Wednesday, January 17, 2007

ഭ്രാന്തന്മാര്‍ക്കിടയില്‍...

ഒരേ യൂണിഫോമിലായിരുന്നെങ്കിലും ഞങ്ങള്‍ക്ക്‌ വ്യത്യസ്ത മുഖമായിരുന്നതിനാലാണ്‌ അയാളെ ഒന്ന് പരിചയപ്പെടാന്‍ തോന്നിയത്‌. ഇളം റോസ്‌ നിറത്തിലുള്ള കുപ്പായത്തിന്റെ മാറിലെ കറുത്ത നിറത്തില്‍ അമര്‍ത്തിയെഴുതിയ അക്കങ്ങളിലൂടെ കൈയ്യോടിച്ച്‌ അയള്‍ ചോദിച്ചു...

"താനൊരു ഭ്രാന്തനാണോ"

"എനിക്കറിയില്ല..."

അടുത്ത ഒരു നിമിഷം കൊണ്ടയാള്‍ ദാര്‍ശനികനായിമാറി.

ഇവിടെ മനുഷ്യനായി ജീവിച്ചവരെയെല്ലാം ലോകം ഭ്രാന്തനാക്കിയിട്ടുണ്ട്‌. ഇക്കാര്യത്തില്‍ എല്ലായിടത്തും എല്ലാവര്‍ക്കും ഒരേ മനസ്സായിരുന്നു. നീ മനുഷ്യന്റെ മനസ്സുമായി ചിന്തിക്കാന്‍ തുടങ്ങിയാല്‍ നിന്നേയും ഭ്രാന്തനാക്കും. ഈ ഭ്രാന്തന്മാര്‍ക്കിടയിലെ ഭ്രാന്താനാവണമെങ്കില്‍ മനുഷ്യ ശരീരവും അടഞ്ഞ മനസ്സുമായി ജീവിക്കാനാവണം.


അവരുടെ ചിന്തക്കപ്പുറമുള്ള ലോകത്തെ അവര്‍ ഭ്രാന്തായി മുദ്രകുത്തി. പൂക്കളുടെയും പുഴയുടേയും ഭാഷയറിയുന്നതിലാണ്‌ എന്നെയവര്‍ ഭ്രാന്തനാക്കിയത്‌. അവര്‍ക്ക്‌ ലഭിക്കാതെ പോയ സിദ്ധി ലഭിച്ചവനെന്ന അസൂയ കാരണം ഞാന്‍ ഭ്രാന്തനായി. നീ മനുഷ്യനാണോ എങ്കില്‍ നീ ഭ്രാന്തനാവണം. നീ ഭ്രാന്തനാണോ... ?

ഞാനും അക്രോശിച്ചു... ഞാനും ഭ്രാന്തനാണ്‌. എല്ലാം ത്യജിച്ച്‌ അവസാനം എല്ലാവരും കൂടി എച്ചിലാക്കിയ ഭ്രാന്തന്‍.

മങ്ങിയ ഇരുളില്‍ നിന്ന് നീല യൂണിഫോമും തൊപ്പിയുമണിഞ്ഞവര്‍ ഓടിയണഞ്ഞു. അവരില്‍ നിന്ന് രക്ഷപെടാനായി മങ്ങിക്കത്തുന്ന ബള്‍ബുകള്‍ക്ക്‌ താഴേ ഭ്രാന്താശുപത്രി വലിയ അക്ഷരത്തില്‍ എഴുതിയ ബോര്‍ഡ്‌ ഉയര്‍ത്തി നിര്‍ത്താനായി, നാട്ടിനിര്‍ത്തി കോണ്‍ക്രീറ്റിലുറപ്പിച്ച ഇരുമ്പ്‌ കുഴലിനെ നെഞ്ചോട്‌ ചേര്‍ത്ത്‌ ആലിംഗനം ചെയ്തു. മാറില്‍ തണുപ്പായി പതിഞ്ഞ ഇരുമ്പ്‌ കുഴലില്‍ നിന്ന് വേര്‍പെടുത്താന്‍ ശ്രമിക്കവേ അവര്‍ പിറുപിറുക്കുന്നുണ്ടായിരുന്നു..." ഇവന്മാര്‍ ഇനി ഏത്‌ സെല്ലിലുള്ളതാണാവോ ?"

26 comments:

Rasheed Chalil said...

ഒരു കൊച്ചുപോസ്റ്റ്

സു | Su said...

ആര്‍ക്കാണ് ഭ്രാന്ത് ഇല്ലാത്തത്? ;)

Unknown said...

ബ്രാന്ദ് എന്നും എഴുതാന്‍ പറ്റ്വോ എന്ന് ചോദിക്കണത് ഭ്രാന്താ? :-)

മുസ്തഫ|musthapha said...

സ്വന്തം ചിന്തകള്‍ക്ക് ദഹിക്കാത്ത എന്തിനേയും ഭ്രാന്തായി കാണാനും അങ്ങിനെ ചിന്തിക്കുന്നവനെ ഭ്രാന്തനെന്ന് മുദ്ര കുത്തുവാനും തന്നെയാണ് തിടുക്കം കൂടുതല്‍.

നല്ല പോസ്റ്റ്.

വിചാരം said...

സൂ ആര്‍ക്കാണ് ഭ്രാന്തില്ലാത്തത് എന്ന ചോദ്യം പ്രസക്തമാണ് ... എനിക്ക് ഭ്രാന്തില്ലാന്ന് ഞാന്‍ പറഞ്ഞാല്‍ ഇത്തിരിവെട്ടം സമ്മതിക്കില്ല ഓരോരുത്തരുടെ വീക്ഷണത്തില്‍ മറ്റുള്ളവര്‍ ഭ്രാന്തന്മാരാണ് ... നാം ഓരോരുത്തര്‍കും ഭ്രാന്തുണ്ട് ..
ഇത്തിരി കഥ നന്നായി മാത്രമല്ല വളരെ പ്രസക്തമായ ചോദ്യമാണ് സമൂഹത്തോട് ആ കഥ ചോദിക്കുന്നത്
നന്നായി

മുല്ലപ്പൂ said...

ആര്‍ക്കാണ് ഭ്രാന്ത് ?
അടക്കുന്നവനോ ? അടക്കപ്പെടുന്നവനോ ?

അതുല്യ said...

പതിമൂന്ന് തവണ ഭ്രാന്ത്‌ ന്ന് വായിച്ചാലെനിയ്ക്‌ ഭ്രാന്താവുമോ ആവോ?

(പാല്‍ക്കാരന്റെ കൂടെ ഒളിച്ചൊടി പോയ ഭാര്യയേ കണ്ടിട്ട്‌, പേപ്പറുക്കാരനു പൈസ കൊടുക്കാനുള്ളപ്പ്പോ നീ പാല്‍ക്കാരന്റെ കൂടെ പോയതെന്തിരു എന്ന ചോദിച്ച ഭര്‍ത്താവിനേം ആരോ ഭ്രാന്തനെന്നു വിളിച്ചു)

Mubarak Merchant said...

സ്വന്തത്തിലുള്ള ഒരു താത്താക്ക് പെരാന്താണെന്ന് പറഞ്ഞപ്പൊ പണ്ട് കൊച്ചാപ്പ പറഞ്ഞു:
‘എടാ, എല്ലാര്‍ക്കുമുണ്ട് പെരാന്ത്. നമ്മക്ക് ചല സമയത്ത് തോന്നണ ദേഷ്യമില്ലേ, അതും പെരാന്തിന്റെ ഒരു വകഭേദം തന്നെ.’

ഏറനാടന്‍ said...

അല്ലാ ആര്‍ക്കാപ്പോ പിരാന്ത്‌? പണ്ട്‌ കുതിരവട്ടം പപ്പു ചോദിച്ചത്‌ ചോദിച്ചാല്‍ മനസ്സിലാവും ആര്‍ക്കാ പിരാന്തെന്ന്.

"ഞാന്‍ ആരാണെന്ന് നീ ചോദിച്ചാല്‍ നീ ആരാണെന്ന് ഞാന്‍ ചോദിച്ചാല്‍ നീ ഞാന്‍ ആരാണെന്ന് ഞാന്‍ ചോദിച്ചാല്‍ ആരാ നീ എന്ന് ഞാന്‍ ചോദിക്കും!"

മൂന്നാം വയസ്സില്‍ മൂച്ചിപിരാന്ത്‌, നാലാവയസ്സിലെ നട്ടപിരാന്ത്‌, പതിനെട്ടാം വയസ്സിലെ പരപിരാന്ത്‌, അറുപതാം വയസ്സിലെ അറും പിരാന്ത്‌.. എന്നിങ്ങനെ ഭ്രാന്തുകള്‍ പലവഹ...

(ഓ:ടോ:- എന്റെ പ്രൈസടിച്ച കഥ "സ്വര്‍ഗ്ഗയാത്ര" സ്വര്‍ഗ്ഗം തേടിയലഞ്ഞൊടുവില്‍ സ്വര്‍ഗ്ഗമെന്ന് തെറ്റിദ്ധരിച്ച്‌ ഒരു മാനസികാശുപത്രിയില്‍ എത്തിയ യുവാവിന്റേതായിരുന്നു. അതിന്റെ ലിങ്കിവിടെ: http://eranadanpeople.blogspot.com/2006/08/blog-post_31.html )

വല്യമ്മായി said...

നല്ല കഥ.എന്റെയുമുണ്ട് ഒരു പഴയ പോസ്റ്റ്. http://rehnaliyu.blogspot.com/2006/09/blog-post_06.html.
അതില്‍ ബ്ലോഗ് എന്നൊരു വാകെഴുതിയ കാരണം എല്ലാവരും ഭ്രാന്ത് വിട്ട് ബ്ലോഗില്‍ കയറി പിടിച്ചു

കരീം മാഷ്‌ said...

അങ്കമാലിയിലെ പ്രധാനമന്തി ആരാന്നാ പറഞ്ഞെ?

Sona said...

രണ്ടൂ ചെബരത്തിപ്പൂ ഞാന്‍ ഇതാ പോസ്റ്റ് ചെയ്യുന്നു.

ലിഡിയ said...

അനന്തമായ അഖിലാണ്ഡത്തില്‍ പരിമിതികളുള്ള മനുഷ്യന്റെ കണ്ടുപിടുത്തങ്ങളും നിര്‍വചനങ്ങളും ഒക്കെ റിലേറ്റീവ് അല്ലേ, ദൂരവും, സ്നേഹവും, ഭ്രാന്തും ഒക്കെ..ഏത് സ്കെയിലിലാണ് ഞാന്‍ ഈ അളവ് ചേര്‍ത്ത് നോക്കുന്നത്..

ചിലപ്പോ ഒറ്റയ്ക്ക് സംസാരിക്കാന്‍ തോന്നുമ്പോള്‍ തോന്നും അയ്യേ ഇതാരെങ്കിലും കേട്ടാലോ എന്ന്, പിന്നെ ചിലപ്പോള്‍ തോന്നും ആ പേടിയില്ലാത്തവരെയല്ലേ നാം ഭ്രാന്തരെന്ന് മുദ്രകുത്തുന്നതെന്ന്..

അപ്പോ പോട്ടെ.

:)

-പാര്‍വതി.

സുല്‍ |Sul said...

ഭ്രാന്ത്.
:| :| :| :) :) :| :| :| :) :) :)) :)) :-) :( :-( :-( (( :) :)

ഇതു വായിച്ചപ്പോള്‍ എന്തെ മുഖഭാവങ്ങള്‍.

-സുല്‍

തമനു said...

ഭ്രാന്തല്ലേ ജീവിതത്തിലെ ഏറ്റവും സുഖകരമായ അവസ്ഥ. ഒന്നിനെപ്പറ്റിയും ടെന്‍ഷനില്ലാതെ, ചിരി വരുമ്പോള്‍ പരിസരം നോക്കാതെ ചിരിക്കാനും, കരച്ചില്‍ വരുമ്പോള്‍ സ്റ്റാറ്റസ്‌ നോക്കാതെ പരസ്യമായി നിന്ന്‌ കരയാനുമുള്ള സ്വാതന്ത്ര്യം ആ ഒരവസ്ഥയില്‍ മാത്രമല്ലേയുള്ളൂ..

നല്ല പോസ്റ്റ്‌.

Rasheed Chalil said...

സൂ നന്ദി. ഇല്ലാത്തവര്‍ കുറവായിരിക്കും.

ദില്‍ബാ നന്ദി. അതും ഒരു ഭ്രാന്താവും അല്ലേ... ?

അഗ്രജന്‍ നന്ദി.

വിചാരമേ നന്ദി. ഞാന്‍ സമ്മതിക്കാം.

മുല്ലപ്പൂ... രണ്ടാള്‍ക്കും ഭ്രാന്താണോ ?

അതുല്യചേച്ചീ നന്ദി. ഇല്ല... പക്ഷേ ഒരു തവണകൂടി വായിച്ചാല്‍ ചിലപ്പോള്‍...

ഇക്കാസേ നന്ദി. അത്‌ ശരിതന്നെയല്ലേ...

ഏറനാടന്‍മാഷേ നന്ദി. ആകെ കണ്‍ ഫ്യൂഷനായല്ലോ.

വല്ല്യമ്മായി നന്ദി. ഹ ഹ ഹ അങ്ങനേയും ഒരു ഭ്രാന്ത്‌.

കരീം മാഷേ നന്ദി... അമ്മാവനാണല്ലേ ?

സോനാ നന്ദി. ഞാന്‍ തന്നെ അതും വെച്ച്‌ ഓടണോ ?

പാര്‍വതീ നന്ദി. ഉം...:)

സുല്ലേ നന്ദി. ഇതും ഒരു ഭ്രാന്ത്‌ തന്നെ.

തമനു നന്ദി.

വായിച്ചവരേ കമന്റിയവരേ എല്ലാവര്‍ക്കും ഒത്തിരി നന്ദി.

mydailypassiveincome said...

എന്നാല്‍ എനിക്കു ഭ്രാന്തില്ല കെട്ടോ :)

അയ്യോ.. ആരോ പറയുന്നു ഭ്രാന്തില്ലെന്ന് പറയുന്നവനാണ് ഭ്രാന്തെന്ന്. അപ്പോ എനിക്കും?? :(

ആവോ :( ആവോ :( ആവോ :( ആവോ :(

Anonymous said...

നാറാണത്ത് ഭ്രാന്തന് സത്യത്തില്‍ ഭ്രാന്ത് ഉണ്ടെന്ന് തോന്നുന്നുണ്ടൊ?അയാള്‍ തികച്ചും ജ്ഞാനിയായിരുന്നിരിക്കണം എങ്കിലും ലോകം അയാളെ ഭ്രാന്തനെന്ന് മുദ്രകുത്തി.ഇ ലോകത്തില്‍ ബുദ്ധിമാന്മാര്‍ ഭ്രാന്തന്മാരാണ്.ശരാശരി ബുദ്ധിയുള്ളവരെയാണ് ഇ ലോകത്തിന് ആവശ്യമെന്ന് തോന്നുന്നു.

Peelikkutty!!!!! said...

എല്ലാര്‍‌ക്കും അവരുടേതായ വട്ടുകളുണ്ട്!!!(വട്ട്=ഭ്രാന്ത്?) :)

G.MANU said...

Ellavaru Cellil alle ithiri...manas atachu jeevikkunnavar happy...nannai

brijviharam.blogspot.com

Areekkodan | അരീക്കോടന്‍ said...

iththiree...
avanavante "vatt" avanavan ariyunnillallo...?

സ്പിന്നി said...

ഇത്തിരിവെട്ടത്തിരുന്ന്,
ഇത്തിരിവരികളിലൂടെ
ഒത്തിരികാര്യങ്ങള്‍
ഇത്തരം പോസ്റ്റിലൂടെ
ഇത്തിരിയ്ക്ക് പറയാന്‍ കഴിഞ്ഞു.
ഇത്തിരിയ്ക്ക് അഭിനന്തനങ്ങള്‍!!

സ്പിന്നി said...

ഇത്തിരിവെട്ടത്തിരുന്ന്,
ഇത്തിരിവരികളിലൂടെ
ഒത്തിരികാര്യങ്ങള്‍
ഇത്തരം പോസ്റ്റിലൂടെ
ഇത്തിരിയ്ക്ക് പറയാന്‍ കഴിഞ്ഞു.
ഇത്തിരിയ്ക്ക് അഭിനന്തനങ്ങള്‍!!

വിഷ്ണു പ്രസാദ് said...

ഇത്തിരി വെട്ടമേ,ഇത്തിരി വട്ടുണ്ടല്ലേ...ഭ്രാന്ത് ...ഒരു വല്ലാത്ത സര്‍ഗ്ഗാത്മകതയാണ്;തിരിച്ചും.കവി,കാമുകന്‍,ഭ്രാന്തന്‍,തത്വജ്ഞാനി ഇവരൊക്കെ ഒരേ വകുപ്പിലാണ്.ഞാനിതൊക്കെ മാറി മാറി അഭ്യസിച്ചിട്ടുണ്ട്,ഭ്രാന്തന്‍ എന്ന റോള്‍ ഒഴികെ.ഹും..ആരാന്റമ്മയ്ക്ക്...ആ സക്കീനവക്കീലെങ്ങാനും ഇത് ഇഷ്ടപോസ്റ്റായി പ്രഖ്യാപിക്കാന്‍ മതി.വണക്കം.

Anonymous said...

ഇത്തിരിയേ ഇത്തിരിക്കും ഉണ്ടോ ഇത്തിരിവട്ട്...
നല്ല പോസ്റ്റാണ് കെട്ടോ. നമുക്കെല്ലാം പലപ്പോഴും തോന്നാറില്ലേ കുറച്ച് ഭ്രാന്തുണ്ടെന്ന്. അല്ലെങ്കില്‍ ചിലകാര്യങ്ങളെങ്കിലും നാം ശരിക്ക് ചെയ്യുമ്പോള്‍ ജനങ്ങള്‍ പറയാറില്ലേ അവന് വട്ടാണെന്ന്. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ അതിരുകവിഞ്ഞ ആവേശം കാണുമ്പോള്‍ നാം പറയാറില്ലേ ഈ ജനത്തിന് ഭ്രാന്താണെന്ന്... എനിക്കും ശരിക്കും വട്ടയോ... ?

ജ്യോതിര്‍മയി /ज्योतिर्मयी said...

ഇത്തിരിവെട്ടമേ!

ഞാന്‍ ആലോചിക്കുകയായിരുന്നു, എനിയ്ക്കു ഭ്രാന്തുണ്ടോ...ഉണ്ടോ...ണ്ടോ...???

ഇല്ല... ഇല്ലല്ലോ...ഇല്ലെന്നേ...

;-) :-))


qw_er_ty