Wednesday, June 27, 2007

ഗമനം

പുതുജീവന്റെ മണമുള്ള എന്റെ നെറ്റിയില്‍ ആദ്യമായി ചുണ്ടുകള്‍ അമരുമ്പോള്‍ അമ്മയുടെ വാത്സല്യവും, ആദ്യമായി കവിളില്‍ തട്ടുമ്പോള്‍ പിന്‍ഗാമിക്കായി കാത്തിരുന്ന അച്ഛന്റെ ആശ്വാസവും, തൂവെള്ളത്തുണിയിലെ അനങ്ങുന്ന പുതുജീവന്‍ ഏറ്റുവാങ്ങുമ്പോള്‍ മുത്തശ്ശിയുടെ കാരുണ്യവും, ഇളം ചുണ്ടുകളില്‍ ആദ്യമധുരം പകര്‍ന്ന മുത്തച്ഛന്റെ പ്രതീക്ഷകളുമെല്ലാം കണ്‍കുഴിക്കകത്തെ വെളുത്തപ്രതലത്തിലെ കറുത്ത സുതാര്യതക്ക്‌ ചുറ്റും ഉറഞ്ഞ്‌ കൂടുന്ന ഒരിറ്റ്‌ ജലമായി ഞാനറിഞ്ഞു.

സ്നേഹവും ദേഷ്യവും പ്രണയവും വിരഹവും ദുഃഖവും സന്തോഷവുമടക്കം എല്ലാ വികാരങ്ങളും ഉരുണ്ടൊഴുകുന്ന ഒരിറ്റ്‌ ജലത്തില്‍ എനിക്ക്‌ കാണാനായി. ഹൃദയങ്ങളും സാമ്രാജ്യങ്ങളും ജയിച്ചടക്കാനും സമൂഹങ്ങളേയും സംസ്കാരങ്ങളേയും തകര്‍ത്തെറിയാനും കരിമ്പാറകെട്ടുകളില്‍ സ്നേഹത്തിന്റെ നീരൊഴുക്ക്‌ സൃഷ്ടിക്കാനും ഒരശ്രുബിന്ദുവിനാവുന്നു.


സുതാര്യമായ കുഴലിലൂടെ എന്നിലേക്ക്‌ പ്രവഹിക്കുന്ന നിറമില്ലാ ദ്രാവകത്തിന്റെ ശക്തിയില്‍ ആശുപത്രി കിടക്കയില്‍ കണ്ണുതുറന്നപ്പോഴും ചുറ്റും നിറകണ്‍കളുണ്ടായിരുന്നു. അവസാനം മറ്റൊരു ലോകത്തേക്കുള്ള യാത്രസംഘത്തില്‍ ഭാണ്ഡം മുറുക്കിയപ്പോള്‍ സ്നേഹിതരും ശത്രുക്കളും മൂന്ന് പിടി മണ്ണ്‍ ദാനം തന്ന് എന്നെ യാത്രയാക്കി.. അതേ നനഞ്ഞ കണ്‍പീലികളോടെ... ഞാന്‍ യാത്ര ചോദിച്ചു... എന്റെ കണ്ണുകളും നനഞ്ഞിരുന്നോ ആവോ...

29 comments:

ഇത്തിരിവെട്ടം said...

ബ്ലോഗര്‍ ഡോട്ട് കോമില്‍ ആദ്യ പോസ്റ്റ് വീണശേഷം ഒരു വര്‍ഷം കഴിയുന്നു...

ഒരു കൊച്ചു പോസ്റ്റ്.

കുറുമാന്‍ said...

ഇത്തിരിയേ, ആശംസകള്‍. ഇനിയും ഒരുപാടൊരുപാട് വര്‍ഷങ്ങള്‍ ഇവിടെ കാണണം.

വാര്‍ഷികപോസ്റ്റും കണ്ണീരിന്റെ തന്നെ അല്ലെ?

അഗ്രജന്‍ said...

ഇത്തിരിയുടെ ഒന്നാം ബ്ലോഗ് വാര്‍ഷീകത്തിന് ഒത്തിരിയൊത്തിരി ആശംസകള്‍!

ഒരുപാട്, വിഭിന്നമായ പ്രമേയങ്ങള്‍ ലളിത സുന്ദരമായ ഭാഷയില്‍ വായിക്കാന്‍ ഈ ബ്ലോഗിലൂടെ കഴിഞ്ഞിട്ടുണ്ട്... ഇത്തിരിയുടെ വേറിട്ട ശൈലി എന്നും വായിക്കാന്‍ സുഖമുള്ളത് തന്നെ.

ഇനിയും ഒരുപാടൊരുപാടെഴുതാന്‍ ഇത്തിരിക്കാവട്ടെ എന്നാശംസിക്കുന്നു.

ഈ പോസ്റ്റ് സാധാരണ നിലവാരത്തിലെത്തിയില്ല എന്നും അറിയിക്കട്ടെ!

മഴത്തുള്ളി said...

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇത്തിരിയുടെ വളരെയേറെ വ്യത്യസ്തങ്ങളായ പോസ്റ്റുകള്‍ വായിക്കാന്‍ കഴിഞ്ഞു. ഏറെയും കണ്ണീരിന്റെ നനവുള്ള പോസ്റ്റുകള്‍. അതിനിടയില്‍ അറിവുപകരുന്ന സ്നേഹസംഗമം, സാര്‍ത്ഥവാഹകസംഘം എന്നിവയും നുറുങ്ങുവെട്ടവും ഫോട്ടോബ്ലോഗുമെല്ലാം ഉണ്ടായിരുന്നു.

ഇത്തിരീ, ഇനിയും ഒത്തിരി പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍.

ഇടിവാള്‍ said...

അതു ശരി വാര്‍ഷികമാണോ???

പൊട്ടീരു പടക്കം !!!!!! ഠേ.പ്ഠോ റ്റൂ ട്ടോ.. പ്ടേ. പ്ഠേഏ... ..ടും.. ടമാര്‍.... പ്ഠേ.. പ്പ്ത്തേ.. പ്ഠോഒഓഓഓ..

പീശ് .. പീശ് (

അവസാനം രണ്ടെണ്ണം ചീറ്റിപ്പോയതാ) ഇന്നെങ്കിലും കണ്ണീര്‍ പോസ്റ്റു വെണ്ടാരുന്നു!! ;(

sandoz said...

മലയാള ബ്ലോഗിങില്‍ ഒരു വര്‍ഷം തികക്കുന്ന ഇത്തിരിക്ക് ഒത്തിരി ആശംസകള്‍...ഒത്തിരി സ്നേഹം.....ഒത്തിരി അഭിനന്ദനം.....

ഇനിയുമിനിയും സ്നേഹത്തിന്റെ വിരഹത്തിന്റെ മനുഷ്യമനസ്സിന്റെ കഥകളുമായി ബ്ലൊഗില്‍ നിറഞ് നില്‍ക്കാന്‍ കഴിയട്ടെ.....

വല്യമ്മായി said...

ആശംസകള്‍
ആശംസകള്‍
ആശംസകള്‍

കുട്ടമ്മേനൊന്‍::KM said...

ഇത്തിരി ഒന്നാം വാര്‍ഷികത്തിനാശംസകള്‍.
വാര്‍ഷികത്തിനും കണ്ണീര്..ഇതാ ഇപ്പോഴത്തെ സ്റ്റൈല്‍ അല്ലേ..:)

അഞ്ചല്‍കാരന്‍ said...

ഭാവുകങ്ങള്‍.....

ഇട്ടിമാളു said...

ഇത്തിരി.. ആശംസകള്‍

അരീക്കോടന്‍ said...

ഒത്തിരിയൊത്തിരി ആശംസകള്‍!

Sul | സുല്‍ said...

ഇത്തിരീ
ഈ ചതി വേണ്ടായിരുന്നു.
വാര്‍ഷികത്തിനൊരു കണ്ണീരിന്റെ നനവ്
ഇത്ര വിഷമിച്ച് വാര്‍ഷികം ആഘോഷിക്കേണ്ടതുണ്ടോ?
ഇട്ടേച്ച് പോടൈ..... :)

ആശംസകള്‍!!!
-സുല്‍

സു | Su said...

ആശംസകള്‍.

അപ്പു said...

ഇത്തിരീ...
ഇനിയും എഴുതൂ ഒത്തിരി കണ്ണീര്‍ പോസ്റ്റുകള്‍. അതെഴുതാനും ഒരു കഴിവ് വേണേ..!

കുട്ടിച്ചാത്തന്‍ said...

ആശംസകള്‍...

ചാത്തനേറ്:ചുമ്മാതല്ല കഴിഞ്ഞ വിവാഹ വാര്‍ഷികത്തിനു കൂട്ടത്തല്ലാരുന്നു അല്ലേ ആ ഓര്‍മ്മ പുതുക്കീയതാ കണ്ണീര്‍ പോസ്റ്റ് ???

വേണു venu said...

ഇത്തിരി, ആശംസകള്‍‍..അഭിവാദനങ്ങള്‍‍..

ദില്‍ബാസുരന്‍ said...

വാര്‍ഷികാശംസകള്‍!

സങ്കുചിത മനസ്കന്‍ said...

ബൂലോഗത്തെ ഒരു ലൈവ്‌ മെംബറായ ഇത്തിരിക്ക്‌ ഒരു കമന്റു മടിയന്റെ ആശംസകള്‍....

രാജു ഇരിങ്ങല്‍ said...

ഈ ഇത്തിരി വെട്ടം ഒരു വര്‍ഷം എങ്ങിനെ പിടിച്ചു നിന്നൂ ഈ നീണ്ട 365 ദിവസം
ധീരതയ്ക്കുള്ള അഭിനന്ദനങ്ങള്‍
ആശംസകള്‍ ഇത്തിരീ.
സ്നേഹത്തോടെ
ഇരിങ്ങല്‍

സൂര്യോദയം said...

ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്‌ അനുമോദനങ്ങള്‍... ഒപ്പം ഇനിയും ഒരുപാട്‌ കാലം കാണുമെന്നുള്ള പ്രതീക്ഷയും..

പടിപ്പുര said...

ഇത്തിരിയേയ്, ആശംസകള്‍ :)

പൊതുവാള് said...

ഇത്തിരീ:)
വാര്‍ഷിക പോസ്റ്റിന് ഒത്തിരി ആശംസകള്‍......

ഇളംതെന്നല്‍.... said...

ആദ്യം തോന്നിയ “ടൈപ്” പോസ്റ്റുകളെ കവച്ച് വെച്ച് വിവിധ വിഷയങ്ങളെ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്ന , പിന്നീടു വന്ന പോസ്റ്റുകള്‍ ഇത്തിരിയിലെ ഒത്തിരി കഴിവ് കണ്ടറിയാന്‍ സഹായിച്ചിരുന്നു.... ആശംസകള്‍.. ഇനിയും തുടരൂ ഈ സപര്യ എന്റെ പ്രിയ സുഹൃത്തേ......

Anonymous said...

കരഞുകൊണ്ട് ജനനിയ്കുന്നു കരയിച്ചുകൊണ്ടു മരിയ്കുന്നു, ആശംസകള്‍

Pramod.KM said...

നനഞ്ഞിട്ടുണ്ടാവണം...
:)ആശംസ.

Raji Chandrasekhar said...

ആശംസകള്‍

ഇത്തിരിവെട്ടം said...

വാര്‍ഷിക പോസ്റ്റിന് ആശംസകള്‍ അറിയിച്ച.

കുറുമന്‍, എനിക്ക് ആദ്യം കിട്ടിയ കമന്റും കുറുമന്റേതായിരുന്നു.
അഗ്രജന്‍.
മഴത്തുള്ളി.
ഇടിവാള്‍.
സാന്‍ഡോസ്.
വല്ല്യമ്മായി.
കുട്ടമ്മേനോന്‍.
അഞ്ചല്‍ക്കാരന്‍.
ഇട്ടിമാളു.
അരീകോടന്‍.
സുല്‍.
സു.
അപ്പു.
കുട്ടിച്ചാത്തന്‍.
വേണു.
ദില്‍ബാസുരന്‍.
സങ്കുചിതമനസ്കന്‍.
രാജു ഇരിങ്ങല്‍.
സൂര്യോദയം.
പടിപ്പുര.
പൊതുവാള്‍.
ഇളംതെന്നല്‍.
അനോണി.
പ്രമോദ്.
രാജി ചന്ദ്രശേഖര്‍.

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം

കിലുക്കാംപെട്ടി said...

വൈകിയാണങ്കിലും വായിച്ചു.കണ്ണു നീരിന്റെ ഒരു നനവ് മനസ്സില്‍ തട്ടി.

പാര്‍ത്ഥന്‍ said...

ഇത്തിരി, നന്നായിരിക്കുന്നു.

അതേ നനഞ്ഞ കണ്‍പീലികളോടെ... ഞാന്‍ യാത്ര ചോദിച്ചു... എന്റെ കണ്ണുകളും നനഞ്ഞിരുന്നോ ആവോ...

ഇവിടെ ഇങ്ങിനെയായാലോ..

അതേ നനഞ്ഞ കണ്‍പീലികളോട്... ഞാന്‍ യാത്ര ചോദിച്ചു... എന്റെ കണ്ണുകളും നനഞ്ഞിരുന്നോ ആവോ...