Wednesday, December 03, 2008

വ്യാഖ്യാനം.

പഞ്ചേന്ദ്രിയങ്ങള്‍ കടന്നെത്തുന്ന
വിവരങ്ങളുടെ മനനത്തിന്,
അവളുടെ വേഗക്കുറവിനാണ്
‘റ്റ്യൂബ് ലൈറ്റ്’
എന്ന പര്യായം നല്‍കിയത്.
എന്റെ ആ പിന്‍വിളികള്‍
അവഗണിക്കാതെ അവള്‍
‘അതും പ്രണയമാണെന്ന്’ ശഠിച്ചു.
പിന്നെ, വ്യാഖ്യാനങ്ങളിലേക്ക്
നയിച്ചു.

വെളിച്ചമാവണം
അസ്തിത്വത്തിന്റെ ലക്ഷ്യം
മായിക ലോകത്തിന്റെ
വര്‍ണ്ണ വെളിച്ചമോ,
സൂര്യതപം പേറുന്ന
വെള്ളിവെളിച്ചമോ,
ആവേണ്ടനിയ്ക്ക്.
പകരം, സാന്ത്വനമൊളിപ്പിച്ച
തൂവെളിച്ചമായാല്‍ മതി.
അതെല്ലോ, ഒരു സഖിയുടെ
ദൌത്യവും ജീവിതവും.

പിന്നെ,
ബോധ ലോകത്തെത്തുന്ന
വിവരാംശമെന്ന ഊര്‍ജ്ജം
ചിന്തയുടെ മൂശയിലെത്തിച്ച്,
മുഴുപ്രകാശമായി തെളിയിച്ച്
പ്രസരിപ്പിക്കുന്ന റ്റ്യൂബ് ലൈറ്റിനെ
സ്വാംശീകരികാനും വേണം,
ദൈവാനുഗ്രഹം.

അവള്‍ സൌഭാഗ്യമെന്ന്-
വിശദീകരിക്കപ്പെട്ടപ്പോള്‍‍.
പട്ടാപകല്‍,
നട്ടപ്പാതിരയാക്കാന്‍
വ്യാഖ്യാനങ്ങളാല്‍ സാധ്യമെന്ന്
വ്യാഖ്യാനിച്ച്,
ന്യായീകരിച്ച്,
എന്റെ അസൂയ,
സംതൃപ്തികണ്ടെത്തി.

13 comments:

Rasheed Chalil said...

ഒരു പോസ്റ്റ്.

ധൂമകേതു said...

ഒരു പോസ്റ്റിന്‌ ഒരു കമന്‍റ്‌... കൊള്ളാം ഇഷ്ടായി...

ബഷീർ said...

പഴയ റ്റ്യൂബ്‌ ലൈറ്റുകളുടെ കാലം മാറി മാഷേ.. ഇപ്പോള്‍ സ്വിച്ചിട്ടാല്‍ ഉടനെ കത്തുന്നവയുണ്ടല്ലോ.. ആയുസ്‌ കുറവാണെന്ന് മാത്രം..

വ്യാഖ്യാനം കൊള്ളാം.. :)

കുഞ്ഞന്‍ said...

ഇത്തിരി വെട്ടം വെട്ടമില്ലാത്തതിനേക്കാള്‍ നല്ലതാണ് ഇത്തിരി മാഷെ..

സ്ത്രീ മാത്രം സ്വാന്തനമായാല്‍ മതിയൊ പുരുഷനും ആകാമല്ലൊ അതും നല്ല എല്ലീഡി ലൈറ്റ് പോലെ

കരീം മാഷ്‌ said...

തനിയെ തെളിയുന്നില്ലൊരു വിളക്കും.
തനിക്കല്ലാതെ കത്തിത്തീരുന്നെല്ലാ വിളക്കും,

സുല്‍ |Sul said...

ഇങ്ങനെ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനാവും ഇന്ന് നാട്ടിലോട്ട്. റ്റ്യൂബ് ലൈറ്റ് ഇനി ഫ്ലാഷ് ലൈറ്റ് ആയോ എന്ന് കണ്ടറിയണം. ആശംസകള്‍!

-സുല്‍

പകല്‍കിനാവന്‍ | daYdreaMer said...

ഇതൊരിത്തിരി വെട്ടം അല്ലല്ലോ.. ഒത്തിരി ആണല്ലോ ,,,, :)

ഏറനാടന്‍ said...

അല്ലയോ ഇത്തിരിവെട്ടമേ..
ഈ കവിതാലൈനുകള്‍ ഉരുവിടവേ
അതിലടങ്ങിയ അര്‍ഥം തിരിയാതെ
ഞാന്‍ എനിക്കാവുന്ന വിധം
സുരേഷ് ഗോപിസ്വരത്തില്‍
മൂളിക്കാച്ചി നോക്കി
കൊള്ളാം നല്ല പ്രാസവും
നല്ല ഈണവും കോര്‍ത്തുകുരുക്കിയ
സംഭവമീ പദ്യം...

:) :) :)

Sarija NS said...

“അവള്‍ സൌഭാഗ്യമെന്ന്-
വിശദീകരിക്കപ്പെട്ടപ്പോള്‍‍“

അപ്പോഴും അസൂയയോ?? :)

Jayasree Lakshmy Kumar said...

അസൂയയാണല്ലേ? അപ്പൊ മനസ്സ് അംഗീകരിച്ചു, അവൾ സൌഭാഗ്യമാണെന്ന്. അതും അവൾ കണ്ടുപിടിച്ചോളും, ഇത്തിരി വൈകിയാണെങ്കിലും [റ്റ്യൂബ് ലൈറ്റല്ലേ]. പക്ഷെ ഈ അസൂയയ്കുള്ള മരുന്നിനവൾ എവിടെ പോകുമെന്നാ?!!

മുസാഫിര്‍ said...

നോട്ട് വ്യാജ്യനാണോ എന്നറിയുന്നതും പാസ്പോര്‍ട്ട് ഒറിജിനലാണോ എന്നറിയുന്നറിയുന്നതും ഒരു കുഞ്ഞ് ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിലാണ് എന്നറിയാമല്ലോ:)
ഓ ടോ.കവിതയുടെ ആശയം ഇഷ്ടമായി.

ഇട്ടിമാളു അഗ്നിമിത്ര said...

tubelight nu nalla veLichchamalle.. pinnentha ;)

K C G said...

ഇത്തിരി താമസിച്ചാലും ട്യൂബ്‌ലൈറ്റ് കത്തും.

ഓ.ടോ. നാട്ടിലെത്തിയൊ? കുഞ്ഞുഇത്തിരിവെട്ടവും അമ്മയും സുഖമായിരിക്കുന്നോ?