Saturday, October 21, 2006

അവന്‍...

കറുത്ത രോമങ്ങള്‍ക്കിടയില്‍ നിനച്ചിരിക്കാതെ എത്തിയ വെളുപ്പായാണ്‌ അവനെത്തിയത്‌. പിന്നെ തുടുത്ത മുഖത്ത്‌ അറിയാതെ അമര്‍ത്തിവരച്ച രേഖകളിലൂടെ സാന്നിധ്യമുറപ്പിച്ചു. അവന്റെ ആഗമനത്താല്‍ കുടിയൊഴിക്കപ്പെടുന്ന യൌവ്വനത്തെ അന്വേഷിച്ച്‌ എന്റെ മുതുക്‌ വളഞ്ഞു. സഹായിയായൊരു വാകിംങ്ങ്‌ സിറ്റിക്കുമായി ഭൂമുഖത്തൂടേ വേച്ചുവേച്ച്‌ നടക്കവേ ദൂരേ ഞാന്‍ കണ്ടു കുടിയൊഴിഞ്ഞ എന്റ പ്രിയ യവ്വനത്തെ.


എന്നില്‍ നിന്ന് ഓടിയകലുന്ന ഗതകാല കാമിനിയകണ്ട കാമുകനായി ഞാന്‍...അവളോട് കെഞ്ചി 'ഒരു നിമിഷം... നീ എന്റെ കൂട്ടുകാരി‍. എനിക്കുള്ളില്‍ അഗ്നിയായി പടര്‍ന്ന് ഓജസ്സായ് നിറഞ്ഞ് എന്റെ എല്ലാമെല്ലാമായിരുന്ന എന്റെ സഖി. ഇന്നലെ വരെ എന്നിലായിരുന്നു നീ. വിടവാങ്ങി പിരിയുന്ന നിന്നേ കുറിച്ചറിയാന്‍ എനിക്ക്‌ ആര്‍ത്തിയുണ്ട്‌.

തിരിഞ്ഞ് നില്‍ക്കാതെ എന്നില്‍ നിന്ന് അകലവേ മറുപടി ഈ എനിക്കായ് ബാക്കിവെച്ചു.


'ഞാന്‍ മാത്രമല്ല നിന്നില്‍ നിന്ന് യാത്രയാരംഭിച്ചത്‌. നിന്നിലെ നീയും എന്നോടൊപ്പം പുറപെട്ടിട്ടുണ്ട്‌. യാത്രവസാനം നമുക്ക്‌ കാണാം... മറ്റൊരുലോകത്ത്‌ വെച്ച്‌.'

35 comments:

Rasheed Chalil said...

ഒരു പുതിയ നുറുങ്ങ്

മുസ്തഫ|musthapha said...

ആഹാ... അലക്കന്‍ നുറുങ്ങ്...

ചിന്തിപ്പിക്കുന്ന വരികള്‍!

ഇതിപ്പോ പുട്ടിന് തേങ്ങ നെറക്കണ പോലെ... ഇത്തിരി... മൌനം വാചാലം... ഇത്തിരി... പോക്കര്... ഇത് തുടരുക...

ചിന്തിപ്പിക്കുക... ചിരിപ്പിക്കുക...!

ഇത് ‘ഠേ...്...’ ആണോ!

Anonymous said...

ഇത്തിരിപ്പോന്ന ഒരു നുറുങ്ങുമായി ഒത്തിരി ചിന്തിപ്പിക്കുന്ന ഇത്തിരിവെട്ടമേ അഭിനന്ദനം.

-സുല്‍ത്താന്‍

വാളൂരാന്‍ said...

ഇതിപ്പോ, നുറുങ്ങായാലും പോക്കറായാലും ഇത്തിരിയുടെ ആ സ്റ്റൈല്‍ ഒന്നു വേറെതന്നെ.

ഇതെല്ലാവര്‍ക്കും ഒരുദിവസം വരുന്നതാണല്ലോ എന്നോര്‍ക്കുമ്പോള്‍... ഒരു....

ഏറനാടന്‍ said...

കൊള്ളാം, ഇത്തിരിവെട്ടമൊരു കവിതയെഴുതുവാനുള്ള എല്ലാ ലക്ഷണവും തെളിയുന്നുണ്ട്‌!

Kiranz..!! said...

ഇത്തിരീ..അല്‍പ്പം കൂടി ക്ഷമിക്കൂ‍..ഒരു നാള്‍ നമ്മുക്ക് കൊഞ്ചിക്കുഴഞ്ഞു വടിയും കുത്തി നമ്മുടെ കുന്തം കുലുക്കി അണ്ണന്‍ പറഞ്ഞ മാതിരി ഒരു രണ്ടാം ബാല്യത്തിലേക്ക് പോവാം...!

നുറുങ്ങു കലക്കീട്ടോ..!

Anonymous said...

ഇത്തിരി ഇതില്‍ ഒരു കവിതക്കുള്ള കോളുണ്ടല്ലോ. വാക്കുകള്‍ എങ്ങനെ ഇങ്ങനെ അടുക്കിവെക്കുന്നു. മനോഹരമായിരിക്കുന്നു. പിന്നെ ഇടക്ക് പോക്കരും വേണം കെട്ടോ.

ലിഡിയ said...

ഇത്തിരി മണിചിത്രത്താഴിന് പഠിക്കുകയാണൊ..ഒരു മള്‍ട്ടി പേഴ്സണാലിറ്റി ഡിസോര്‍ഡറുണ്ടോ???

ദേ അവിടെ പോക്കറിനെ കണ്ടിട്ട് ഇവിടെത്തിയപ്പോള്‍ വടീം കുത്തി വാനപ്രസ്ഥത്തിന് പോകുന്ന കാര്യം കവിത പോലെ എഴുതിയിരിക്കുന്നു.

:-) നന്നായിട്ടുണ്ട്..

-പാര്‍വതി.

nerampokku said...

അവസാനത്തെ വരികള്‍ വല്ലാതെ മനസ്സില്‍ തട്ടുന്നുവല്ലൊ ഇത്തിരിയെ.....കലക്കി !!!! ഒരു നഗ്നസത്യം വിളിച്ചുപറഞ്ഞു അല്ലെ?

വേണു venu said...

ഒത്തിരി ചിന്തിക്കാനുള്ള വക ഈ കൊച്ചുനുറുങ്ങില്‍ ഒളിച്ചിരിക്കുന്നു.ഇത്തിരിവെട്ടമേ അനുമോദനങ്ങള്‍.

sreeni sreedharan said...

അയ്യേ അനോണീയെ കണ്ടപ്പോള്‍ത്തന്നെ പേടിച്ച് പുതിയ പോസ്റ്റിട്ടോ??

നുറുങ്ങ് കൊള്ളാം കേട്ടോ. അഭിനന്ദനങ്ങള്‍!
പിന്നേ ഈ പോസ്റ്റിന്‍റെ
ചേച്ചിയെ കാണാത്തവര്‍ക്ക് ഇവിടെ ഞെക്കാം "!

Anonymous said...

എന്നില്‍ നിന്ന് ഓടിയകലുന്ന ഗതകാല കാമിനിയകണ്ട കാമുകനായി ഞാന്‍...അവളോട് കെഞ്ചി 'ഒരു നിമിഷം... നീ എന്റെ കൂട്ടുക്കാരി‍. എനിക്കുള്ളില്‍ അഗ്നിയായി പടര്‍ന്ന് ഓജസ്സായ് നിറഞ്ഞ് എന്റെ എല്ലാമെല്ലാമായിരുന്ന എന്റെ സഖി. ഇന്നലെ വരെ എന്നിലായിരുന്നു നീ. വിടവാങ്ങി പിരിയുന്ന നിന്നേ കുറിച്ചറിയാന്‍ എനിക്ക്‌ ആര്‍ത്തിയുണ്ട്‌.

ഇത്തിരീ ചിന്തിപ്പിക്കുന്ന എഴുത്ത്. നന്നായിരിക്കുന്നു.

Aravishiva said...

ഇത്തിരീ...നന്നായെഴുതിയിരിയ്ക്കുന്നു...പോരട്ടെ വീണ്ടും...

thoufi | തൗഫി said...

ഇത്തിരീ,ഒരു കൊച്ചുനുറുങ്ങില്‍ ഒരായിരം ചിന്താപ്പൊട്ടുകള്‍ കുത്തിനിറച്ചിരിക്കുന്നല്ലോ.നന്നായിരിക്കുന്നു.

ഇത്തിരി ആളൊരു സര്‍വകലാവല്ലഭന്‍ തന്നെ.
അപ്പോ ഇനി ഒരു കവിതയും അതുകഴിഞ്ഞ്‌ ഒരു ലേഖനവും പിന്നെ അല്‍പം പാചകവും അതു കഴിഞ്ഞ്‌ വീണ്ടുമൊരു പോക്കരും പിന്നെ ഇതുപോലുള്ള ചിന്താനുറുങ്ങുകളുമൊക്കെ ഞങ്ങള്‍ വായിക്കേണ്ടി വരുമല്ലോ..എന്റെയീശ്വരാ.

പിന്നേ,ഒരു സ്വകാര്യം:(നുറുങ്ങ്‌:എന്തേ ഇപ്പൊ,അങ്ങിനെ തോന്നാന്‍?ഇന്നലെ തലമുടിക്ക്‌ വല്ല നിറവ്യത്യാസവും കണ്ടായിരുന്നോ..?)

തണുപ്പന്‍ said...

ചിന്തകള്‍ തളച്ചിട്ട ഈ നുറുങ്ങിന് അതി മധുരം.

അറിയുക, ഒഴിവാക്കാനാകാത്ത അനിവാര്യതയാണ് രണ്ടാം ബാല്യം..

Siju | സിജു said...

അപ്പൊള്‍ മുടിയൊക്കെ നരച്ചു തുടങ്ങിയോ.. :-)
btw, നന്നായിട്ടുണ്ട്‌ട്ടോ

Unknown said...

വൈവിധ്യമാര്‍ന്ന പോസ്റ്റുകള്‍ വരുന്നുണ്ട് ഈയിടെയായി. ഇതും നന്നായി.

ഓടോ: അടുത്ത ലെവലിലേക്ക് കയറാന്‍ സമയമായി. കൂടുതല്‍ ഗഹനമായ ശൈലിയും വിഷയണ്‍ഗളും പരീക്ഷിച്ച് കൂടെ?

വല്യമ്മായി said...

അതെ,വ്യര്‍ത്ഥമായ ലോകത്തിലൂടെ നാമെല്ലാം നടന്നടുക്കുന്ന യാഥാര്‍ത്ഥ്യം,കുറച്ച് വാക്കുകളിലൂടെ ഇത്തിരി നന്നായി പറഞ്ഞിരിക്കുന്നു.അവസാന വരി സൂപ്പര്‍

( അപ്പൊ ഏത് ഡൈ ആണ്‌ ഉപയോഗിക്കുന്നത്.)

Anonymous said...

ഇത്തിരി ഇത് ഒരു ഭാഗ്യമാണ്. കുറഞ്ഞ വാക്കുകളിലൂടെ അതി ഗഹനമായൊരു വിഷയം കുറഞ്ഞ വാക്കുളില്‍ പറയുന്ന ഇന്ദ്രജാലം. അതും കാവ്യത്മകമായ ശൈലിയില്‍. ഇനിയും വരട്ടേ ഇത്തരം കഥകള്‍.

Unknown said...

ഇവിടെ ഞാന്‍ ഇത്തിരിയെ കാണുന്നു,
ഇത്തിരിവെട്ടം കാണുന്നു,
'ഞാന്‍ മാത്രമല്ല നിന്നില്‍ നിന്ന് യാത്രയാരംഭിച്ചത്‌...‘

നമ്മുടെ ആരംഭങ്ങളൊക്കെയെന്തേ അവസാനിക്കുന്നത് മാത്രമാവുന്നു?
പിന്നേയും പ്രണയമെപ്പൊഴാണ് അനശ്വരമാവുന്നത്? എന്തുകൊണ്ടാണ് അനശ്വരമാവുന്നത്?

നല്ല എഴുത്ത്,
തുടരുക,

-അബ്ദു-

Sudhir KK said...

നന്നായിരിക്കുന്നു നുറുങ്ങ്‌.
ഓടോ: അപ്പോ നര കാണുമ്പോളുള്ള വ്യാകുലത എനിക്കു മാത്രമല്ല.

സുല്‍ |Sul said...

ഒത്തിരി കാര്യങ്ങള്‍ ഇത്തിരിയാക്കി പറഞ്ഞ ഇത്തിരീ അഭിനന്ദനങ്ങള്‍!!!

ഇത്തിരിനരചാലും എഴുത്തു നരക്കാതിരിക്കട്ടെ!

നിറം said...

അവന്റെ ആഗമനത്താല്‍ കുടിയൊഴിക്കപ്പെടുന്ന യൌവ്വനത്തെ അന്വേഷിച്ച്‌ എന്റെ മുതുക്‌ വളഞ്ഞു. സഹായിയായൊരു വാകിംങ്ങ്‌ സിറ്റിക്കുമായി ഭൂമുഖത്തൂടേ വേച്ചുവേച്ച്‌ നടക്കവേ ദൂരേ ഞാന്‍ കണ്ടു കുടിയൊഴിഞ്ഞ എന്റ പ്രിയ യവ്വനത്തെ...

ഇത് ഇത്തിരിവെട്ടമല്ല ഒത്തിരിവെട്ടം തന്നെ. ഇത്രയും വലിയൊരു കാര്യം ഇത്ര സുന്ദരമായി പറഞ്ഞില്ലേ. ഇത്തിരിയുടെ ഇത്തരം കഥകളാണ് എനിക്കിഷ്ടം.

ഓടോ : മുടി വെളുക്കാന്‍ തുടങ്ങിയോ... ? പ്രൊഫൈലില്‍ ഇരുപത്തിയെട്ടാണ് പ്രായം.

തറവാടി said...

iththirii , very nice , no malayalam ( ellaa mutiyum narachchO , mOne??)

Rasheed Chalil said...

അഗ്രജാ നന്ദി. ഹ ഹ ഹ അങ്ങനെയാണോ... ?

സുല്‍ത്താനേ നന്ദി കെട്ടോ.

മുരളി നല്ലവാക്കുകള്‍ക്ക്‌ ഒത്തിരി നന്ദി. പിന്നെ അത്‌ ഒരു യാഥാര്‍ഥ്യം മാത്രം.

ഏറനാടന്‍ മഷേ... ഞാന്‍ ആ പാതകവും ചെയ്യണോ ?

കിരണ്‍സ്‌ താങ്ങ്‌സ്‌, ഉം വേണ്ടി വരും.

സലാം നല്ലവാക്കുകള്‍ക്ക്‌ ഒത്തിരി നന്ദി.

പാര്‍വതീ നന്ദി. അങ്ങനെയാണൊ... ആര്‍ക്കറിയാം. ചിലപ്പോള്‍ ആയിരിക്കും അല്ലേ.

നേരമ്പോക്കേ നന്ദി കെട്ടോ.

വേണു താങ്ങ്‌സ്‌

പച്ചാളമേ നന്ദി. എല്ലാം ഒന്ന് തന്നെ

സാലിഹ്‌ നന്ദി.

അരശിവ നന്ദി കെട്ടോ, നോക്കട്ടേ

മിന്നാമിനുങ്ങേ നന്ദി. പാചകം എല്ലാദിവസവും ഉണ്ട്‌ മാഷേ. നിറവ്യത്യാസം കണ്ടു തുടങ്ങി.

തണുപ്പന്‍ നല്ല വാക്കുകള്‍ക്ക്‌ ഒത്തിരി നന്ദി. തീര്‍ച്ചയായും.

സിജൂ നന്ദി. ഉം തുടങ്ങി.

ദില്‍ബൂ നന്ദി. ഹെന്റമ്മോ... ഓരോന്ന് പറഞ്ഞ്‌ മനുഷ്യനെ ബേജാറാക്കാതെ മനുഷ്യാ...

വല്ല്യമ്മായി നന്ദി. ഡൈ ഉപയോഗിക്കന്‍ തുടങ്ങിയില്ല വല്ല്യമ്മായി.

നിയാസേ നല്ല വാക്കുകള്‍ക്ക്‌ നന്ദി കെട്ടോ.

ഇടങ്ങളേ നന്ദി... എല്ലാത്തിന്റെയും അവസാനം മറ്റെന്തിന്റേയെങ്കിലും തുടക്കമല്ലേ... അനശ്വരമായി ഒന്നുമില്ല... അനശ്വരനായവല്ലാതെ.

കൂമന്‍സ്‌ : നന്ദി, മനുഷ്യന്റെ പ്രയത്തോടൊപ്പം കൂടുന്ന രണ്ട്‌ ആര്‍ത്തികളെ കുറിച്ച്‌ നബിതിരുമേനി ഒരിക്കല്‍ പറയുകയുണ്ടായി. ഒന്ന് ആയുസ്സ്‌ രണ്ട്‌ ധനം.

സുല്‍ നന്ദി കെട്ടോ.

നിറമേ നല്ല വാക്കുകള്‍ക്ക്‌ ഒത്തിരി നന്ദി. പ്രൊഫെയിലില്‍ പറഞ്ഞത്‌ സത്യം. മുടി വെളുക്കാന്‍ തുടങ്ങിയത്‌ വേറൊരു സത്യം.

തറവാടിമാഷേ നന്ദി കെട്ടോ. അതും തുടങ്ങി.

വായിച്ചവരേ കമന്റിയവരേ എല്ലാവര്‍ക്കും ഒത്തിരി നന്ദി.

Anonymous said...

തിരിഞ്ഞ് നില്‍ക്കാതെ എന്നില്‍ നിന്ന് അകലവേ മറുപടി ഈ എനിക്കായ് ബാക്കിവെച്ചു.
'ഞാന്‍ മാത്രമല്ല നിന്നില്‍ നിന്ന് യാത്രയാരംഭിച്ചത്‌.

എന്റെ ഇത്തിരീ എന്നാലും എങ്ങനെയാ ഇങ്ങിനെ എഴുതാനാവുന്നത്.

ഹേമ said...

ചെറിയ വാക്കുകളില്‍ വലിയ സത്യം . ഇഷ്ടമായി ഒരു പാട്.
സിമി.

Rasheed Chalil said...

അങ്ങനെ ഒരു റമദാന്‍ കൂടി വിടപറയുന്നു. ഈദിന്റെ ചന്ദ്രകീറിനെ വരവേല്‍ക്കുമ്പോഴും ഈ അതിഥിയോട് വിടപറയാന്‍ കഴിയാത്ത പോലെ... കാത്തിരുന്ന് കടന്ന് വന്ന അതിഥി ആതിഥേയന്റെ ജീവിതത്തിന്റെ ഭാഗമായപോലെ... അങ്ങനെ ആയുസ്സിന്റെ പുസ്തകത്തില്‍ ഒരു ഒരു റമദാന്‍ കൂടി... അടുത്ത ആഗമനത്തെ വരവേല്‍ക്കാന്‍ ആയുസ്സുണ്ടാവുമോ... ആര്‍ക്കറിയാം.

റമദാന്‍ ... വിട. ശവ്വാല്‍ ചന്ദ്രികയ്ക്ക് സ്വാഗതം.

ഈ ബൂലോഗ കുടുംബത്തിലെ കൂടപ്പിറപ്പുകള്‍ക്കെല്ലാം എന്റെ ഒരായിരം ഈദ് ആശംസകള്‍

കുറുമാന്‍ said...

ഇത്തിരിവെട്ടമേ, തനിക്കും, കുടുംബാങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും, ഈദ് മുബാറക്ക്

thoufi | തൗഫി said...

ഇത്തിരിവെട്ടത്തിനും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഹൃദയപൂര്‍വം
ഈദാശംസകള്‍

ഡാലി said...

വാര്‍ദ്ധക്യം വരുന്നതിനെ പേടിക്കണം അല്ലേ?
ഒരു നര കണ്ടാല്‍ പേടി തുടങ്ങും സാധാരണക്കരന്. അത് വകവെയ്ക്കത്തോരും ഉണ്ട്.
നല്ല നുറുങ്ങ്

Adithyan said...

കവിത, കരച്ചില്‍, ചിരി, വേദാന്തം... ഇനിയും ആ ആവനാഴിയില്‍ ബാക്കിയെന്തുണ്ട് സവ്യസാചീ? :)

റീനി said...

ഇത്തിരിവെട്ടമേ, എനിക്ക്‌ ഈ കഥ വളരെ ഇഷ്ടമായി.

വാക്കുകളുടെ ആവര്‍ത്തനം ഒഴിവാക്കു.

ബിന്ദു said...

ഒത്തിരി ആശംസകള്‍ ഇത്തിരീ..:)

Rasheed Chalil said...

പാവമേ നന്ദി കെട്ടോ.

സിമി നന്ദി.

കുറുജി നന്ദി കെട്ടോ

മിന്നാമിനുങ്ങിനും നന്ദി.

ഡാലി. നന്ദി, നര ജീവിതത്തിന്റെ സായന്തനത്തേ കുറിച്ച്‌ സൂചന നല്‍കുന്ന ആദ്യത്തെ അടയാളമല്ലേ അതു കൊണ്ടായിരിക്കും ഒരു പക്ഷേ മനുഷ്യന്‍ അതില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നത്.

ആദീ നല്ല വാക്കുകള്‍ക്ക്‌ നന്ദി കെട്ടോ

റീനി ഒത്തിരി നന്ദി. ശ്രമിക്കാം

ബിന്ദു നന്ദി.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി