Tuesday, October 03, 2006

കാത്തിരുപ്പ്...

തീന്‍മേശയില്‍ നിരന്നിരിക്കുന്ന പാത്രങ്ങള്‍ക്കിടയില്‍ പരന്ന് കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങളേ നിര്‍വികാരാമായി നോക്കിയിരിക്കുമ്പോഴാണ്‌ പിറ്റേന്ന് ഒരിടം വരെ പോവണം എന്ന് അമ്മ പറഞ്ഞത്‌.

ഒരു നിമിഷം ശ്രദ്ധിച്ച ശേഷം അലസമായി ഭക്ഷണം കഴിക്കല്‍ തുടര്‍ന്ന ആയാളെ അവര്‍ കുലുക്കിയുണര്‍ത്തി...

കുട്ടാ നീ കേള്‍ക്കുന്നുണ്ടോ...

ഉം...

നളെ നമുക്ക്‌ ഒരിടം വരെ പോവണം.

ഉം...


ഞാന്‍ ഇന്നലെ പറഞ്ഞില്ലേ ആ അയ്യപ്പന്‍ കൊണ്ടുവന്ന ആ ആലോചനയെക്കുറിച്ച്‌... അമ്മാവന്‍ മിനിയാന്ന് പോയികണ്ടു എന്ന് പറഞ്ഞില്ലേ ... അത്‌. ഇത്‌ ഏതായാലും നടക്കും എന്ന് എന്റെ മനസ്സ്‌ പറയുന്നു.


ഉം... പാത്രത്തില്‍ ബാക്കിയുള്ളത്‌ കൂടി കഴിച്ചുതീര്‍ക്കവേ അമ്മ വിശദീകരിക്കുന്നത്‌ കേട്ടു.


നമ്മുടെ കല്ലിങ്ങലെ ശാരദയില്ലേ അവളുടെ അനിയത്തിയുടെ നാത്തൂനായിരുന്നു ആദ്യം അയ്യപ്പന്‍ പറഞ്ഞത്‌. അത്‌ ഞാന്‍ പറഞ്ഞില്ലേ നിന്നോട്‌. അവന്‌ വണ്ടിക്കൂലിക്കായി നിന്റെ കയ്യില്‍ നിന്ന് അമ്പത്‌ രൂപ വാങ്ങിയ അന്ന്.


ഇനി പെണ്ണിന്റെ സൌന്ദര്യവും സമ്പത്തും കുടുംബ പാരമ്പര്യവും അയ്യപ്പനേക്കാള്‍ നന്നായി അമ്മ വിശദീകരിക്കാന്‍ തുടങ്ങും. നീണ്ടുനില്‍ക്കുന്ന വാക്കുകള്‍ക്കൊടുവില്‍ ഇതെങ്കിലും നടന്നാല്‍ മതിയായിരുന്നു എന്ന പ്രാര്‍ത്ഥനയോടെ അത്‌ അവസാനിക്കുമെന്നും അയാള്‍ക്ക്‌ അറിയാമായിരുന്നു.


ഇത്തിരി നീരസത്തോടെ അയാള്‍ അമ്മയെ നോക്കി.


നിലത്ത്‌ നീട്ടിവെച്ച നീരുകെട്ടിയ കണങ്കാലില്‍ നീട്ടി ഉഴിയവേ അമ്മ ബാക്കിക്കൂടി പറഞ്ഞു. ഇന്നലെ രാവിലെ ഞാന്‍ ചെന്നപ്പോള്‍ അമ്മാവന്‍ എല്ലാ വിവരവും പറഞ്ഞിരുന്നു. മിനിയാന്നിന്റെ തലേന്നാള്‍ രാത്രി അയ്യപ്പന്‍ പറഞ്ഞെത്രെ കിട്ടുണ്ണിനായരേ നമ്മള്‍ പറഞ്ഞ ആ കുട്ടിക്ക്‌ വേറൊരു കല്ല്യാണം ഉറപ്പിച്ചിരിക്കുന്നു. ഇനി വേറെ ഒന്ന് ഉണ്ട്‌. കുട്ടി എംഎ ക്ക്‌ പഠിക്കുകയാ... പിന്നെ ഞാന്‍ ഇവിടെത്തെക്കാണെന്ന് പറഞ്ഞപ്പോള്‍ വന്നുകാണട്ടേ എന്ന് പറഞ്ഞു. നമ്മള്‍ അത്‌ ഒന്ന് അലോചിച്ച്‌ നോക്കിയാലോ..


നാളെ ഇനി ചെല്ലുമ്പോഴേക്കും അവിടെയും കല്ല്യണം ഉറപ്പിച്ചിരിക്കുമോ..

ഹേയ്‌... അങ്ങനെ ഉണ്ടാവില്ല അക്കാര്യം അയ്യപ്പനേറ്റു.

ഉം.. ഏതായാലും ഇറങ്ങിയില്ലേ ഇനി കുളിച്ചുകേറാം, നാളെ രാവിലെ ഞാന്‍ ആല്‍ത്തറയുടെ അടുത്തേക്ക്‌ എത്താം. കാലത്ത്‌ പത്തിന്‌. ഇനി അപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ എന്റെ വായിലിരിക്കുന്നത്‌ മുഴുവന്‍ നീ കേള്‍ക്കും.

പതിവുപോലെ തോളിലിട്ടിരുന്ന തോര്‍ത്ത്‌ കയ്യിലേക്ക് മാറ്റി അയ്യപ്പന്‍ പടികടന്നു.


മിനിയാന്ന് അയ്യപ്പനും ഏട്ടനും കൂടി ചെന്ന് കുട്ടിയെ കണ്ടു. അമ്മാവന്‌ ഇഷ്ടപെട്ടിരിക്കുന്നു. ചുറ്റുപാടൊന്നും പോര, എന്നാലും നമുക്ക്‌ ആലോചിക്കാം. അവനും നീയും കൂടി ഒന്ന് പോയി നോക്ക്‌. എന്നാണ്‌ എന്നോട്‌ പറഞ്ഞത്‌. നീയെന്താ ഒന്നും പറയാത്തത്‌.


ഞാനെന്തുപറയാനാ... നമുക്ക്‌ പോയി നോക്കാം.


ഏതായാലും ഒരു പാട്‌ നാളായില്ലേ ഏതായാലും നടത്തം തുടങ്ങിയിട്ട്‌ എന്ന് മനസ്സില്‍ മുറുമുറുത്ത്‌ അയാള്‍ കൈ കഴുകി മുറിയിലേക്ക്‌ നടന്നു.


പൊടിപിടിച്ച പുസ്തകങ്ങള്‍ക്കിടയില്‍ പുരാവസ്തുപോലെ കിടക്കുന്ന ചാരുകസേരയില്‍ നീണ്ട്‌ നിവര്‍ന്ന് കിടക്കുമ്പോഴും സുഖമുള്ള അസ്വസ്ഥതയായി ആഴമുള്ള നോട്ടമൊളിപ്പിച്ച ആ വലിയ കണ്ണുകള്‍ അയാളെ വേട്ടയാടി. കട്ടിഫ്രൈമുള്ള കണ്ണടയില്‍ മറച്ച നീലനയനങ്ങള്‍. പ്രഥമ ദര്‍ശനത്തില്‍ ഏതാനും നിമിഷങ്ങള്‍ക്കകം കണ്ണില്‍ മരിച്ചെങ്കിലും മനസ്സില്‍ ജനിച്ച, ഒന്നോ രണ്ടോ തവണ ഒരു മിന്നായം പോലെ മുമ്പിലെത്തിയ സുഖമുള്ള ഒര്‍മ്മയായ ആ മിഴികളും മനസ്സിന്റെ വാതിലില്‍ കൊച്ചുമര്‍മ്മരമായെത്തിയ അവളെന്ന ഇളങ്കാറ്റ്‌.


രണ്ടരയടി ഉയരമുള്ള പ്ലാറ്റുഫോമിന്റെ മധ്യത്തില്‍ സ്പീക്കിംഗ്‌ സ്റ്റാന്റില്‍ കൈയമര്‍ത്തി, സദസ്സിലാസകലം പടര്‍ന്ന നോട്ടത്തോടെ ചൂടുള്ള വാക്കുകളുടെ കെട്ടഴിക്കുമ്പോഴാണ്‌ മൂന്നാമത്തെ വരിയില്‍ തന്നെ ശ്രദ്ധയൂന്നിയിരിക്കുന്ന ആ കൊച്ചുമുഖം ശ്രദ്ധയില്‍ പെട്ടത്‌. അനര്‍ഗളം പ്രവഹിക്കുന്ന വാക്കുകളുടെ തീരത്ത്‌ ഒത്തിരി പരിഭ്രമത്തോടെ കൊത്തിവലിക്കുന്ന കണ്ണുകളുമായി അവള്‍ തടസ്സമായി. ഉള്ളുരുക്കുന്ന ശ്രദ്ധയും ഭാവവും അയാളുടെ വാക്‍ധോരണിയെ പിടിച്ചുലക്കുന്നു എന്ന തോന്നലുണ്ടായതോടെ ചടുലമായ ഒരു തീരുമാനമായി അയാള്‍ ശ്രദ്ധ പിന്‍വലിച്ചു. പിന്നീടെപ്പെഴോ മനസ്സിനോടൊപ്പം കറങ്ങിത്തിരിച്ചെത്തിയ കണ്ണുകളില്‍ അവള്‍ ഉണ്ടായിരുന്നില്ല.


പിന്നീട്‌ രണ്ട്‌ തവണ അവളെകാണാനിടയായി. ഒരിക്കല്‍ ബസ്സിന്റെ ജനാലയിലൂടെ പുറം ലോകം കാണുന്ന അയാളുടെ മുമ്പില്‍ ബസ്റ്റോപ്പിന്റെ പൊടിപിടിച്ച ചുമരിനരികില്‍ കണ്ണില്‍ കരുതിയ പുഞ്ചിരിയുമായവള്‍ നില്‍ക്കുന്നത്‌ കണ്ടു. കൂട്ടിമുട്ടിയ മിഴികള്‍ക്കിടയിലൊളിപ്പിച്ച പുഞ്ചിരി ഒരു നിമിഷം പൂത്തുലഞ്ഞ്‌ അസ്തമിച്ചു. ഒന്ന് കൂടി സൂക്ഷിച്ച്‌ നോക്കുമ്പോഴേക്കും പുതുതായി കയറിയ യാത്രക്കാരുമായി ബസ്സ്‌ നീങ്ങിയിരുന്നു. പിന്നൊരിക്കല്‍ കോഫീഹൌസിന്റെ ഒഴിഞ്ഞ മൂലയിരിക്കവേ പുറത്തെ ചില്ലുഗ്ലാസിനപ്പുറം അവള്‍ നടന്ന് മറഞ്ഞു.


അവളെക്കുറിച്ച്‌ പലരോടും അയാള്‍ അന്വേഷിച്ചു. അതോടെ കട്ടിഫ്രൈമുള്ള കണ്ണടയും അതിനടിയിലെ കൊത്തിവലിക്കുന്ന തിളങ്ങുന്ന മിഴികളും ചിന്താഭാരം നിറഞ്ഞ മുഖവും അലസമായ നടത്തവും ആര്‍ക്കും ആരേയും തിരിച്ചറിയാനുള്ള അടയാളമല്ലെന്ന് വളരെ അയാള്‍ മനസ്സിലാക്കി.


എവിടെയോ കാത്തിരിക്കുന്ന ആ കണ്ണുകള്‍ക്കായി ഒരു പാട്‌ കല്ല്യാണാലോചനകള്‍ പറഞ്ഞൊഴിഞ്ഞു. പ്രതീക്ഷ സഫലമാവാനായി അയാള്‍ക്ക്‌ മുമ്പിലെത്തുന്ന നേത്രങ്ങളില്‍ അവളെ തിരഞ്ഞു. അവളെ കണ്ടെത്താനൊ മനസ്സില്‍ ഉറങ്ങുന്ന മൌനമായ ആ പുഞ്ചിരി അവഗണിക്കാനോ അയാള്‍ക്കായില്ല. ഒരിക്കല്‍ ഇതേക്കുറിച്ച്‌ അന്വേഷിച്ച അമ്മയുടെ മുമ്പില്‍ അയാള്‍ വാചാലനായി.


എനിക്കറിയാം അവള്‍ എനിക്കായി കാത്തിരിപ്പുണ്ടെന്ന്... കാലത്തിന്റെ കടമ്പകള്‍ക്ക്‌ ഞങ്ങളേ വേര്‍പെടുത്താനാവില്ല. എന്റെ ചിന്തയും മനസ്സും എന്നെയഖിലവും ഞാന്‍ അവള്‍ക്കായ്‌ എന്നോ ദാനം ചെയ്തിരിക്കുന്നു.

വാചാലനായ അയളെ നോക്കി തന്റെ വാത്സല്ല്യം മുഖത്തും വാക്കുകളിലുമൊതുക്കി അവര്‍ പറഞ്ഞു.

കുട്ടാ... ഇങ്ങിനെ എനിക്കും തോന്നിയിരുന്നു ഒരു പ്രായത്തില്‍, പക്ഷേ കാലം തെളിയിച്ചു അത്‌ വെറും തോന്നലാണെന്ന്. വെറും തോന്നല്‍...


ഇങ്ങിനെ സംസാരിക്കുന്ന അമ്മയെ അയാള്‍ അത്ഭുതത്തോടെ നോക്കി... അവരുടെ ചുണ്ടില്‍ ഒരു വാത്സല്ല്യവും സങ്കടവുമടങ്ങിയ പുഞ്ചിരി തങ്ങിനിന്നിരുന്നു. മാറാലകെട്ടിയ മച്ചിലില്‍ നോക്കി മലര്‍ന്ന് കിടക്കവേ അന്ന് അയാള്‍ ഒരു തീരുമാനമെടുത്തു. അവര്‍ക്കിഷ്ടപ്പെട്ടാല്‍ ഇത്‌ എന്റെ അവസാനത്തെ പെണ്ണുകാണല്‍. ഇവളില്‍ ഞാന്‍ അവളെ കണ്ടെത്തും. അതൊരു ദൃഢനിശ്ചയമായിരുന്നു.


വെളുത്തകാറിന്റെ പിന്‍സീറ്റില്‍ ചടഞ്ഞിരുന്ന് അവരുടെ വീടിന്റെ ഗൈറ്റ്‌ കടക്കുമ്പോള്‍ അയാളുടെ മനസ്സ്‌ വീണ്ടും അയാള്‍ക്ക്‌ നഷ്ടപെടാന്‍ തുടങ്ങി. അവളുടെ നീലനയങ്ങളുടെ മിന്നലാട്ടം അയാളുടെ തീരുമാനത്തെ വീണ്ടും വീണ്ടും ചോദ്യം ചെയ്തുകൊണ്ടിരുന്നു.


സ്വീകരണമുറിയില്‍ നിരത്തിയിട്ട സെറ്റിയില്‍ തലകുനിച്ച്‌ അമ്മയുടെയും അവിടത്തെ കാരണവരുടെയും വാക്കുകള്‍ ശ്രദ്ധിക്കും പോലെ അയാളിരുന്നു. മറ്റെവിടെയോ മേയുന്ന മനസ്സുമായി.


രാജീവ്‌ ഇതാണ്‌ എന്റെ മോള്‍ സീമ... കൂടെ അമ്മയുടെ ഒരു തോണ്ടലും കൂടിയായപ്പോള്‍ അയാള്‍ തലയുയര്‍ത്തി...


ഒരു നിമിഷം അയാളുടെ മനസ്സ്‌ സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും മധ്യേ ഒരു നൂല്‍പാത്തിലൂടെ കടന്ന് യാഥാര്‍ത്ഥ്യത്തിലെത്തി. പരസ്പരം ഇടഞ്ഞ കണ്ണുകള്‍ വാചാലമായിരുന്നു. എല്ലാം ഒരു നിമിഷം കൊണ്ട് അറിഞ്ഞവന്റെ അമ്പരപ്പോടെ ഇരിക്കുന്ന അയാളെയും അവളേയും തനിച്ചാക്കി ബാക്കിയുള്ളവര്‍ പുറത്തിറങ്ങി.


ഒന്നും ചോദിക്കാനോ പറയാനോ കഴിയാതെ അവര്‍ പരസ്പരം നോക്കിനിന്നു. അപ്പോഴും ആയിരം കുതിരശക്തിയോടെ അവരുടെ മനസ്സ്‌ ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു... ഇഷ്ടമാണ്‌. എന്നേക്കാളും... മറ്റെന്തിനേക്കാളും...

മൌനത്തിന്റെ ഉച്ചാവസ്ഥയില്‍ അവളുടെ മൌനം വാക്കിന്റെ രൂപമണിഞ്ഞു.


എനിക്കറിയാം... ഒത്തിരി.... ഞാനും കാത്തിരിപ്പായിരുന്നു ഈയൊരു നിമിഷത്തിനായി...


മൌനം മൌനത്തെ തിരിച്ചറിഞ്ഞ മുഹൂര്‍ത്തത്തിനവസാനം അയാള്‍ അവളുടെ നനുത്തവിരലുകളില്‍ അറിയാതെ അമര്‍ത്തിപ്പിടിച്ചു. അയാളുടെ കൈകളില്‍ നിന്ന് പ്രവഹിച്ച്‌ ചൂടിന്‌ അവളുടെ മനസ്സറിഞ്ഞ ഉഷ്മളത ഉണ്ടായിരുന്നു.

49 comments:

Rasheed Chalil said...

ഒരു പുതിയ പോസ്റ്റ്

മുസ്തഫ|musthapha said...

പുതിയ രൂപത്തില്‍...
പുതിയ ഭാവത്തില്‍...

ഇത്തിരിവെട്ടത്തിന്‍റെ മറ്റൊരു ഭാവം...

വളരെ നന്നായിരിക്കുന്നു... റഷീദ്

... ന്നാലും മൌനോം വാചാലോം വിട്ട് പിടിക്കില്യാല്ലേ... :)

sreeni sreedharan said...

കഥ കൊള്ളാം,
രണ്ട് മിനിറ്റ്; ഞാനിതിന്‍റെ ഒറിജിനല്‍ കഥ പറഞ്ഞുതരാം
(ഹി ഹി)

കണ്ണൂരാന്‍ - KANNURAN said...

നല്ല ഒഴുക്കുള്ള കഥ പറച്ചില്‍...

mydailypassiveincome said...

നല്ല സാഹിത്യം ഇടകലര്‍ന്ന കഥ. പ്രാസമൊപ്പിച്ചുള്ള പല വരികളും വായന ഒഴുക്കുള്ളതാക്കുന്നു. ആശംസകള്‍.

asdfasdf asfdasdf said...

ഇത്തിരിവെട്ടത്തിന്റെ പുതിയ രൂപഭാവങ്ങള്‍ നന്നായി. എന്നാലും..

Kumar Neelakandan © (Kumar NM) said...

ഇത്തിരിയേ, വായിച്ചു. എഴുത്തിന്റെ പാറ്റേണ്‍ മാറ്റി എങ്കിലും മൂഡ് മൌനം തന്നെ ആണ് അല്ലേ? നന്നായി. മൌനം അത്ര മോശം സാധനം അല്ല. :)

സുല്‍ |Sul said...

നളെ നമുക്ക്‌ ഒരിടം വരെ പോവണം.

എല്ലാ ആലോചനകളും തുടങ്ങുന്നതിങ്ങനെയാണൊ?

നന്നായിരിക്കുന്നു.

ഏറനാടന്‍ said...

ഇത്തിരിവെട്ടമേ ശൈലിയിഷ്‌ടപ്പെട്ടു, കഥയും നന്നായി.

sreeni sreedharan said...

മേശപ്പുറത്ത് വിളമ്പി വച്ചിരിക്കുന്ന ബിരിയാണി പോരഞ്ഞ് ബിരിയാണി ചെമ്പിലേക്ക് നൊക്കുന്ന ഇത്തിരിയേ നോക്കി ഉമ്മ പറഞ്ഞു
ജ്ജ് ബിരിയാണി മുയുവന്‍ തിന്നൊ ന്റ്റ റബ്ബേ....

ആ കാദറ് പറഞ്ഞ കുട്ടീന അന്‍റ ബാപ്പ പോയി കണ്ടാറ്ന്ന്, നല്ല മൊഞ്ചത്തി പെണ്ണ്,

“ഞാന്‍ കോയിക്കാലീന്ന് പിടിവിട്ട് അടുത്തതില്‍ പാത്രത്തില്‍ നോട്ടമിട്ടു”

ഉമ്മ വാ തോരാതെ കുട്ടീന പറ്റി പറഞ്ഞുകൊണ്ടിരുന്നൂ...

“ഉമ്മാ ഇത്തിരി സള്ളാസ്”....

അനക്ക് തീറ്റേന്‍റേം കുടീടേം ബിചാരം മത്രോള്ളൊ.....(ഉമ്മ)
“ഇല്ലുമ്മാ ....ബെസ്സന്നാപ്പിന്നെ എനിക്ക് കണ്ണ് കാണൂലാന്ന് ഉമ്മാക്കറിഞ്ഞുകൂടെ??”

(ആ പെങ്കൊച്ച് അതിന്‍റെ പാട്നോക്കി വേറെ കെട്ടിപ്പോയി, ...ഉമ്മ അടുത്തതിനെ പറ്റി വേറൊരു ദിവസം ;)

ഇതു നടക്കും ന്റ്റ മനസ്സ് പറയണ്,....

പൊടിപിടിച്ച പുസ്തകങ്ങള്‍ക്കിടയില്‍ പുരാവസ്തുപോലെ കിടക്കുന്ന ചാരുകസേരയില്‍ നീണ്ട്‌ നിവര്‍ന്ന് കിടക്കുമ്പോഴും സുഖമുള്ള അസ്വസ്ഥതയായി ആഴമുള്ള നോട്ടമൊളിപ്പിച്ച ആ വലിയ കണ്ണുകള്‍ ഇത്തിരിയെ വേട്ടയാടി. കട്ടിഫ്രൈമുള്ള കണ്ണടയില്‍ മറച്ച നീലനയനങ്ങള്‍.....അവള്‍ക്ക് ചൈനീസ് കുക്കിംഗും അറിയാമായിരുന്നൂ....

ഇത്തിരി മുറ്റത്തേക്ക് നോക്കി.. ...

ഉമ്മ, “ജ്ജ് എന്താണാലോചിക്കണത്‌ , ആ പ്ലാവിലെ ചക്ക പയുത്താന്നാ??”

അല്ലുമ്മ...

“എനിക്കറിയാം, നീയാ കണ്ണട വെച്ച കൊച്ചിന പറ്റിയല്ലേ”

“”“”“”“”“”“”“”“”“”“”“”“”
സീകരണമുറിയില്‍ നിരത്തിയിട്ട സെറ്റിയില്‍ തലകുനിച്ച്‌ അമ്മയുടെയും അവിടത്തെ കാരണവരുടെയും വാക്കുകള്‍ ശ്രദ്ധിക്കും പോലെ അയാളിരുന്നു. ബിസ്ക്കറ്റും, ലഡ്ഡൂം ‘മേയുന്ന’ മനസ്സുമായി.

എന്നാല്‍ മോളെ വിളിക്കാം.......(ഭാവി അമ്മായപ്പന്‍)
“മോളെ സൈനൂ...”
ഇത്തിരി പതുക്കെ കണ്ണുകള്‍ ഉയര്‍ത്തി നോക്കി

അയ്യാളുടെ മനസ്സില്‍ ഒരായിരം ‘പപ്പടം’ ഒരുമിച്ചു പൊടിച്ചതു പോലെ തോന്നി...അവള്‍!!!

(ഞാനോടി...)

Physel said...

ഇത്തിരീ..നന്നായിരിക്കുന്നു കഥ.

പുള്ളി said...

ഇത്തിരീ, കഥ നന്നായിരിക്കുന്നു. ഇതു വായിച്ചപ്പൊഴെക്കും പണ്ടു കഥാപത്രങ്ങളെ വണ്ടി കയറ്റി കൊന്ന വിഷമം മുഴുവനായി പോയി.
പച്ചാളം, എന്തിനാ വെറുതെ മിമിക്രിയുണ്ടാക്കി ആകെയുള്ള ഇത്തിരി വെട്ടവും കെടുത്തുന്നത്? ഇത്തിരി ഇതൊരു ആത്മകഥയാണെന്നൊന്നും പറഞ്ഞിട്ടില്ലല്ലോ... (അല്ലെന്നും പറഞ്ഞിട്ടില്ല)

Unknown said...

ഇത്തിരിവെട്ടം മാഷേ,
കൊട് കൈ! ഇവന്‍ കലക്കി. എനിക്ക് ഇഷ്ടായി.

മനസ്സുകള്‍ മൌനത്തിലൂടെ സംസാരിക്കുന്നതാണ് ഇഷ്ടപ്രമേയം അല്ലേ?

ഓടോ: എനിക്കും മൌനം വളരെ ഇഷ്ടമാണ്. വീട്ടില്‍ ആരുമില്ലാത്ത ദിവസങ്ങളില്‍ വാതില്‍ പാതി ചാരി ചാരുകസേരയില്‍ മലര്‍ന്ന് കിടന്ന് ചീവിടുകളുടെ ശബ്ദത്തിന് ചെവിട് കൊടുക്കാതെ ‘അയേണ്‍ മെയിഡന്‍’ പാടിയ അലസസുന്ദര ഗാനങ്ങള്‍ ഉച്ചത്തില്‍ കേട്ട് ഇരിക്കുമ്പോള്‍ ഞാനും ചിന്തിക്കാറുണ്ട് മൌനം വിഷയമായ കഥകളില്‍ അലമ്പ് കമന്റുകള്‍ ഇടാന്‍ എന്ത് രസമായിരിക്കുമെന്ന്. :-)

അഡ്വ.സക്കീന said...

പണ്ടാരോ എഴുതിയത് വായിച്ചിട്ടുണ്ട്. ഒന്നിനുമൊന്നിനുമല്ലെങ്കിലും വയസ്സാവുമ്പോള്‍ താലോലിക്കാനെങ്കിലും ഒരു പ്രേമവും അതിന്ടെ ഓര്‍മ്മയും വേണം. ആധികാരികമായ പ്രണയമൊന്നുമില്ലാത്ത ഞാനുമൊന്നോര്‍മ്മയില്‍ പരതി, ഞാനായിരുന്നോ ആ ചില്ലുകള്‍ ക്കുള്ളിലെ കണ്ണുകള്‍ .

അലിഫ് /alif said...

ഒരു പാടിഷ്ടമായി, താങ്കളുടെ ഒഴുക്കുള്ള ശൈലി.എപ്പോഴും വേറിട്ട രീതിയിയില്‍ പരീക്ഷണങ്ങളാണല്ലേ.തുടരൂ.

മുസാഫിര്‍ said...

മൌനങ്ങല്‍ പാടുകയായിരുന്നു...
കോടി ജന്മങ്ങളായി നമ്മള്‍ പരസ്പരം തേടുകയായിരുന്നു..
എന്ന പാട്ട് ഓര്‍ത്തു,ഈ സുനരമായ കഥ വായിച്ചപ്പോള്‍.

ലിഡിയ said...

ഇത്തിരീ എല്ലാവരും പറഞ്ഞത് പോലെ ഒരു പരീക്ഷണം ആയിരുന്നല്ലേ..നന്നായിരിക്കുന്നു.

സത്യം പറഞ്ഞാല്‍ എനിക്ക് പാച്ചാളത്തിന്റെ കമന്റ് ഇഷ്ടമായി,ദില്‍ബുവിന്റെയും, ഇവരെ പോലുള്ളവരാ ഏത് കൂട്ടത്തിന്റെ ജീവനാകുന്നത്.,എന്തിലും ഒരു ട്വിസ്റ്റ് കണ്ട് പിടിക്കുന്നവര്‍.

ഇത്തിരീ തെറ്റിദ്ധരിക്കരുത്..ആ ഏത് ഗൌരവത്തിനും അയവ് വരുത്താന്‍ ഇവര്‍ക്കുള്ള കഴിവ് കണ്ട് പറഞ്ഞ് പോയതാണ്,അതൊരു വലിയ കഴിവല്ലേ..അതേന്ന് എനിക്ക് തോന്നുന്നു,കാരണം ഒരിക്കലും എനിക്കിത്രയും ചിറപ്പി ആവാന്‍ പറ്റീട്ടില്ല.

-പാര്‍വതി.

Unknown said...

ഈശ്വരാ പാറു ചേച്ചി എന്തോ ചീത്ത പറഞ്ഞിരിക്കുന്നു. ചിറപ്പിയാണത്രേ...

ചിറപ്പി ഇനി ഹിന്ദി തെറിയാവുമോ? :-(

ഓടോ: പാറു ചേച്ചീ...പറയുന്ന കാര്യത്തിലെ ട്വിറ്റ് കണ്ട് പഠിക്ക്യേ? ഞാന്‍ ആ ടൈപ്പേ അല്ല? :-)

ഷാജുദീന്‍ said...

ഇത്തിരിവെട്ടം ആയപ്പോള്‍ ഇതാ സ്ഥിതി അപ്പോള്‍ ഒത്തിരിവെട്ടം ആയിരുന്നെങ്കിലോ

കരീം മാഷ്‌ said...

നന്നായിരിക്കുന്നു.പുതിയ ശൈലി

thoufi | തൗഫി said...
This comment has been removed by a blog administrator.
thoufi | തൗഫി said...

പോസ്റ്റ്‌ കാണാനേറെ വൈകി സുഹ്രുത്തേ
നന്നായിരിക്കുന്നു.
ഒഴുക്കുള്ള ശൈലിയില്‍ വ്യതിരിക്തമായ രീതിയില്‍ കഥ പറയാനുള്ള താങ്കളുടെ കഴിവ്‌ അപാരം തന്നെ.

ഇതില്‍ പതിനൊന്നാമത്തെ പാരഗ്രാഫില്‍ ആരാണു
"...... നീരസത്തോടെ അമ്മയെ നോക്കി" എന്നു പറയുന്നത്‌..?

അനംഗാരി said...

ഇത്തിരീ: എഴുത്തിന്റെ രീതി നന്ന്. പക്ഷെ അത് ചര്‍വ്വിത ചര്‍വ്വണം ചെയ്യപ്പെടുന്ന കഥകളിലും, സംഭവങ്ങളിലും തളച്ചിടരുത്. അങ്ങിനെയെഴുതാന്‍ ഒരു പാട് പേര്‍ വേറെയുണ്ട്.വായനകളിലൂടെ ഇതിനെ മറികടക്കൂ. ഭാവുകങ്ങള്‍.

സൂര്യോദയം said...

നല്ല സമാഗമം.... :-)

sreeni sreedharan said...

ഞാന്‍ ചാറ്റിലൂടെ കാണിച്ചത് കമന്‍റാന്‍ പറഞ്ഞ ചേട്ടാ ചേട്ടന്‍ ഇതു കാണുന്നില്ലേ; എന്നെ മിമിക്രിക്കാരനാക്കിയത്? :(

Anonymous said...

ഇത്തിരിവെട്ടമേ ഈ ശൈലി നന്നായിരിക്കുന്നു. മനോഹരമായ ഭാഷ. എങ്കിലും അനംഗരി പറഞ്ഞത് ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.

Rasheed Chalil said...

അയ്യോ പച്ചാളമേ കരയാതെ... ഞാന്‍ ശരിക്ക് അസ്വദിച്ച ഒരു കമന്റല്ലായിരുന്നോ അത്. മനോഹരം. തെറ്റിദ്ധരിച്ചവര്‍ക്കറിയില്ലല്ലോ നമ്മുടെ ചാറ്റിംഗ്. എല്ലാവരോടും കൂടി പറയുവാ ഈ പാവം (അത്ര പാവമൊന്നുമല്ല) പച്ചാളം കുട്ടി എന്നോട് ചോദിച്ചാ ഈ കമന്റിട്ടത്. ആരും ആ പാവത്തെ കല്ലെറിയല്ലേ... പ്ലീസ്...

പച്ചാളമേ കരയല്ലേ... പ്ലീസ്

Mubarak Merchant said...

ഇത്തിരീ, വൈകിയാണ് കണ്ടത്..
ഒത്തിരി നന്നായി!

RP said...

അതിനെന്തിനാ പച്ചാളമേ വിഷമിക്കുന്നേ? മിമിക്രിക്കാര്‍ക്ക് സിനിമേല്‍ നല്ല സ്കോപ്പുന്ട്ട്ടാ.

ഇത്തിരിവെട്ടമേ, കഥ ഇപ്പഴാ വായിച്ചത്. ഇഷ്ടായി. :)

Adithyan said...

ഇത്തിരീ,
u r an optimist
i am a pessimist :D

ഓടോ:
പച്ചാളം, അമറന്‍ കഥ :)

ഓടോ 2:
ദില്‍ബാ, ഐറണ്‍ മെയഡന്റെ മൌനമാണ് വാചാലമായ മൌനം... ഹോ യെന്നാ മൌനവാ :))

ഡാലി said...

ഇത്തിരി, ഈ ട്വിസ്റ്റ് എനിക്കിഷ്ടായിട്ടോ.

അഗ്രജന്‍ പറഞ്ഞത് ചോദിക്കട്ടെ
... ന്നാലും മൌനോം വാചാലോം വിട്ട് പിടിക്കില്യാല്ലേ... :)

പതുക്കെ വാചലതയും കൂടി എഴുതണം

അരവിന്ദ് :: aravind said...

ഇത്തിരീ..
കഥ ഇഷ്ടായില്ല. പക്ഷേ എഴുത്ത് മനോഹരം. നന്നായി കൈയ്യടക്കമുള്ള ഇത്തിരി, നല്ല വിഷയം കിട്ടിയിട്ട് കഥ എഴുതാന്‍ അല്പം ക്ഷമ കാട്ടിയാല്‍
നല്ല സൂപ്പര്‍ കഥകള്‍ വരും.ഐ ആം ഷുവര്‍.

:-)

Anonymous said...

ഇത്തിരീ ഇതും നല്ല കഥ. നല്ല അവതരണവും.

Rasheed Chalil said...

അഗ്രജാ നന്ദി. നോക്കട്ടേ ഒന്ന് വിട്ട്‌ പിടിക്കാമോ എന്ന്.

പച്ചാളം നന്ദി. കമന്റുകള്‍ക്കെല്ലാം.

കണ്ണൂരാന്‍ നന്ദി

നിറം നന്ദി.

മഴത്തുള്ളീ നന്ദി കെട്ടോ

കുട്ടമ്മേനോനേ നന്ദി... പിന്നെ എന്താ ഒരു എന്നാലും... പിടികിട്ടിയില്ല കെട്ടോ.

കുമാര്‍ജീ നന്ദി. ഒരിക്കലും അല്ല.

സുല്‍ നന്ദി... ആണെന്ന് തോന്നുന്നു.

ഏറനാടന്‍ മാഷേ നന്ദി കെട്ടോ

പച്ചാളമേ കമന്റ്‌ ശരിക്കും ആസ്വദിച്ചു വായിച്ചു കെട്ടോ... ഡാന്‍ഗ്‌സ്‌

ഫൈസല്‍ നന്ദി.

പുള്ളീ നന്ദി. പിന്നെ ഇത്‌ എന്റെ ആത്മകഥയല്ല. പച്ചാളം എന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ്‌ ഈ കമന്റ്‌ ഇട്ടത്‌.

ദില്‍ബാ നന്ദി, അങ്ങനെ പറയാം. ദില്‍ബനും മൌനം ഇഷ്ടമാണല്ലേ... എനിക്ക്‌ ഉറപ്പായി.

നിയാല നന്ദികെട്ടോ... ആര്‍ക്കറിയാം.

ചെണ്ടക്കാരാ നന്ദി.

മുസാഫിര്‍ ഭായ്‌ നന്ദി കെട്ടോ

പാര്‍വതീ നന്ദി. പച്ചാളത്തിന്റെ കമന്റ്‌ എനിക്കും ഒത്തിരി ഇഷ്ടമാണ്‌. ശരിക്കും അസ്വദിച്ചു വായിച്ചു.

ഷാജുദ്ധീന്‍ നന്ദി. ആര്‍ക്കറിയാം.

കരീംമാഷേ നന്ദികെട്ടോ.

മിന്നാമിങ്ങേ നന്ദി. പിന്നെ അത്‌ പറഞ്ഞത്‌ ആ കഥാപാത്രമല്ലേ... അമ്മ ഒരേ വാക്കുകള്‍ ആവര്‍ത്തിക്കുന്നത്‌ കൊണ്ടാവും.

അനംഗരീ മഷേ ഒത്തിരിനന്ദി.
താങ്കളുടെ വാക്കുകള്‍ ഞാന്‍ ഒരുപാട്‌ വിലകല്‍പ്പിക്കുന്നു. പിന്നെ വായനയുടെ കാര്യം പറഞ്ഞാല്‍ പ്രവാസത്തോടൊപ്പം മരിച്ച ഒന്നാണ്‌ എന്നിലെ വായന. വായിക്കാന്‍ താല്‍പര്യം ഇല്ലാത്തതിനാലല്ല. പലകാരണങ്ങളാല്‍ അത്‌ നടക്കാത്തത്‌ കൊണ്ട്‌. ഇപ്പോള്‍ പത്രവും ബ്ലോഗുകളും വായിക്കും അത്രമാത്രം.

നന്ദി കെട്ടോ ഒത്തിരി.

സുര്യോദയമേ നന്ദി.

നിയാസേ നന്ദി. തീര്‍ച്ചയായും

ഇക്കാസേ നന്ദി.

ആര്‍പ്പി നന്ദികെട്ടോ... എന്തുപറഞ്ഞിട്ടെന്താ ആ പച്ചാളം കുട്ടിക്ക്‌ മനസ്സിലാവണ്ടേ...

ആദീ നന്ദി... അങ്ങനെയാണോ.

ഡാലീ നന്ദി. നോക്കട്ടേ.

അരവിന്ദ്‌ ഒത്തിരി നന്ദി. തീര്‍ച്ചയായും അങ്ങനെ ശ്രമിക്കാം

വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും ഒത്തിരി നന്ദി.

Anonymous said...

പ്രഥമ ദര്‍ശനത്തില്‍ ഏതാനും നിമിഷങ്ങള്‍ക്കകം കണ്ണില്‍ മരിച്ചെങ്കിലും മനസ്സില്‍ ജനിച്ച, ഒന്നോ രണ്ടോ തവണ ഒരു മിന്നായം പോലെ മുമ്പിലെത്തിയ സുഖമുള്ള ഒര്‍മ്മയായ ആ മിഴികളും മനസ്സിന്റെ വാതിലില്‍ കൊച്ചുമര്‍മ്മരമായെത്തിയ അവളെന്ന ഇളങ്കാറ്റ്‌.

ഇത്തിരീ മനോഹരം. നല്ല കഥ, അത്മകഥ അല്ലല്ലോ അല്ലേ.

sreeni sreedharan said...

പച്ചാളത്തിന്‍റെ കയ്യില്‍ നിന്നും കൈക്കൂലി വാങ്ങിക്കാന്‍ ശ്രമിച്ച ഇത്തിരിവെട്ടത്തിനെ വിജിലന്‍സുകാര്‍ ഓടിച്ചിട്ടു പിടിച്ചു....ചൂടുള്ള വാര്‍ത്ത!

Anonymous said...

നന്നായിരിക്കുന്നു. നല്ല ശൈലി

ഞാന്‍ ഇരിങ്ങല്‍ said...

ഇത്തിരിവെട്ടമേ..
ഞാനിപ്പോ ന്താ‍..പറയുക.. താങ്കളെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഞാന്‍ കള്ളം പറയണോ?? 39 കമന്‍റ്. 98% ആളുകള്‍ക്കും കഥ മനോഹരമായി തോന്നി. പക്ഷെ..എന്തൊ.. അനംഗാരിയും അരവിന്ദും പറഞ്ഞതു പോലെ പറയാനെ എനിക്ക് പറ്റുന്നുള്ളൂ..പക്ഷെ ഇതിലും മനോഹരമായി താങ്കള്‍ക്ക് എഴുതാന്‍ കഴിയും. വിഷയം തിരഞ്ഞെടുക്കന്നതില്‍ താങ്കള്‍ ഇത്തിരി കൂടി ശ്രദ്ധിക്കണം എന്ന് തോന്നുന്നു.
അമ്മ കഥാപാത്രം ശരിക്കും കെ.പി. എ. സി. ലളിത ചേച്ചിയെ ഓര്‍മ്മിപ്പിച്ചു.

ഇടിവാള്‍ said...

ഞാനിവിടെ ഒപ്പിട്ടിരുന്നില്ല അല്ലേ.. കഥ നേരത്തെ വായിച്ചൂ. അപ്പോള്‍ കമന്റാതിരുന്നത് പര്‍പ്പസ്‌ലി ആയിരുന്നോ ? ആ..

ഇത് അല്പം പൈങ്കിളിയായോന്നു തോന്നി ;)
( രണ്ടു മൂന്നു പേരു വിമര്‍ശനം പറഞ്ഞാപ്പിന്നെ എനിക്കെന്നാ. ഹ ഹ .. )

ഇത്തിരിയേ, ചൂടാവല്ലേ... കഴിഞ്ഞ പോസ്റ്റിനോളമെത്തില്ല കേട്ടോ !

മനോജ് കുമാർ വട്ടക്കാട്ട് said...

മൗനം ഒന്ന്- ജയിലില്‍
മൗനം രണ്ട്‌- പെണ്ണ്‍ കാണല്‍
മൗനം മൂന്ന്- (ഉടനെ വരട്ടെ)

Areekkodan | അരീക്കോടന്‍ said...

ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടുട്ടോ.....അഭിനന്ദനങ്ങള്‍

തറവാടി said...

വെട്ടം , പുതിയ രീതി നന്നായി.

റീനി said...

ഇത്തിരിവെട്ടമേ, വളരെ മെച്ചമായ ശൈലി. ഇത്തിരി, തനിക്ക്‌ ഭാഷയുണ്ട്‌, സംശയമില്ല. ഭാവം വേണം. അത്‌ അത്ര എളുപ്പമല്ല. പുതുമയുള്ള കഥാ ബീജം എളുപ്പത്തില്‍ കിട്ടുമായിരുന്നെങ്കില്‍ നമ്മളൊക്കെ ഇതിനകം ആരെല്ലാമോ ആയിത്തീരുമായിരുന്നില്ലേ?

പച്ചാളം കുട്ടി, തന്റെ കമന്റ്‌ വളരെ ഇഷ്ടപ്പെട്ടു. ബ്ലോഗില്‌ ഇത്തിരീടെ പ്രഭ കളയാതെ ഒന്ന്‌ ഓരം ചേര്‍ന്ന്‌ നില്‍ക്കു.

Rasheed Chalil said...

സാലിഹ്‌, പച്ചാളം, സലാം, നസി, ആബിദ്‌, തറവാടി,റീനി എല്ലാവര്‍ക്കും നന്ദി.

ഞാന്‍ ഇരിങ്ങല്‍, ഇടിവാള്‍ ഒത്തിരി നന്ദി. നിങ്ങളുടെ വാക്കുകള്‍ ഞാന്‍ വിലമതിക്കുന്നു. തുടര്‍ന്നും തുറന്ന അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

പടിപ്പുരാ നന്ദി കെട്ടോ... മൌനമല്ലേ ഇത്തിരി സമയമെടുക്കും.

എല്ലാവര്‍ക്കും ഒത്തിരി നന്ദി

Peelikkutty!!!!! said...

എഴുത്ത് അടിപൊളിയായിട്ടുണ്ട്.പുതുമ കുറഞ്ഞ വിഷയം ആയതുകൊണ്ടാണോന്നറിയില്ല കഥ അത്ര ഇഷ്ടായില്ല.ഇത്തിരി ഒത്തിരി നന്നായി എഴുതിയതുകൊണ്ടാണേ ഇത്രെം പറഞ്ഞെ....


പാച്ചാളമേ ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു?

Anonymous said...

ഇത്തിരീ ഇത് മനോഹരമായ എഴുത്ത് തന്നെ. വിഷയം പുതുമ കുറഞ്ഞത് എന്ന് അഭിപ്രായമുണ്ട്.

മുസ്തഫ|musthapha said...

മിഥുനത്തില്‍, ക്ഷമയില്ലാതെ ജഗതി നെടുമുടിയുടെ കയ്യില്‍ നിന്നും തേങ്ങ വാങ്ങി ഒരേറുണ്ട്. അതേപോലെ...

മുസ്തഫ|musthapha said...

അമ്പതേ... :)
എനിക്കും ക്ഷമയില്ല... ഒട്ടും :)

muje said...

കഥ അസ്സലായി....പക്ഷെ ആ പ്രണയം വായിച്ചപ്പഴേ ഊഹിച്ച് കാണാന്‍ പോകുന്നത് ലവളെയായിരിക്കുമെന്നു.........!!!