Monday, August 28, 2006

പ്രാക്ടിക്കല്‍ ലൈഫ്

അത്‌ അവരുടെ അഞ്ചാം വാലന്റൈന്‍‍ ഡേ ആയിരുന്നു. റെസ്റ്റോറന്റിലെ ഒഴിഞ്ഞ ടേബിളിനരികെ, എന്നെത്തേയും പോലെ വൈകിയെത്തുന്ന അവളെയും കാത്ത്‌ അയാള്‍ ചടഞ്ഞിരുന്നു. തന്റെ മൊബയ്‌ല്‍ എപ്പോഴോ സ്വീകരിച്ച മെസേജ് കാത്തിരിപ്പിന്റെ വിരസതയ്കിടയിലാണ്‌ കണ്ണില്പെട്ടത്‌. അവളുടെ സെല്ലില്‍നിന്ന് അയാളെ തേടിയെത്തിയ കൊച്ചുസന്ദേശം. മംഗ്ലീഷിലായതിനാല്‍ കഷ്ടപ്പെട്ട്‌ ഇങ്ങിനെ വായിച്ചെടുത്തു.

ഡിയര്‍ മനോ... ഞാനങ്ങോട്ട്‌ പുറപ്പെട്ടിരുന്നു. ബട്ട്‌ വഴിയില്‍ പ്രക്ടിക്കല്‍ ലൈഫിനെ കുറിച്ച്‌ ചിന്തിച്ച്‌ ഞാന്‍ ദീപുവിനെ വിളിച്ചു. കാണാം.. ടെയ്ക്‌ കെയര്‍.. ബൈ ബൈ., ശ്രേയ..

മറ്റൊരു നമ്പരിനായി അയാള്‍ സെര്‍ച്ചില്‍ ക്ലിക്ക്‌ ചെയ്തു

22 comments:

Rasheed Chalil said...

ഒരു നുറുങ്ങുകഥ ഇവിടെ പോസ്റ്റുന്നു.

വല്യമ്മായി said...

അയാള്‍ തൊഴില്‍ രഹിതനായിരുന്നോ??

Kumar Neelakandan © (Kumar NM) said...

ജീവിക്കാനറിയാം, രണ്ടാള്‍ക്കും!

Unknown said...

ഈ പയ്യന്‍ പോര. ഉടന്‍ ആശ്വാസത്തോടെ അടുത്ത രണ്ട് ഹോട്ടലുകളില്‍ ഇതിന് ശേഷം നിശ്ചയിച്ചിരിക്കുന്ന രണ്ട് വലന്റൈന്‍ ഡിന്നറുകള്‍ എല്ലാം ഓകെ അല്ലേ എന്ന് ചെക്ക് ചെയ്യണം. ഈ വീണ് കിട്ടിയ സമയം കൊണ്ട് സമയ പരിമിതികാരണം വിളിക്കാതിരുന്ന ആ പെണ്‍കുട്ടിയെ വിളിച്ച് നാളേയ്ക്ക് ഒരു ഔട്ടിങ് ഫിക്സ് ചെയ്യണം.

ഇത്തിരിവെട്ടം,
ഈ ചെക്കന്റെ കാര്യം ലജ്ജാവഹം! :-)

Rasheed Chalil said...

മറ്റൊരു നമ്പരിനായി അയാള്‍ സെര്‍ച്ചില്‍ ക്ലിക്ക്‌ ചെയ്തു

ദില്‍ബൂ ഇതുകണ്ടില്ലേ...

Unknown said...

അപ്പോള്‍ വെച്ച് സെര്‍ച്ച് ചെയ്താല്‍ പോര ഒന്ന് രണ്ട് ബാക്കപ്പ് വേണം ആദ്യമേ എന്നാണ് ഉദ്ദേശിച്ചത്. :-)

ആളുകള്‍ അങ്ങനെ ചെയ്യുന്നത് കാണേണ്ടി വന്നിട്ടുണ്ട്. :(

Visala Manaskan said...

നൈസ് നുറുങ്ങുകഥ.

മുസ്തഫ|musthapha said...

നല്ല നുറുങ്ങ്

ദില്‍ബൂ... :)

Sreejith K. said...

ശരിക്കും പ്രാക്റ്റികല്‍ തന്നെ. ഇഷ്ടായി.

Rasheed Chalil said...

വല്ല്യമ്മായി നന്ദി. ഇനി തൊഴില്‍ രഹിതനെങ്കില്‍ ഇതൊരു തൊഴിലായി സ്വീകരിക്കട്ടേ... എന്താ..

കുമാര്‍ജീ.. നന്ദി.. അവരും അതുമനസ്സിലാക്കിയ പോലെ തോന്നുന്നു.

ദില്‍ബൂ നന്ദി.. പിന്നെ ദില്‍ബൂ അങ്ങനെ ചെയ്യുന്നതാരും കണ്ടിട്ടില്ലല്ലോ അല്ലേ.

വിശാലേട്ടാ നന്ദി.

അഗ്രൂ നന്ദി.. പിന്നെ ഫോട്ടോയെല്ലാം മാറ്റി ചുള്ളനായല്ലോ.

അഹം നന്ദി. അഞ്ചുവര്‍ഷം കഴിഞ്ഞാവും ബുദ്ധിയുദിച്ചത്.

ശ്രീജിത്തേ നന്ദി. പിന്നെ ഇതു പ്രക്റ്റിക്കലാക്കാനുള്ള പദ്ധതിയൊന്നും ഇല്ലല്ലോ. ഇനി ഉണ്ടെങ്കില്‍ പ്രശ്നമൊന്നും ഇല്ല. ഞങ്ങള്‍ ഒരു പോസ്റ്റുകൂടി വായിക്കേണ്ടി വരും. ‘വലന്റൈന്‍ ഡേയിലെ മണ്ടത്തരം”. പ്രതീക്ഷിക്കണോ.

സു | Su said...

ലോകം മാറുന്നു. അല്ലെങ്കില്‍ ജനങ്ങള്‍ ‍ മാറ്റുന്നു.

കുഞ്ഞിക്കഥ നന്നായി.

അരവിന്ദ് :: aravind said...

ഏയ്..അതു ചുമ്മാ...
:-)

Adithyan said...

ആക്ചുവലീ, ഇങ്ങനെയുള്ള സിറ്റുവേഷന്‍സില്‍ എന്താ ചെയ്യണ്ടേ എന്നു ചോദിച്ചാ‍ാ,,,,

എനിക്കറിഞ്ഞൂടാ...

ദില്‍ബൂനെപ്പോലെ ഈ മാതിരി സംഭവങ്ങളില്‍ എനിക്ക് നോളജ് ഇല്ലല്ലോ... ;)

Rasheed Chalil said...

സൂ നന്ദി.
അരവിന്ദ് നന്ദി, അതെനിക്കറിയില്ല.
ആദീ നന്ദി, ദില്‍ബു ഇക്കാര്യത്തിലെ സര്‍വ്വവിന്ജ്ഞാന കോശമാണോ.. ?

വായിച്ചവരേ കമന്റിയവരേ എല്ലാവര്‍ക്കും നന്ദി

Anonymous said...

ഈ കഥ (കാര്യമോ)ക്ക് 15 കമന്റ്, സീരിയസായിട്ട് ആരെങ്കിലും വല്ലത് എഴുതിയാല്‍ ഒരുത്തനും തിരിഞ്ഞു നോക്കില്ല.

എല്ലാവര്‍ക്കും രസിക്കുന്നതും രമിക്കുന്നതുമാണിഷ്ടം.

കണ്ണൂസ്‌ said...

ആ രമിക്കുന്ന ലിങ്ക്‌ ഒന്ന് കിട്ടിയാല്‍ തരക്കേടില്ലായിരുന്നു അനോണി മാഷേ

Unknown said...

അനോണീ,
എനിക്ക് ആ സീരിയസായ പോസ്റ്റിന്റെ ലിങ്കും വേണം.

asdfasdf asfdasdf said...

എന്റെ ഗുരുവായൂരപ്പാ..ഇനി ഇതും കാണേണ്ടി വരുമല്ലോ.. അനോനി പറഞ്ഞത് വല്ല താനാരോ സൈറ്റിന്റെ കാര്യാവ്വോ ?

Rasheed Chalil said...

ദൈവമേ.. ഒന്നു കണ്ണുതെറ്റിയപ്പോഴേക്കും എന്തല്ലാം കാണണം.. പൊന്നു അനോണി എന്നെയും ആദിയെപ്പോലെ പെണ്ണാക്കനുള്ള വല്ല പദ്ധതിയുമുണ്ടൊ..

ബാബു said...

ഇത്തിരിപ്പോന്ന സന്ദേശങ്ങള്‍ വഴിയല്ലെ അവരിത്രനാളും സൊള്ളിയത്‌! പിന്നെന്താ?

നല്ല നുറുങ്ങ്‌.

Rasheed Chalil said...

ബാബൂ.. മിന്നാമിനുങ്ങേ ഒത്തിരി നന്ദി

ഏറനാടന്‍ said...

ഇത്തിരിവെട്ടമേ ഈ ഇത്തിരിപോന്ന കഥ ഒത്തിരിയിഷ്‌ടമായി. ഇന്നത്തെ യുവതയുടെ ചാപല്യമനസ്സിനെ ആവാഹിച്ചെടുത്ത്‌ ആറ്റികുറുക്കിയ ഇക്കഥയില്‍ ചിന്തിക്കുന്നവര്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌...