Saturday, August 19, 2006

ഒരു യഥാര്‍ത്ഥലോകം

അനന്തതയില്‍ കണ്ണുനട്ട്‌..
പാതിമരിച്ച ദേഹവും ദേഹിയുമായി
മരുന്നിന്റെ മണമുള്ള വിരിപ്പില്‍..
എനിക്കുമാത്രം കേള്‍ക്കാവുന്ന
കാലത്തിന്റെ കണെക്കെടുപ്പിനായി
ഞാന്‍ കാത്തുകിടന്നു.


ഞരമ്പിലേക്കു പ്രവഹിക്കുന്ന
നിറമില്ലാത്ത ദ്രാവകവുമായി ലയിക്കാന്‍
കഴിയാതിരുന്നപ്പോഴാണ്‌
കാലത്തിന്റെ വാക്കുകള്‍
എനിക്ക്‌ ശ്രവിക്കാനയത്‌


ഇന്നോളം തിരിഞ്ഞു നോക്കാനൊരുമ്പടാത്ത ഞാന്‍,
കാലത്തിന്റെ കാര്‍മേഘങ്ങള്‍ക്കിടയിലൂടേ..
പൊയ്പോയകാലത്തിന്റെ ഇടനാഴിയിലേക്കിറങ്ങി.
അവിടെവെച്ച്‌ ജീവിതമെന്ന മഹാസത്യം
എന്നെ നോക്കി യാത്രപറയാന്‍ തയ്യാറായി.
ഇനി ഞാന്‍ തിരിച്ചുവരില്ല എന്നറിഞ്ഞപ്പോലെ

പത്തുമാസം നീണ്ട ഇടനാഴിയുടെ അവസാനം
ശൈശവത്തോടൊപ്പം കൂടെകൂടിയ ജീവിതം
മതാവിന്റെ മാറിനോട്‌ വിടചൊല്ലവേ.
ബാല്യത്തിന്റെ ആഗമനവും ഞാനറിഞ്ഞു.
ബാല്യത്തിനവസാനം
ചടുലമായ കൌമാരവും തീഷ്ണമായ യൌവ്വനവും...
എല്ലത്തിനും കൂട്ടായി ജീവിതമെന്ന സത്യവും

വാര്‍ധക്യം യൌവ്വനത്തെ അതിജയിച്ചതോടെ
എന്നിലെ ഞാന്‍ എന്നെ തളര്‍ത്താന്‍ തുടങ്ങി
ഞാന്‍ എന്റെ ശവക്കുഴി സ്വപ്നം കാണ്ടു..
വെളുവെളുത്ത എന്റെ കഫന്‍പുടവ*യില്
‍അഴുക്കാക്കാനെത്തുന്ന ശത്രുവിനെ
പുതുമണ്ണിന്റെ മണത്തിലും നിറത്തിലും
ഞാന്‍ കാണാന്‍ തുടങ്ങി
പള്ളികാട്ടിലെ മൈ ലാഞ്ചിപ്പൂക്കള്‍ എന്നെ
കൊതിയോടെ നോക്കാന്‍ തുടങ്ങി
പ്രണയത്തിനും സ്നേഹത്തിനും പ്രതിഫലമായി...
മനസ്സില്‍ മൂന്നുപിടിമണ്ണുമായി
എന്റെ ഉറ്റവരും കാത്തിരുന്നു..

തണുത്തുറയുന്ന
എന്റെതായിരുന്ന ശരീരത്തിനകത്തു നിന്നു..
ഞാന്‍ പറന്നുയരുകയായി...
ലോകവും ലോകരും എനിക്ക്‌ അപ്രാപ്യമാവുന്നു..
മറ്റൊരുലോകത്തിന്റെ
കാവാടത്തിനു മുമ്പില്‍ ഞാന്‍ എത്തിപ്പെട്ടു.


അപ്പോഴും
കാലം എന്നെ ആശ്വസിപ്പിച്ചു
കണ്ടെതെല്ലാം ഇനി ഓര്‍മ്മ മാത്രം
ഞൊടിയിടയില്‍ അവസാനിക്കുന്ന;
അല്ലെങ്കില്‍ അവസാനിച്ച,
ഒരു ഒരു മിഥ്യാലോകം.
ഓര്‍മ്മിക്കാന്‍ മത്രം ഒന്നുമില്ലാത്ത
ഒരുലോകം


പിന്നെ യാഥാര്‍ത്ഥ്യം ?
ഞാന്‍ ഇത്തിരി സംശയത്തോടെ
കാലത്തെ ശ്രദ്ധിച്ചു.
പുതിയലോകത്തിന്റെ കാവടത്തിലേക്ക്‌
നീളുന്ന വിരലുകള്‍..
ഇതാണ്‌ യാഥാര്‍ത്ഥ്യം..
കലത്തിന്റെ കളമൊഴി..
ഒരു ദലമര്‍മരമായി എന്നില്‍ അടിഞ്ഞുകൂടി.


നാഡിപിടിച്ചുനോക്കിയ നാട്ടുവൈദ്യന്‍
മരണം സ്ഥിരീകരിച്ചു
തേങ്ങലുകളുയര്‍ന്നു.
സുഹൃത്തുക്കളിലാരോ
ഖബര്‍ കുഴിക്കാന്‍ ആളയച്ചു
മൂന്നുപിടി മണ്ണ് വേണം.
അവര്‍ക്ക്
എന്നെ യാത്രയാക്കാന്‍..

എനിക്കു കാണാം
എന്റേതായിരുന്ന ശരീരം..
സുഖ സുഷുപ്തിയില്‍,
ശ്വാസോഛോസരഹിതമായി...
പിന്നെ ചുണ്ടില്‍
അപൂര്‍ണ്ണമായ ഒരു മന്ദഹാസവും.

എന്നല്‍ ഞാനോ..
മറ്റൊരു ലോകത്തിലേക്കുള്ള പടിവാതിലിലും..
അതെ യഥാര്‍ത്ഥലോകം എന്റെ തൊട്ടുമുമ്പില്‍‍.


* മരണപെട്ടവനെ കബറടക്കും മുമ്പ് പൊതിയുന്ന വെളുത്തതുണി

31 comments:

വല്യമ്മായി said...

വായിച്ചു.എല്ലാവരും നടന്നടുക്കുന്നത് ആ ഒരു സത്യത്തിലേക്കല്ലേ

അഗ്രജന്‍ said...

പലരും ഓര്‍ക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നൊരു യാഥാര്‍ത്ഥ്യം... നന്നായിരിക്കുന്നു റഷീദ്.

rajavu said...

എന്‍റെ ഒരു സംശയമാണു്.മരിച്ചവര് താഴേയ്ക്കാണു് എപ്പോഴും നോക്കുന്നാതു്.
മരിച്ചവനു് താഴെയും മുകളും ഉണ്ടോ.?
അല്ലാ ഉണ്ടെങ്കില്‍ തന്നെ മരിച്ചവനു് മുകളിലോട്ട് നോക്കാന്‍ ഒക്കില്ലേ.സംശയമാണു്.
ഉത്തരമുന്‍ടെങ്കില്‍ ആരെങ്കിലും എഴുതണേ.

നന്നായിരിക്കുന്നു.ഭാവുകങള്‍.

ദില്‍ബാസുരന്‍ said...

ഇത്തിരിവെട്ടം ചേട്ടാ,

നന്നായിരിക്കുന്നു.എന്നെ ചിന്തിപ്പിക്കുന്നു ഈ വരികള്‍.

(എനിക്ക് തോന്നിയത്: ആദ്യത്തെ രണ്ട് മൂന്ന് ഖണ്ഡികകളില്‍ ഉണ്ടായിരുന്ന ഒരു വായനാസുഖം താഴെ നിന്ന് തൊട്ടു മുകളിലെ ഖണ്ഡികകളില്‍ കുറവാണോ എന്ന്?

ഇത്തിരിവെട്ടം|Ithiri said...

ദില്‍ബൂ നന്ദി.. തീര്‍ച്ചയായും.. പിന്നെ ഇത്തിരി മാറ്റം വരുത്തിയിട്ടുണ്ട്.

വല്ല്യമ്മായി നന്ദി, സത്യം. എല്ലാവരും മറക്കുന്ന ആരും ഓര്‍ക്കാന്‍ ആഗ്രഹിക്കത്തത് തന്നെ..

അഗ്രജന്‍ നന്ദി,മുകളീല്‍ പറഞ്ഞത് വായിക്കുമല്ലോ

പിന്നെ രാജാവേ.. ഞാന്‍ കണ്ടമരിച്ച മനുഷ്യര്‍ തിരിച്ചാണ്.കണ്ണടച്ചിട്ടില്ലെങ്കില്‍ മുകളിലേക്ക് നൊക്കുന്നതായിട്ടാനണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇനി കൂടുതല്‍ അറിയുന്നവര്‍ ആരെങ്കിലും എഴുതുമായിരിക്കും.

ദില്‍ബൂ നന്ദി.. വീണ്ടും

ബിന്ദു said...

നന്നായിട്ടുണ്ട്. :)

ഇളംതെന്നല്‍.... said...

വളരെ നന്നായിരിക്കുന്നു റഷീദ്‌...

സു | Su said...

യഥാര്‍ത്ഥലോകത്തേക്കുള്ള നോട്ടം നന്നായിട്ടുണ്ട് :)

പാര്‍വതി said...

അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ
ലോക ഗോളം തിരിയുന്ന മാര്‍ഗ്ഗം..
അതിങ്കലെങ്ങാണ്ടൊരിടത്ത് നിന്ന്
നോക്കുന്ന മര്‍ത്യന്‍ കഥയെന്ത് കണ്ടു.

അടുത്ത നിമിഷം ഉണ്ടാവുമോ എന്നറിയാത്ത നമ്മള്‍ എന്തൊക്കെ പ്ലാനുകളാണ് ഉണ്ടാക്കുന്നത് അല്ലെ?

-പാര്‍വതി.

അനു ചേച്ചി said...

യാത്ര പറയുന്ന ജീവിതം, കാത്തിരിക്കുന്ന പുതിയ ലോകം തരുന്ന പ്രതീക്ഷയുടെ ആലസ്യം ! എല്ലാം എത്ര സുന്ദരം.

റീനി said...

ഇത്തിരി വെട്ടവുമായി അവസാനം ഉമ്മറത്തേക്കു ഇറങ്ങിയല്ലോ!!

നന്നായിട്ടുണ്ട്‌.

ഇന്നോളം തിരിഞ്ഞു നോക്കാനൊരുമ്പടാത്ത ഞാന്‍
കാലത്തിന്റെ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ......

തുടര്‍ന്നുള്ള വരികള്‍ ചിന്തിപ്പിക്കുന്നു.

ഇത്തിരിവെട്ടം|Ithiri said...

ബിന്ദു നന്ദി.

ഇളംതെന്നലേ നന്ദി.

സു, നന്ദി.., നമ്മോട് ഏറ്റവും അടുത്ത് മറ്റൊരുലോകം കൂടിയില്ലേ ?

പാര്‍വ്വതി നന്ദി,
“ഒരു മരകൊമ്പില്‍ ക്ഷണം മൈനയുതിര്‍ക്കും
മന്ത്രഗാനം മാത്രം മര്‍ത്ത്യജീവിതം“
പണ്ടെങ്ങോ എവിടെയോ വായിച്ചതാ..

അനുചേച്ചി നന്ദി, തീര്‍ച്ചയായും

റീനി നന്ദി, ഇനിയും ഉമ്മറത്തേക്കിറങ്ങാനുള്ള പേടി മാറിയിട്ടില്ല.. മാറുമായിരിക്കും അല്ലേ..

ഏറനാടന്‍ said...

"തണുത്തുറയുന്ന
എന്റെതായിരുന്ന ശരീരത്തിനകത്തു നിന്നു..
ഞാന്‍ പറന്നുയരുകയായി...
- നന്നായി റഷീദ്‌, മരണത്തെ ദിവസത്തിലൊരു നേരമെങ്കിലുമോര്‍ക്കുന്നത്‌ മനുഷ്യന്‌ നല്ലതാണല്ലോ.
ഭീതിയോടെയാണ്‌ മുഴുവനും വായിച്ചത്‌. "മരണം വാതില്‍ക്കലൊരുനാള്‍ മഞ്ചലുമായ്‌ വന്നു നില്‍ക്കുമ്പോള്‍..." എന്ന ഗാനവീചികള്‍ ചെവിയില്‍ അലയടിക്കുന്നുവൊടുവില്‍..

നിയാസ് - കുവൈറ്റ് said...

ഇത്തിരി ഭയത്തോടെ മാത്രമേ മരണത്തെ ഒര്‍ക്കാന്‍ കഴിയൂ. അത് സത്യം
അഭിപ്രയവ്യത്യസങ്ങളില്ലാതെ മനുഷ്യന്‍ വിശ്വസിക്കുന്ന ഒരേഒരു കാര്യം മരണം ആണെന്നു തോന്നുന്നു.

റഷീദെ നന്നയിരിക്കുന്നു. ഇനിയും ഇനിയും എഴുതൂ, കൂടുതല്‍ പ്രതീക്ഷയോടെ

നിയാസ്

ദില്‍ബാസുരന്‍ said...

മരണത്തെ എന്തിന് ഭയക്കണം?

ഉള്ള കാലം കഴിയുന്നത്ര സന്തോഷത്തോടെ ജീവിച്ച്,ദു:ഖങ്ങളെ ജീവിതത്തിന്റെ ഭാഗമായിക്കണ്ട്,ഈ ജീവിതം തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞ്,നാളെ മരണം വന്ന് വിളിച്ചാല്‍ ഒരു മന്ദഹാസത്തോടെ കൂടെ പോകണം.

If you can die with a smile and the words "life is beautiful" on your lips, that's a life worth living.Mario Puzo said something like this in 'God father'.

mariam said...

ദില്‍ബൂ,
ചിരിയോടെ മരിക്കണമെങ്കില്‍ ആരെങ്കിലും ഇക്കിളിയാക്കി കൊല്ലണം. :-D

ദില്‍ബാസുരന്‍ said...

മറിയം,
:D

“ങ്യാഹഹാ” എന്നുള്ള മണിച്ചിരിയല്ല ഞാന്‍ ഉദ്ദേശിച്ചത്. ‘മ്ഹും’എന്ന സിമ്പിള്‍ ചിരി പറ്റുമോന്ന് ഞാന്‍ എന്റെ ടൈം ആവുമ്പൊ ഒന്ന് നോക്കട്ടെ :)

mariam said...

ദില്‍ബൂ,
ഓഹോഹോ... ഊറിച്ചിരി.
അതിന്‌, "എന്റെ കോഴി മുട്ടയല്ലേ..,നെഹ്രുവിന്റെ കാര്യമോര്‍ക്കുമ്പോഴാണ്‌. അയാള്‌ കൊണ്ടു വന്നിരിക്കുന്നത്‌ തേങ്ങയാണ്‌" പോലുള്ള എന്തെങ്കിലും മരണ സമയത്ത്‌ സംഭവിക്കണം!. :-D

കരീം മാഷ്‌ said...

ഇത്തിരിവട്ടത്തിന്റെ ജനിമൃതികള്‍ക്കിടയെലെ ഇത്തിരി സമയത്തില്‍ മനുഷ്യജീവന്റെ പെന്റുലാന്ദ്ദോളനം വായിച്ചു ചിന്തയിലാണ്ടിരുന്നപ്പോളാണ്‌ നാട്ടില്‍ നിന്ന്‌ ഉപ്പാന്റെ ഫോണ്‍

"മരിച്ചെന്നു കരുതിയ നവരപ്പായസം വീട്ടില്‍ തിരിച്ചെത്തിരിക്കുന്നു".

ഞാന്‍ അത്‌ഭുതത്തിന്റെ കൊടുമുടിയിലെക്കുയര്‍ത്തപ്പെട്ടു.

മിനിഞ്ഞാന്ന്‌ സൗദിയില്‍ നിന്ന്‌ കൂട്ടമെയിലു വന്നു എന്റെ ഇന്‍ബോക്‌സ്‌ നിറച്ചത്‌ നവരപ്പയത്തിന്റെ ദുരന്തം കുത്തിനിറച്ചായിരുന്നു.

(ബിരിയാണിക്കുട്ടിന്റെ മെയില്‍ അതിനിടയില്‍ മുങ്ങിപ്പോയി)

നവരപ്പായസത്തിനെ (ശരിക്കുള്ള പേരു അവന്റെ വീട്ടിലുള്ളവര്‍ക്കു പോലും അറിയുമോ എന്നു സംശയം). പിടിച്ചു വെച്ച ശമ്പളത്തില്‍ നിന്ന്‌ ഒരുമാസ ശമ്പളം ചോദിച്ച അപരാധത്തിന്‌, സ്‌പോണ്‍സര്‍ പിടിച്ച പിടിയാലേ ക്യാന്‍സല്‍ ചെയ്‌ത്‌ ദില്ലീ യിലെക്കു ചീപ്പ്‌ ടിക്കറ്റിനു പാക്കു ചെയ്‌തിരിക്കുന്നു

മൂന്നു മാസത്തെ ശമ്പളം ആ അറബിക്കാലന്‍ വിസ ചെലവിനു കട്ടു ചെയ്‌തത്രെ !

25 റിയാലും കൊണ്ടു മാത്രം ദില്ലീ എയര്‍പോര്‍ട്ടിലിറങ്ങിയ അവന്റെ കയ്യില്‍ ആകെയുണ്ടായിരുന്ന മുഷിഞ്ഞ വസ്‌ത്രങ്ങളും,പാസ്‌പോര്‍ട്ടും അടങ്ങിയ ബാഗ്‌ ഒരു ദില്ലിക്കാലന്‍ തട്ടിപ്പുകാരനും അടിച്ചോണ്ടു പോയത്രെ.

ആരുടെയോക്കെയോ കയ്യില്‍ നിന്ന്‌ ഭിക്ഷ വാങ്ങി ട്രെയിനിന്‌ നാട്ടിലെത്തിയപ്പോള്‍ അവന്‍ കണ്ട കാഴ്‌ച.

ഒരു മനുഷ്യനുൂ ഇതു വരെ കാണാന്‍ ഭാഗ്യമില്ലാത്തത്‌.
അവന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നു.
ലൈവായി കണ്ടു.
മയ്യത്തു കട്ടിലു കൊണ്ടു വരലും പ്രാത്ഥനയും കുഴിയെടുപ്പും തകൃതി.
പ്രേതത്തെ കണ്ടപോലെ അലറി വിളിച്ച നാട്ടുകാര്‍ക്കു മുന്‍പില്‍ അയാള്‍ ജീവനോടെ നിന്നു.(സില്‍വര്‍സ്‌റ്റര്‍ സ്‌റ്റലിനെപ്പോലെ)

കാര്യമിതാണ്‌ ബാഗും തട്ടി ഓടിയ കള്ളന്‍ ഹാര്‍ട്ടറ്റാക്കായി മരിച്ചു. (അയാള്‍ ചിലപ്പോള്‍ ബാഗ്‌ വഴിയില്‍ വെച്ചു തുറന്നു കാണും) അയാളുടെ കയ്യില്‍ നിന്നു കിട്ടിയ ബാഗിലെ പാസ്‌പോര്‍ട്ടില്‍ നിന്ന്‌ അഡ്രസ്സു നോക്കി പോലീസ്‌ മരണം വീട്ടില്‍ അറിയിച്ചു. ബോഡി പെട്ടന്ന്‌ കൊണ്ടുവരാന്‍ M.L.A.യും കേന്ദ്ര മന്ത്രി വരെ ഇടപെട്ടു. (എതായാലും ഒരു ഗുണം കിട്ടി) പുള്ളിയുടെ നവരപ്പായസം എന്ന ഓമനപ്പേരു മാറിക്കിട്ടി. ഇപ്പോള്‍ 'നവരപ്രേതം' ന്നാത്രെ ആളുകള്‍ വിളിക്കുന്നത്‌

എങ്ങനെയുണ്ട്‌ ജനിമൃതികള്‍ക്കിടയിലെ ഇത്തിരി സമയത്തിലുള്ള മനുഷ്യജീവന്റെ പെന്റുലാന്ദ്ദോളനം.

(ഈ സംഭവം മിനിഞ്ഞാന്ന്‌ ഏഷ്യാനെറ്റില്‍ കാണിച്ചിരുന്നത്രെ..!)എതായാലും ഞങ്ങളുടെ "ഇരുമ്പുഴി" ലോക ശ്രദ്ധയാകര്‍ഷിച്ചു വരുന്നു.

mariam said...

ഒഹൊ മാഷിന്റെ പരിചയക്കരനായിരുന്നൊ... ടിവി യില്‍ കണ്ടിരുന്നു. ഏതായാലും സംഭവിച്ച സ്ഥിതിക്കു അല്‍പം നേരം കൂടി വേഷം മാറി നിന്നു എല്ലാം കാണാമായിരുന്നു അങ്ങേര്‍ക്കു എന്നു തോന്നി. സുവര്‍ണാവസരം തുലച്ച പോലെ..

ഇത്തിരിവെട്ടം|Ithiri said...

കാര്യമിതാണ്‌ ബാഗും തട്ടി ഓടിയ കള്ളന്‍ ഹാര്‍ട്ടറ്റാക്കായി മരിച്ചു. (അയാള്‍ ചിലപ്പോള്‍ ബാഗ്‌ വഴിയില്‍ വെച്ചു തുറന്നു കാണും)

എന്റെമ്മോ...

കരീഭായി ന്യൂസ് ഞാനും കണ്ടിരുന്നു (സത്യം).. പക്ഷെ അതും നവരപ്പായസവും തമ്മിലുള്ള ബന്ധം ഇപ്പോഴാ അറിഞ്ഞത്.. പോസിറ്റിലും കമന്റിട്ടതില്‍ നന്ദി..

വിശാല മനസ്കന്‍ said...

ഇത്തിരിവെട്ടമേ, കവിതക്ക് കമന്റാന്‍ ഞാന്‍ വളര്‍ന്നില്ല.

പിന്നെ, കരീം മാഷേ. അത് മെഗാ സംഭവം ആയിപ്പോയല്ലോ! ഈശ്വരാ..!

ഏറനാടന്‍ said...

ഹോ.. മരണത്തിനു പല മുഖങ്ങളും ഭാവങ്ങളുമുണ്ടെന്ന് പറയുന്നത്‌ കരീംമാഷിന്റെ നാട്ടുകാരന്റെ (എന്റെ അളിയന്റെ നാട്ടുകാരനുമാണ്‌ട്ടോ) അനുഭവത്തില്‍ നിന്നും മനസ്സിലായി. രംഗബോധമില്ലാതെ ഏതുനിമിഷവുമെത്തുന്ന കോമാളിയാണ്‌ മരണമെന്നാരോ പണ്ട്‌ പറഞ്ഞിരിക്കുന്നു. (ആരാ ഷേയ്‌ക്‌ക്‍സ്പിയറാണോ ഇത്തിരിവെട്ടമേ?) കാലന്‍ ആളെമാറി പിടിച്ചുകൊണ്ടുപോയത്‌ രസകരമായിട്ടെടുത്ത ഒരു പടമുണ്ട്‌: 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍' പറ്റുമെങ്കിലൊന്ന് കാണുക.

നിറം said...

നല്ല എഴുത്ത്.മരണം വാതില്‍ക്കലൊരുനാള്‍ എന്ന പാട്ട് ആരോ മൂളും പോലെ...

റഷീദേ നന്നായിട്ടുണ്ട്

kumar © said...

നന്നായിട്ടുണ്ട്. കവിതയെക്കുറിച്ച് കമന്റു പറയാനൊന്നും നമ്മള്‍ ആളല്ല. പണ്ട് ഔവര്‍ കോളേജില്‍ പഠിച്ചിരുന്ന ഒരു കവിതയെ കമന്റടിക്കണം എന്നു ആഗ്രഹമുണ്ടായിരുന്നു. ധൈര്യമില്ലാത്തതു കൊണ്ട് അതും നടന്നില്ല. യഥാര്‍ത്ഥലോകം.

pradeepam said...

Kaavia ghadanayum, vishayavum, bhavanaum nannayirikkunnu. Ennalum iniyum vettiyum ,thiruthiyum ezhuthanam. Ente ella aasamsakalum.
Eniyum pratheekshikkunnu
pradeep.m.menon
doha-qatar
mob.0974-5873830

ഇത്തിരിവെട്ടം|Ithiri said...

വക്കാരിമാഷേ ഞാന്‍ ജിമെയില്‍ടക്കിന് invite ചെയ്തിട്ടുണ്ട്. വല്ലപ്പോഴും വല്ലതും പറഞ്ഞിരിക്കാമല്ലോ..

ശ്രീജിത്ത്‌ കെ said...

ഇത്തിരിക്കുട്ടാ, കവിതയും വഴങ്ങുമല്ലേ. നന്നായിട്ടുണ്ട്. പക്ഷെ എന്തേ ഈ വിഷയം തിരഞ്ഞെടുക്കാന്‍. വെറുതേ ചോദിച്ചതാട്ടോ, മറുപടി പ്രതീക്ഷിക്കുന്നില്ല.

ഇത്തിരിവെട്ടം|Ithiri said...

എല്ലാവര്‍ക്കും നന്ദി.. വായിച്ചവര്‍.കമന്റിയവര്‍.. എല്ലാവര്‍ക്കും..

ഏറനാടന്‍ ഭായി നന്ദി, മരണത്തേ കുറിച്ച് എങ്ങനെ ലാഘവത്തോടെ സംസാരിച്ചാലും അത് സീരിയസ്സയിപോവുന്നു. പിന്നെ ഒന്നു പേടിപ്പിക്കണം എന്ന് ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല.

നിയാസെ നന്ദി, തീര്‍ച്ചയായും മരണകാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യസങ്ങളുള്ളതായി അറിയില്ല. അതിനുമുമ്പും ശേഷവും എങ്ങനെ എന്നതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും.

ദില്‍ബൂ നന്ദി, മരണത്തെ എന്തിന് ഭയക്കണം?
ഈ ചോദ്യത്തിനുത്തരം എന്റെ കയ്യിലില്ല..

മറിയം നന്ദി, തീര്‍ച്ചയായും അങ്ങനെ വേണ്ടിവരും എന്നു തോന്നുന്നു. എങ്കിലും ചില ആളുകള്‍ പുഞ്ചിരിയോടെ മരിച്ചുകിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കൂടുതല്‍ പറയാന്‍ എനിക്കറിയില്ല

കരീം മാഷേ നന്ദി.. വായിച്ചതിനും പിന്നെ പോസ്റ്റിലും നല്ലോരുകമന്റ് തന്നതിലും ..

വിശാലേട്ടാ‍ നന്ദിയുണ്ട്. വായിച്ചതിനും കമന്റിയതിനും മാത്രമല്ല. ഇതിനെ കവിത എന്നുവിളിക്കാന്‍ സൌമനസ്യം കാണിച്ചതിന്.

നിറമേ ഒരുപാട് നിറങ്ങളുള്ള ഒത്തിരിനന്ദി..

കുമാര്‍ജീ നന്ദി.. ഒത്തിരി. പിന്നെ വിശാല്‍ജിയോട് പറഞ്ഞത് ആവര്‍ത്തിക്കുന്നു. നന്ദി വായിച്ചതിനും കമന്റിയതിനും മാത്രമല്ല. ഇതിനെ കവിത എന്നുവിളിക്കാന്‍ സൌമനസ്യം കാണിച്ചതിന്

പ്രദീപ് നന്ദി.. ഇത് കവിതയാണോ എന്ന് ഞാന്‍ തന്നെ സംശയിക്കുന്നു. എന്തോ എഴുതി. ഒത്തിരി തെറ്റുകള്‍ ഉണ്ട്. തങ്കളുടെ കമന്റിന് വീണ്ടും നന്ദി. ഇനിയും ചൂണ്ടിക്കാണിക്കും എന്ന പ്രതീക്ഷയോടെ.

ശ്രീജിത്ത് : നന്ദി.. പിന്നെ കവിതെയെന്നല്ലാം പറഞ്ഞ് എന്നെ കൊതിപ്പിക്കല്ലേ.. പിന്നെ അടുത്ത ചോദ്യത്തിനു മറുപടി ഞാന്‍ പറയുന്നില്ല

സുമാത്ര said...

ആരുമേ പേടിക്കു മിതോര്‍ക്കുമാത്രയില്‍
ആര്‍ക്കും അറിയാത്ത നഗ്ന സത്യം
നന്നായിട്ടുണ്ട്.

muje said...

ആ ലോകത്തെകുറിച്ചും അവിടുത്തെ കാര്യങ്ങളെക്കുറിച്ചുമൊക്കെ ചിന്തിക്കുമ്പോള്‍ പലപ്പോഴും മരിക്കാന്‍ കൊതിയാകാരുണ്ട്.........!!