Wednesday, June 18, 2008

വ്യായാമം.

മുപ്പത്തിരണ്ട് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് കുഞ്ഞുട്ടിഹാജി നാട്ടിലേക്ക് തിരിച്ചത് കഴിഞ്ഞ ആഴ്ചയിലായിരുന്നു. നാട്ടില്‍ നിന്ന് വന്ന കാലത്ത് അദ്ദേഹത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട പ്രവാസത്തിന്റെ കഥകള്‍ കേള്‍ക്കുക ഒരു രസമായിരുന്നു. നിര്‍ത്താതെയുള്ള സംസാരത്തില്‍ ബാല്യവും കൌമാരവും വീട്ടിലെ പട്ടിണിയും ചെറുപ്പത്തിലെ അനാഥത്വവും. താഴെ ഇഷ്ടിക കഷ്ണങ്ങള്‍ വെച്ച് ഉയര്‍ത്തിയ കട്ടിലില്‍ ചമ്രം പടിഞ്ഞിരുന്ന് സംസാരിക്കാന്‍ തുടങ്ങിയാല്‍ കേള്‍ക്കുന്നവന് അന്ന് ഉറങ്ങാന്‍ പറ്റില്ല എന്നാണ് പറയാറ്.

ഹാജിയുടെ കട്ടിലിന് എതിര്‍വശത്തെ കട്ടിലായിരുന്നു എന്റേത്. അത് കൊണ്ട് തന്നെ ശ്രോതാക്കളായി ആരെയും കിട്ടിയില്ലങ്കില്‍ എന്നെ തോണ്ടി വിളിച്ച് സംസാരിക്കാന്‍ തുടങ്ങുമായിരുന്നു. റൂമില്‍ വരുമ്പോള്‍ ആരോടെങ്കിലും പുള്ളി സംസാരിക്കുകയാണെങ്കില്‍ പിന്നെ തിരിഞ്ഞ് കിടന്ന് ഉറങ്ങും... അല്ലങ്കില്‍ ഉറക്കം നടിച്ച് കിടക്കും... നേരത്തെ ജോലിക്ക് പോവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ നേരത്തെ ഉറങ്ങാന്‍ തുടങ്ങി...അതോടെ ഈ ശ്രോതാവിന്റെ ജോലി തൊട്ടുടുത്ത കട്ടിലിലെ നാസറിനായി.

ഒരു ദിവസം പതിവ് പോലെ കണ്ണടച്ച് കിടക്കുന്നു. ഹാജിയുടെ കത്തി പൊടിപൊടിക്കുന്നു. എല്ലാറ്റിനും നാസര്‍ മൂളുന്നുണ്ട്... കുറച്ച് കഴിഞ്ഞപ്പോള്‍ നാസര്‍ എന്നെ വിളിക്കാന്‍ തുടങ്ങി. ഒരു നിവൃത്തിയും ഇല്ലാതായപ്പോള്‍ ഞാന്‍ എഴുന്നേറ്റു. “എടാ നീ കുറച്ച് സമയം ഈ കഥകളൊക്കെ ഒന്ന് കേള്‍ക്ക്... രാവിലെ പണിക്ക് പോണ്ടതാ... ഞാന്‍ മൂളി മൂളി മടുത്തു... തിരിഞ്ഞ് ഇരുന്ന് കഴുത്ത് വേദനിക്കുന്നുമുണ്ട്... ഒന്ന് സഹായിക്കടാ...” ഇതായിരുന്നു അവന്റെ ആവലാതി.

നീണ്ട പ്രാവസം അവസാ‍നിപ്പിച്ച് നാട്ടിലേക്ക് പോവുമ്പോള്‍ സാധാരണ എല്ലാം കൂടെ കൊണ്ട് പോവും. കെട്ടി ഭദ്രമാക്കിയ കടലാസു പെട്ടിയില്‍ കൊട്ടി നാസര്‍ ചോദിച്ചു... “ഹാജിക്കാ... ഒന്നും മറന്ന് വെച്ചിട്ടില്ലല്ലോ...” “ഇല്ല... “ കുറച്ച് കഴിഞ്ഞ് അദ്ദേഹം കട്ടിന് താഴെ നിന്ന് ഒരു പൊതി വലിച്ചെടുത്തു. അത് നാസറിനെ ഏല്‍പ്പിച്ച് പറഞ്ഞു “ഇത് നീയെടുത്തോ...” നസര്‍ പൊതി അഴിച്ചു... അതില്‍ ഒരു ട്രാക്ക് സൂട്ടും ഷൂവും ആയിരുന്നു...“ അതോടെ നാസര്‍ പൊട്ടിച്ചിരിച്ചു.

കുഞ്ഞുട്ടി ഹാജിയെ മെഡിക്കല്‍ ക്യാമ്പിന് കൊണ്ട് പോയത് ഞാനും നാസറും കൂടിയായിരുന്നു. ഷുഗറും കൊളസ്ട്രോളും ഉണ്ടെന്നും... തല്‍കാലം കൂടുതല്‍ ട്രീറ്റ്മെന്റ് വേണ്ട... വ്യായാ‍മം മതി എന്നുമായിരുന്നു ഡോക്ടറുടെ കല്പന... “ അങ്ങനെ ഹാജി വ്യായാമം ചെയ്യാന്‍ തീരുമാനിച്ചു... ആ വെള്ളിയാഴ്ച സത് വ ടൌണില്‍ പോയി ട്രാക് സ്യൂട്ടും ഷൂവും വാങ്ങി.. പിറ്റേന്ന് രാവിലെ തുടങ്ങേണ്ട ജോഗിംഗ് ആയിരുന്നു അന്ന് രാത്രി മുഴുവന്‍ സംസാര വിഷയം... സത് വ മുതല്‍ ജുമൈര റോഡ് വരെ ഓടാനായിരുന്നു പദ്ധതി...

പിറ്റേന്ന് രാവിലെ ഓടാന്‍ ഇറങ്ങിയ ഹാജി ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഓടിക്കിതച്ച് റൂമിലെത്തി... വന്നപാട് വെള്ളം കുടിച്ച് കട്ടിലിലേക്ക് വീണു... സംസാരിക്കാന്‍ പോലും വായ്യാതെ കിതക്കുന്നു... എല്ലാവരും ചുറ്റുവട്ടവും കൂടി... പ്രായം കൂടിയ കമ്മുക്കുട്ട്യാക്ക എസി ഇട്ടു... ‘ഹാജിക്കാ... ഹോസ്പിറ്റലില്‍ പോണോ‘ എന്ന് അന്വേഷിച്ചപ്പോള്‍ ‘വേണ്ട’ എന്ന് ആംഗ്യം കാട്ടി.. ‘എല്ലാരും തല്‍കാലം ഒന്ന് പുറത്തിറങ്ങൂ... കാറ്റ് കിട്ടട്ടേ’ കുമ്മുകുട്ട്യാക്ക നിര്‍ദ്ദേശിച്ചു.. പുറത്ത് ഹാളില്‍ ഇറങ്ങി നില്‍ക്കുമ്പോള്‍ ആരോ പറഞ്ഞു... “ചിലപ്പോള്‍ അറ്റാക്കോ മാറ്റോ ആയിരിക്കും... ഏതായാലും ഡോക്ടറെ ഒന്ന് കാണാന്‍ പറയാം നമുക്ക്. “

കുറച്ച് കഴിഞ്ഞപ്പോള്‍ പുള്ളി പതിവ് പടി ആയിരിക്കുന്നു. നാസര്‍ പതിവ് പോലെ സംസാരിച്ച് തുടങ്ങി... “എന്തേ ഹാജിക്കാ... ഒറ്റ ദിവസം കൊണ്ട് തന്നെ കൊളസ്ട്രോള്‍ ഒടിത്തീര്‍ക്കാന്‍ തീരുമാനിച്ചോ... ” അദ്ദേഹം കുറച്ച് സമയം മച്ചും നോക്കിയിരുന്നു.. പിന്നെ പറഞ്ഞു... ‘ന്റെ നാസറെ അതൊന്നും പറയണ്ട... ഈ ഓട്ടം ഇന്നത്തോടെ നിര്‍ത്തി...”

“ഉം... വല്ലതും കഴിച്ച് മിണ്ടാണ്ട് ഉറങ്ങേണ്ട ഈ പ്രായത്തില്‍ നിങ്ങക്ക് ഈ പണിക്ക് പോവണ്ട വല്ല കാര്യവുമുണ്ടായിരുന്നോ... ഏതായാലും കുറച്ച് കഴിയട്ടെ അല്‍നൂറ് ക്ലീനിക്ക് വരെ പോവാം...” കമ്മുക്കുട്ട്യക്ക ഇടപെട്ടു.

“അതല്ല കമ്മുകുട്ട്യേ....” ഹാജി വീണ്ടും സംസാരിച്ച് തുടങ്ങി...

“പിന്നെ...” എല്ലാവരും ഒന്നിച്ചാ ചോദിച്ചത്.

“ ഇന്ന് അല്‍ വസല്‍ പാര്‍ക്കിന് ചുറ്റും നാല് വട്ടം ഓടി തിരിച്ച് പോരാം എന്ന് കരുതിയാ ഇറങ്ങിയത്... ഞാന്‍ ഇവിടെ നിന്ന് ഓടാന്‍ ഇറങ്ങി റോഡ് ക്രോസ് ചെയ്തതേ ഉള്ളൂ... ഒരു വില്ലയില്‍ നിന്ന് ഒരു വെളുത്ത പട്ടി പിന്നാലെ ഓടാന്‍ തുടങ്ങി... ഞാന്‍ സ്പീഡ് കൂട്ടിയപ്പോള്‍ അതും സ്പീഡ് കൂട്ടി... പണ്ടാരടങ്ങാന്‍ പിന്നീ‍ന്ന് മാറാന്‍ വേണ്ടി ഞാന്‍ പാര്‍ക്കിന് ചുറ്റും ആഞ്ചാറ് ചുറ്റ് ഓടിയിരിക്കും... അവസാ‍നം ഒരു നിര്‍വ്വാഹവും ഇല്ലാതായപ്പോതിരിഞ്ഞ് ഇങ്ങോട്ട് തന്നെ ഓടി... ആ പണ്ടാ‍ര പട്ടി തിരിച്ചും... വഴിയില്‍ ഒന്നും വീഴാത്തത് എന്തോ ഭാഗ്യം കൊണ്ടാ... ഓടി ഓടി തളര്‍ന്നു...”

“എന്നിട്ട്... എങ്ങനെ ജ്ജ് കെയ്ച്ചിലായി” കമ്മുക്കുട്ട്യാക്ക ചോദിച്ചു...

അത് പിന്നാലെ കൂടിയ അതേ വില്ലയുടെ അടുത്ത് എത്തിയപ്പോള്‍ തിരിച്ച് ആ വീട്ടിലേക്ക് തന്നെ കയറി... ഇനി മേലാല്‍ ഡോക്ടറല്ല ആര് പറഞ്ഞാലും ഈ പണിക്ക് നമ്മളില്ല... അന്ന് തുടങ്ങിയ വ്യായാമം അന്ന് തന്നെ അവസാനിച്ചു.

27 comments:

Rasheed Chalil said...

ഒരു കുറിപ്പ്...

ചന്ദ്രകാന്തം said...

വേഗതയേറിയ ഓട്ടത്തിന്‌ ഏറ്റവും പറ്റിയ ഉല്‍‌പ്രേരകം, പിന്നാലെ ഓടിവരുന്ന പട്ടി തന്നെയെന്ന്‌ സംശയാതീതമായി ഒരിക്കല്‍ക്കൂടി തെളിയിയ്ക്കപ്പെട്ടിരിയ്ക്കുന്നു....

Kaithamullu said...

ഹാജീന്റെ ജോഗിംഗ് വില്ലയിലെ പട്ടിയിലവസാനിപ്പിച്ചോ ഇത്തിരി!

ശ്രീ said...

ഹ ഹ. പട്ടി ഒരുപകാരം ചെയ്തപ്പോ...
;)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഈ മാസം ഇനി ചിരിക്കണ്ട്. അത്രക്കും ചിരിച്ചൂ ട്ടോ.ആ പട്ടി ഇപ്പോഴും അവിടെ ജോഗിങ്ങിനു ഇറങ്ങാറുണ്ടൊ.അതിനെ കരാമയിലേക്കു ഒന്നു പറഞ്ഞു വിട് മോനെ. എന്നൊടും ഡോക്ടര്‍ വ്യായാമം പറ്ഞ്ഞിരിക്കുവാ.
നല്ല അവതരണം.

Sharu (Ansha Muneer) said...

പട്ടിയെക്കൊണ്ട് അങ്ങനെ ഒരു ഉപകാരം ഉണ്ടായല്ലോ....

ബഷീർ said...

പട്ടിയും പേടിച്ചുകാണും...അങ്ങേരുടെ ഓട്ടം കണ്ടിട്ട്‌.. ഇനി നാട്ടുകാരും വീട്ടുകാരും കത്തി സഹിക്കട്ടെ. ഹ..ഹാ

Shaf said...

വല്ലാത്തോരു സത്യാമാണിത്..
ഇങ്ങനെ എത്ര പേര്‍ ഇവിടെ..
ആ പട്ടി കോള്ളാം,,,:)

കുഞ്ഞന്‍ said...

അല്ലാ ഇനി ഇത്തിരി എങ്ങിനെ ഉറങ്ങും..?

പണ്ട് നായാഗ്രാ വെള്ളച്ചാട്ടത്തിനു സമീപം താമസിച്ചിരുന്നവര്‍ ഒരു രാത്രിയില്‍ ആരും വിളിക്കാതെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു. എന്തുകൊണ്ടാണ് തങ്ങളെഴുന്നേറ്റെതെന്ന് ആര്‍ക്കും മനസ്സിലായില്ല. പിന്നീടാണവര്‍ ശ്രദ്ധിച്ചത്/ അറിഞ്ഞത് നായാഗ്ര വെള്ളച്ചാട്ടത്തിന്റെ ശബ്ദം വളരെ കുറഞ്ഞിരിക്കുന്നു. ഒരു ഐസ് മല വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് കുറച്ചാതായിരുന്നു കാരണം. ആ വെള്ളച്ചാട്ടത്തിന്റെ ഒച്ച ആ പരിസരവാസികള്‍ക്ക് ശല്യമല്ലായിരുന്നു. മറിച്ച് രാഗസാന്ദ്രമായ താളമായിരുന്നു. അതുപോലെ തന്നെയായിരിക്കും ഇത്തിരിക്കും നാസറിനും കുഞ്ഞൂട്യാജിയുടെ വര്‍ത്തമാനവും..!

Rare Rose said...

ഹ..ഹ...ആ ഓട്ടം കൊണ്ട് ഒരു വിധപ്പെട്ട കൊളസ്ട്രോളൊക്കെ പോയിക്കിട്ടിക്കാണും അല്ലേ.....:)

ദിലീപ് വിശ്വനാഥ് said...

ആ ഒരോട്ടം കൊണ്ട് ഹാജിയാരുടെ ആയുസ്സെത്രയാ കൂടിയത്!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പട്ടി ജ്ജോഗിങ്ങിനു പോകാന്‍ ഒരു ഗമ്പനി നോക്കിയിരിക്കുമ്പോഴാവും കക്കാന്റെ ഓട്ടം

:)

അജയ്‌ ശ്രീശാന്ത്‌.. said...

കുഞ്ഞൂട്ടിഹാജിയുടെ
കൊളസ്ട്രോള്‍ മാറ്റാന്‍
ആ ശുനകപുത്രന്‍ കരാര്‍
ഏറ്റെടുത്തുകാണും...

റാപ്പിഡ്‌ ജോഗിങ്ങിണ്റ്റെ
സ്പീഡ്‌ നോക്കിയിരുന്നുവെങ്കില്
‍ഒരു പക്ഷെ...
ഗിന്നസ്‌ ബുക്കില്‍
കുഞ്ഞൂട്ടിഹാജിയുടെപേര്‌ വരുമായിരിക്കും..ല്ലേ.. ???? :)

G.MANU said...

ഹഹ
പട്ടീസിനെ കൊണ്ട് ഇങ്ങനേം ചില പ്രയോജനങ്ങളുണ്ടല്ലേ....

സഹയാത്രികന്‍ said...

ഹ ഹ ഹ... പട്ടിക്കും കൊളസ്ട്രോള്‍ ഉണ്ടായിരുന്നിരിക്കും... അതാ പട്ടി ഓടീയത്...
ഇക്കക്ക് ഒരു കമ്പനി കൊടുക്കാനായിരിക്കും കൂടെ ഓടിയത്...
:)

thoufi | തൗഫി said...
This comment has been removed by the author.
thoufi | തൗഫി said...

പട്ടിയെക്കൊണ്ട് ഒന്നല്ല,ഒരുപാട്
ഗുണങ്ങളുണ്ടെന്ന് ഇപ്പോഴെ മനസ്സിലാകുന്നുള്ളൂ,ല്ലെ?
എന്റെ ബലമായ തംസയം ഹാജ്യാരോട്
ഓടാന്‍ പറഞ്ഞതും പട്ടിയോട് പിന്നാലെ ഓടാന്‍ പറഞ്ഞതും നീ തന്നെയായിരിക്കുമെന്നാ.
(നിങ്ങള്‍ നല്ല കൂട്ടല്ലെ..?)

നാട്ടീപോയാലെങ്കിലും മനസ്സമാധാനത്തോടെ ഒന്ന് ഉറങ്ങാന്‍ സാധിക്കുമല്ലൊ എന്നായിരിക്കും
ഇനിയിപ്പൊ അങ്ങേരുടെ ആശ്വാസം.

അതോടെ, നിന്റെ ഉറക്കവും പോയി,
ഹാജ്യാര്‍ക്ക് അത് കൂടുകയും ചെയ്തു.

Unknown said...

ആ പട്ടി വല്ല ബ്ലോഗറുടെ വല്ലോം ആണോ
അല്ലേല്‍ ഇത്തിരിവെട്ടത്തെ എന്തിന് പിന്തുടരണം
വല്ല ശത്രുകളുമുണ്ടോന്ന് ഒന്നു നോക്കു

ആഷ | Asha said...

ഹ ഹ
ആ പട്ടിയെ ഒന്നു ഇവിടെ കിട്ടിയുന്നേല്‍ കൊള്ളാമായിരുന്നു.

ഇവിടെ ഒരു ഒറീസാ വനിതാരത്നം ഹാജിയെ പോലെ നിര്‍ത്താതെ പുരാണം പറച്ചിലാണ്. ഒന്നു നടക്കാന്‍ പോവാം എന്നു കരുതി പോവുമ്പോ അവരെങ്ങാനം ഭാഗ്യകേടിനു കൂടെ കൂടിയാല്‍ ആ ദിവസം നന്നായി നടക്കാനും പറ്റില്ല കഴുത്ത് വേദനയും എടുക്കും.(അതും വണ്‍‌വേ ടോക്കിംഗ് ആണ് നമ്മളെ വാ തുറക്കാന്‍ സമ്മതിക്കില്ല) അങ്ങനെ ഞാന്‍ നടപ്പേ അവസാനിപ്പിച്ചു.

സുല്‍ |Sul said...

വ്യായാമം അതിമനോഹരം.

-സുല്‍

ഒരു സ്നേഹിതന്‍ said...

"അത് പിന്നാലെ കൂടിയ അതേ വില്ലയുടെ അടുത്ത് എത്തിയപ്പോള്‍ തിരിച്ച് ആ വീട്ടിലേക്ക് തന്നെ കയറി... ഇനി മേലാല്‍ ഡോക്ടറല്ല ആര് പറഞ്ഞാലും ഈ പണിക്ക് നമ്മളില്ല... അന്ന് തുടങ്ങിയ വ്യായാമം അന്ന് തന്നെ അവസാനിച്ചു."

പട്ടിയും വ്യയാമാത്തിനിരങ്ങിയതാവും അല്ലെ??..
നല്ല പോസ്റ്റ് എനിക്കിഷ്ടപ്പെട്ടു... ആശംസകള്‍....

yousufpa said...

കണ്ടതൊക്കെ വാരിവലിച്ചു തിന്നുമ്പോള്‍ ആലോചിക്കണമായിരുന്നു.

ഹരിയണ്ണന്‍@Hariyannan said...

ഹാജിക്കേം പട്ടീം കൂടെ ഓടുന്നകണ്ടിട്ട് നാടോടിക്കാറ്റില്‍ പശൂനേം കൊണ്ട് പോണ ദാസനോടും വിജയനോടൂം ചോദിച്ച ചോദ്യം ആരെങ്കിലും ചോദിച്ചുകാണും!
“കാലത്തന്നെ രണ്ടാളും കൂടി എങ്ങട്ടാ ഓട്ടം?!”

കഥ ഇത്തിരിക്കൂടി ഓടിഅവസാനിച്ചാല്‍ മതിയായിരുന്നെന്നുതോന്നി!!

Anonymous said...

ഏതായാലും ....വളെരേ നന്നായിട്ടുണ്ട്....

Unknown said...

വളെരെ ചിരിചചു പൊയി......

Sathees Makkoth | Asha Revamma said...

ആ പട്ടി കാണീച്ചത് ഒട്ടും ശരിയായില്ല. കുറച്ച് നേരമെങ്കിലും വർത്തമാനം കേൾക്കാതിരിക്കാനുള്ള അവസരമല്ലേ നശിപ്പിച്ചത്:)

Anonymous said...

enthonna ethu ?