Monday, November 06, 2006

കൈവിട്ട് പോയ വസന്തം

മൃദുലമായ ചുവന്ന ഭിത്തിയില്‍ അള്ളിപ്പിടിച്ച്‌, രക്തവും മാംസവും മജ്ജയും എന്നില്‍ നിന്ന് സ്വീകരിച്ച്‌ എന്റ ഉച്ഛാസ നിശ്വസങ്ങളോട്‌ താദാത്മ്യം പ്രാപിച്ച നേരിയ തുടിപ്പുള്ള ഒരു മാംസകഷ്ണമായിരുന്നു അത്‌. എന്നില്‍ അധികാരത്തോടെ കുടിയേറി, ഒഴിപ്പിക്കാനുള്ള ശരീരത്തിന്റെ ശ്രമങ്ങളെല്ലാം വിദഗ്ദമായി അതിജയിച്ച്‌, അന്താരാളങ്ങളില്‍ വ്യാഥിപോലെ പടര്‍ന്ന അതിന്റെ ചലനങ്ങള്‍ക്കിടയിലാണ്‌ ആ കണ്ണുകള്‍ ശ്രദ്ധിച്ചത്‌. നീലഷെയ്ഡോട്‌ കൂടിയ വെളുത്ത പ്രതലത്തിന്റെ മധ്യത്തിലെ കളങ്കമില്ലാത്ത നീലിമകലര്‍ന്ന കറുപ്പ്‌ വൃത്തത്തിനകത്ത്‌ മനോഹരമായി സംവിധാനിച്ച ആഴമുള്ള ബിന്ദു എന്നെനോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരി പതുക്കെ ഒരു പൊട്ടിച്ചിരിയായി പരിണമിക്കവേ ആ അസ്ഥിയില്ലാ മാംസകഷ്ണം വളരാന്‍ തുടങ്ങി. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ എന്നില്‍ നിറയുകയും അതോടൊപ്പം‌ ഞാനെന്ന പുറന്തോട്‌ ഭേദിച്ച്‌ അന്തരീക്ഷത്തില്‍ ഉയരാനും തുടങ്ങി.


അപ്പോഴാണ്‌ അവളുടെ പൊക്കിള്‍കൊടിയില്‍ നിന്ന് പുറപ്പെടുന്ന മാംസളമായ കുഴല്‍ എന്റെ ശരീരത്തില്‍ അവസാനിക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചത്. ഉയര്‍ച്ചയുടെ വഴിയിലെവിടെയോ പൊക്കിള്‍ കൊടിയാല്‍ അവള്‍ തീര്‍ത്ത കുരുക്ക്‌ എന്റെ കഴുത്തില്‍ കുരുക്കി ചാരനിറമുള്ള മാനത്തിലേക്ക്‌ അവള്‍ ഉയര്‍ന്നു. താങ്ങിനിര്‍ത്തിയിരുന്ന മണ്ണില്‍ നിന്ന് കാലുകളുമായുള്ള ബന്ധം അറ്റു പോയതോടെ ഞാന്‍ ശ്വാസത്തിനായി ദാഹിച്ച്‌ തുടങ്ങി . മസ്തിഷ്കത്തേയും ചിന്തയേയും മരവിപ്പ്‌ ബാധിച്ച ഞാന്‍ ആ അറ്റമില്ലാ കുഴലില്‍ പിടിച്ച്‌ കിതച്ചു.


എന്റെ കൈകള്‍ക്ക് തൊട്ട്‌ മീതെ ഒരു കൈമുഷ്ടിയും മുറുകിയ ആ കൈക്കുള്ളില്‍ തിളങ്ങുന്ന അരിവാളും പ്രത്യക്ഷപ്പെട്ടു. എന്നെ എന്റ ജീവനില്‍ നിന്ന് വേര്‍പെടുത്താന്‍ ശ്രമിക്കുന്ന വെട്ടരിവാളിന്റെ മരപ്പിടിയില്‍ മുറുകിയ കൈകളോട് നല്ല പരിചയം തോന്നുന്നു. മുറുകിയ കൈയ്യിന്റെ സഹായത്തിനായി മറ്റൊരു കരം ഉയര്‍ന്ന് വന്നപ്പൊഴാണ്‌ മോതിരവിരലില്‍ ചുറ്റിയ സ്വര്‍ണ്ണത്തില്‍‍ പടര്‍ന്ന അക്ഷര‍ങ്ങളെ ‘സതി‘ എന്ന് ഞാന്‍ വായിച്ചത്‌. അത്‌ എന്റെ പേരാണല്ലോ ? അപ്പോള്‍ ഇത്‌ സേതുവേട്ടന്റെ കൈതന്നെ... ഞാന്‍ അലറി വിളിച്ചു " സേതുവേട്ടാ എന്നെ കൊല്ലരുത്‌. മുകളിലേക്ക്‌ ഉയരുന്നത്‌ എന്റെ ജീവനാ. അതുമായി വേര്‍പിരിഞ്ഞാല്‍‍ പിന്നെ എന്റെ അസ്തിത്വം വ്യര്‍ത്ഥമാണ്‌." പക്ഷേ അരിവാള്‍ ഉയര്‍ന്ന് താണു... ഞെട്ടറ്റ മാങ്ങപോലെ ഞാന്‍ താഴേക്ക്‌ പതിക്കാന്‍ തുടങ്ങി. ശരീരത്തിലെ ഓരോ രോമകൂപങ്ങളിലും കത്തിക്കയറുന്ന വേദനയില്‍ അലറിവിളിച്ചു...


ഞട്ടിയെഴുന്നേറ്റപ്പോള്‍ ആകെ വിയര്‍ത്തിരിക്കുന്നു. പൊട്ടിയൊലിച്ച മുട്ടയുടെ വെള്ളപോലെ ശരീരം കൊഴുപ്പുള്ള വിയര്‍പ്പ്‌ ചുരത്തുന്നു. തൂവെള്ള നിറത്തിലുള്ള ബെഡ്ഡ്ഷീറ്റ്‌ ശരീരത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു. ഏസിയുടെ മൂളല്‍ മാത്രമുള്ള മുറിയിലെ കട്ടിലിനരികില്‍ നാട്ടിനിര്‍ത്തിയ ഇരുമ്പ്‌ സ്റ്റാന്‍ഡില്‍ തൂക്കിയ സുതാര്യമായ പ്ലാസ്റ്റിക്ക്‌ കുപ്പിയില്‍ നിന്ന് എന്നിലേക്കൊഴുകുന്ന നിറമില്ലാദ്രാവകവും മൂടിപുതച്ച്‌ അടുത്ത്‌ ബഞ്ചില്‍ സുഖമായുറങ്ങുന്ന വേലക്കാരി ഗൌരിചേച്ചിയുമാണ്‌ ഇത്‌ ഹോസ്പിറ്റാലാണെന്ന ബോധം തന്നത്‌.


ഇന്ന് ഇനി ഉറങ്ങാനാവില്ല. അല്ലെങ്കിലും നന്നായി ഉറങ്ങിയിട്ട്‌ ആഴ്ചകള്‍ പലത്‌ കഴിഞ്ഞിരിക്കുന്നു. ഉയരേണ്ട ബിസ്‌നസ്സ്‌ ഗ്രാഫിനായി രാപകലുകള്‍ ഓടിനടക്കുന്ന സേതുവേട്ടനെ ‘ഒരു സര്‍പ്രൈസ്‌ ഉണ്ട്. നേരില്‍ കാണണം’ എന്ന് പറഞ്ഞ് ഞാന്‍ വരുത്തുകയായിരുന്നു.

സ്വപ്നം കാണാന്‍ രാത്രിയെന്ന വിരിപ്പോ ഉറക്കത്തിന്റെ തിരശ്ശീലയോ ആവശ്യമില്ലന്ന് എനിക്ക്‌ അന്നെനിക്ക് ബോധ്യമായി. ഉള്ളില്‍ മുളപ്പൊട്ടുന്ന ഞങ്ങളുടെ സ്നേഹസാക്ഷ്യത്തെ കുറിച്ചറിയുമ്പോള്‍ ആ കൈകള്‍ സ്നേഹമായി മുറുകുന്നതും കവിളിലെ നാണം തീര്‍ക്കുന്ന സുഖമുള്ള പെരുപെരുപ്പ്‌ നുകരുന്നെടുക്കുന്നതും കണ്ടാണ്‌ രണ്ട്‌ ദിവസം കഴിച്ച് കൂട്ടിയത്.

പതിവ്‌ പോലെ അദ്ദേഹത്തെ അഭിമുഖീകരിക്കാനാവാതെ മനസ്സ്‌ നാണം ചുരത്തുന്നു. ഉള്ളില്‍‍ നിറഞ്ഞ് കവിയുന്ന ആശയങ്ങളേ ഭാഷയാക്കാന്‍‍ ഞാന്‍ പാടുപെട്ടു. കുളികഴിഞ്ഞ്‌ കടുപ്പത്തിലുള്ള ചായയുമായി ബെഡ്ഡ്‌ റൂമിലേക്ക്‌ നടന്നപ്പോള്‍ ഞാനും ഒരു നിഴലായി. അവസാനം പരതി കിട്ടിയ ഇത്തിരി വാക്കുകളിലൂടെ എന്റെ മനസ്സ്‌ പങ്കുവെച്ചു.

"പിന്നെയ്‌ ഇവിടെ അംഗസംഖ്യ കൂടാന്‍ പോവുന്നു."

കവിളിലേക്ക്‌ ഇരച്ചുകയറിയ രക്തത്തിന്റെ സഞ്ചാരമാര്‍ഗ്ഗം സുഖമുള്ള പെരുപെരുപ്പായി എന്നില്‍ നിറഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ കൂമ്പിയിരിക്കണം. ചൂടുള്ള ആലിംഗനത്തിനായി എന്റെ മനസ്സും ശരീരവും കാത്തുകിടന്നു. പ്രണയത്തിന്റെ മുറുമ്മലിനായി കാത്തിരുന്ന കാതില്‍ 'മുന്‍കരുതലെടുക്കാനാവത്ത ഒരു ഗ്രമീണയുടെ മനസ്സുള്ളവളോടുള്ള പരിഹാസമാണ് തറച്ചത്‌.

ഉള്ളം കാലിലൂടെ പാഞ്ഞെത്തിയ പുളിപ്പ്‌ സകല സിരകളിലും ദ്രുതഗതിയില്‍ വ്യാപിച്ചു. ഒറ്റപെടുന്ന ജീവിതത്തിന്റെ വഴിയോരത്ത് സ്നേഹിക്കാനായി ഒരു കൂട്ടിന്, എന്നില്‍ മയങ്ങുന്ന സ്ത്രീയെന്ന വികാരത്തിന്, തളച്ചിട്ടിരിക്കുന്ന മാതൃത്വമെന്ന മഹാ സത്യത്തിന്, എല്ലാറ്റിനുമായി എന്റെയുള്ളില്‍ രൂപം കൊണ്ട കൊടുങ്കാറ്റ്‌ വാക്കുകളുടെ പ്രവാഹമായി. പാതി മരിച്ച മനസ്സുമായി ഞാന്‍ പതം പറഞ്ഞുകരഞ്ഞു.

നിണ്ട മൌനത്തിന് ശേഷം കിട്ടിയ മറുപടി ഒരു പാരാജിതന്റെ ഏറ്റുപറയലായിരുന്നു. മൃദുല വിചാരങ്ങള്‍ക്ക് സ്ഥാനമില്ലാത്ത ഒരു ലോകത്തെക്കുറിച്ചായിരുന്നു. അന്തിമ വിധിക്കായി മുട്ടേണ്ട സ്വമിയെന്ന വാതിലിനെ കുറിച്ച്‌ കേട്ടപ്പോള്‍ ഞാന്‍ എന്നെത്തന്നെ മറന്ന് ജ്വലിക്കുന്ന അഗ്നിയായി‌.

അതോടെ ന്യായീകരണങ്ങളുടെ ഭാണ്ഡമഞ്ഞു. എല്ലാ നിര്‍ണ്ണായക തീരുമാനത്തിലും അദ്ദേഹത്തിന്റെ സ്വാധീനത്തെക്കുറിച്ച്‌ സേതുവേട്ടന്‍ വാചാലനായി. അറിവിന്റെ ഏത്‌ അളവുകോലെടുത്താ‍ലും ഞങ്ങള്‍ അദ്ദേഹത്തിന്റെ പിന്നിലാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ വിധി അദ്ദേഹത്തിന്റേതാവണം എന്നുമായിരുന്നു തീരുമാനം.


നീണ്ട താടിയും ചുമലോളമെത്തുന്ന സമൃദ്ധമായ മുടിയും അകെ മൂടുന്ന നീണ്ട കാവി വസ്ത്രവും ആകര്‍ഷികമായ ആഴമുള്ള കണ്ണുകളും ഇത്തിരി വളഞ്ഞ നീണ്ട മൂക്കും... അദ്ദേഹത്തിന്റെ ആലിംഗനത്തില്‍ അമര്‍ന്ന് നില്‍ക്കേ മനസ്സില്‍ നിന്ന് മനസ്സിലേക്ക് പ്രവഹിക്കുന്ന തണുപ്പിനെ കുറിച്ച് സേതുവേട്ടന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വിധി എന്റെ ഇഷ്ടത്തിനെതിരാവും എന്ന മനസ്സിന്റെ തോന്നല്‍ കൊണ്ടാവാം എനിക്ക് ഒരു കള്ളലക്ഷണമാണ് തോന്നിയത് .

സംസാരിച്ച് പുറത്തിറങ്ങിയ ഏട്ടന്റെ മുഖം വിവര്‍ണ്ണമായിരുന്നു. എന്നില്‍ വേരുപൊട്ടുന്ന ജീവന്‍ ഞങ്ങളുടെ ജീവിതത്തെ മോശമായി സ്വാധീനിക്കുമെന്നും ആണ്‍കുഞ്ഞാണെങ്കില്‍ പരിഹാരം ഉണ്ടെന്നും ഇല്ലെങ്കില്‍ ഒരേ ഒരു പരിഹാരം ആ പുതുനാമ്പ്‌ നുള്ളികളയുക എന്നതാണെന്നും വളരെ പെട്ടൊന്ന് ഏട്ടന്‍ വിശദീകരിച്ച്‌ തീര്‍ത്തു.

"സേതുവേട്ടാ... പ്ലീസ്‌, ഒരിക്കലും ഒരമ്മക്കും അങ്ങനെ ചിന്തിക്കാനാവില്ല. തീരുമാനം ദൈവത്തിന്റേതാകട്ടേ... പലകാര്യങ്ങളിലും അങ്ങനെയല്ലേ..., ജനനവും മരണവും നമ്മുടെ ആഗ്രഹ പ്രകാരമാണോ ? മാതാപിതാക്കള്‍, ഭാഷ, നാട്, സൌന്ദര്യം ഇതൊന്നും തീരുമാനിക്കാന്‍ നമുക്ക് അവകാശമില്ലല്ലോ.. അത് പോലെ നമുക്ക് ഇടപെടാന്‍ അവകാശമില്ലാത്ത ഒന്നായി ഇതിനേയും കണരുതോ ?"

ശരീരവും മനസ്സും ഒരു ജീവന്റെ തുടിപ്പ് അറിഞ്ഞത്‍ മുതല്‍ പെണ്‍കുഞ്ഞിന്റെ പല്ലില്ലാചിരിയും കരിമിഴികളും‌ കുഞ്ഞുടുപ്പുകളും സ്വപ്നം കണ്ടിരുന്ന ഞാന്‍ ആണ്‍ ‍കുഞ്ഞിനായി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. എന്റെ കുഞ്ഞിന്റെ ജീവനുവേണ്ടി.

ലിംഗനിര്‍ണ്ണയ ടെസ്റ്റിന്റെ റിസല്‍ട്ടിലൂടെ ഇന്നലെ അവളുടെ വിധി നിര്‍ണ്ണയിക്കപ്പെട്ടു. ഇപ്പോള്‍ ഗര്‍ഭാശത്തിലെ ഭാരം മനസ്സിലേക്ക് ചേക്കേറിയിരിക്കുന്നു. പല്ലില്ലാ മോണകാട്ടിയുള്ള ചിരിയും, പാല്‍ പത പറ്റിയ ചുണ്ടുകളുമായി തുടക്കത്തിലേ വിധി നെരിച്ചെറിഞ്ഞ എന്റെ മോഹമായിരുന്ന അവള്‍ ഇപ്പോള്‍ മനസ്സിലെ എരിയുന്ന കണലായിരിക്കുന്നു.


എന്റെ സ്വപ്നങ്ങളേ ഇവിടെ ഏതോ ഇരുണ്ട മുറിയില്‍ നിക്ഷേപിച്ച്‌ ഹോസ്പിറ്റലില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ഗൌരിചേച്ചിയുടെ കണ്ണുകളിലെ സഹതാപം ഞാന്‍ വായിച്ചറിഞ്ഞു. കാറിലിരിക്കുമ്പോള്‍ ചുണ്ടിലൂടെ നനഞ്ഞിറങ്ങിയ ഉപ്പ്‌ രസമാണ്‌ പൊടിയുന്ന കണ്ണിരിനെ കുറിച്ച്‌ ബോധം നല്‍കിയത്‌. നനഞ്ഞ മിഴികളുമായി കുനിഞ്ഞിരിക്കുന്ന എന്നെ‍ ചേര്‍ത്തിരുത്തിയ അവരുടെ ചുമലില്‍, നിര്‍ത്താനാവാത്ത തേങ്ങലിന്റെ അകമ്പടിയോടെ‍ എത്തിയ കണ്ണീരിലൂടെ എന്റെ ഭാരങ്ങള്‍ ഇറക്കിവെച്ചു. മനസ്സിലെ നീര്‍കെട്ടുകള്‍ ഒഴിയുമ്പോഴും അവരുടെ തഴമ്പുള്ള കൈകളില്‍ ഞാനൊരു കൊച്ച്‌ കുഞ്ഞായിരുന്നു. ഊര്‍ന്നിറങ്ങി അവരുടെ മടിയില്‍ തലവെച്ച്‌ അമര്‍ന്ന് കിടക്കുമ്പോഴും ആ പരുക്കന്‍ വിരലുകള്‍‍ തലയോട്ടിയിലൂടെ സഞ്ചരിച്ച് "ഒന്നും സംഭവിച്ചിട്ടില്ല എന്റെ കുട്ടിക്ക്‌" എന്ന് മുറുമ്മി കൊണ്ടിരുന്നു.

എന്നില്‍ നിന്ന് കുടിയിറങ്ങിയ അവളുടെ ആത്മാവ്‌ സ്വപനങ്ങളായി എന്നെ വേട്ടയാടി. ഭീകരമായ രാത്രികളില്‍ സഹായത്തിനായി ഞാന്‍ ആര്‍ത്ത്‌ കരഞ്ഞു. നൂറുക്കൂട്ടം തിരക്കിനിടയിലും ചെവിയില്‍ പറന്നെത്തിയ സേതുവേട്ടന്റെ ആശ്വാസ വാക്കുകള്‍ക്ക്‌ ചിന്തയേയോ ബോധത്തേയോ സ്വാധീനിക്കായില്ല.

ഉറക്കമില്ലാത്ത രാത്രികളില്‍ നിന്നും ദുഃസ്വപനങ്ങള്‍ നിറച്ച സ്വപ്നങ്ങളില്‍ നിന്നും ഒരു മോചനത്തിനായാണ് സുഹൃത്തും ഡോക്ടറുമായ രശ്മിയെ സമീപിച്ചത്.കഴിഞ്ഞതെല്ലാം ഒരു സ്വപ്നം മാത്രമാക്കി മറക്കാനുള്ള‍ പ്രത്യേകം നിര്‍ദ്ദേശത്തോടെപ്പം എല്ലാം മറന്ന് ഉറങ്ങായി ഗുളികകള്‍ കുറിച്ച് തന്നു.

അന്ന് ദുഃസ്വപനങ്ങളുടെ അകമ്പടിയോടെ നിദ്രയുടെ ലോകം എനിക്ക് മുമ്പില്‍ അനാവൃതമായി. ഉറ്റുനോക്കുന്ന കുഞ്ഞുനയനങ്ങളാണ്‌ ആദ്യം ശ്രദ്ധയില്‍ പെട്ടത്‌. ഊഷരഭൂമിയില്‍ പൊള്ളുന്ന ചൂടില്‍‍ അവള്‍ എന്നെ നോക്കി അതിലേറെ ചുടോടെ മന്ദഹസിച്ചു. എന്റെ മാറിടം ചുരത്താന്‍ തുടങ്ങി. അവളുടെ പൊള്ളുന്ന ശരീരം മാറൊടടുപ്പിക്കാനായി ശ്രമിക്കുമ്പോഴാണ്‌ പിന്നില്‍ നിന്ന് സീല്‍ക്കാരം ഉയര്‍ന്നത്‌. സകല രൌദ്രഭാവങ്ങളോടും കൂടി ഒരു പാമ്പ്‌ എന്നെ തന്നെ ഉറ്റ്‌ നോക്കുന്നു. അതിന്റെ ചുവന്ന കല്ല് പോലെയുള്ള കണ്ണുകളില്‍ അവളുടേ ജീവനുവേണ്ടിയുള്ള ദാഹം ഞാനറിയുന്നു. ഞാന്‍ അവളെ അടുക്കിപിടിക്കവേ അതിന്റെ തല ഉയര്‍ന്ന് താണു. എന്നില്‍ നിന്ന് ഒരു പക്ഷിയേ പോലെ അവളെ കൊത്തിയെടുത്ത്‌ മരുഭൂമിയിലേക്ക്‌ വീശിയെറിഞ്ഞു... ദൂരേ ചലനമറ്റുകിടക്കുന്ന ആ കൊച്ചുശരീരത്തിനാടുത്തേക്ക്‌ സര്‍വ്വശക്തിയും ഉപയോഗിച്ച്‌ ഓടിനോക്കി. മണല്‍പുറ്റുകളില്‍ പൂണ്ട്‌ പോയ കാലുകള്‍ വലിച്ചെടുത്ത്‌ ഓടുന്ന എന്നില്‍ ആ നാഗം പുളഞ്ഞ്‌ കയറി. ശരീരത്തില്‍ മുറുകുന്ന ശല്‍ക്കങ്ങളിലൂടെ ഞാനതിനെ തിരിച്ചറിഞ്ഞു. അതിന്റെ ഇതളുകളുള്ള നാവ്‌ എന്റെ മുഖത്ത്‌ പരതി നടക്കവേ ഞാന്‍ അലറി വിളിച്ചു... ഉയരാത്ത ശബ്ദവുമായി ഞാന്‍ ഇത്തിരി ശ്വാസത്തിനായി ദാഹിച്ചു. നാവ്‌ എന്റെ കഴിത്തില്‍ പിണഞ്ഞിരിക്കുന്നു. സര്‍വ്വശക്തിയുമെടുത്ത്‌ കുടഞ്ഞെറിഞ്ഞു... പക്ഷേ എന്റെ ദുര്‍ബലമായ കൈകള്‍ക്ക്‌ ഒന്നും ചെയ്യാനാവുന്നില്ല... ശല്‍ക്കങ്ങള്‍ കൂടുതല്‍ മുറുകാന്‍ തുടങ്ങി. ജീവന്‍ എന്നില്‍ നിന്ന് പതിയേ പുറത്തിറങ്ങുന്ന പോലെ... പെരുവിരലിലൂടെ ഒരു തണുപ്പ്‌ കയറുന്നു... സര്‍വ്വശക്തിയും ഉപയോഗിച്ച്‌ അലറി വിളിച്ചു...

ബെഡ്‌ലാമ്പ്‌ ഓണ്‍ചെയ്തു. മങ്ങിയ വെളിച്ചത്തില്‍ മങ്ങിയ നിഴലുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് ആ സത്വം ഉണര്‍ച്ചയുടെ ലോകത്തും എന്നെ വേട്ടയാടി. കൂടുതല്‍ ചിന്തിക്കാതെ രശ്മി തന്ന ഗുളികള്‍ ഒന്നിച്ച്‌ വിഴുങ്ങി വെള്ളം കുടിച്ചു. കണ്ണടച്ചാലും തുറന്നാലും എന്നെയലട്ടുന്ന ഭീതിയില്‍ നിന്ന് മോചനം ഒരു ഗാഢനിദ്രയായിരുന്നു. എപ്പോഴോ ഒരു സുഖമുള്ള അസ്വാസ്ഥ്യം എന്നില്‍ നിറയാന്‍ തുടങ്ങി. അപ്പൂപ്പന്‍ താടിപോലെ അന്തരീക്ഷത്തില്‍ പൊങ്ങി പറന്ന് ആടിയുലഞ്ഞ്‌ താഴേക്ക്‌ നീന്താന്‍ തുടങ്ങി.

കണ്ണ് തുറന്നപ്പോള്‍‍ ഹോസ്പിറ്റലില്‍, തൊട്ടടുത്ത്‌ മങ്ങിയ ചിരിയുമായി സേതുവേട്ടനും ഗൌരിചേച്ചിയും ഇരിപ്പുണ്ട്. അല്പ സമയം കഴിഞ്ഞെത്തിയ രശ്മി കൂടെയുള്ള ഡോക്ടറെ പരിചയപ്പെടുത്തി. ഡോക്ടര്‍ രാധാകൃഷ്ണന്‍. ഇടയ്കിടേ മഞ്ഞ നിറമുള്ള വെള്ള താടിയുള്ള ഡോക്ടറില്‍ എന്നോ എവിടെയോ വെച്ച്‌ കൈമോശം വന്ന അഛനെയാണ്‌ ഞാന്‍ കണ്ടത്‌. അടുത്ത്‌ വന്ന് നെറ്റിയില്‍ കൈവെച്ച സൌമ്യത മന്ത്രിച്ചു. "ഭയപ്പെടേണ്ട കുട്ടീ... ഇനി ദുസ്വപ്നങ്ങളോന്നും കാണരുത്‌. എല്ലാം ശരിയാവും." തോളില്‍ പതുക്കെ തട്ടി അദ്ദേഹം നടന്ന് നീങ്ങി.

നാലുദിവസത്തെ ഹോസ്പിറ്റല്‍ വാസത്തിന്‌ ശേഷം തിരിച്ചിറങ്ങുന്നതിന്‌ മുമ്പ്‌ രശ്മിയും ഡോക്ടര്‍ രാധാകൃഷ്ണനും ഞങ്ങളോട്‌ സംസാരിച്ചു."സതീ ഭയപ്പെടാനൊന്നുമില്ല. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം പലര്‍ക്കും സംഭവിക്കാറുള്ളത്‌ തന്നെ. അത്‌ അറിയാതെ പറ്റിയ ചെറിയ അബദ്ധം മാത്രമായി കാണുക. കൈയില്‍ നിന്ന് നിനച്ചിരിക്കാതെ വീണ്‌ പൊട്ടറുള്ള ഗ്ലാസ്‌ പോലെ. അല്ലെങ്കില്‍ എവിടെയോ വെച്ച്‌ കൈമോശം വരാറുള്ള എന്തെങ്കിലും പോലെ. അങ്ങനെ കാണാന്‍ ശ്രമിക്കൂ. അപ്പോള്‍ എല്ലാം ശരിയാവും." അദ്ദേഹത്തിന്റെ മുഴങ്ങുന്ന വാക്കുകളേക്കാളും ഞാന്‍ ശ്രദ്ധിച്ചത് സംസാരിക്കുമ്പോള്‍ മുഖത്ത്‌ മിന്നി മറയുന്ന ഭാവഭേദങ്ങളായിരുന്നു.

എനിക്ക് എന്നെ നഷ്ടപെടുന്നു എന്ന ആകുലത ഞാന്‍ മറച്ച്‌ വെച്ചില്ല.

"സതിക്ക്‌ ഒന്നുമില്ലന്നു വിശ്വസിക്കൂ. ഒരു ചെറിയ ഡിപ്രഷന്‍ ഉണ്ടായിരുന്നു. അതിനുള്ള ചികിത്സയും മരുന്നും നിങ്ങളില്‍ തന്നെയാണ്‌."

എന്നേപ്പോലെ തന്നെ സേതുവേട്ടന്റെ കണ്ണുകളിലും ഒരായിരം ചോദ്യങ്ങളുണ്ടായിരുന്നു

"മിസ്റ്റര്‍ സേതുമാധാവന്‍. നിങ്ങള്‍ സതിയെ സ്നേഹിക്കുന്നില്ലേ."

"ഷുവര്‍... ഒത്തിരി"

"പിന്നെ എന്ത്‌ കൊണ്ടാണ്‌ അത്‌ പ്രകടിപ്പിക്കാന്‍ താങ്കള്‍ മടിക്കുന്നത്‌"

"ഞാന്‍ ഒത്തിരി ശ്രമിച്ചതാ ഡോക്ടര്‍. എന്തോ എനിക്ക്‌ ഒരു റൊമാന്റിക്ക്‌ ഭര്‍ത്താവാകാനാവുന്നില്ല."

"അതെ... അതുതന്നെയാണ് പ്രശ്നം. ആര്‍ക്കും വളരെയെളുപ്പം നല്‍കാവുന്ന സ്നേഹത്തിനാണ് ഈ ലോകത്ത്‌ ഏറ്റവും ക്ഷാമം. ഭാര്യ ഭര്‍ത്താക്കന്മാരായാലും മാതാപിതാക്കളാണെങ്കിലും സുഹൃത്തുക്കളാണെങ്കിലും സ്നേഹത്തിനാണ്‌ ജീവിതത്തില്‍ പ്രഥമ സ്ഥാനം നല്‍കി നോക്കൂ. അതില്‍ നിന്ന് ലഭിക്കുന്ന പരസ്പര സാന്ത്വനത്തിന്‌ നിങ്ങളുടെ ജീവിതത്തേ ഒരുപാട്‌ സ്വാധീനിക്കാനാവും. അതിലെ കൊച്ചുകൊച്ചു പിണക്കങ്ങള്‍ക്ക്‌ പോലും ഒത്തിരി പ്രാധാന്യമുണ്ട്‌. അങ്ങനെ പതുക്കെ നിങ്ങളുടെ വികാരങ്ങളില്‍ തളച്ചിടുന്ന വ്യക്തി നിങ്ങളുടെ വിചാരങ്ങളുടേ ഭാഗമാവും."

"ഇതാണ്‌ നിങ്ങളുടെ ജീവിതത്തിലും താളപ്പിഴകളുടെ പ്രധാന ഹേതു. പ്രകടിപ്പിക്കന്‍ മടിക്കുന്ന സ്നേഹം തന്നെ. തുറക്കാന്‍ മടിക്കുന്ന മനസ്സ്‌ തന്നെ. ആധികളിലു വ്യാഥികളിലും താങ്ങാവേണ്ടതാണ്‌ ദാമ്പത്യമെന്ന ബോധം എവിടെവെച്ചോ കൈമോശം വന്നത്‌ തന്നെ. പരിഹാരം നിര്‍ദ്ദേശിക്കാനയില്ലെങ്കിലും ക്ഷമയോടെ കേള്‍ക്കാനുള്ള മനസ്സിനെ തിരസ്കരിച്ചത്‌ തന്നെ."

"നിങ്ങള്‍ക്കിടയില്‍ നിങ്ങളറിയേതെ ആധിപത്യം സ്ഥാപിച്ച ഈ രോഗത്തെ നിങ്ങള്‍ ചികിത്സിക്കണം. അതിന്റെ സിദ്ധൌഷധം ഉപാധികളില്ലാത്ത സ്നേഹം തന്നെ."

കാടുകയറിയ ആ പ്രഭാഷണത്തില്‍ നിന്ന് എന്റെ ശ്രദ്ധ എപ്പോഴോ നഷ്ടപെട്ടിരുന്നു.

ആദ്യദിവസങ്ങളില്‍ സേതുവേട്ടന്‍ കൂട്ടിനുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ലോകം പലപ്പോഴും അതിന്‌ അവസരം നല്‍കിയില്ല. വീണ്ടും ഉറക്കത്തില്‍ അവളെന്നെ വേട്ടയാടാന്‍ തുടങ്ങി. സ്വപനങ്ങളിലൂടെ അവളും ഞാനും പരസ്പര പുരകങ്ങളാണെന്ന ബോധം എന്നില്‍ നിറഞ്ഞതോടെ സേതുവേട്ടനെ ഞാന്‍ എന്നില്‍ നിന്ന് അകറ്റി. തനിച്ചിരിക്കുമ്പോള്‍ നല്ലൊരു കൂട്ടുക്കാരനെ പോലെ മരണം പ്രണയിച്ച് പ്രലോഭിപ്പിച്ചു.

ഇപ്പോള്‍ മരണം സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു. വെള്ളത്തിലേക്ക്‌ അഴ്ന്ന് പോവുമ്പോള്‍ ഒരു വിഷമവും ഇപ്പോള്‍ എന്നെ വേട്ടയാടിയില്ല. കഴുത്തില്‍ മുറുകുന്ന കയറിന്‌ എന്നെ നോവിക്കാനാവുന്നില്ല. കണ്ണടച്ചാല്‍ ഒരു ലോകം മുഴുവന്‍ എന്നെ മാടിവിളിക്കുന്നു. പിന്നെ പിന്നെ മരണം എനിക്ക്‌ ജീവനായി, ബന്ധുവായി, കാമുകനായി. അതോടെ ഞാന്‍ എന്നിലേക്ക്‌ പൂര്‍ണ്ണമായും ഉള്‍വലിഞ്ഞു.

അന്ന് അവന്റെ കാലടി ശബ്ദം ഭ്രമിപ്പിക്കാന്‍ തുടങ്ങി. രാവിലെ കുളിച്ച ശേഷം ഏറ്റവും ഇഷ്ടമുള്ള മെറൂണ്‍ കളര്‍ സാരിതന്നെ മാറ്റിവെച്ചു. ഗൌരിചേച്ചിയെ ആവശ്യമില്ലത്ത ആവശ്യം പറഞ്ഞ്‌ പുറത്തേക്കയച്ചു. അല്ലെങ്കിലും എന്റെ ആവശ്യങ്ങള്‍ ഇവിടെ തീരുന്നു. ഞാന്‍ വാതിലുകളടച്ചു. ഒരുക്കിവെച്ചിരുന്ന മെറൂണ്‍ കളറുള്ള ഷിഫോണ്‍ സാരി വരണമാല്യം പോലെ കഴുത്തിലണിഞ്ഞു.

കഴുത്തില്‍ മുറുകുന്ന കുരുക്കിലൂടെ അവന്റെ ആലിംഗനം ഞാന്‍ അറിയാന്‍ തുടങ്ങി. ഓരോ രോമകൂപങ്ങളിലൂടെയും പായുന്ന വേദനക്കിടയിലും കാല്‍പാദത്തില്‍ നിന്ന് അരിച്ച്‌ കയറുന്ന തണുപ്പായി അവന്‍ എന്നില്‍ ആധിപത്യം സ്ഥാപിച്ചു.

** ** ** **

വേഗത്തില്‍ വണ്ടിയോടിക്കവേ അയളുടെ മനസ്സില്‍ ഇന്ന് ഏത്‌ സിനിമക്ക്‌ പോവണം എന്ന ചിന്തയായിരുന്നു. സതിക്കായി മാറ്റിവെച്ച ഒരു വൈകുന്നേരം.

പലതവണ ഹോണടിച്ചിട്ടും ഗൈറ്റ്‌ തുറക്കാതയപ്പോള്‍ തനിയേ തുറന്നു. കോളിംഗ്‌ ബെല്ലിനു മറുപടി കിട്ടാതെ തിരിഞ്ഞപ്പോഴാണ്‌ ഗൌരിചേച്ചീ വരുന്നത്‌ കണ്ടത്‌. അടക്കാത്ത കിടന്നിരുന്ന അടുക്കള വാതിലിലൂടേ അവര്‍ അകത്ത്‌ കടന്നു. ചാരിവെച്ച ബെഡ്ഡ്‌ റൂം വാതില്‍ പതുക്കെ തള്ളി അകത്ത്‌ കടന്നു. അപ്പോഴും മങ്ങിക്കത്തുന്ന ബെഡ്ഡ്‌ ലാമ്പിന്റെ വെളിച്ചത്തില്‍ അരമീറ്റര്‍ ഉയരത്തില്‍ തൂങ്ങിയാടുന്ന കാലുകളില്‍ നോക്കി അയാള്‍ തളര്‍ന്നിരുന്നു.

40 comments:

Rasheed Chalil said...

ഒരു പുതിയ പോസ്റ്റ്.

sreeni sreedharan said...

ഈശ്വരന്‍ താങ്കളെ അനുഗ്രഹിക്കട്ടെ; ഒരു വലിയ എഴുത്തുകാരനാകട്ടെ!

:)

മുസ്തഫ|musthapha said...

ഇത്തിരീ... ഇവിടെ ഒന്നും പറയാനുള്ള ഒരു തലത്തിലേക്കെത്തിയിട്ടില്ല ഞാന്‍.

എന്നാലും താങ്കള്‍ തിരഞ്ഞെടുത്ത വിഷയവും പറഞ്ഞ രീതിയും വളരെ നന്നായിരിക്കുന്നു എന്ന് പറയട്ടെ.

സു | Su said...

നല്ല കഥ. :)

സൂര്യോദയം said...

കഥ നന്നായിരിക്കുന്നു.

Abdu said...

വായനയുടെ തുടക്കത്തിലാണ് ഞാന്‍, ഇതിന്റെ തുടക്കം എന്നെ പിടിച്ചിരുത്തുന്നു, തിരക്കിനിടയിലും ഇടക്കിടക്ക് എത്തിനൊക്കി ഞാനത് വായിച്ച്കൊണ്ടിരിക്കുന്നു,

അവതരണം, തുടക്കം മാത്രമാണ് ഞാന്‍ വായിച്ചത്, ശരിക്കും ഒരനുഭവമാകുന്നു, അത്കൊണ്ടാണ് ഇങ്ങനെ ഒരു കമന്റ് ഇപ്പൊള്‍ ഇടുന്നതും,

(ഒ ടൊ. അല്ല ഈ പാച്ചാളത്തിന് കൊടതിയില്‍ പണിയൊന്നുമില്ലേ? എല്ലാ സമയത്തും ഇവിടെത്തന്നെയാണല്ലൊ)

സുല്‍ |Sul said...

"പിന്നെ പിന്നെ മരണം എനിക്ക്‌ ജീവനായി, ബന്ധുവായി, കാമുകനായി. ഞാന്‍ എന്നിലേക്ക്‌ പൂര്‍ണ്ണമായും ഉള്‍വലിഞ്ഞു."

ഇതു കുറച്ചു കടുത്തുപോയി ഇത്തിരീ.
താങ്കളുടെ എഴുത്ത് വളരെ നന്നായിരിക്കുന്നു. ആശംസകള്‍.

-സുല്‍

Visala Manaskan said...

കഥ നന്നായിരിക്കുന്നു.

പച്ചക്കുളം വാസു (പച്ചാളം ) പറഞ്ഞോണം, വല്യ ഒരു എഴുത്തുകാരനായി മാറട്ടെ. ആശംസകള്‍.

Anonymous said...

ഇത്തിരി വലിയൊരു പോസ്റ്റ്. എങ്കിലും ആദ്യ പാരമുതല്‍ അവസാനം വരെ പിടിച്ചിരുത്തുന്ന അവതരണം. ആ സ്വപ്നങ്ങളിലൂടെ ശരിക്കും സഞ്ചരിക്കുന്ന പോലെ. ഇത്തിരി ഇത്തരം സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ടൊ.

എഴുത്ത് തുടരുക. എല്ലാവിധ ഭാവുകങ്ങളും.

സ്നേഹ പൂര്‍വ്വം.
-സുല്‍ത്താന്‍.

thoufi | തൗഫി said...

കഥ പറയാനുള്ള ഇത്തിരിയുടെ കഴിവിനെയും
ഓരോ കഥയും തുടങ്ങുന്ന രീതിയെയും
എത്ര അഭിനന്ദിച്ചാലും മതിവരില്ല.

സ്നേഹം;അത്‌ പ്രകടിപ്പിക്കാനുള്ളതാണു.ഒളിച്ചുവെക്കാനുള്ളതല്ല.
നല്‍കാന്‍ മടിക്കുന്ന സ്നേഹം ഇന്നിന്റെ ശാപമാണു.പങ്കുവെക്കാന്‍ കഴിയാത്ത സ്നേഹം ഒരിക്കലും പൂര്‍ണ്ണതയിലെത്തുന്നില്ല.അത്‌
ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു.ഒടുവില്‍ ജീവിതത്തെത്തന്നെ കശക്കിയെറിയുന്നു.

മര്‍മ്മപ്രധാനമായ ഒത്തിരി യാഥാര്‍ത്ഥ്യങ്ങളെ
ഒരു കഥയില്‍ ഭംഗിയായി ചേര്‍ത്തുനിര്‍ത്തിയിരിക്കുന്നു,ഇവിടെ

വായിച്ചു കഴിഞ്ഞിട്ടും അടര്‍ത്തിമാറ്റാന്‍ കഴിയാത്തവിധം അവ അനുവാചകന്റെ മനസ്സില്‍ തങ്ങിനിര്‍ത്താന്‍ കഴിഞ്ഞാല്‍ അത്‌ കഥാകാരന്റെ വിജയമാണു.ഇക്കാര്യത്തില്‍ ഇത്തിരി വിജയിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍

Anonymous said...

ഇപ്പോള്‍ വയറില്‍ ഒഴിഞ്ഞ ഭാരം മനസ്സില്‍ ചേക്കേറി. കണ്ണടച്ചാല്‍ പല്ലില്ലാ മോണകാട്ടിയുള്ള ചിരിം, പാല്‍ പത പറ്റിയ ചുണ്ടുകള്‍. തുടക്കത്തിലേ വിധി നെരിച്ചെറിഞ്ഞ എന്റെ മോളായിരുന്നു മനസ്സ്‌ നിറയേ. അവള്‍ക്ക്‌ ഞാന്‍ മനസ്സില്‍ പേരുവിളിച്ചു. ആ പേരും മുഖവും മനസ്സിലെ എരിയുന്ന കണലായി.

ഇത് എന്നെ വല്ലാതെ സ്വാധീനിക്കുന്നു. എന്റെ ജീവിതം പോലെ. എവിടെയോ വെച്ച് നഷ്ടമായ എന്റെ ജീവിതം. ഇത് എന്റെ ജീവിതമാണ്. ഞാന്‍ സാക്ഷി.

ആദ്യമായാണ് ഒരു കമന്റ് എഴുതുന്നത്. വായിച്ചപ്പോള്‍ എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല.

ലിഡിയ said...

കുപ്പത്തൊട്ടിയില്‍ കുഞ്ഞുങ്ങളെ കാണുമ്പോള്‍ ഈ വേദന അറിയാനാവുന്നില്ല..

കറുത്തിരുണ്ട, മറുപിള്ളയുടെ തിരുശേഷിപ്പുകള്‍ ഉടലിലണിഞ്ഞ ,ജീവന്റെ ഇത്തിരി അനക്കവും പകലിന്റെ വെളിച്ചവും ബാക്കി നില്ക്കുന്നതിനാല്‍ നായ് കടിച്ചു കുടയാതിരുന്ന ഒരു കുഞ്ഞ്..

എനിക്ക് സഹിക്കാനാവുന്നില്ല.

-പാര്‍വതി.

കുറുമാന്‍ said...

ഇത്തിരിയേ, ഒത്തിരിനേരമെടുത്താണ് വായിച്ചു തീര്‍ത്തത്, പക്ഷെ നന്നായി എഴുതിയിരിക്കുന്നു

Aravishiva said...

ഇത്തിരീ :-) അവതരണത്തിലും പ്രമേയത്തിന്റെ കാര്യത്തിലും മുന്‍പത്തെ കഥയേക്കാള്‍ ഇഷ്ടപ്പെട്ടു...സ്ത്രീ കഥാപാത്രങ്ങള്‍ പാളിച്ച കൂടാതെ അവതരിപ്പിയ്ക്കുക എന്നത് ഏതൊരെഴുത്തുകാരനേയും സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്...ആ ഒരു പരീക്ഷ പാസ്സായാല്‍ നല്ലൊരെഴുത്തുകാരനിലേക്കുള്ള ദൂരം വളരെ കുറയും...എം.ടിയും,ലോഹിതദാസും,ശ്രീനിവാസനുമൊക്കെ ആ പരീക്ഷ പാസ്സായ ചലചിത്രകാരന്മാരാണ്...ഇത്തിരിയും ആ പരീക്ഷ പാസ്സായിരിയ്ക്കുന്നു..പിഴവുകളില്ലെന്നല്ല,എങ്കിലും ഇത്തിരിയില്‍ പ്രതീക്ഷയര്‍പ്പിയ്ക്കാമെന്ന് ഈ കഥയിലൂടെ തെളിയിച്ചിരിയ്ക്കുന്നു...മാതൃഭൂമി വാര്‍ഷികപ്പതിപ്പില്‍(2006) പ്രസിദ്ധീകരിച്ച ‘നീറ്മല്ലന്‍’ എന്ന കഥയുടെ സൌന്ദര്യമാണ് മനസ്സിലേക്കോടി വന്നത്...നല്ല കഥകളുമായി ഇനിയും വരൂ.. അഭിനന്ദനങ്ങള്‍..
:-)

asdfasdf asfdasdf said...

ഞാന്‍ മരണം സ്വപ്നം കാണാന്‍ തുടങ്ങി... ആഴമുള്ള വെള്ളത്തിലേക്ക്‌ താഴ്‌ന്ന് താഴ്‌ന്ന് പോവുമ്പോള്‍ ഒരു വിഷമവും ഇപ്പോള്‍ എന്നെ വേട്ടയാടിയില്ല....
ഇന്നു രാത്രി ഞാനും ഞെട്ടിയെഴുന്നേല്‍ക്കും.
കഥ നന്നായി. കൂടുതലെന്തെങ്കിലും കമന്റാനായി എനിക്കു ശക്തിയില്ലെന്ന് തോന്നുന്നു.

ഏറനാടന്‍ said...

"ഇതാണ്‌ ഇന്നിന്റെ പ്രധാന പ്രശ്നം. ഇതാണ്‌ നിങ്ങളുടെ ജീവിതത്തിലും താളപ്പിഴകളുടെ പ്രധാന ഹേതു. പ്രകടിപ്പിക്കന്‍ മടിക്കുന്ന സ്നേഹം തന്നെ. തുറക്കാന്‍ മടിക്കുന്ന മനസ്സ്‌ തന്നെ. ആധികളിലു വ്യാഥികളിലും താങ്ങാവേണ്ടതാണ്‌ ദാമ്പത്യമെന്ന ബോധം എവിടെവെച്ചോ കൈമോശം വന്നത്‌ തന്നെ. പരിഹാരം നിര്‍ദ്ദേശിക്കാനയില്ലെങ്കിലും ക്ഷമയോടെ കേള്‍ക്കാനുള്ള മനസ്സിനെ തിരസ്കരിച്ചത്‌ തന്നെ."

- എന്റിത്തിരിയേ താനെന്തിനാ ചങ്കില്‍ കൊള്ളുന്ന ഡയലോഗ്‌ തന്റെ കഥാപാത്രങ്ങളെ കൊണ്ട്‌ പറയിക്കുന്നത്‌! എന്നെ വല്ലാതെ നോവിച്ചിരിക്കുന്നുവീ കഥ. ഇതുവായിച്ചിട്ടിനി ആത്മഹത്യാനിരക്ക്‌ കൂടുകയാണെങ്കില്‍ ഇത്തിരിമാഷ്‌ ഉത്തരവാധിയല്ല എന്നറിയിക്കുന്നു!!

Aravishiva said...

ഏറനാടന്‍ ചേട്ടോ..ചങ്കില്‍ കൊള്ളുന്ന വര്‍ത്തമാനം പറയല്ലേ...ആല്‍മത്തായിയുടെ കഥ പറയാന്‍ ബ്ലോഗിന് വേറൊരു ഏറനാടനില്ലെന്നു മറന്നുവോ..ഒന്നു ചിരിച്ചേ.. :-)

അലിഫ് /alif said...

ഇത്തിരി നീണ്ട കഥ യാണല്ലോ ഇത്തിരീ. വായിക്കാന്‍ ഒരുപാട് സമയമെടുത്തു, എങ്കിലെന്താ, ഉള്ളിന്റെ ഉള്ളില്‍ എന്തോ കൊളുത്തിവലിക്കുമ്പോലെ.നല്ല വായനാനുഭവം,ശരിക്കും.

Anonymous said...

ഇത്തിരിവെട്ടമേ എന്റെ സുഹൃത്തേ... ഞാന്‍ ഈ കഥ വായിച്ചു. എനിക്ക് തികച്ചും ഒരനുഭവമായിരുന്നു. സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയം ഇത്ര സുന്ദരമായി അവതരിപ്പിക്കാനുക എന്നാല്‍ അത് വലിയ കാര്യമാണ്.

സ്നേഹമാണ് ഈ പോസ്റ്റില്‍ അടിമുടി നിറഞ്ഞിരിക്കുന്നത്. ഭാര്യ ഭര്‍തൃ ബന്ധവും മാതൃത്വത്തിന്റെ നോവും ഇതില്‍ നിറഞ്ഞാടുന്നു. വായനക്കരന് കഥാപാത്രങ്ങളുടെ മനസ്സിനോടൊപ്പം സഞ്ചരിക്കാനാവുന്നു. ഇന്നിന്റെ ഏറ്റവും വലിയൊരു പ്രശ്നം വളരേ തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുന്നു. കുറഞ്ഞ കഥാപാത്രങ്ങള്‍ കൊണ്ട് വലിയകാര്യം പറഞ്ഞ സുഹൃത്തെ ഒത്തിരി അഭിനന്ദനങ്ങള്‍.

Abdu said...

പ്രതീക്ഷയൊടെയാണ് വായിച്ച് തുടങ്ങിയത്, തുടക്കം എന്നെ വല്ലാതെ വിസ്മയിപ്പിക്കുകയും നല്ല ഒരു വായനക്ക് ഞാന്‍ തയ്യാറെടുക്കുക്കുകയും ചെയ്തു, പക്ഷെ ക്രമേണ വായനയുടെ ഒഴുക്ക് എനിക്ക് നഷ്ടപ്പെട്ടു, അനാവശ്യമായ ചില വാക്കുകള്‍, വലിച്ച് നീട്ടലുകള്‍ അതെന്റെ വായനയുടെ ഒഴുക്കിനെ വല്ലാതെ ബാധിച്ചതായി തൊന്നി, പ്രത്യേകിച്ച് സേതുവിന്റെ സ്നേഹത്തെകുറിച്ചൊക്കൊ പറയുന്നിടത്തൊക്കെ വാക്കുകളെ തിരഞ്ഞെടുക്കുന്നതിലും അവതരിപ്പിക്കുന്നതിലും തുടക്കത്തില്‍ കാണിച്ച ശ്രദ്ധ ഇത്തിരി നഷ്ടപ്പെടുത്തി. ഒരു കഥാകാരന്റെ ജാഗ്രത അവിടെ ഇത്തിരി കാണിച്ചില്ല,

പക്ഷെ വീണ്ടും അവസാനത്തില്‍ ഇത്തിരി തിരിച്ചുവന്നു, മരണത്തൊടുള്ള പ്രണയം നന്നായിതന്നെ അവതരിപ്പിച്ചു,

ഒരുകാര്യം പറയാതെ വയ്യ, അവതരണ ശൈലിയെ നിരന്തരം നവീകരിക്കാനും പ്രമേയങ്ങളുടെ വൈവിധ്യം കൊണ്ട് ആവര്‍ത്തനങ്ങളില്‍നിന്ന് വായനക്കാരനെ രക്ഷിക്കാനും ഇത്തിരിക്ക് കഴിയുന്നു, അതു തന്നെയാണ് ഈകഥയില്‍ ഇത്തിരി തെളിയിച്ചിരിക്കുന്നത്.

Adithyan said...

ഇത്തിരീ :)

Peelikkutty!!!!! said...

വലുപ്പം കണ്ട് ഞാന്‍ തുടക്കം മാത്രം വായിച്ച് പൊവാമെന്നു വച്ചു...പക്ഷെ വായിച്ച് വായിച്ച് ഞാന്‍ അവസാനം വരെ വായിച്ചു.നന്നായിട്ടുണ്ട്.

ശിശു said...

സ്‌നേഹരാഹിത്യമാണ്‌ ഇന്ന് ലോകത്തെ മൊത്തത്തില്‍ ബാധിച്ചിരിക്കുന്ന മഹാവ്യാധി. പലരും പരാമര്‍ശിക്കുന്നതുപോലെ സ്‌നേഹം ഉള്ളിലുണ്ട്‌, പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല എന്ന ക്ലീഷേയോട്‌ ഒരുതരത്തിലും യോജിക്കാന്‍ കഴിയുന്നില്ല, സ്‌നേഹം ഉണ്ടെങ്കില്‍ അതിനെ ഒരിക്കലും മൂടിവെക്കാന്‍ കഴിയില്ലെന്നാണ്‌ ശിശുവിന്റെ അഭിപ്രായം, നാം അറിയാതെ നമ്മില്‍നിന്നും പ്രവഹിക്കുന്ന നന്മയാണ്‌ സ്‌നേഹം. അതിനെ അടക്കിനിര്‍ത്താനോ, പ്രകടിപ്പിക്കാനോ കഴിയില്ലെന്നു തീര്‍ത്തും വിശ്വസിക്കുന്നു.
ഇത്തിരിവെട്ടത്തിന്റെ കഥ നന്നായിട്ടുണ്ട്‌.

ശിശു said...

ഒരു തിരുത്ത്‌,
നാമറിയാതെ നമ്മില്‍ നിന്നും പ്രവഹിക്കുന്ന നന്മയാണ്‌ സ്‌നേഹം, അതു തടഞ്ഞുനിര്‍ത്താനോ, പ്രകടിപ്പിക്കാതിരിക്കാനോ കഴിയില്ലെന്നു തീര്‍ത്തും വിശ്വസിക്കുന്നു. ഉള്ളിലിട്ടുകൊണ്ടു പ്രകടിപ്പിക്കാതെ നടക്കുന്നതൊന്നും സ്‌നേഹമെന്ന നന്മയായിരിക്കില്ല, തീര്‍ച്ച.

Anonymous said...

അപ്പോഴാണ്‌ അവളുടെ പൊക്കിള്‍കൊടിയില്‍ നിന്ന് പുറപ്പെടുന്ന മാംസളമായ കുഴല്‍ എന്റെ ശരീരത്തില്‍ അവസാനിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടത്‌. ഉയര്‍ച്ചയുടെ വഴിയിലെവിടെയോ പൊക്കിള്‍ കൊടിയാല്‍ അവള്‍ തീര്‍ത്ത കുരുക്ക്‌ എന്റെ കഴുത്തില്‍ കുരുങ്ങി. ദൂരേ കാണുന്ന ചാരനിറമുള്ള മാനത്തിലേക്ക്‌ എന്നേയും വഹിച്ച്‌ അവള്‍ ഉയര്‍ന്നു. എന്നെ താങ്ങിനിര്‍ത്തിയിരുന്ന മണ്ണില്‍ നിന്ന് കാലുകള്‍ ഉയര്‍ന്നതോടെ ഞാന്‍ ശ്വാസത്തിനായി ദാഹിച്ച്‌ തുടങ്ങി . മസ്തിഷ്കത്തേയും ചിന്തയേയും മരവിപ്പ്‌ ബാധിച്ചപോലെ. എന്നില്‍ നിന്ന് പുറപെടുന്ന അറ്റം കാണാത്ത കുഴലില്‍ പിടിച്ച്‌ ഞാന്‍ കിതച്ചു.

ഇത്തിരീ ഈ ശൈലി തുടരൂ... നല്ല കഥ. നല്ല പ്രമേയം. ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നു.

Rasheed Chalil said...

പച്ചാളമേ ഒത്തിരി നന്ദി.

അഗ്രജാ നന്ദി, താങ്കള്‍ ഇങ്ങനെ വിനയ കുനിയനായാലോ.

സുചേച്ചി നന്ദി.

സൂര്യോദയമേ നന്ദി.

സുല്‍ നന്ദി കെട്ടോ, ഇതും കടുപ്പമാണോ... ആവോ ?

വിശാല്‍ജീ നന്ദി കെട്ടോ.

സുല്‍ത്താന്‍ നല്ല വാക്കുകള്‍ക്ക്‌ നന്ദി.

മിന്നാമിനുങ്ങേ നന്ദി. താങ്കളുടെ നല്ലവാക്കുകള്‍ക്ക്‌ ഒത്തിരി നന്ദി.

വായനക്കാരാ നന്ദി. ബൂലോഗത്ത്‌ ആദ്യമാണോ ?. സ്വാഗതം സുഹൃത്തേ.

പാര്‍വതീ നന്ദി, തീര്‍ച്ചയായും. അത്‌ മറ്റൊരു വശം. പക്ഷേ സമൂഹത്തിന്റെ മേലേതട്ടില്‍ വര്‍ദ്ധിച്ച്‌ വരുന്ന ബ്രൂണഹത്യകളും സ്നേഹശൂന്യതകളും അത്‌ കോണ്ടുണ്ടാവുന്ന മാനസിക പിരിമുറുക്കങ്ങളും വര്‍ദ്ധിച്ച്‌ വരികയല്ലേ ?

കുറുമന്‍ജീ ഒത്തിരി നന്ദി കെട്ടോ.

അരവിശിവ നന്ദി. താങ്കളുടെ നല്ല വാക്കുകള്‍ക്ക്‌ നന്ദി. അങ്ങനെ ആവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തീര്‍ച്ചയായും ആഗ്രഹമുണ്ട്‌. പിന്നെ ആ കഥ കാണാന്‍ കഴിഞ്ഞിട്ടില്ല. കേട്ടപ്പോള്‍ വായിക്കാന്‍ ആഗ്രഹം. ഒന്ന് അന്വേഷിച്ച്‌ നോക്കട്ടേ.

കുട്ടമ്മേനോന്‍ നന്ദി കെട്ടോ.

ഏറനാടന്‍ മഷേ നന്ദി. ഞാന്‍ പറഞ്ഞത്‌ ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നം തന്നെയല്ലേ... പടച്ചോനെ ഞാന്‍ ഉത്തരവദിയല്ല.

അലിഫ്‌ ഭായ്‌ : നന്ദികെട്ടോ. എഴുതിവന്നപ്പോള്‍ ഇത്തിരി നീണ്ടെന്ന് എനിക്കും തോന്നി. പിന്നെ അങ്ങനെ തന്നെ കിടക്കട്ടേ എന്ന് തീരുമാനിച്ചു... ഇത്‌ ഒരു നീണ്ട കഥയാവട്ടേ.

നിയസേ നന്ദി സുഹൃത്തേ...

ഇടങ്ങളേ നന്ദി. താങ്കളുടെ അഭിപ്രായങ്ങള്‍ക്ക്‌ ഞാന്‍ ഒത്തിരി വിലമതിക്കുന്നു. ഒത്തിരി നന്ദി.

നസി നന്ദി കെട്ടോ.

ആദീ നന്ദി കെട്ടോ.

പീലിക്കുട്ടീ ഒത്തിരിനന്ദി.

ശിശൂ താങ്കളുടെ അഭിപ്രായത്തോട്‌ മുഴുവന്‍ യോജിക്കാന്‍ കഴിയുന്നില്ല. ഒരു പരിധിവരെ ശരി. പക്ഷേ ജീവിത സാഹചര്യങ്ങള്‍ പലപ്പോഴും പ്രകടിപ്പിക്കാന്‍ കഴിയാത്ത ഒരു ചുറ്റുപാട്‌ സൃഷ്ടിക്കുന്നില്ലേ. ?

സലാം ഒത്തിരി നന്ദി.

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

Unknown said...

ഇത്തിരിവെട്ടം,
എല്ലാരും പറയുന്നത് കേട്ടല്ലോ..... :-)

ഓടോ: നാട്ടില്‍ പോകുന്നതിന് മുമ്പ് ഒരു കഥയ്ക്ക് കൂടിയുള്ള സമയമുണ്ട് എന്ന് എനിയ്ക്ക് തോന്നുന്നു.

വല്യമ്മായി said...

കഥയുടെ അവതരണരീതിയെ പറ്റി:നന്നായി,അവളുടെ വിഹ്വലമായ മനസ്സിനെ വരച്ചു കാട്ടാന്‍ ആ ചിന്തകള്‍ക്കായി.

ഇനി വിഷയത്തെ പറ്റി:സത്യത്തില്‍ അവര്‍ രണ്ടു പേരും അന്യോന്യം സ്നേഹിച്ചിരുന്നില്ല,ഒന്നിച്ച് ഉണ്ടും ഉറങ്ങിയും കഴിയുന്നതല്ലല്ലോ ജീവിതം.അയാള്‍ക്കൊരു കുഞ്ഞിനെ വേണ്ടെങ്കില്‍ എന്തുകൊണ്ട് ആദ്യമേ തന്നെ അവളോട് പറഞ്ഞില്ല.അവള്‍ക്ക് വേണ്ടത് ഒരു കുഞ്ഞിനെയായിരുന്നില്ല,അയാളുടെ അഭാവത്തില്‍ ഒരു കൂട്ടു മാത്രം.

ആണുങ്ങള്‍ തലച്ചോറു കൊണ്ടും പെണ്ണുങ്ങള്‍ ഹൃദയം കൊണ്ടും ചിന്തിക്കുന്നു എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു.

ഓ.ടോ:ഈ ബ്ലോഗാകെ ഒരു ആശുപത്രി മണം,അടുത്ത കഥയില്‍ ആശുപത്രി വേണ്ട ഇത്തിരി.

വാളൂരാന്‍ said...

ഇത്തിരീ,
നല്ല സബ്ജക്റ്റ്‌, നന്നായി പറഞ്ഞിരിക്കുന്നു. ദുര്‍മ്മേദസ്സുണ്ടെങ്കിലും അത്‌ അവതരണശൈലിയും വികാരതീവ്രതയും കൂടി പരിഹരിക്കുന്നു. സമയത്തിന്റെ ദൗര്‍ലഭ്യം മൂലം പലേ പോസ്റ്റുകള്‍ക്കും കമന്റുകളിടാന്‍ പറ്റുന്നില്ല. പലതിനും കമന്റിടാതെ പോകാനും പറ്റുന്നില്ല. വലിയ കഥ ചെറിയ സമയം കൊണ്ടെഴുതിയതിനാലാണോ കൂടുതല്‍ അക്ഷരത്തെറ്റുകള്‍?

അനംഗാരി said...

ഇത്തിരീ, കഥാബീജം നന്ന്.കഥ പറയാന്‍ ഉപയോഗിച്ച സങ്കേതം അല്ലെങ്കില്‍, വാക്കുകളുടെ അവതരണരീതി എനിക്കിഷ്ടപ്പെട്ടു. പക്ഷെ കഥ പരത്തി പറഞ്ഞത് കഥയുടെ രസത്തെ ചോര്‍ത്തികളഞ്ഞതായി ഒരു തോന്നല്‍.എങ്കിലും, ഇത്തിരി വളരുന്നു എന്ന് കാണുന്നതില്‍ എനിക്ക് സന്തോഷം. കൂടുതല്‍ നല്ല കഥകളുമായി ബൂലോഗത്തിനും അപ്പുറത്തേക്ക് ഇത്തിരി വളരട്ടെ എന്ന് ആശംസിക്കുന്നു.

ഓ:ടോ: അക്ഷരതെറ്റുകള്‍ വരാതെ സൂക്ഷിക്കുമല്ലോ?

മുസ്തഫ|musthapha said...

ഇത്തിരീ, കുറുക്കിയെടുത്തപ്പോള്‍ രസം ഒത്തിരി കൂടി.

പോസ്റ്റ് ചെയ്യുന്നതിനു മുന്‍പ്
ഒന്നുരണ്ടാവര്‍ത്തി കൂടെ വായിക്കുന്നത് നല്ലതാണ്.‍

അങ്ങിനെ ചെയ്തിരുന്നെങ്കില്‍ ഈയൊരു പ്രശ്നം ആദ്യമേ പരിഹരിക്കാന്‍ പറ്റുമായിരുന്നു എന്ന് തോന്നുന്നു.

നല്ലൊരു കഥാകാരനായി വളരട്ടെ!

ആശംസകള്‍!

thoufi | തൗഫി said...

ഇത്തിരീ,ഇത്‌ നന്നായി
കഥയുടെ തുടക്കത്തിലെ ഒഴുക്ക്‌
അവസാനംവരെ നിലനിര്‍ത്താനും
കഥാതന്തു നഷ്ടപ്പെടാതെ
കാര്യങ്ങളെ ഒതുക്കിപ്പറയാനും
ഈ പുതിയ മാറ്റത്തിരുത്തലിനു കഴിഞ്ഞിട്ടുണ്ട്‌

വേണു venu said...

വായിക്കാനല്പം താമസിച്ചു,
പുതിയ പ്രമേയം,ആദ്യവസാനം ഒഴുക്കു് നഷ്ടപ്പെടുത്താതെ താങ്കള്‍ക്കു് പറയാന്‍ കഴിഞ്ഞിരിക്കുന്നു.ഭാവുകങ്ങള്‍.

Raghavan P K said...

ഈ തിരിയുടെ പ്രകാശം ഇനിയുമിനിയും ജ്വലിക്കട്ടേ!
ഒരു ചില പോസ്റ്റുകളൊക്കെ വായിച്ചിട്ടുണ്ട്.
എല്ലാം നന്നായി വരുന്നുണ്ട്.എന്റെ അശംസകള്‍!

Rasheed Chalil said...

ദില്‍ബാ നന്ദി കെട്ടോ, നോക്കട്ടേ. കേട്ടു, ഒന്നുകൂടി ചുരുക്കിയിട്ടുണ്ട്‌.

വല്ല്യമ്മായി നന്ദി, ആയിരിക്കാം, അങ്ങനെയാണോ. ഡെറ്റോള്‍ മണക്കുന്നോ ?


മുരളിവാളൂര്‍ നന്ദികെട്ടോ. ശ്രദ്ധിക്കാം.

അനംഗരി മാഷേ ഒത്തിരി നന്ദി, ഞാന്‍ ഒന്നുകൂടി ചുരുക്കി പറയാന്‍ ശ്രമിച്ചിട്ടുണ്ട്‌.

അഗ്രജാ തീര്‍ച്ചയായും. നന്ദി കെട്ടോ.

മിന്നാമിനുങ്ങേ നന്ദി.

വേണൂ ഒത്തിരി നന്ദി.

രാഘവന്‍ മാഷേ ഒത്തിരി നന്ദി കെട്ടോ.

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

ഞാന്‍ ഇരിങ്ങല്‍ said...

ഇത്തിരി..,
പറഞ്ഞതു പോലെ കഥ ശ്രദ്ധയോടെ വായിക്കാന്‍ പറ്റിയില്ല. ഒന്ന് ഓടിച്ച് വായിച്ചതേ ഉള്ളൂ. ആയതിനാല്‍ അഭിപ്രായം പറയുന്നില്ല. എന്‍റെതായ ഒരു വിലയിരുത്തല്‍ എത്രയും പെട്ടെന്ന് അയക്കാം.
യു.എ.ഇ മീറ്റിന്‍ വരാന്‍ പറ്റില്ല. ഫാമിലി കൂടെ ഉണ്ട്. അതും വിസിറ്റിലാണ്. എന്തായലും എല്ലാവരോടും എന്‍റെ സാന്നിദ്ധ്യം അറിയിക്കുമല്ലൊ.
സ്നേഹത്തോടെ
രാജു

Rasheed Chalil said...

ഇരിങ്ങല്‍ജീ നന്ദി. താങ്കള്‍ക്ക് പറയാനുള്ളത് ഇവിടെ തന്നെ പറയാം. നോ പ്രോബ്ലം. എനിക്ക് തിരുത്താനാവുന്ന കാര്യങ്ങളേ കുറിച്ച് പറഞ്ഞാല്‍ തിരുത്തുന്നതുമായിരിക്കും.

പാച്ചു said...

സ്നേഹത്തിന്റെ വിവിധ പാറ്റേണുകള്‍.
അതില്‍ ഈ പാറ്റേണ്‍ കൊള്ളാം.

കുഞ്ഞാപ്പു said...

വാക്കുകളുടെ ചടുതലയാര്‍ന്ന ഈ ഒഴുക്കിക്കൊണ്ടു പോക്കിനെ പ്രശംസിക്കാതിരിക്കാന്‍ വയ്യ. മുല്ല മോട്ടു കോര്‍ക്കുന്ന പൂക്കാരി പെണ്ണുങ്ങളെപോലെ വാക്കുകളെ ഇങ്ങനെ കോര്‍തിണക്കിയതു കാരണം മുഴുവനും വായിച്ചു തീര്‍ന്നതറിഞ്ഞില്ല.

ഇന്നു നാട്ടില്‍ തിളങ്ങിനില്‍ക്കുന്ന പല എഴുത്തുകാര്‍പോലും ഒരുപക്ഷെ ഇത്രയും നന്നായി എഴുതിത്തുടങ്ങികാണില്ല.
ഏല്ലാ ഭാവുകങ്ങളും.

ഡാലി said...

ഇത്തിരി കുറേ കൂടി ഗൌരവമായി കഥയെഴുത്തിനെ കാണാന്‍ തുടങ്ങിയിരിക്കുന്നു അല്ലേ. നല്ലത്.
നല്ല ആശയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. പക്ഷേ
ശൈലി നന്നാവുമ്പോള്‍ വലിച്ച് നീട്ടല്‍ കൂടുന്നുണ്ടോ എന്നു സംശയം ഉണ്ട്.

ഈ കഥ മൊത്തത്തില്‍ കൊള്ളാം എന്നൊരു അഭിപ്രായമാണുണ്ടാക്കുന്നത്.എന്നാലും “അന്താരാളങ്ങളില്‍ വ്യാഥിപോലെ പടര്‍ന്ന“ എന്നൊക്കെയുള്ള ഉപമകള്‍ അത്ര ഇഷ്ടായില്ല. അധികമായിപോയ വാചകങ്ങളുടെ ദുര്‍മേദസ്സ് കുറച്ചെഴുതിയാല്‍ നല്ലതയിരിക്കും
qw_er_ty