറച്ച്‌ വെച്ച്‌ സംസാരിക്കാന്‍ തീരുമാനിച്ചു.


അല്ല മമ്മതേ ... ഇന്ന് വല്ലതും കിട്ടിയോ..

എന്റെ പോക്കരേ അതൊന്നും പറയണ്ട... നമ്മുടെ മനക്കല്‍ പറമ്പിന്റെ വരമ്പത്തിരുന്നാ ഞാന്‍ തോട്ടില്‍ ചൂണ്ടയിട്ടത്‌... കുറച്ച്‌ കഴിഞ്ഞപ്പോള്‍ പൊന്നുമോനേ... ചൂണ്ട എന്നേം കൂടി വലിച്ചുകൊണ്ട്‌ പോവുന്നു. ഞാന്‍ അവിടെയുള്ള ആ തെങ്ങില്‍ ഒരു കൈകൊണ്ട്‌ മുറുകെ പിടിച്ച്‌ ചൂണ്ടവലിച്ച്‌ കരയിലിട്ടു. ചൂണ്ടയില്‍ ഇത്ര വലുപ്പമുള്ളരു മീന്‌ - രണ്ടുകയ്യും വിടര്‍ത്തി കാണിച്ചാണ്‌ മമ്മത്‌ പറഞ്ഞത്‌.

ഇത്‌ കേട്ടപ്പോള്‍ പോക്കര്‍ക്ക്‌ സഹിച്ചില്ല...

ഉം... പിന്നെ... എന്ന് പറഞ്ഞൊഴിഞ്ഞു.

അല്ലടാ സത്യം ... ആ മനക്കലെ കുളത്തില്‍ നിന്നോ മറ്റോ തോട്ടില്‍ എത്തിയതാവും.

എന്നല്‍ എത്രതൂക്കം കാണും...

അതിപ്പോ... ഏകദേശാം ഒരു ഇരുനൂറ്റിയമ്പത്‌ കിലോ കാണും.

ഇരുനൂറ്റമ്പത്‌ കിലോയുടെ മീനോ... നമ്മുടെ തോട്ടിലോ.

നീ വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി... ചെലപ്പോള്‍ ഒരു അമ്പത്‌ കുറവായിരിക്കും. ഇരുനൂറ്‌ കിലോ ഉറപ്പ്‌.

പോക്കര്‍ : പച്ചകള്ളം പറയാതെ

സത്യമാ..., വേണങ്കില്‍ വിശ്വസിച്ചാല്‍ മതി.

ഇനി മമ്മത്‌ കുറക്കില്ലന്ന് ഉറപ്പായിരുന്നു... ഇനിയെന്ത്‌ പറയും എന്ന് ആലോചിച്ച്‌ കൊണ്ടിരിക്കുന്ന പൊക്കരോട്‌ മമ്മത്‌ ചോദിച്ചു.

നിനക്ക്‌ ഒന്നും കിട്ടിയില്ലേ...

ഇനി മമ്മതിനേക്കാള്‍ വലിയ മീന്‍ കിട്ടി എന്ന് പറഞ്ഞു വിശ്വസിപ്പിക്കാന്‍ പ്രയാസമാണെന്ന് പോക്കരിനറിയാമായിരുന്നു.

ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു.

കിട്ടി.

വലിയ മീനാണോ... ?

ഹേയ്‌... മീനല്ല...

പിന്നെ...

ഒരു മെഴുകുതിരി...

മെഴുകുതിരിയോ....

അതോടെ പോക്കര്‍ ആവേശഭരിതനായി.

അതേന്നെ... ചൂണ്ടയുടെ അറ്റത്ത്‌ കൊളുത്തി വെള്ളത്തില്‍ നിന്ന് കത്തുന്ന ഒരു മെഴുകുതിരി ഉയര്‍ന്നു വന്നു.

മമ്മതിന്‌ ശരിക്കും കലികയറി.

പിന്നെ വെള്ളത്തില്‍ കത്തിച്ചുവെച്ച മെഴുകുതിരിയോ... പച്ചക്കള്ളം.

സത്യമാ... വേണങ്കില്‍ വിശ്വസിച്ചാല്‍ മതി.

അവസാനം ഇത്‌ തര്‍ക്കം അടിയുടെ വക്കെത്തിയപ്പോള്‍ പോക്കര്‍ ഒരു കോമ്പ്രമൈസിലെത്തി...

മമ്മതേ ഇജ്ജ് മീനിന്റെ തൂക്കം കൊറക്ക്‍... എന്നാ നമ്മള് മെഴുകുതിരി ഊതാം‌.

32 comments:

Rasheed Chalil said...

പലരും പറഞ്ഞ പലപ്പോഴും കേട്ട ഒരു നുണകഥ...

ഒരു പുതിയ പോസ്റ്റ്

മുസ്തഫ|musthapha said...

ഹും... നോമ്പ് കാലമാണ്...!

മലയാളീകരണം നന്നായിരിക്കുന്നു :)

നോ മോര്‍ തേങ്ങ... [തേങ്ങയ്ക്കൊക്കെപ്പോ ന്താ വെല]

വല്യമ്മായി said...

ഹി ഹി ഹി.അപ്പൊ അഗ്രജന്‍റെ വീട്ടിലെ തേങ്ങയൊക്കെ കഴിഞ്ഞോ

വാളൂരാന്‍ said...

ഇത്തിരീ, ഇജ്ജ്‌ മീനിന്റെ തൂക്കം കൂട്ട്‌....

അരവിന്ദ് :: aravind said...

ഹഹഹ
കൊള്ളാം ഇത്തിരീ...:-))
സരസം.

sreeni sreedharan said...

ഇത്തിരീ, കൊള്ളാം കലക്കി, കേട്ടിട്ടൂള്ളതാണെങ്കിലും..

പിന്നെ ഇതിലാരാ ഇത്തിരി...ഹിഹി

asdfasdf asfdasdf said...

ഹ ഹ ഹ. ജ്ജ് കൊള്ളാലോ..

Kalesh Kumar said...

കലക്കന്‍ പോസ്റ്റ് ഇത്തിരീ!
രസകരം!!!

P Das said...

:) ഇത്തിരീ, കൊള്ളാം..

thoufi | തൗഫി said...

ഇത്തിരീ,ഇത്‌ കൊള്ളാട്ടോ
നന്നായിരിക്കുന്നു.
രണ്ടാളുടേം സ്വഭാവം വെച്ചുനോക്കുമ്പോ മമ്മദ്‌ മീനിന്റെ തൂക്കമൊട്ടു കൊറക്കേം ഇല്ല്യ,പോക്കര്‍ മെഴുകുതിരി ഊതേം ല്ല്യ.

ഞാന്‍ ഇരിങ്ങല്‍ said...

ജ്ജ് ആങ്കുട്ട്യാടാ..പഷ്ട്..
ഈ ബെളിച്ചത്തിനെന്താപ്പ ബെളിച്ചം.നമുക്ക് ബാക്കിയുള്ളത് ഇതൊക്കെ തന്നെ. നന്നായി മനസ്സൊന്ന് തണുത്തു.
സ്നേഹത്തോടെ
രാജു.

Unknown said...

ഇത്തിരീ,
ഇങ്ങള് ഇച്ചേലിക്ക് നാല് പോസ്റ്റുമ്പാടട്ടാല്‍ ഞമ്മക്ക് പെരുത്ത് സന്തോസാവും. :)

Anonymous said...

ഈ മമ്മതും പോക്കരും ആള് കോള്ളാല്ലോ...

ഇത്തിരീ ഇജ്ജ് ആള് മോസല്ലല്ലോ

Adithyan said...

ഹഹ്ഹാ...

ഇതു കൊള്ളാം :))

ബിന്ദു said...

ഞാനാദ്യായിട്ട് കേള്‍ക്കുകയാണ്. :)

ഇടിവാള്‍ said...

ഹ ഹ .. ഇത്തിരി..
ഇതിന്റെ പല വേര്‍ഷനും കേട്ടിട്ടുണ്ട്..

കൊള്ളാം ട്ടാ.. ;)

കരീം മാഷ്‌ said...

തീം വായിച്ചത്‌.
കഥാപത്രങ്ങള്‍ മാറുന്നു.
കൊള്ളാം

സൂര്യോദയം said...

ഇത്‌ പോലെ ഒരു സംഭവം ഞങ്ങള്‍ ചിറ്റുവന്‍ വനത്തില്‍ ആന സവാരിക്ക്‌ പോയപ്പോള്‍ ഉണ്ടായി... രണ്ട്‌ ആനകളുടെ മുകളിലായി 8 പേര്‍... രണ്ട്‌ വഴിക്ക്‌ .... ശബ്ദമില്ലാതെ പോയാല്‍ പല വന്യമൃഗങ്ങളെയും കാണാം എന്നതായിരുന്നു ഉദ്ദേശ്യം.... കണ്ടാമൃഗവും മറ്റും ഉണ്ടത്രെ....

കുറച്ച്‌ ദൂരം ചെന്നിട്ടും ഒന്നും കാര്യമായി കാണാനൊത്തില്ല... ആനപ്പുറത്തിരുന്ന് ഞങ്ങള്‍ കണ്ട മൃഗങ്ങളുടെ ലിസ്റ്റ്‌ ഫൈനലൈസ്‌ ചെയ്തു... മറ്റേ ആനപ്പുറത്തെ പഹയന്മാരോട്‌ ഒപ്പത്തിനൊപ്പം നില്‍ക്കണ്ടെ....

ഒടുവില്‍ തിരിച്ചെത്തിയപ്പോള്‍ രണ്ട്‌ കൂട്ടരും അവരവരുടെ ലിസ്റ്റ്‌ നിരത്തി.... ഇനി ആ കാട്ടില്‍ ഇല്ലാത്ത മൃഗങ്ങളൊന്നും ലോകത്തില്ല... ഒടുവില്‍ പരസ്പരം കോമ്പ്രമൈസ്‌ ചെയ്യലായിരുന്നു പരിപാടി.....'കണ്ടാമൃഗം രണ്ടെണ്ണമേ ഉണ്ടായിരുന്നുള്ളൂ.... 20 എണ്ണം ഇല്ലാ...'

'ആ എന്നാ... പുലി 3-4 എണ്ണമേ ഉണ്ടായിരുന്നുള്ളൂ... 8 പുലിയും പിള്ളേരും ഇല്ലാ...'
അങ്ങനെ അങ്ങനെ...

മുസ്തഫ|musthapha said...

സൂര്യോദയം എന്തെങ്കിലുമൊക്കെ അഡ്ജസ്റ്റ് ചെയ്യുവാണേല്‍, ഇത്തിരിവട്ടം മീനിന്‍റെ വലിപ്പം ഇനിയും കുറച്ചേക്കും :)))

നിറം said...

മൂന്ന് ശിക്കാരി ശംഭുമാരുടെ കഥ ഞാനും കേട്ടിട്ടുണ്ട്. അത് ഇങ്ങിനെയായിരുന്നു.
ഒരാള്‍ ഞാനിന്നലെ കാട്ടില്‍ പോയി, ഒരു പുലി വായും പൊളിച്ച് എന്റെ നേരെ വന്നു. ഞാന്‍ വെറുതെ തോക്കെടുത്ത് ചൂണ്ടി. പുലി ഓടി മറഞ്ഞു.

രണ്ടാമന്‍ : ഞാനും ഇങ്ങിനെ ഒരിക്കല്‍ പുലിയെ കണ്ടു. എന്റെ കയ്യില്‍ തൊക്കില്ലായിരുന്നു. പോക്കറ്റില്‍ കുറച്ച് ബുള്ളത്. അതെടുത്ത് കയ്യില്‍ പിടിച്ചപ്പോള്‍ പുലി ഓടി മറഞ്ഞു.

മൂന്നാമന്‍ : ഞാനും കണ്ടിട്ടുണ്ട് ഒരിക്കല്‍. എന്റെ കയ്യില്‍ തോക്കോ ബുള്ളറ്റോ ഉണ്ടായിരുന്നില്ല. വായ തുറന്ന് ഒടിവാന്‍ പുലിയുടെ വായിലൂടെ കയ്യിട്ട് വാല് പിടിച്ച് മറിച്ചിട്ടു. അതോടെ പുലി ചത്തു പോയി.

ഇത്തിരീ കൊള്ളാം

Rasheed Chalil said...

അഗ്രജന്‍, വല്ല്യമ്മായി, മുരളി, അരവിന്ദ്, പച്ചാളം, കുട്ടമ്മേനോന്‍, കലേഷ്, ചക്കര, മിന്നമിനുങ്ങ്, ഞാന്‍ ഇരിങ്ങല്‍, ദില്‍ബാസുരന്‍, സലാം, ആദി, ബിന്ദു, ഇടിവാള്‍ജീ,കരീം മാഷ്, സൂര്യോദയം, നിറം...

ഏല്ലാവര്‍ക്കും ഒത്തിരി നന്ദി.

ഏറനാടന്‍ said...

മമ്മദും പോക്കരും നമ്മുടെ ഭാസി-ബഹദൂര്‍ പോലെ, അല്ലെങ്കില്‍ ലോറല്‍-ഹാര്‍ഡി കൂട്ടുകെട്ടുപോലെ ഇത്തിരിവെട്ടത്തില്‍ വെട്ടിത്തിളങ്ങി ജൈത്രയാത്ര തുടരട്ടെ. ഇവരുടെ ബണ്ടല്‍സുകള്‍ക്ക്‌ വേണ്ടിയിനിയും കാത്തിരിക്കുന്നു.

nalan::നളന്‍ said...

ഓ, അപ്പോ അന്നു ദേവന്റെ കൂടെ ചൂണ്ടയിടാന്‍ പോയിരുന്നത് ഇത്തിരിയായിരുന്നു! എന്നോടിക്കഥ പറഞ്ഞപ്പോള്‍ പേരു മാറ്റിയാ പറഞ്ഞത്. ഇപ്പോ എല്ലാം ക്ലീയര്‍

മുസാഫിര്‍ said...

വെട്ടംജീ,
ഇതു വരെ കേട്ടിട്ടില്ല.അതു കൊണ്ടു ഇഷ്ടപ്പെട്ടു.
നാട്ടില്‍ ചായക്കടയില്‍ പോയി ഇരുന്നാല്‍ ഇങ്ങനെ പല ബഡായികളും കേള്‍ക്കാം,

Rasheed Chalil said...

ഏറനാടന്‍, നളന്‍, മുസാഫിര്‍ജീ ഒത്തിരി നന്ദി കെട്ടോ

nerampokku said...

ഇത്തിരിവെട്ടമെ നന്നായി

Aravishiva said...

ഇത്തിരിവെട്ടമേ അടിപൊളി.......നല്ല വിവരണം.. :-)

Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/

Anonymous said...

kollam

Anonymous said...

nannayi

Anonymous said...

nannayi

Anonymous said...

നല്ല സുഹൃത്തുക്കളായിരുന്നു മമ്മതും പോക്കരും . മഴയുള്ള ദിവസങ്ങളില്‍ പാടത്തും തോട്ടിലും രാത്രിമുഴുവന്‍ കറങ്ങി നടന്ന് മീന്‍