Wednesday, September 06, 2006

ടെലിഫോണ്‍ വിശേഷം ഫ്രം ദുബൈ.

ഹലോ....

ഞാനാ...#@$$#%@#$.. മനസ്സിലായോ..

ഹപ്പീ ഓണം...

തങ്ക്യൂ...

ആ പിന്നെ..

നാട്ടിലേക്കോ.. ഞാന്‍ ഇന്ന് ഇതുവരെ വിളിക്കാന്‍ ട്രൈചെയ്തു. ലൈന്‍ ബിസ്സിയാ. കുറച്ചുകഴിയട്ടേ.. ഒന്നുകൂടി നോക്കണം.

എല്ലാവര്‍ക്കും സുഖമല്ലേ വീട്ടില്‍

പിന്നെ സുഖമായിട്ടിരിക്കുന്നു. നീ എപ്പോഴെങ്കിലും #@@$#@ യെ കണ്ടിരുന്നോ..

എന്നെ രണ്ടുപ്രാവശ്യം മൊബയിലില്‍ വിളിച്ചിരുന്നു. ഞാന്‍ എടുത്തില്ല

ഓഫീസിലേക്കോ അതിന്‌ നമ്പര്‍ ഞാന്‍ കൊടുത്തിട്ടില്ല.
നീ കൊടുക്കരുതേ..

ഓ പിന്നെ.. അവനെല്ലേ ആള്‌ വെറുതെ വിളിക്കുമോ...

ഇപ്പോഴോ. അതേക്കുറിച്ചു പറയാതിക്കലാ ഭേദം. നീയോര്‍ക്കുന്നുണ്ടോ എന്റെ കഴിഞ്ഞ വെക്കേഷന്‍..


മാര്‍ച്ചില്‍ അല്ല.. അത്‌ ഇപ്രാവശ്യം.. അതിനുമുമ്പേയുള്ള വെക്കേഷന്‍ .. ഈ കഴിഞ്ഞ 2005 ജനുവരിയിലെ വെക്കേഷന്‍.. അന്ന്.

ആ അന്ന് അവന്റെ കയ്യില്‍ നിന്ന് ആയിരം ദിര്‍ഹംസ്‌ വാങ്ങിയിരുന്നു. ചോദിച്ച ഉടന്‍ പുള്ളി തന്നുകെട്ടോ.. അത്‌ ഇതുവരെ കൊടുക്കാനൊത്തില്ല. സത്യം പറഞ്ഞാല്‍ ഞാനങ്ങു മറന്നു. ഇപ്പോള്‍ ഇടയ്കു വിളിച്ചു ശല്ല്യം ചെയ്യും. എന്ത്‌ ചെയ്യാനാ.. ഇപ്പോള്‍ ജോലിയും പോയെത്രെ.. ഇവിടെ ചാന്‍സ്‌ ഉണ്ടോ എന്ന് ചോദിച്ചു.. ഒന്നുപറഞ്ഞാല്‍ കിട്ടും .. കിളവന്‍ ഇപ്പോള്‍ നമ്മുടെ ആളാ.. പക്ഷെ കൊടുത്താലുണ്ടല്ലോ പിന്നെ അവന്റെ ശല്ല്യവും കൂടി സഹിക്കേണ്ടിവരും. മലയാളിയല്ലേ.. പറയാതെ അറിയാല്ലോ... ഇവിടെ ഇപ്പോള്‍ ചാന്‍സ്‌ ഒന്നും ഉള്ളാതായി അറിയില്ല. സി.വി മെയില്‍ ചെയ്യൂ ഞാന്‍ ഞാന്‍ പരാമാവധി ശ്രമിക്കാം എന്ന് പറഞ്ഞൊഴിഞ്ഞു.


അതൊക്കെ ശരിതന്നെ. പക്ഷെ അവന്‍ ശരിയല്ലന്നേ.. ഞാന്‍ വന്ന കാലത്ത്‌ ഒരു മൂന്നുമാസം അവന്റെ കൂടെ താമസിച്ചിരുന്നു. പൈസ ഒന്നും വാങ്ങിയിട്ടില്ല. എന്നാലും അടുക്കളയിലിട്ട്‌ എന്നെയങ്ങ്‌ ഭരിക്കുവല്ലായിരുന്നോ.. ഇടയ്ക്‌ പറയുമായിരുന്നു.. എടാ ഇതെല്ലാം പഠിച്ചാലെ ഇവിടെ ജീവിക്കാന്‍ പറ്റൂ.. ആ ഒരുകണക്കിന് അതും ഒരു ഉപകാരമായി.. വന്നപ്പോള്‍ ചായ ഉണ്ടാക്കാന്‍ പോലും അറിയില്ലായിരുന്നു.

ഇപ്പ്പോള്‍... ഉണ്ടാക്കി കഴിക്കും.

പിന്നെ ഹോട്ടല്‍ ഫുഡ്‌ വയ്യന്നേ. കാശ്‌ മാത്രമല്ല പ്രശ്നം. വയറിനും പ്രശ്നമാ..

ഫാമിലിയോ.. നോക്കട്ടേ.. കമ്പനി ഫ്ലാറ്റ്‌ കിട്ടാന്‍ സാധ്യതയുണ്ട്‌.

ഞാനോ അത്‌ ഒരു തരികിടക്ക്‌ കേറിയാതാ... നമ്മുടെ ജോച്ചന്റെ ഫ്രന്‍ഡില്ലേ ആ കോഴിക്കോട്ടുകാരന്‍... ^&$%@#%@

ആ ആ പുള്ളിതന്നെ.. ഇവിടെ കോണ്‍ ട്രാക്റ്റ്‌ മേനേജരാ. പുള്ളിയുടെ കേറോഫില്‍ ആയത്‌ കൊണ്ട്‌ ഇവിടെ കിട്ടി..

എവിടെ.. മര്യാദക്ക്‌ ഒരു ലൈന്‍ വരക്കാന്‍ പഠിച്ചത്‌ ഇവിടെ വന്ന ശേഷമാ...

പിന്നെ... അടിപൊളിയായി പോവുന്നു.

പിന്നെ കെളവന്‍ ഇപ്പോള്‍ നമ്മുടെയാളാ.. അയാളുടെ വീക്‌ക്‍നസ്സുകള്‍ അറിഞ്ഞു നിന്നാല്‍ മതി. അറബികളെ കുറച്ച്‌ കുറ്റം പറഞ്ഞാല്‍ പുള്ളി ഹാപ്പി. പിന്നെ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ കിട്ടി.. കമ്പനി ചിലവില്‍... വെറുതെയല്ല, കെളവനെ സോപ്പടിച്ചതാ..

കോഴിക്കോടനോ..

ആ പുള്ളിക്ക്‌ ഞങ്ങളിട്ട പേരാ...

അയാല്‍ക്കോ, എന്തോന്ന് അസുഖം, എല്ലാ ചെലവും കമ്പനിയാണന്നെ.. പിന്നെ ഇപ്പോള്‍ എന്നോട്‌ വലിയ ടെച്ചില്ല. പിന്നെ പുള്ളിയാണ്‌ ജോലിവാങ്ങി തന്നതെന്നു കരുതി ദിവസവും കാലില്‍ വീഴാന്‍ പറ്റുമോ..

ഞാനും വല്ല്യ അടുപ്പത്തിനൊന്നും പോവാറില്ല. ആ കിളവന്‌ ഇഷ്ടമല്ലന്നേ.. പിന്നെ കഴിഞ്ഞദിവസം കിളവനൊടൊപ്പം ഒരു മീറ്റിംഗിന്‌ അബൂദാബി പോയിരുന്നു. എന്തുപവറാണെന്നോ.. ഈ തൊലിവെളുത്തവന്മാര്‍ക്ക്‌ എവിടെ ചെന്നാലും നല്ല പവറാ.. പിന്നെ അന്ന് ഞാന്‍ ഒരു പാരപണിതിട്ടുണ്ട്‌. ചിലപ്പോള്‍ വല്ലാതെ വൈകാതെ കോഴിക്കോടന്‍ വണ്ടി കയറും.

നോക്കട്ടേ.. സമയമില്ല... അതാ പ്രശ്നം....

പിന്നെ വല്ലപ്പോഴും ഒന്നു വിളിക്കടോ.. ഒരു മിസ്കോളെങ്കിലും അടിച്ചുകൂടെ ... ഞാന്‍ ഓഫീസില്‍ നിന്ന് തിരിച്ചു വിളിക്കാം. കോഴിക്കോടന്‍ വരുന്നുണ്ടെന്ന് തോന്നുന്നു.. ഉം... അതുതന്നെ പാണ്ടാറടങ്ങാന്‍.. ഇനി ഒന്നിനും കഴിയില്ല..

ഓകെ ഡാ... എന്നാല്‍ കാണാം.. ബൈ ബൈ.



ഗുഡ്‌ മോര്‍ണിംഗ്‌ സര്‍...

ടക്..‌ (ടെലിഫോണ്‍ വെച്ച ശബ്ദം)

21 comments:

Rasheed Chalil said...

ഒരു കൊച്ചുപോസ്റ്റ്.. ഇത്തിരി വലിയൊരു നുറുങ്ങ്.

വല്യമ്മായി said...

പാല് കൊടുത്ത കയ്യില്‍ തന്നെ കടിക്കണമല്ലേ.

പാരയെ കുറിച്ചല്‍‍പ്പം:
പാരയെ തകര്‍ക്കാന്‍ ന്യൂട്ടണ്‍സ് തേര്‍ഡ് ലോയേക്കാള്‍ മുച്ചീട്ട് കളിക്കാരുടെ തിയറിയാ എനിക്കിഷ്ടം(ഒന്നു വെച്ചാല്‍ രണ്ട്)

Unknown said...

നാട്ടിലേക്കാള്‍ പാരകള്‍ ഗള്‍ഫിലാണെന്നുള്ളതില്‍ സംശയമില്ല.

എന്നെപ്പോലുള്ള ഡീസന്റ് പാര്‍ട്ടീസിന് ജീവിയ്ക്കാന്‍ വയ്യാതായിരിക്കുന്നു. :-)

Anonymous said...

കൊള്ളാം .. ഇതു മലയാളികളുടെ മാത്രം ഒരു വിശേഷം ആയി Rediff.com report ചെയ്തിട്ടുണ്ട്‌ ...

Keralites do not have the habit of supporting each other either in bureaucracy or in politics. Legend has it that live Kerala crabs are exported in open cans because each ensures that the other does not climb out of the can. Each one of the incumbents has risen in his respective area by sheer merit. In fact, some of them had to contend with the feeling of 'over-representation' of Kerala before they were selected.

http://www.rediff.com/news/2006/sep/01tps.htm

ആരെയാണു തല്ലേണ്ടത്‌ .. മലയാളിയേയൊ..? അതൊ..ഇതൊക്കെ report ചെയ്യുന്നവനേയൊ... ?

ശാലിനി said...

നന്നായിട്ടുണ്ട്. ഈ ഗള്‍ഫിലെ മലയാളികളുടെ ഫോണ്‍ ടാപ്പ് ചെയ്താല്‍ ഇതു പോലെയുള്ള സംഭാഷണങ്ങളാവും കൂടുതല്‍ കേള്‍ക്കാന്‍ കഴിയുക. ഇതുകൊണ്ടാണ് പലരും അടുത്ത ബന്ധുക്കളെ പോലും സഹായിക്കാത്തത്, പിന്നീട് ഇവന്‍ നമ്മളെ ഇവിടുന്ന് ചാടിച്ചാലോ എന്ന ഭയം. ഇതിനു നേര്‍വിപരീതമായുള്ള ആള്‍ക്കാരുമുണ്ടേ!

മുസ്തഫ|musthapha said...

നന്നായിരിക്കുന്നു റഷീദ്... പാവം ഗള്‍ഫ് മലയാളി.

ഈയിടെയായി കേള്‍ക്കാവുന്ന ഒരൈറ്റം കൂടെയുണ്ട്...

അപ്പുറത്ത്: ... ഞാന്‍ പുതിയൊരു പോസ്റ്റിട്ടിട്ടുണ്ട്.. ഒന്ന് നോക്കണേ.. കമന്‍റാനും മറക്കേണ്ട...

ഇപ്പുറത്ത് [ഫോണ്‍ വെച്ച് കൊണ്ട്]: പണ്ടാരടങ്ങാന്‍ അവന്‍റെയൊരു പോസ്റ്റ്...

വല്യമ്മായി said...

അത് കലക്കി അഗ്രജാ.(ഇനി ഞാന്‍ പോസ്റ്റിട്ട കാര്യം ആരോടും മിണ്ടൂല)

Rasheed Chalil said...

അതിന് എന്നെ കണ്ടാല്‍ കിണ്ണം കട്ടാവനെ പോലെ തോന്നില്ലല്ലോ അഗ്രജാ... വല്ല്യമ്മായിയെ കണ്ടാല്‍ തോന്നുമോ... ?

Rasheed Chalil said...

വല്ല്യമ്മായി നന്ദി.. ഇവിടെ പിടിച്ചുനില്‍ക്കണമെങ്കില്‍ മുച്ചീട്ടുകളികാരന്റെ തിയറിതന്നെ വേണ്ടിവരും.

ദില്‍ബൂ നന്ദി.. പാരകള്‍ എല്ലായിടത്തും ഉണ്ട്. ബുദ്ധിമുട്ടുള്ള സമയം ഏറ്റവും കൂടുതല്‍ സഹായിച്ചവന് തന്നെ ആദ്യപാര.. എന്തൊരു വിരോധാഭാസം.

അന്‍‌വര്‍ നന്ദി.., ഇത് മലയാളിയുടെ മാത്രം വിശേഷം എന്ന് എനിക്കഭിപ്രായമില്ല. എങ്കിലും മലയാളി ഇത്തിരി മുമ്പിലാണ് ഇക്കാര്യത്തില്‍.

ശാലിനി നന്ദി, താങ്കള്‍ പറഞ്ഞതാണ് ശരി. പിന്നെ നേര്‍വിപരീത ചിന്താഗതിയുള്ളവര്‍ പോലും ഇത്തരക്കരെ പേടിക്കുന്നു.

അഗ്രജാ നന്ദി, അഗ്രജനെ ആരോ ശല്ല്യം ചെയത മട്ടുണ്ടല്ലോ..

വല്ല്യമ്മായി ഇത്രപെട്ടൊന്ന് ഇങ്ങിനെ ഒരു തീരുമാനമെടുത്തൊ.. ?

കൈത്തിരീ നന്ദി.., താങ്കള്‍ ഇത് കാണും എന്ന് കരുതിയില്ല.. ഇനി അങ്ങ്ട് ക്ഷമിക്യ..

kusruthikkutukka said...

ആഗ്രജാ...ഒന്നു കൂടി ഉണ്ടൂ
മെസ്സെഞ്ജെറില്‍ ല്‍ ഈയിടെയായി പൊങ്ങി വരുന്നതു
www.ente puthiya post kando.com/നീല കളറില്‍ എന്തൊക്കെയൊ ...താഴെ എന്റെ പുതിയ പോസ്റ്റ് ..... ഒന്ന് നോക്കണേ.. കമന്‍റാനും മറക്കേണ്ട...

ഇപ്പുറത്ത് : വോ...ഗുഡ്,..നോക്കാം
[മെസ്സേജ് ക്ലോസ് ചെയ്തുകൊണ്ടു ]: പണ്ടാരടങ്ങാന്‍ അവന്‍റെയൊരു പോസ്റ്റ്... :)

*****
serious thoughts
പാര മലയാളി (ഇത്തിരി വെട്ടം അല്ല)...ഇവന്‍ എവിടെ പോയാലും നന്നാവില്ലെ?

പാപ്പാന്‍‌/mahout said...

രസകരമായ പോസ്റ്റ്. ഇങ്ങനത്തെ പാരകളെ ഞാന്‍ അധികം കണ്ടിട്ടില്ലെന്നു തോന്നുന്നു. ഇത്തിരിവെട്ടത്തിന്റെ പോസ്റ്റുകള്‍ ഇതിനുമുമ്പും വായിച്ചിട്ടുണ്ടെങ്കിലും, രസിച്ചിട്ടുണ്ടെങ്കിലും, കമന്റാന്‍ ഇപ്പോഴേ പറ്റിയുള്ളൂ.

അഗ്രജന്റെ കമന്റ് ഉഗ്രന്‍.

രാജാവു് said...

ഞാന്‍ ഇങനെ ഒരു കവിത വായിച്ചീട്ടുണ്ടു്.
“കോണക വാല്‍ പീടിച്ചേണി കേറീടണം
കേറി ക്കഴിഞ്ഞാല്‍ തട്ടി മാറ്റീടണം.“
വളരെ രസിച്ചു.പാരകള്‍ പാരകള്‍ വിശ്വ വിപത്തിന്‍റെ.
പക്ഷെ അവന്‍ ശരിയല്ലന്നേ.. ഞാന്‍ വന്ന കാലത്ത്‌ ഒരു മൂന്നുമാസം അവന്റെ കൂടെ താമസിച്ചിരുന്നു. പൈസ ഒന്നും വാങ്ങിയിട്ടില്ല. എന്നാലും അടുക്കളയിലിട്ട്‌ എന്നെയങ്ങ്‌ ഭരിക്കുവല്ലായിരുന്നോ.. ഇടയ്ക്‌ പറയുമായിരുന്നു.. എടാ ഇതെല്ലാം പഠിച്ചാലെ ഇവിടെ ജീവിക്കാന്‍ പറ്റൂ.
ഇതാണു് മഹാ സത്യം.കാഥികാ നമോവാകം.

രാജാവു്.

അനംഗാരി said...

ഒരു മലയാളി ഒരു മലയാളിക്ക് പാര എന്നുള്ളത് ഒരു പഴമൊഴിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഗള്‍ഫില്‍ മാത്രമല്ല, അതെവിടെയുമുണ്ട്. ഇങ്ങ് അമേരിക്കയിലും. ചിലത് വിളിച്ച് പറഞ്ഞാല്‍ ഞാനൊരു വര്‍ഗ്ഗീയവാദിയാണെന്ന് ഇവറ്റകള്‍ പറയും.
പകല്‍ മുഴുവന്‍ അത്തര്‍വില്‍പ്പന, രാത്രിയാകുമ്പോള്‍ മൂത്രപ്പുരയിലുറക്കം എന്നതാണ് ഇവറ്റകളുടെ നയം.

Rasheed Chalil said...

കുസൃതിക്കുടുക്കേ നന്ദി.
പപ്പാന്‍ നന്ദി.
കുടിയന്‍ ഭായ്.. നന്ദി.

ഏറനാടന്‍ said...

ഈ സംഭവം പോലെയൊന്നെന്റെ ദോഹ-പ്രവാസകാലത്തും ഉണ്ടായിട്ടുണ്ട്‌. എന്റെ ബോസ്സ്‌ ഒരു മലയാളികിളവനായിരുന്നു. ഞങ്ങള്‍ ചെറുപ്പക്കാര്‍ ഇടവേളകളില്‍ കൂടിയിരുന്ന് നേരമ്പോക്കുമ്പോള്‍ പുള്ളി ഇപ്പോള്‍ വരാമെന്നും പറഞ്ഞ്‌ വെളിയില്‍ പോവും. ശല്ല്യമൊഴിവായെന്നും കരുതി അയാളെ വല്ലോരും കീറിമുറിക്കാന്‍ തുടങ്ങിയിട്ടൊടുവില്‍ വിമര്‍ശനത്തിന്റെയതിരുകള്‍ കടന്നങ്ങെത്തുമ്പോള്‍ പതിയെ വാതില്‍ തുറന്ന് പൂച്ചയെപോലെ പതുങ്ങി നടന്നുവരുന്നുണ്ടാവും കിഴവന്‍ ബോസ്സ്‌! ഞങ്ങളെന്താവും അയാളെകുറിച്ച്‌ പറയുന്നതെന്നറിയുവാന്‍. ഇത്‌ കൂട്ടത്തിലാരെങ്കിലും ആദ്യം കാണും, പക്ഷെ മറ്റുള്ളവരെ ഒരുവിധേനയും അറിയിക്കുവാന്‍ കഴിയാത്ത ഒരവസ്ഥയായിരിക്കുമപ്പോള്‍. അയാളെ വധിക്കുന്നവന്‍ എല്ലാം പറഞ്ഞ്‌ തിരിയുമ്പോള്‍ പാവം ബോസ്സ്‌ ഒരു പത്രമോ മാസികയോ വായിച്ച്‌ അപ്പുറത്തെ കാബിനില്‍ ഇരിക്കുന്നുണ്ടാവും "ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ!" എന്ന ഭാവത്തില്‍.

ഖാദര്‍ said...

നമ്മളീ പാരകളെ കുറിച്ച് ഇങ്ങനെ വേവലാതിപ്പെടുന്നതെന്തിന്. ഞാനീ പാരകളെ അവഗണിക്കാന്‍‍ ശ്രമിക്കും, പിന്നെ തുറന്ന് പറയും, പിന്നെ ഞാനെത്രകണ്ട് പാരയാണെന്ന് സ്വയം ചോദിക്കും.പിന്നെ, മലയാളികള്‍ മാത്രമാണു പാരകള്‍ എന്ന് തോന്നിയിട്ടില്ല. മറ്റു പല ദേശ,വര്‍ഗക്കാര്‍ക്കിടയിലും ഈ അസുഖം കണ്ടെത്തിയിട്ടുണ്ട്, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍.

കരീം മാഷ്‌ said...

ബ്ലോഗുതൂലികാനാമങ്ങളില്‍ ലിംഗനിര്‍ണ്ണയ വ്യാകുലത വേണോ?
എം.കെ. മേനോനെന്ന വിലാസിനിയുടെ കൃതി വിമര്‍ശിക്കുമ്പോള്‍ ആരും വിലാസിനി ചേച്ചി എന്നോ വിലാസിനി ചേട്ടന്‍ എന്നോ വിളിക്കുന്നതു കണ്ടിട്ടില്ല.പത്രങ്ങളില്‍ വിലാസിനി എന്നു മാത്രമേ വായിച്ചിട്ടുള്ളൂ.

ലിംഗവും,മതവും,ഭാഷയും,മാത്രമല്ല എന്തും സങ്കല്‍പ്പിച്ചു പേരിടാം പക്ഷെ കോപ്പിറൈറ്റ്‌ നിയമത്തിനെതിരായും നേരത്തെ പ്രശസ്‌തമായ പേരുകള്‍ ഉപയോഗിച്ചാലും ചിലപ്പോള്‍ ആശുപത്രിയില്‍ നിന്നും കോടതിയില്‍ നിന്നും ഇറങ്ങാന്‍ സമയം കിട്ടില്ലന്നു മാത്രം.
പേരിടുമ്പോള്‍ ആ പേരിനോടു നീതി പുലര്‍ത്താന്‍ ശ്രമിക്കണമെന്നു മാത്രം.
ഭീഷ്മര്‍ എന്നു തൂലികാനാമം സ്വീകരിക്കുന്ന ബ്ലോഗര്‍ക്ക്‌ ചുരുങ്ങിയതു ദുര്യോധനന്‍ ആരാണെന്നറിയുന്നതു നന്നു.

വാല്‍ക്കഷ്ണം:-
മാവേലി എന്ന തൂലികാനാമത്തില്‍ ബ്ലോഗുന്ന ഒരാളോട്‌ ഞാന്‍ "നല്ലോണം തിന്നോണം", എന്നു പറഞ്ഞു
(തിരുവോണം കഴിഞ്ഞാലും ഇനി മൂന്നാം ഓണം, നാലാം ഓണം ബാക്കിയുണ്ട്‌.)
എന്ന അര്‍ഥത്തില്‍ ചാന്‍സ്‌ മിസ്സാക്കണ്ടാ! " എന്ന എറ്റവും രസകരമായ്‌ ഓണാശംസ നല്‍കിയപ്പോള്‍ ഉടന്‍ വരുന്നു മെയില്‍ " മനസ്സിലായില്ല നയം വ്യക്തമാക്കണം"
ഞാന്‍ വാമനനെ വിളിച്ചു, " വാ പണി തരാ, ഇവിടെ കുറെ മവേലിമാരെ ചവിട്ടിതാഴ്ത്താനുണ്ട്‌"

ബിന്ദു said...

ഇങ്ങനെയുള്ളവരെ സഹായിക്കുന്നവര്‍ പാവങ്ങള്‍. അവര്‍ ചെയ്തതെന്തെന്നു അവര്‍ അറിയുന്നില്ലല്ലൊ. :)

Rasheed Chalil said...

ഏറനാടന്‍,അബ്ദുല്‍ഖാദര്‍, കരീം മാഷ്, ബിന്ദു എല്ലാവര്‍ക്കും ഒത്തിരി നന്ദി

Sreejith K. said...

ഇത്തിരീ, താങ്കള്‍ ഇത്തരക്കാരനാണല്ലേ. ആള് കൊള്ളാമല്ലോ. ഇനി എന്ത് വിശ്വസിച്ച് ഞാന്‍ എന്നെക്കുറിച്ച് തുറന്ന് പറയും?

Shaf said...

നര്‍മ്മത്തില്‍ പൊതിഞ്ഞ സത്യങ്ങള്‍..
കഥാപാത്രങ്ങളും അവതരണവും കിടീലന്‍..
ഇപ്പോഴാ കണ്ടത് ഇത് ..:)