Tuesday, July 29, 2008

ചിലന്തി.

വര്‍ണ്ണാഭമായ വലയൊരുക്കാന്‍ നൈലോണ്‍ നൂലുകള്‍ തിരഞ്ഞെടുക്കുമ്പോഴും, നെയ്തെടുക്കുമ്പോള്‍ ചില കണ്ണികള്‍ വലുതാക്കുമ്പോഴും ‘പക്ഷികളുടെ വിശപ്പുള്ള കണ്ണുകളായിരുന്നു‘ വേടന്റെ ലക്ഷ്യം. ജലം ഊറ്റിയെടുത്ത് കൃത്രിമമായി വരള്‍ച്ച സൃഷ്ടിച്ച വയലില്‍ ആണ് കെണിയൊരുക്കാന്‍ തീരുമാനിച്ചത്.

പലവട്ടം കുരുക്കിയ ഇരകളുടെ മനഃശാസ്ത്രം കൂടി അറിയാമായിരുന്ന വേടന്‍ വല വിരിയ്ക്കുമ്പോഴും, ആകര്‍ഷകമായി ഭക്ഷണം വിതറുമ്പോഴും ശ്രദ്ധിക്കേണ്ട പ്രാഥമിക തത്വങ്ങള്‍ ഭൃത്യര്‍ക്ക് വേണ്ടി വിശദീകരിച്ചു. “‘കുറഞ്ഞ ആഹാരത്തില്‍ നിന്ന് ഉയര്‍ന്ന പോഷകം‘ എന്ന ചിന്തയുമായാണ് ഓരോ പക്ഷികളും പറന്നെത്തേണ്ടത്. കെണിയ്ക്ക് പുറത്ത് സ്വതന്ത്രമായി കിടക്കുന്ന, വായ്ക്ക് രുചിയുള്ള അന്നമാണ് ഇരയെ വലക്ക് അകത്തേക്ക് ആനയിക്കേണ്ടത്. ചൂണ്ടക്കയറും ചൂണ്ടക്കൊമ്പും കോര്‍ക്കാനുള്ള ഇരയും, ഇരകളില്‍ തന്നെയാണ് നാം കണ്ടെത്തേണ്ടത്”.

ഇത് പരിചയപ്പെടുത്തുന്നതിന് വേണ്ടി, വലയ്ക്ക് നടുവിലെ ഭക്ഷണക്കൂമ്പാരത്തിന്റെ പശ്ചാത്തലത്തില്‍, മുട്ടിരുമ്മിയിരിക്കുന്ന തത്തകളുടെ കളര്‍ ചിത്രവുമായി പരസ്യമൊരുക്കി. പോഷക കുറവ് കൊണ്ട് ചത്തൊടുങ്ങുന്ന പക്ഷികളെ കുറിച്ചുള്ള ഡോകുമെന്ററി തയ്യാറായി. ആരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിക്കാന്‍ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ഓടിനടന്നു. പറവകളുടെ ദാര്‍ദ്ര്യം എന്ന ദുരവസ്ഥയില്‍ മനം നൊന്ത് കഴിയുന്ന വേടനെ പ്രഭാഷകര്‍ പുകഴ്ത്തി. ശത്രുക്കളില്‍ നിന്ന്‍ സംരക്ഷണം വാഗ്ദാനം ചെയ്ത വേടന്റെ നിഴലില്‍ സമാധാന സമ്പൂര്‍ണ്ണമായ സുഖ നിദ്രയെക്കുറിച്ച് അവര്‍ വാചാലരായി.

പാടവക്കത്തെ പന്തലിച്ച മാവിലിരുന്ന് പക്ഷി രാജാവിന്റെ നേതൃത്വത്തില്‍, ‘വിതറിയ ഭക്ഷണം പോഷക സമൃദ്ധമാണോ‘ എന്ന വിഷയത്തില്‍ നേതാക്കളുടെ ചര്‍ച്ച നടന്നു. വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും മുറുകിയപ്പോള്‍, കൂട്ടത്തിലെ കാഴ്ച കുറവുള്ള വയസ്സന്‍ പ്രാവ് പറഞ്ഞു

“തൊട്ടപ്പുറത്ത് ഒരു വലയുണ്ടെന്ന് തോന്നുന്നു... അതും സൂക്ഷിക്കണം.“

യുവത്വം വൃദ്ധനെതിരെ ആര്‍ത്തിരമ്പി “പിന്തിരിപ്പിക്കരുത്... പക്ഷി സമൂഹത്തിന്റെ വികസനത്തെ പഴഞ്ചന്‍ കാഴ്ച കൊണ്ട് തുരങ്കം വെയ്ക്കരുത്. ഞങ്ങള്‍ക്കും കാണാം അത്. പക്ഷേ വലയ്ക്ക് ചുറ്റുമുള്ള ഭക്ഷണമാണ് നമ്മുടെ ലക്ഷ്യം... “

“കാല് തെറ്റി ആരെങ്കിലും കുരുങ്ങിയാലോ.. ഈ വേടന്റെ പൂര്‍വ്വകാല ചരിത്രം ... “

“നമ്മളത്ര മണ്ടന്മാരാണോ... “ ഒരു പക്ഷി നേതാവ് ആര്‍ത്ത് ചിരിച്ചു... വൃദ്ധ ശബ്ദം ആ ചിരിയില്‍ ലയിച്ചു.

“കുരുങ്ങിയതും ബുദ്ധിമാന്മാര്‍... കുരുക്കിയതും ബുദ്ധിമാന്മാര്‍...’ പിറുപിറുത്ത് വൃദ്ധന്‍ തൂവലൊതുക്കി.

വരണ്ട വയലില്‍ പക്ഷിക്കൂട്ടം പറന്നിരുന്നുപ്പോള്‍ വേറെ മാര്‍ഗ്ഗമില്ലാതായ വയസ്സന്‍ പ്രാവും കൂടെയിറങ്ങി. ഭക്ഷണം ആസ്വദിക്കുമ്പോള്‍ കുരുങ്ങിയ കാലുകള്‍, വൈകിയാണ് ശ്രദ്ധയില്‍ പെട്ടത്. തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഭൂരിപക്ഷവും വലയ്ക്കകത്ത്. വലയില്‍ കുരുങ്ങാത്ത കുറച്ച് പേരെ ഒതുക്കാന്‍ സൈനിക നടപടിക്ക് ഉത്തരവിട്ട്, ഒരു ‘കോളനി കൂടി‘ എന്ന് മനസ്സില്‍ പറഞ്ഞ് വേടന്‍ അടുത്ത പാടം നോക്കി നടന്നു.

32 comments:

Rasheed Chalil said...

വല കാത്തിരിക്കുന്നവര്‍... ഒരു ചെറുപോസ്റ്റ്.

krish | കൃഷ് said...

"വലയ്ക്ക് നടുവിലെ ഭക്ഷണക്കൂമ്പാരത്തിന്റെ പശ്ചാത്തലത്തില്‍, മുട്ടിരുമ്മിയിരിക്കുന്ന തത്തകളുടെ കളര്‍ ചിത്രവുമായി പരസ്യമൊരുക്കി. പോഷക കുറവ് കൊണ്ട് ചത്തൊടുങ്ങുന്ന പക്ഷികളെ കുറിച്ചുള്ള ഡോകുമെന്ററി തയ്യാറായി. ആരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിക്കാന്‍ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ഓടിനടന്നു. പറവകളുടെ ദാര്‍ദ്ര്യം എന്ന ദുരവസ്ഥയില്‍ മനം നൊന്ത് കഴിയുന്ന വേടനെ പ്രഭാഷകര്‍ പുകഴ്ത്തി. ശത്രുക്കളില്‍ നിന്ന്‍ സംരക്ഷണം വാഗ്ദാനം ചെയ്ത വേടന്റെ നിഴലില്‍ സമാധാന സമ്പൂര്‍ണ്ണമായ സുഖ നിദ്രയെക്കുറിച്ച് അവര്‍ വാചാലരായി."

“കാല് തെറ്റി ആരെങ്കിലും കുരുങ്ങിയാലോ.. ഈ വേടന്റെ പൂര്‍വ്വകാല ചരിത്രം ... “

ഈ വേടന്റെ പേര്‍ ബുഷ് എന്നോ മറ്റോ ആണോ ഇത്തിരീ??

സുല്‍ |Sul said...

kuttikkada nannayi.

lallallam padunna chellakilikale
vedan kurukkum kaTankadhayikkatha...

-sul

Rasheed Chalil said...
This comment has been removed by the author.
ബയാന്‍ said...

വല പേടിച്ചു അതിരുവെട്ടി മാറി നില്‍ക്കുന്നതുകൊണ്ടല്ലെ, വലനെയ്തു കുരുക്കേണ്ടിവരുന്നത്. എല്ലാം ആഗോളമായെങ്കില്‍.

മഴത്തുള്ളി said...

കൊള്ളാം ഇത്തിരീ, നല്ല ചിന്തകള്‍. ഒരു കുട്ടിക്കഥ പോലെ പറഞ്ഞ് ഇതൊരു വല്യ കഥയാക്കി.

പക്ഷിനേതാക്കന്മാര്‍ കൊള്ളാം :)

Shaf said...

കൊള്ളാം ഇത്തിരീ, നല്ല ചിന്തകള്‍

Sharu (Ansha Muneer) said...

കുട്ടിക്കഥകൊണ്ട് വലിയകാര്യം പറയുന്ന രീതി കൊള്ളാം, നന്നായിരിക്കുന്നു :)

ശ്രീ said...

കഥ നന്നായി, മാഷേ
:)

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

shery said...

സുഹൃത്തെ,
ബ്ലോഗ്ഗ് വായിച്ചു ..പിന്നീട് വിശദമായ അഭിപ്രായം നൽകാം .ഇപ്പൊ മറ്റൊരു കാര്യം പറയാ‍ാനാ കെട്ടോ ഈ കമന്റ്.. ഞാൻ ബ്ലോഗ്‌ ലോകത്തു പുതിയ ആളാണ്‌..പേര്‌ ഷെറി. ഒരു ചെറിയ വെബ്ബ്‌ പ്രോഗ്രാമറാണ്‌.
യൂണീക്കോഡും മംഗ്ലീഷും എന്ന പേരിൽ ഒരു ബ്ലോഗ്‌ എഴുതിയിട്ടുണ്ട്‌ ..പക്ഷെ ഇതുവരെ എവിടെയും ലിസ്റ്റ് ആയി വരാഞതു മൂലം ഇങിനെ ഒരു വഴി സ്വീകരിക്കുകയാണ്..സമയം ഉണ്ടെങ്കിൽ ആ
ബ്ലോഗ്ഗ്‌ ഒന്നു വായിക്കാമോ?? അപേക്ഷയാണേ..
അഡ്രസ്സ് ഇതാണ് "http://sherysworld.blogspot.com"ഇവിടെ ഞെക്കിയാൽ അവിടെ എത്തഉം എന്നു പ്രതീക്ഷിക്കുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എന്നെ അറിയിക്കണേ..

അനില്‍@ബ്ലോഗ് // anil said...

“അതെ അവന്‍ പലരൂപത്തിലും വരും”

mmrwrites said...

വലയില്‍ കുരുക്കപ്പെടുന്നവരും, കുരുങ്ങുവാന്‍ വിധിക്കപ്പെടുന്നവരും..

Kaithamullu said...

ഇത്തിരി വല്യ ഒരു വലയാണല്ലോ, ഇത് ഇത്തിരീ!

:-))

ചന്ദ്രകാന്തം said...

'വല ആഞ്ഞുവീശിയിരിയ്ക്കുന്നല്ലോ'...ന്ന്‌ പറയാന്‍ വന്നപ്പോഴേയ്ക്കും..ദേ...ആ വാചകം മുള്ളിലുടക്കിയിരിയ്ക്കുന്നു.
:)

സംഗതികള്‍ ഭംഗ്യായിട്ടുണ്ട്‌..ട്ടൊ. പ്രത്യേകിച്ചും കണ്ണികള്‍ കൂട്ടിയിണക്കിയ വിധം.

Rare Rose said...

വലയിലൂടെ ചിന്തകള്‍ നന്നായി നെയ്തെടുത്തിരിക്കുന്നു ....കുരുക്കുന്നവരും കുരുക്കപ്പെടുന്നവരും...കൊള്ളാം ട്ടോ.:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കുരുങ്ങിയതും ബുദ്ധിമാന്മാര്‍... കുരുക്കിയതും ബുദ്ധിമാന്മാര്‍...

കൊള്ളാം, നന്നായിരിയ്ക്കുന്നു

siva // ശിവ said...

ഇപ്പോള്‍ ഞാനും അതേ സങ്കടത്തിലാണ്...ഞാനും വീണു പോയി ഇങ്ങനെയൊരു വലയില്‍...

Unknown said...

കൊള്ളാം മാഷെ നന്നായിരിക്കുന്നു.

Rajeeve Chelanat said...

പഴയൊരു കുട്ടിക്കഥയുടെ ഈ പുനര്‍വായന ഇഷ്ടപ്പെട്ടു റഷീദ്.

അഭിവാദ്യങ്ങളോടെ

മുസാഫിര്‍ said...

ഞാന്‍ കരുത്തി ഇത് WWWഇനെ കുറിച്ചുള്ള ഒരു കഥയാണെന്നു പക്ഷെ കമന്റുകള്‍ വായിച്ച് കണ്‍ഫ്യൂഷനായി.എന്തായാലും നന്നായിരിക്കുന്നു,ഇത്തിരീ.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ശ്ശോ എന്താ പറയുക?ഇതിനൊന്നും ഒരു കമന്റ് പറയാനുള്ള അറിവൊന്നും ഇല്ല എനിക്കു.
ഇന്നത്തെ ലോകം , ഭയാനകമായ ഇന്നത്തെ അവസ്ഥ എത്ര ഗംഭീരമായി കുറച്ചു വരികളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.ഒരു കഥ പോലെ എത്ര ഭംഗിയായിട്ടാ ഈ കാലഘട്ടത്തെകുറിച്ചു പറഞ്ഞത്.
വളരെ നന്നായിരിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

കൊള്ളാം....കുരുങ്ങിയതും ബുദ്ധിമാന്മാര്‍... കുരുക്കിയതും ബുദ്ധിമാന്മാര്‍...

Chengamanadan said...

അറിഞ്ഞു കൊണ്ട് വലയില്‍ കുരുങ്ങാന്‍ വിധിക്കപ്പെട്ടവര്‍.....................

കുഞ്ഞന്‍ said...

ഇത്തിരി മാഷെ..

ഇത്തിരി വരികളില്‍ക്കൂടി ഒത്തിരി കാര്യങ്ങള്‍ പറഞ്ഞു..അപ്പോള്‍ വയസ്സന്‍ പ്രാവും കെണിയില്‍ വീഴും..!

വേടന്റെ ബുദ്ധിയുടെ മുന്നില്‍ ബുജികള്‍ നിഷ്പ്രഭര്‍.

വേണു venu said...

:)

ഏറനാടന്‍ said...

ഇത്തിരിമാഷിന്റെ ചിലന്തിക്കഥയില്‍ ആകൃഷ്‌ടനായി. വെറും ചിലന്തിയല്ല, ആഗോളചിലന്തിയാണിത്.

asdfasdf asfdasdf said...

ഇതു വലിയ ചിലന്തിവല തന്നെ.

ദീപക്‌ said...

Njan aadhyamayi vaayikkunna blog thangaludeyannu.Nalla rasamundu vaayikkaan.Thangalude kadhakalkkum kavithakalkkum nandhi........
Ellam Jeevithanubhavangalano?

ബഷീർ said...

ഇത്തിരി വരികളില്‍ ഒത്തിരി പറഞ്ഞിരിക്കുന്നു...

വലകളില്‍ സ്വയ്‌വം വീഴുകയാണോ നാം ഇന്ന് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

അരുണ്‍ രാജ R. D said...

മഹത്തായ സൃഷ്ടി..പിന്തിരിപ്പന്‍ പക്ഷി കാണുന്ന വലക്കണ്ണികള്‍ കാണാന്‍ യുവാക്കള്‍ വെയ്ക്കേണ്ട കണ്ണടയുടെ പേര് എന്താണ്..?